“കാനഡയിൽ ഇനി ഞങ്ങൾ ഭരിക്കും!” : പൊലീസിനെ വെല്ലുവിളിച്ച് ബിഷ്ണോയി ഗാങ്

കാനഡയിൽ സംഘടിത കുറ്റകൃത്യ സംഘങ്ങളുടെ ഭീഷണി വീണ്ടും ചർച്ചയാകുന്നു. ലോറൻസ് ബിഷ്ണോയി ഗാങ് കനേഡിയൻ അധികൃതർക്ക് അയച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട കത്തിൽ “We will rule in CANADA now” എന്ന് ഭീഷണിപ്പെടുത്തിയതായി CBC News റിപ്പോർട്ട് ചെയ്തു. കാനഡയിൽ 5,000 അംഗങ്ങളും പൊലീസിനേക്കാൾ കൂടുതൽ തോക്കുകളും ഉണ്ടെന്ന അവകാശവാദവും കത്തിൽ സംഘം ഉന്നയിച്ചിട്ടുണ്ട്. അബോട്ട്സ്ഫോർഡ് പൊലീസിനും അയച്ച കത്ത്, Immigration and Refugee Board (IRB) നടപടികളുമായി ബന്ധപ്പെട്ട രേഖകളിലൂടെയാണ് പുറത്തുവന്നത്. അതേസമയം, കാനഡയിലെ കുറ്റകൃത്യങ്ങളുടെ ചിത്രം എല്ലാ മേഖലകളിലും ഒരുപോലെയല്ല. 2025-ൽ വാഹനമോഷണം 16%യും വീടുകയറ്റ മോഷണം 11% യും കുറഞ്ഞപ്പോൾ, 5,000 ഡോളറിൽ താഴെയുള്ള shoplifting 11% വർധിച്ചു. സംഘടിത കുറ്റകൃത്യങ്ങൾ, അതിർത്തി കടന്നുള്ള വാഹനമോഷണം, പണം തട്ടൽ തുടങ്ങിയ വെല്ലുവിളികൾ കണക്കിലെടുത്ത് കാനഡയിലെ നിയമപാലനവും അതിർത്തി സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ്…

മെയിൽ-ഇൻ വോട്ടിംഗ് നിയമങ്ങൾക്ക് സുപ്രീം കോടതി തടയിട്ടു; ജഡ്ജിമാർക്കെതിരെ ട്രംപിന്റെ വിമർശനം

വാഷിംഗ്ടൺ: നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയിൽ-ഇൻ വോട്ടിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് സുപ്രീം കോടതി താൽക്കാലികമായി തടയിട്ടു. വിധിക്ക് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയെയും തന്റെ ആദ്യ ഭരണകാലത്ത് നിയമിതരായ ചില ജഡ്ജിമാരെയും രൂക്ഷമായി വിമർശിച്ചു. കോടതിയുടെ തീരുമാനം റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ചൊവ്വാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് സുപ്രീം കോടതി തീരുമാനത്തോടുള്ള അതൃപ്തി ട്രംപ് പരസ്യമാക്കിയത്. തീവ്ര ഇടതുപക്ഷ വിഭാഗങ്ങൾ കോടതിക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഇത്തരം വിധികൾ അമേരിക്കയെ പിന്നോട്ടടിക്കുകയാണെന്നും പറഞ്ഞു. തന്റെ ആദ്യ ഭരണകാലത്ത് നിയമിതരായ ചില സുപ്രീം കോടതി ജഡ്ജിമാരെയും ട്രംപ് വിമർശിച്ചു. അവരിൽ ചിലർ താൻ പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന് ദോഷകരമെന്ന് താൻ കരുതുന്ന തീരുമാനങ്ങളുടെ പേരിലായിരിക്കും ഭാവിയിൽ…

റഷ്യൻ എണ്ണ വാങ്ങൽ: ഇന്ത്യയ്ക്ക് 100% വരെ താരിഫ് ഭീഷണി; യുഎസ് ഹൗസിൽ ഉപരോധ ബിൽ നിർണായക ഘട്ടം കടന്നു

റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ താരിഫ് ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. എന്നാൽ ഇന്ത്യയ്ക്ക് 100% താരിഫ് ഏർപ്പെടുത്തിയെന്നോ അത് ഉറപ്പായെന്നോ ഇതുവരെ പറയാനാവില്ല. വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ഊർജം വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത വ്യാപാര നടപടികൾക്ക് വഴിയൊരുക്കുന്ന റഷ്യ-ഇറാൻ ഉപരോധ ബിൽ യുഎസ് പ്രതിനിധി സഭയിൽ നിർണായക നടപടിക്രമ ഘട്ടം കടന്നു. 214 പേർ അനുകൂലിച്ചപ്പോൾ 211 പേർ എതിർത്തു. ഇതോടെ ബിൽ അന്തിമ വോട്ടെടുപ്പിലേക്ക് നീങ്ങുന്നതിനുള്ള വഴി തുറന്നു. രണ്ട് ഡെമോക്രാറ്റിക് അംഗങ്ങൾ പാർട്ടി നിലപാടിൽ നിന്ന് മാറി നിർദേശത്തെ പിന്തുണച്ചതോടെയാണ് നടപടി നേരിയ ഭൂരിപക്ഷത്തിൽ അംഗീകരിക്കപ്പെട്ടത്. റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണയോ പ്രകൃതിവാതകമോ വാങ്ങുന്ന പ്രധാന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ താരിഫ് ചുമത്താൻ…

വികസന രാഷ്ട്രീയത്തിനൊപ്പം ജനകീയ സമരവും: ജയശങ്കര്‍ പിള്ള

“കേരളത്തിൽ NDA നേരിടുന്ന രാഷ്ട്രീയ പരീക്ഷണം” വികസന പദ്ധതികളുടെ കണക്കുകൾ മാത്രം അവതരിപ്പിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ദീർഘകാല ജനവിശ്വാസം ഉറപ്പാക്കാൻ കഴിയില്ല എന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ വ്യക്തമാണ്. വികസനം ജനജീവിതത്തെ എങ്ങനെ മാറ്റുന്നു എന്നതും, ഭരണകൂടം ജനങ്ങളോട് എത്രത്തോളം ഉത്തരവാദിത്തം പുലർത്തുന്നു എന്നതും, അഴിമതി ആരോപണങ്ങളിൽ രാഷ്ട്രീയ നേതൃത്വം എങ്ങനെ പ്രതികരിക്കുന്നു എന്നതും, ജനങ്ങളുടെ വിശ്വാസങ്ങളെയും അവകാശങ്ങളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതും കേരളീയ വോട്ടറുടെ രാഷ്ട്രീയ മനസ്സിനെ സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങളാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷവും,തെരഞ്ഞെടുപ്പ് വേളയിലും കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടായി. ഒരു ദശാബ്ദക്കാലത്തെ LDF ഭരണത്തിന് ശേഷം UDF അധികാരത്തിലെത്തുകയും, നിരവധി ചർച്ചകൾക്കും, ഉപാധികൾക്കും ഒടുവിൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽകുകയും ചെയ്തു. അതിനാൽ NDAയുടെ ഇന്നത്തെ രാഷ്ട്രീയ ചുമതല പിണറായി വിജയൻ സർക്കാരിനെ മാത്രം…

ടെക്സസിൽ ട്രിപ്പിൾ കൊലക്കേസ് പ്രതിക്ക് വധശിക്ഷ നടപ്പിലാക്കി

ഹൂസ്റ്റൺ: ടെക്സസിൽ 2005-ൽ നടന്ന മൂന്നു കൊലപാതകങ്ങളിൽ പ്രതിയായ ലെജെയിംസ് നോർമാൻ (41) എന്നയാൾക്ക് വധശിക്ഷ നടപ്പിലാക്കി. യു.എസ് സുപ്രീം കോടതി അപ്പീൽ തള്ളിയതിനെത്തുടർന്ന് ബുധനാഴ്ച വൈകിട്ട് ഹണ്ട്‌സ്‌വില്ലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരക വിഷം കുത്തിവെച്ചായിരുന്നു വധശിക്ഷ. 2005-ൽ എഡ്നയിലെ ഒരു വീട്ടിൽ മോഷണശ്രമത്തിനിടെ സെൽസോ ലോപ്പസ്, ടിഫാനി പീക്കോക്ക്, സാം റോബർട്ട്സ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. 2026-ൽ ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് നോർമാൻ. ഈ വർഷം മാത്രം ആകെ 600-ലധികം വധശിക്ഷകളാണ് ആധുനിക ടെക്സസിൽ നടപ്പിലാക്കിയിട്ടുള്ളത്.

ജോർജ് എബ്രഹാമിന്റെ വിയോഗത്തിൽ യുഡിഎഫ്–കോൺഗ്രസ് അനുഭാവികൾ അനുശോചിച്ചു

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച, കോൺഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിലെ യുഡിഎഫിനും വേണ്ടി ദീർഘകാലം ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്ന ഹൂസ്റ്റണിലെ പ്രമുഖ കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസ് പോരാളിയുമായിരുന്ന ജോർജ് എബ്രഹാമിന്റെ നിര്യാണത്തിൽ യുഡിഎഫ്–കോൺഗ്രസ് അനുഭാവികൾ പ്രത്യേക അനുസ്മരണ യോഗം ചേർന്ന് അനുശോചിച്ചു. സെപ്റ്റംബർ 16 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ഹൂസ്റ്റണിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. കോൺഗ്രസ് പ്രസ്ഥാനത്തോട് അഗാധമായ പ്രതിബദ്ധത പുലർത്തിയിരുന്ന ജോർജ് എബ്രഹാം കഴിഞ്ഞ നിരവധി വർഷങ്ങളായി ഹൂസ്റ്റണിലെ കോൺഗ്രസ് അനുഭാവികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു. കോൺഗ്രസിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും സഹപ്രവർത്തകരെ ഒരുമിച്ച് നിർത്തുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരണ യോഗത്തിൽ പ്രത്യേകം സ്മരിച്ചു. ഹൂസ്റ്റണിലെ ആദ്യ മലയാളി റിയൽട്ടറായിരുന്ന ജോർജ് എബ്രഹാം മലയാളി സമൂഹത്തിന് നൽകിയ ഗണ്യമായ സംഭാവനകളും പ്രസംഗകർ അനുസ്മരിച്ചു.…

ഡല്ലാസ് സൗഹൃദ വേദിയുടെ ഓണം 2026 ആഘോഷം സെപ്റ്റംബർ 19-ന്

ഡല്ലാസ്: ‘ഡല്ലാസ് സൗഹൃദ വേദി’യുടെ (Dallas Sauhruda Vedhi) ആഭിമുഖ്യത്തിൽ വിപുലമായ ഓണം 2026 ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. “ജനങ്ങളും സംസ്കാരവും സമൂഹവും” എന്ന മുഖ്യ ആശയവുമായി ഒത്തൊരുമയുടെയും സമൃദ്ധിയുടെയും സന്ദേശം പകർന്നാണ് ഈ വർഷത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. ഓണാഘോഷം 2026 സെപ്റ്റംബർ 19, ശനിയാഴ്ച രാവിലെ 10:00 മണിക്ക് സെന്റ് മേരീസ് മലങ്കര ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് (St. Mary’s Malankara Jacobite Syriac Orthodox Church, 2112, Old Denton Road, Carrollton, TX 75006) ആരംഭിക്കും മുഖ്യ അതിഥിയായി  സജി ജോർജ്ജ് (മേയർ, ടൗൺ ഓഫ് സണ്ണിവെയ്ൽ) പങ്കെടുക്കും. ഏവരുടെയും മനസ്സിൽ സ്നേഹവും സന്തോഷവും നിറയ്ക്കാൻ ഒത്തുകൂടുന്ന ഈ ഓണാഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

ലില്ലിക്കുട്ടി ഉമ്മൻ (90) നിര്യാതയായി

ഡാളസ്: ദീർഘകാലം ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ PHN ഉദ്യോഗസ്ഥയായിരുന്ന ലില്ലിക്കുട്ടി ഉമ്മൻ (90) സെപ്റ്റംബർ 16-ന് ഡാളസിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഒ ഉമ്മൻ. മകന്‍: സന്തോഷ്. മരുമകൾ: ആനി. ചെറുമകൻ: ജോയൽ. ചെറുമകൾ :ജെസ്ലിൻ പരേത പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ അംഗമായിരുന്നു. പൊതുദര്‍ശന ശ്രിശ്രുഷകൾ സെപ്തംബര്‍ 18 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Thomas Orthodox church , 9414 Shilo Road, Dallas, Texas) വെച്ച് നടക്കും. സംസ്കാര ശ്രുശ്രുഷകൾ ശനിയാഴ്ച രാവിലെ 9:30 ന് അതേ ആലയത്തിൽ വെച്ച് നടക്കും. തുടർന്ന് സംസ്ക്കാരം റൗലേറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിയില്‍ നടക്കും (3900 Rowllet Road, Rowllet, Texas. 75088)

മതസ്വാതന്ത്ര്യ അംബാസഡറായി സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദേശം ചെയ്തു

  വാഷിംഗ്ടണ്‍: പ്രമുഖ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളും അന്തരിച്ച സുവിശേഷകൻ ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളുമായ സിസ്സി ഗ്രഹാം ലിഞ്ചിനെ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം സ്ഥാനത്തേക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ സംരക്ഷണവുമായി ബന്ധപ്പെട്ട യുഎസ് വിദേശനയ പ്രവർത്തനങ്ങളിൽ ലിഞ്ച് പ്രധാന ചുമതല വഹിക്കും. നാമനിർദേശം വലിയ ബഹുമതിയായി കാണുന്നതായും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി മികച്ച രീതിയിൽ സേവിക്കാൻ പ്രാർത്ഥിക്കണമെന്നും ലിഞ്ച് അഭ്യർഥിച്ചു. 2010 മുതൽ Billy Graham Evangelistic Association, Samaritan’s Purse എന്നിവയുമായി പ്രവർത്തിക്കുന്ന ലിഞ്ച് നിലവിൽ സീനിയർ അഡ്വൈസറും മിനിസ്ട്രി വക്താവുമാണ്. മകളുടെ നാമനിർദേശത്തെ സ്വാഗതം ചെയ്ത ഫ്രാങ്ക്ലിൻ ഗ്രഹാം, പുതിയ ഉത്തരവാദിത്വത്തിനായി അവൾക്ക് ജ്ഞാനവും ശക്തിയും ലഭിക്കാൻ പ്രാർത്ഥിക്കണമെന്നും അഭ്യർഥിച്ചു.

കേരള പാരമ്പര്യവും ഒരുമയും ആഘോഷമാക്കി MASCONN ഓണം 2026

കണക്റ്റിക്കട്ട്: സതേൺ കണക്റ്റിക്കട്ടിലെ മലയാളി അസോസിയേഷൻ (MASCONN) ഓണം 2026 പൂർവാധികം ആവേശത്തോടും, അഭിമാനത്തോടും സമൂഹ പങ്കാളിത്തത്തോടും കൂടി ആഘോഷിച്ചു. കണക്റ്റിക്കട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് മലയാളി സുഹൃത്തുക്കൾ അവരുടെ പാരമ്പര്യം, സൗഹൃദം, കലാമികവ് എന്നിവ നിറഞ്ഞു നിന്ന ഈ ദിവസത്തിൽ പങ്കു ചേർന്നു. സ്ട്രാറ്റ്ഫോർഡിലെ ഫ്ലഡ് മിഡിൽ സ്കൂളിൽ നടന്ന 18-ാമത് വാർഷിക ഓണാഘോഷം കേരളത്തിന്റെ സമ്പന്നമായ പൈതൃകം പ്രദർശിപ്പിച്ചതോടൊപ്പം, അമേരിക്കയിൽ വളരുന്ന യുവതലമുറയിൽ സാംസ്കാരിക സ്വത്വം ശക്തിപ്പെടുത്തുന്നതിനുള്ള MASCONN-ന്റെ തുടർച്ചയായ ശ്രമവും, പ്രതിബദ്ധതയും എടുത്തുകാട്ടി. ഊർജ്ജസ്വലമായ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്ന MASCONN-ന്റെ പാരമ്പര്യം, കണക്റ്റിക്കട്ടിലെ മലയാളികൾക്ക് സംഘടനയെ ഒരു പ്രധാന സാംസ്കാരിക വേദിയാക്കി മാറ്റി. ഈ വർഷത്തെ ആഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്, ശക്തരായ വനിതാ നേതാക്കൾ ഉൾപ്പെടുന്ന ഒരു ടീമാണ് MASCONN-നെ നയിച്ചത്. അവരുടെ ദർശനം, സമർപ്പണം, സംഘാടന മികവ് എന്നിവ പരിപാടി…