ന്യൂയോര്‍ക്ക്: പലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മന്‍ഹാട്ടനിലെ ട്രംപ് ടവറിൽ നൂറുകണക്കിന് പ്രതിഷേധക്കാർ ഇരച്ചു കയറി. നൂറോളം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ‘ജൂത വോയ്സ് ഫോർ പീസ്’ ആണ് ഈ പ്രകടനം സംഘടിപ്പിച്ചത്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ഖലീലിനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) കസ്റ്റഡിയിലെടുത്തിരുന്നു. ‘ഇസ്രായേലിനെ ആയുധമാക്കുന്നത് നിർത്തുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ ഷർട്ടുകൾ ധരിച്ചാണ് പ്രതിഷേധക്കാർ ട്രംപ് ടവറിന്റെ സ്വർണ്ണ ലോബിയിലേക്ക് പ്രവേശിച്ചത്. ‘മഹമൂദ് ഖലീലിനെ മോചിപ്പിക്കുക’, ‘ഇനി ആർക്കും വേണ്ടി ഒരിക്കലും’ എന്നീ എഴുത്തുകളുള്ള ബാനറുകളും അവർ ഉയർത്തിപ്പിടിച്ചിരുന്നു. ഏകദേശം 50 പ്രതിഷേധക്കാരെ പോലീസ് വാഹനങ്ങളിൽ കൊണ്ടുപോയതായും അറസ്റ്റിനിടെ ആർക്കും പരിക്കേൽക്കുകയോ സ്വത്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. പോലീസ് നടപടി സ്വീകരിച്ചതോടെ പ്രതിഷേധക്കാർ…
Category: AMERICA
ജന്മാവകാശ പൗരത്വ നിരോധനം നടപ്പിലാക്കാൻ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ട്രംപ്
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജന്മാവകാശ പൗരത്വം സംബന്ധിച്ച വാദം യുഎസ് സുപ്രീം കോടതിയിൽ പുരോഗമിക്കുകയാണ്. ജനനം മൂലമുള്ള പൗരത്വ നിരോധനം ഭാഗികമായി നടപ്പിലാക്കണമെന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. മെരിലാൻഡ്, മസാച്യുസെറ്റ്സ്, വാഷിംഗ്ടൺ എന്നിവിടങ്ങളിലെ ജഡ്ജിമാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പരിമിതപ്പെടുത്താൻ ട്രംപ് ഭരണകൂടം വ്യാഴാഴ്ച കോടതിയോട് ആവശ്യപ്പെട്ടു. ജനനസമയത്ത് പൗരത്വം നേടാനുള്ള അവകാശത്തെ ബാധിക്കുന്ന ഈ നയം തന്റെ രണ്ടാം ടേമിന്റെ തുടക്കത്തിൽ തന്നെ നടപ്പിലാക്കാൻ ട്രംപ് ശ്രമിച്ചിരുന്നു. എന്നാല്‍, ട്രംപിന്റെ ഉത്തരവ് ജില്ലാ ജഡ്ജിമാർ ഉടൻ തന്നെ സ്റ്റേ ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ അപ്പീൽ മൂന്ന് ഫെഡറൽ അപ്പീൽ കോടതികളാണ് തള്ളിയത്. ഈ തീരുമാനപ്രകാരം, ഫെബ്രുവരി 19 ന് ശേഷം ജനിച്ച കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾ നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്നുണ്ടെങ്കിൽ പൗരത്വം നിഷേധിക്കപ്പെടും. ഇതിനുപുറമെ, അത്തരം കുട്ടികൾക്ക് പൗരത്വ രേഖകൾ നൽകുന്നതിൽ നിന്ന്…
ഡോ. ചിറ്റൂർ എ. ശിവറാം അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിൽ (MACC) മാസ്റ്റർ
ഒക്ലഹോമ: ഒക്ലഹോമ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ ഡേവിഡ് റോസ് ബോയ്ഡ് പ്രൊഫസറും ഒയു ഹെൽത്തിൽ കാർഡിയോളജിസ്റ്റുമായ ചിറ്റൂർ എ. ശിവറാം, എം.ഡി., അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിൽ (MACC) മാസ്റ്റർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു. മലയാളി കാർഡിയോളജിസ്റ്റിന് ഈ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. നിരവധി വർഷങ്ങളായി കാർഡിയോളജി മേഖലയിലും അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലും സമർപ്പിത സേവനമനുഷ്ഠിക്കുകയും വിദ്യാഭ്യാസം, രോഗി പരിചരണം, പാണ്ഡിത്യം എന്നിവയിൽ മികവ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ള വളരെ തിരഞ്ഞെടുക്കപ്പെട്ട ഡോക്ടർമാരുടെ ഒരു കൂട്ടത്തെ MACC പദവി അംഗീകരിക്കുന്നു. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ നാല് അംഗങ്ങൾക്ക് മാത്രമേ എല്ലാ വർഷവും ഈ അംഗീകാരം ലഭിക്കൂ. “ഡോ. ശിവറാമിന്റെ മമികവുറ്റ കരിയറിന് ഇത് അവിശ്വസനീയമായ ഒരു ബഹുമതിയും വലിയ അംഗീകാരവുമാണ്; നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു നാമനിർദേശം അതിലും സവിശേഷമാണ്. കോളേജ് ഓഫ് മെഡിസിനിൽ…
വിദേശ പൗരത്വം റദ്ദാക്കിയതിനെ തുടർന്ന് യുഎസ് പത്രപ്രവർത്തകൻ ഇന്ത്യൻ സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു
ന്യൂയോർക്: ഒരു പ്രമുഖ ഇന്ത്യൻ ബിസിനസുകാരനെ വിമർശിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതിനു ശേഷം,തന്റെ ഇന്ത്യൻ വിദേശ പൗരത്വം ഏകപക്ഷീയമായി റദ്ദാക്കിയതിനെ ചോദ്യം ചെയ്തു യുഎസ് പത്രപ്രവർത്തകൻ ഇന്ത്യൻ സർക്കാരിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു യുഎസിലെ റോയിട്ടേഴ്സ് വാർത്താ ഏജൻസിക്ക് വേണ്ടി സൈബർ സുരക്ഷ റിപ്പോർട്ട് ചെയ്യുന്ന റാഫേൽ സാറ്ററിന് 2023 ഡിസംബർ ആദ്യം ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഒരു കത്ത് ലഭിച്ചു, ഇന്ത്യയുടെ പ്രശസ്തിക്ക് “ദുരുദ്ദേശ്യപരമായി” കളങ്കം വരുത്തിയതിന്നാണ് അദ്ദേഹത്തിന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് റദ്ദാക്കിയതായി അറിയിച്ചതെന്നു അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്കോ ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ചവർക്കോ OCI സ്റ്റാറ്റസ് നൽകുന്നു, കൂടാതെ ഇന്ത്യയിൽ വിസ രഹിത യാത്ര, താമസം, തൊഴിൽ എന്നിവ അനുവദിക്കുന്നു. വിവാഹത്തിലൂടെ സാറ്ററിന് OCI ലഭിച്ചു. അദ്ദേഹത്തിന്റെ ഒസിഐ പദവി റദ്ദാക്കിയതോടെ, അദ്ദേഹത്തിന്റെ…
ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത ഹൂസ്റ്റണിൽ: ട്രിനിറ്റി ദേവാലയത്തിൽ ആദ്യകുർബാനയ്ക്കു മുഖ്യകാർമ്മികത്വം വഹിക്കും
ഹൂസ്റ്റൺ: മാർത്തോമാ മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ട ശേഷം ചെയ്യപ്പെട്ട ശേഷം ആദ്യമായി ഹൂസ്റ്റണിൽ എത്തിച്ചേർന്ന മലങ്കര മാർത്തോമാ സുറിയാനി iസഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്തയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി. മെയ് 11 നു പെയർലാണ്ടിലുള്ള ട്രിനിറ്റി മാർത്തോമാ പാർസനേജിൽ വച്ച് ഇടവക ഭാരവാഹികളും കൈസ്ഥാനസമിതി അംഗ ങ്ങളും ചേർന്ന് തിരുമേനിയെ സ്വീകരിച്ചു. മെയ് 16 നു ഞായറാഴ്ച രാവിലെ 8:30 ന് വിശുദ്ധ കുർബാനയ്ക്ക് തിരുമേനി മുഖ്യകാർമികത്വം വഹിയ്ക്കും. ആരാധനയോടനുബന്ധിച്ചു 10 കുട്ടികൾ അഭിവന്ദ്യ തിരുമേനിയിൽ നിന്നും ആദ്യ കുര്‍ബാന സ്വീകരിക്കും.വികാരി റവ സാം കെ ഈശോ അസിസ്റ്റൻറ് വികാരി റവ ജീവൻ ജോൺ. റവ. ഉമ്മൻ ശാമുവേൽ എന്നിവർ സഹ കാർമികത്വം വഹിക്കും ഇപ്പോഴുള്ള ദേവാലയത്തോടു ചേർന്ന് നിർമിക്കുന്ന പുതിയ ബിൽഡിംഗ് പ്രോജക്ടിന്റെ ശിലാസ്ഥാപന കർമ്മവും തിരുമേനി നിർവഹിക്കും ട്രിനിറ്റി ഇടവകയുടെ വലിയ…
ഇന്റർനാഷണൽ പ്രയർലെെൻ സമ്മേളനത്തില്‍ ഹൃദയ സ്പർശിയായ അനുഭവങ്ങൾ പങ്കു വെച്ച് ഡോ. ബാബു കെ. വർഗീസ്
ഹൂസ്റ്റൺ :ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ പ്രയർലെെൻ മാർച്ച് 11 ചൊവാഴ്ച സംഘടിപ്പിച്ച 565-ാമത് സമ്മേളനത്തില്‍ ബൈബിൾ അധ്യാപകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഡോ. ബാബു കെ. വർഗീസ്, ബോംബെ മുഖ്യ സന്ദേശം നല്കി. ഇന്ത്യയിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ കുറിച്ച് നേരിട്ടുള്ള തന്റെ ഹൃദയ സ്പർശിയായ അനുഭവങ്ങൾ അദ്ദേഹം സമ്മേളനത്തില്‍ പങ്കുവെച്ചു. ജോസഫ് പി. രാജു, പ്രസിഡന്റ് ഗോസ്പൽ മിഷൻ ഓഫ് ഇന്ത്യ, ഡിട്രോയിറ്റ്, മിഷിഗൺ പ്രാരംഭ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു .വടക്കേ ഇന്ത്യയിലെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങൾ, ശത്രുത, വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള നേരിട്ടുള്ളതും കൃത്യവുമായ വിവരങ്ങൾ ഡോ. ബാബു വർഗീസ് സമ്മേളനത്തിൽ പങ്കിടുമെന്നും നിങ്ങളുടെ പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം ഇന്ത്യയിലും ലോകമെമ്പാടും വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവരുമായി നിലകൊള്ളുന്നതിൽ നമ്മുടെ ഐക്യം, ഐക്യദാർഢ്യം, പ്രതിബദ്ധത എന്നിവ പ്രകടമാക്കുന്നതിനുള്ള അവസരമാണിതെന്നും സ്വാഗതമാശംസിച്ചുകൊണ്ടു ഐപിഎല്‍ കോര്‍ഡിനേറ്റര്‍…
ബിലീവേഴ്സ് ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബൈബിൾ പഠനം ഏപ്രിൽ നാല് മുതൽ
കാരോൾട്ടൻ(ഡാളസ് ):ബിലീവേഴ്സ് ബൈബിൾ ചാപ്പൽ ലൈഫ് ഫോക്കസുമായി സഹകരിച്ച് സൗജന്യ ബൈബിൾപഠന ക്ലാസുകൾ ആരംഭിക്കുന്നു 2025 ഏപ്രിൽ നാല് മുതൽ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7: 30 മുതൽ 8:30 വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് . ജീവിതത്തിലെ ഏത് സങ്കീർണ്ണ പ്രശ്നത്തിനും ദൈവ വചനത്തിലൂടെ ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരു സമഗ്ര വേദപഠന പരിപാടിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഡാലസ് തിയോളജിക്കൽ സെമിനാരി ഉൾപ്പെടെയുള്ള വേദപഠന ശാലകളിൽ വേദശാസ്ത്ര പരിശീലനം ലഭിച്ച അധ്യാപകരാണ് ഫെലോഷിപ്പിന് നേതൃത്വം നൽകുന്നത്. ചായയും ചുടു കാപ്പിയും മലയാളം പാട്ടുകളും ഒരു തനി നാടൻ കൂട്ടായ്മയുടെ അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് . സഭാ/മത വ്യത്യാസം ഇല്ലാതെ ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.മാതാപിതാക്കൾക്കൊപ്പം വരുന്ന പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേക ചൈൽഡ് കെയറും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കരോൾട്ട ണിലുള്ള ഉള്ള റോസ് മെയ്ഡ്…
സെയിന്റ് തെക്ല ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
നയാക് (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ സെയിന്റ് തെക്ല ഓർത്തഡോക്സ് ഇടവകയിൽ മാർച്ച് 9 ഞായറാഴ്ച ആരംഭിച്ചു. ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് കോൺഫറൻസ് സെക്രട്ടറി ജെയ്സൺ തോമസ് ഇടവക സന്ദർശിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ഏറ്റവും വലിയ ആധ്യാത്മിക സമ്മേളനമായ കോൺഫറൻസിന് നേതൃത്വം നൽകുന്ന പ്രമുഖ പ്രഭാഷകർ, വ്യത്യസ്ത പരിപാടികൾ, രജിസ്ട്രേഷൻ വിശദാംശങ്ങൾ, കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിന് ലഭ്യമായ സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ച് ജെയ്സൺ തോമസ് വിശദീകരിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ ഈ നാല് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. വികാരി ഫാ. ഗിവർഗീസ് കോശി മുൻകാല കോൺഫറൻസുകളിൽ തനിക്ക് ലഭിച്ച ഹൃദ്യമായ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയും ഭദ്രാസനത്തിന്റെ ഈ സുപ്രധാന ആത്മീയ ശുശ്രൂഷയെ പിന്തുണയ്ക്കാൻ എല്ലാ ഇടവകാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോൺഫറൻസിന്റെ…
മാർത്തോമ സന്നദ്ധ സുവിശേഷക സംഘം, സുവിശേഷ സേവികാ സംഘം വാർഷീക പൊതുയോഗവും,പട്ടക്കാരുടെ യാത്രയയപ്പും മാർച്ച് 15 നു
കാരോൾട്ടൻ (ഡാളസ്): മാർത്തോമ സന്നദ്ധ സുവിശേഷക സംഘം മാർത്തോമാ സുവിശേഷ സേവികാ സംഘം സെൻറർ എ സംയുക്ത സമ്മേളനവും വാർഷിക ജനറൽ ബോഡിയും മാർച്ച് 15 ശനിയാഴ്ച രാവിലെ 10 ന് കാരോൾട്ടൻ മാർത്തോമ ചർചിൽ ആരംഭിക്കും. വാർഷിക പൊതു യോഗത്തിനുശേഷം സൗത്ത് സെൻററിൽ നിന്നും സ്ഥലം മാറി പോകുന്ന പട്ടക്കാരുടെ യാത്രയപ്പ് സമ്മേളനവും ഉണ്ടായിരിക്കും സമ്മേളനത്തിൽ മുഖ്യാതിഥിയായി ഒക്കലഹോമ മാർത്തോമ ചർച്ച് വികാരി റവ ജോൺ കെ പങ്കെടുതു സന്ദേശം നൽകും.കാരോൾട്ടൻ മാർത്തോമ ചർച്ച് ആണ് ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് .സമ്മേളനത്തിൽ സെന്ററിലെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സൗത്ത് സെന്റർ എ അസോസിയേഷൻ പ്രസിഡൻറ് റവ അലക്സ് യോഹന്നാൻ ,സെക്രട്ടറി അലക്സ് കോശി, സുവിശേഷ സേവികാ സംഘം പ്രസിഡണ്ട് റവ ജോബി ജോൺ സെക്രട്ടറി എലിസബത് മാത്യൂ എന്നിവർ അഭ്യർത്ഥിച്ചു സെൻററിൽ നിന്നും സ്ഥലം…
തുഷാര ബിന്ദുക്കൾ ! (കവിത): ജയൻ വർഗീസ്
സ്വർഗ്ഗസ്ഥനായ പിതാവേ, പ്രപഞ്ചത്തിൻ സർഗ്ഗ ചൈതന്യ പ്രഭാ പൂരമേ , വസ്തുവാം സ്ഥൂല പ്രപഞ്ച ഭാവത്തിലെ മുഗ്ദ ചൈതന്യമാം യാഥാർഥ്യമേ, ഞാനായ തന്മാത്രാ ഖണ്ഡത്തിലുൾച്ചേർന്ന ജ്ഞാനോദത്തിന്റെ വിശ്വ രൂപം ചൂടി നിൽക്കുന്നു ചലനമായ് സത്യമാം ബോധം സസൂക്ഷ്മം പ്രപഞ്ചമെങ്ങും ! ഇല്ലായിരുന്നെങ്കിലീ ബോധ സംഗീത സംഗമ താള സജീവ സത്യം, ശബ്ദ ചലനങ്ങളൊന്നുമേയില്ലാത്ത ശപ്ത നിർജ്ജീവ പദാർത്ഥ പിണ്ഡം ആദിയന്തങ്ങൾക്കതീത നിരാമയ താള പ്രവാഹമായീ പ്രപഞ്ചം ഭൂമിയാം തൊട്ടിലിലെന്നെ തലോടുന്ന താരാട്ടു പാട്ടിന്റെ മുന്നൊരുക്കം ! കുഞ്ഞു തന്മാത്രകൾ തുന്നിയെടുത്തൊരീ മഞ്ഞൾ പ്രസാദ മനുഷ്യ ജന്മം തന്നിലെ സ്നേഹ പ്രകാശത്തെ യുൾക്കൊണ്ട കുഞ്ഞൊരു തുള്ളി തുഷാര ബിന്ദു !
