കണക്റ്റിക്കട്ട്: സതേൺ കണക്റ്റിക്കട്ടിലെ മലയാളി അസോസിയേഷൻ (MASCONN) ഓണം 2026 പൂർവാധികം ആവേശത്തോടും, അഭിമാനത്തോടും സമൂഹ പങ്കാളിത്തത്തോടും കൂടി ആഘോഷിച്ചു. കണക്റ്റിക്കട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് മലയാളി സുഹൃത്തുക്കൾ അവരുടെ പാരമ്പര്യം, സൗഹൃദം, കലാമികവ് എന്നിവ നിറഞ്ഞു നിന്ന ഈ ദിവസത്തിൽ പങ്കു ചേർന്നു. സ്ട്രാറ്റ്ഫോർഡിലെ ഫ്ലഡ് മിഡിൽ സ്കൂളിൽ നടന്ന 18-ാമത് വാർഷിക ഓണാഘോഷം കേരളത്തിന്റെ സമ്പന്നമായ പൈതൃകം പ്രദർശിപ്പിച്ചതോടൊപ്പം, അമേരിക്കയിൽ വളരുന്ന യുവതലമുറയിൽ സാംസ്കാരിക സ്വത്വം ശക്തിപ്പെടുത്തുന്നതിനുള്ള MASCONN-ന്റെ തുടർച്ചയായ ശ്രമവും, പ്രതിബദ്ധതയും എടുത്തുകാട്ടി. ഊർജ്ജസ്വലമായ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്ന MASCONN-ന്റെ പാരമ്പര്യം, കണക്റ്റിക്കട്ടിലെ മലയാളികൾക്ക് സംഘടനയെ ഒരു പ്രധാന സാംസ്കാരിക വേദിയാക്കി മാറ്റി. ഈ വർഷത്തെ ആഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്, ശക്തരായ വനിതാ നേതാക്കൾ ഉൾപ്പെടുന്ന ഒരു ടീമാണ് MASCONN-നെ നയിച്ചത്. അവരുടെ ദർശനം, സമർപ്പണം, സംഘാടന മികവ് എന്നിവ പരിപാടി…
Category: AMERICA
മെസ്‌ക്വിറ്റ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം
മെസ്‌ക്വിറ്റ് (ടെക്സസ്): ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19, 20 തീയതികളിൽ പ്രത്യേക യോഗം (Special Meeting) നടത്തപ്പെടുന്നു. പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിർവഹിക്കും. സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങൾ നടക്കും. വേദി: Sharon Fellowship Church, 940 Barnes Bridge Rd, Mesquite, Texas. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാബു സാമുവൽ – 201-960-0427, ബ്രദർ റോയ് എബ്രഹാം – 214-738-3976 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സംഘാടകർ ഏവരെയും ഈ പ്രത്യേക ആത്മീയ യോഗങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡല്‍ഫിയായില്‍: ബിഷപ്പ് സ്റ്റെഫാനോസ് മുഖ്യാതിഥി
ഫിലഡല്‍ഫിയ: വിശാല ഫിലഡല്‍ഫിയ റീജിയണിലെ ഇന്ത്യന്‍ കത്തോലിക്കരുടെ പ്രത്യേകിച്ച് കേരളതനിമയിലുള്ള കത്തോലിക്കരുടെ സ്നേഹ കൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (ഐ.എ.സി.എ) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. മികച്ച ആദ്ധ്യാത്മിക, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികത്തോലിക്കര്‍ക്കു മാതൃകയായി സേവനത്തിന്‍റെ 48 സംവല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി 2028 ല്‍ സുവര്‍ണജൂബിലിയിലേക്ക് കുതിക്കുന്ന ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്‍ ഒക്ടോബര്‍ 10 ശനിയാഴ്ചയാണ് ‘ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍, ഒരു കുടക്കീഴില്’ എന്ന ആപ്തവാക്യത്തിലൂന്നി ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 10 ശനിയാഴ്ച വൈകുന്നേരം നാലു മണിമുതല്‍ ഫിലാഡല്‍ഫിയ സെ. തോമസ് സീറോ മലബാര്‍ പള്ളിയില്‍ (608 ണലഹവെ ഞീമറ, ജവശഹമറലഹുവശമ ജഅ 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സീറോമലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ്…
ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് കനത്ത തീരുവ ചുമത്താന്‍ അമേരിക്കയുടെ നീക്കം
വാഷിംഗ്ടണ്‍: ഇന്ത്യയിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും കനത്ത ഇറക്കുമതി തീരുവ ചുമത്താനുള്ള നടപടികളുമായി അമേരിക്ക മുന്നോട്ട്. ഇന്ത്യയ്ക്കൊപ്പം ഇന്തോനേഷ്യ, ലാവോസ് എന്നിവിടങ്ങളിൽ നിന്നുള്ള സോളാർ ഉൽപ്പന്നങ്ങൾക്കും അധിക തീരുവ ഏർപ്പെടുത്താനുള്ള പദ്ധതിക്ക് യുഎസ് വാണിജ്യ വകുപ്പ് അന്തിമരൂപം നൽകിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കമ്പനികൾ സർക്കാർ സബ്‌സിഡികളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി കുറഞ്ഞ വിലയിൽ സോളാർ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് യുഎസ് വിപണിയിൽ വിൽക്കുന്നതായാണ് അമേരിക്കൻ അധികൃതരുടെ ആരോപണം. മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കാണ് ഏറ്റവും ഉയർന്ന തീരുവ നിർദേശിച്ചിരിക്കുന്നത്. ഇന്ത്യൻ സോളാർ സെല്ലുകൾക്കും പാനലുകൾക്കും 123.04 ശതമാനം ആന്റി-ഡംപിംഗ് തീരുവയും 126.09 ശതമാനം കൗണ്ടർവെയിലിംഗ് തീരുവയും ചുമത്താനുള്ള നിർദേശം യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷന്റെ പരിഗണനയിലാണ്. ഒക്ടോബർ 14ന് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർദേശം അംഗീകരിക്കപ്പെട്ടാൽ ഇന്ത്യൻ സോളാർ കമ്പനികൾക്ക് യുഎസ് വിപണിയിൽ മത്സരാധിഷ്ഠിത വിലയിൽ…
ഇന്റർനാഷണൽ പ്രയർ ലൈൻ 644-ാമത് പ്രാർത്ഥനാ സംഗമം സമാപിച്ചു
ഓസ്റ്റിൻ(ടെക്സസ്): 2026 സെപ്റ്റംബർ 15-ന് നടന്ന ഇന്റർനാഷണൽ പ്രയർ ലൈൻ (ഐ.പി.എൽ)കുടുംബത്തിന്റെ 644-ാമത് ഓൺലൈൻ പ്രാർത്ഥനാ സംഗമം അനുഗ്രഹപ്രദമായി പര്യവസാനിച്ചു. ആഗോളതലത്തിൽ സമാധാനത്തിനായി പ്രാർത്ഥിച്ചും വിവിധ ആത്മീയ ശുശ്രൂഷകളോടെയും നടന്ന ഈ യോഗത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഡിട്രോയിറ്റിൽ നിന്നുള്ള ഐ പി എൽ കോർഡിനേറ്റർ സി.വി. സാമുവൽ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് ഓസ്റ്റിനിൽ നിന്നുള്ള ഏബ്രഹാം ജോസഫ് (ബാബു) പ്രാരംഭ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. വിശുദ്ധ വേദപുസ്തകത്തിൽ നിന്നുള്ള 1 രാജാക്കന്മാർ 19:1-13 വരെയുള്ള വാക്യങ്ങൾ ഓസ്റ്റിനിലെ സാബു ടി. ചെറിയാൻ വായിച്ചു. യോഗത്തിൽ ഓസ്റ്റിൻ മാർത്തോമ്മാ ഇടവക വികാരി റവ. കോശി കുര്യൻ മുഖ്യസന്ദേശം നൽകി. “കർമ്മേലിൽ നിന്ന് മരുഭൂമിയിലേക്ക് — ക്ഷീണത്തിലും ദൈവത്തിന്റെ മൃദുസ്വരത്തിലും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അച്ചന്റെ പ്രഭാഷണം. ആത്മീയ ക്ഷീണം എല്ലായ്പ്പോഴും അവിശ്വാസത്തിന്റെ ഫലമല്ലെന്നും, വലിയ…
ചിതാഭസ്മം (കഥ): അബ്ദുൾ പുന്നയൂർക്കുളം
അച്ഛന്റെ ആത്മസുഹൃത്തു അപ്പേട്ടൻ എന്നു വിളിക്കുന്ന അപ്പു പതിറ്റാണ്ടു മുമ്പ് അച്ഛനെ വിവാഹമോചനം ചെയ്‌ത അമ്മയുടെ വീട്ടിൽ അതിരാവിലെ വന്നു, എന്നോടായി: “മോന്റച്ഛൻ നമ്മെ വിട്ടുപിരിഞ്ഞു പോയി! ഇന്നച്ഛനെ സ്ഫുടം ചെയ്യുകയാണ്… പാർട്ടിക്കാർ അച്ഛനെ ആശുപത്രിയിൽ നിന്ന് പൊതുദർശന ഹാളിൽ കൊണ്ടുവരും മുമ്പ് നമുക്കവിടെ എത്തണം” അപ്പേട്ടനെ മൗനമായി അനുഗമിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ തറയിൽ തറച്ചിരുന്നു. രണ്ടു വർഷം മുമ്പ് അച്ഛന്റെ വിസ്താരമേറിയ പറമ്പും പത്തായപ്പുരയും ഏക മകനായ എനിക്ക് എഴുതിവെച്ചു, ബാക്കി ജംഗമവസ്തുക്കളെല്ലാം അച്ഛൻ പാർട്ടിക്ക് ദാനം ചെയ്‌തശേഷമാണ് അമ്മയുടെ രോഷം ഇത്ര രൂക്ഷമാകുന്നത്. അതുവരെ അച്ഛൻ യാചകനെപ്പോലെ അമ്മയുടെ പടിപ്പുരയിൽ കാത്തു നിൽക്കും. വേലക്കാരുടെ അകമ്പടിയോടെ കൊണ്ടുവരുന്ന സ്വന്തം മകനെ മാസത്തിലൊരിക്കൽ കാണാൻ. അച്ഛൻ എന്റെ ചെമ്പൻ മുടിയിൽ തലോടി നിർവൃതി അടയുമ്പോഴാവും അമ്മയുടെ ഉച്ചത്തിലുള്ള വിളി. അപ്പോഴും അച്ഛന്റെ കുപ്പായത്തിൽ നിന്നുതിരുന്ന വിയർപ്പിൻ…
ന്യൂയോർക്കിൽ ഫെഡറൽ ഇമിഗ്രേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ 2,197 പേർ അറസ്റ്റിൽ
ന്യൂയോർക്ക്: ന്യൂയോർക്ക് സംസ്ഥാനത്ത് ഉടനീളം ഫെഡറൽ ഇമിഗ്രേഷൻ വിഭാഗം നടത്തിയ വൻതോതിലുള്ള പരിശോധനയിൽ 2,197 പേർ അറസ്റ്റിലായി. ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ഹഡ്സൺ വാലി, മറ്റ് വടക്കൻ കൗണ്ടികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എന്നാൽ പ്രാദേശിക നിയമപാലകരും ഐസ് (ICE) ഉദ്യോഗസ്ഥരും തമ്മിലുള്ള സഹകരണത്തിന് ന്യൂയോർക്ക് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വിഷയം ഫെഡറൽ കോടതിയിലേക്ക് നീങ്ങി. ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സ്വമേധയാ സഹകരിക്കുന്നതിൽ നിന്ന് തടയാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി 15 കൗണ്ടി ഷെരിഫുമാർ കോടതിയിൽ ഹർജി നൽകി. ഈ സംഭവവികാസങ്ങളോടെ ന്യൂയോർക്കിലെ കുടിയേറ്റ നിയന്ത്രണം രണ്ട് മുൻനിര പോരാട്ടങ്ങളായി മാറിയിരിക്കുകയാണ്. ഒന്ന് ഫെഡറൽ തലത്തിലുള്ള പരിശോധനകളാണെങ്കിൽ, മറ്റൊന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെരിഫുമാരുടെ മേൽ ആൽബണി സർക്കാരിന് എത്രത്തോളം നിയന്ത്രണം ചെലുത്താനാകും എന്ന് പരിശോധിക്കുന്ന നിയമപോരാട്ടവുമാണ്.
ജോർജ് എബ്രഹാമിനെ അനുസ്മരിക്കാൻ യുഡിഎഫ്–കോൺഗ്രസ് അനുഭാവികളുടെ യോഗം സെപ്റ്റംബർ 16ന്, ബുധനാഴ്ച
ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച, കോൺഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിലെ യുഡിഎഫിനും വേണ്ടി ദീർഘകാലം ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്ന ഹൂസ്റ്റണിലെ പ്രമുഖ കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസ് പോരാളിയുമായിരുന്ന ജോർജ് എബ്രഹാമിനെ അനുസ്മരിക്കുന്നതിനായി യുഡിഎഫ്–കോൺഗ്രസ് അനുഭാവികളുടെ യോഗം സെപ്റ്റംബർ 16 ബുധനാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ സംഘടിപ്പിക്കും. ബുധനാഴ്ച വൈകുന്നേരം 6:00 മണിക്ക് മിസോറി സിറ്റി അപ്ന ബസാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ ഹൂസ്റ്റണിലെ വിവിധ മേഖലകളിൽ നിന്നുള്ള കോൺഗ്രസ്, യുഡിഎഫ് അനുഭാവികളും സുഹൃത്തുക്കളും പങ്കെടുക്കും. കോൺഗ്രസ് പ്രസ്ഥാനത്തോട് അഗാധമായ പ്രതിബദ്ധത പുലർത്തിയിരുന്ന ജോർജ് എബ്രഹാം കഴിഞ്ഞ നിരവധി വർഷങ്ങളായി ഹൂസ്റ്റണിലെ കോൺഗ്രസ് അനുഭാവികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു. കോൺഗ്രസിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും സഹപ്രവർത്തകരെ ഒരുമിച്ച് നിർത്തുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരണ യോഗത്തിൽ പ്രത്യേകം സ്മരിക്കും. അദ്ദേഹത്തിന്റെ സമർപ്പിതമായ പൊതുപ്രവർത്തനവും കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള ആത്മാർത്ഥമായ സേവനവും അനുസ്മരിക്കുന്നതിനൊപ്പം, അദ്ദേഹവുമായി…
സതേൺ പോവർട്ടി ലോ സെന്റര് ഇൻ്റലിജൻസ് ഡയറക്ടർ അറസ്റ്റിൽ: ഫെഡറൽ അന്വേഷണത്തിൽ കോടികളുടെ തട്ടിപ്പ് പുറത്ത്
വാഷിംഗ്ടൺ: പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘സതേൺ പോവർട്ടി ലോ സെന്ററി’ന്റെ (SPLC) ഇൻ്റലിജൻസ് ഡയറക്ടറും എക്‌സ്ട്രീമിസം ഗവേഷകയുമായ ഹൈഡി ബെയ്‌റിച്ച് (Heidi Beirich) ഫെഡറൽ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി. FBI ഡയറക്ടർ കാഷ് പട്ടേൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വയർ ഫ്രോഡ് കൺസ്പിറസി ഫെഡറൽ ഇൻഷുറൻസ് പരിരക്ഷയുള്ള ബാങ്കിൽ വ്യാജ പ്രസ്താവനകൾ സമർപ്പിക്കാൻ ഗൂഢാലോചന നടത്തൽ ,പണം വെളുപ്പിക്കൽ മറച്ചുവെക്കുന്നതിനുള്ള ഗൂഢാലോചന തുട്ങ്ങി സംഘടനയുടെ നേതൃത്വവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഈ നടപടി. 2007 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 4.2 ദശലക്ഷം ഡോളറിന്റെ തട്ടിപ്പുകൾക്ക് ഹൈഡി ബെയ്‌റിച്ച് നേതൃത്വം നൽകിയതായി പ്രോസിക്യൂഷൻ ആരോപിക്കുന്നു. തങ്ങൾ എതിർക്കുന്നതായി അവകാശപ്പെടുന്ന തീവ്രവാദ സംഘടനകളുടെ തലപ്പത്തുള്ളവർക്ക് പണം എത്തിച്ചു നൽകാനായി, ദാതാക്കളെ കബളിപ്പിച്ച് തെറ്റായതും വഞ്ചനാപരവുമായ മാർഗ്ഗങ്ങളിലൂടെ ഫണ്ട് സ്വരൂപിച്ചു എന്നാണ് പ്രധാന ആരോപണം. തീവ്രവാദ ഗ്രൂപ്പുകളെ…
റവ. ഫാ. തോമസ് എബ്രഹാം ളാഹയിൽ (76) സംസ്ക്കാരം ശനിയാഴ്ച
ക്ളിഫ്ടൻ (ന്യൂജെഴ്‌സി): അന്തരിച്ച ഫാ. തോമസ് എബ്രഹാം ളാഹയിൽ (76) സംസ്ക്കാരം ശനിയാഴ്ച ന്യൂജെഴ്‌സിയിൽ നടത്തും. മലങ്കര സിറിയക്ക് ക്നാനായ ആർച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്ത ഡോ. അയൂബ് മാർ സിൽവാനോസ് മുഖ്യ കാർമ്മികത്വം വഹിക്കും സെപ്റ്റംബർ 16, 17 വൈകീട്ട് 7 മണി: സംസ്കാര സർവീസ് പ്രാർത്ഥനകൾ: സെന്റ് തോമസ് ക്നാനയ ചർച്ച്, 186 തേർഡ് സ്ട്രീറ്റ്, ക്ളിഫ്ടൻ, ന്യൂജെഴ്‌സി സെപ്റ്റംബർ 18 വെള്ളി 4 മുതൽ 9 വരെ: വെയ്ക്ക് സർവീസ് സെപ്റ്റംബർ 19 ശനി രാവിലെ 6:30 ഒൻപതാം ദിന കുർബാന, 8 മണിക്ക് സംസ്കാരശുശ്രുഷകൾ നോർത്ത് അമേരിക്കൻ ക്നാനായ സമുദായത്തിന്റെ ആദ്യകാല സംഘാടകനും പ്രമുഖ വൈദികനുമാണ്. ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധയെ തുടർന്ന് വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം സെപ്റ്റംബർ 11-നാണ് നിര്യാതനായത്. 1950 മേയ് 4-ന് റാന്നി തുരുത്തിക്കാട് ഇടിക്കുള എബ്രഹാം ളാഹയിലിന്റെയും അന്നമ്മ തോപ്പിൽ…
