കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

കാനഡ: ഉന്നതപഠനത്തിനും മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനുമുള്ള സ്വപ്നങ്ങളുമായി രണ്ട് വർഷം മുമ്പ് കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി, ഗുരുതരമായ രക്താർബുദത്തോട് പൊരുതുന്നതിനിടെ അന്തരിച്ചതായി റിപ്പോർട്ട്. ഇഷയുടെ ചികിത്സയ്ക്കായി കുടുംബം ആരംഭിച്ച GoFundMe ധനസമാഹരണ ക്യാമ്പയിനിൽ നൽകിയ വിവരങ്ങൾ പ്രകാരം, കാനഡയിലെത്തിയതിന് പിന്നാലെയാണ് ഇഷയ്ക്ക് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചത്. രോഗം അതിവേഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ തീവ്ര ചികിത്സയിൽ കഴിയുകയായിരുന്നു. ഇഷയുടെ ആരോഗ്യനില അതീവ ഗുരുതരമായതോടെ ചികിത്സാ ചെലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി ബന്ധുക്കൾ സാമ്പത്തിക സഹായവും പ്രാർത്ഥനയും അഭ്യർഥിച്ചിരുന്നു. പഠനത്തിലൂടെ പുതിയൊരു ജീവിതം പടുത്തുയർത്തണമെന്ന പ്രതീക്ഷയോടെ കാനഡയിലെത്തിയ യുവതിയുടെ വിയോഗവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. https://gofund.me/0d55ef0d4

റവ. ഡോ. ജോർജ് എം. ജോൺ ടോറോന്റോയിൽ നിര്യാതനായി

ടൊറന്റോ: കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ദീർഘകാലം ആത്മീയ-മിഷൻ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന റവ. ഡോ. ജോർജ് എം. ജോൺ നിര്യാതനായി. സി സ് ഐ ചർച്ച് ടോറോന്റോയുടെ ആദ്യ പ്രസിഡന്റായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു. 1986-ൽ കോട്ടയത്ത് Church of South India മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. എം. സി. മണിയിൽ നിന്ന് ഡീക്കനായും പ്രെസ്ബിറ്ററായും അഭിഷിക്തനായി. തുടർന്ന് 1986 ജൂലൈ 26-ന് CSI Church Torontoയിൽ തന്റെ ആദ്യ ആരാധനയ്ക്ക് നേതൃത്വം നൽകി. പത്തനംതിട്ട കുഴിക്കാല പുത്തുചിറ മണ്ണിൽ കുടുംബാംഗമായ റവ. ജോർജ് എം. ജോൺ, എം. കെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് United Theological College, Bangalore-ൽ നിന്ന് B.D. പഠനം പൂർത്തിയാക്കുകയും M.Th.…

സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ ജോർജ് വർഗീസ് (രാജുച്ചായൻ) ഡാളസ്സിൽ അന്തരിച്ചു

ഡാലസ് സി.എസ്.ഐ. കോൺഗ്രിഗേഷന്റെ സജീവ അംഗവും വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷററുമായിരുന്ന ജോർജ് വർഗീസ് (രാജുച്ചായൻ) സെപ്തംബര് 14 തിങ്കളാഴ്ച  രാത്രി   ഡാളസ്സിൽ അന്തരിച്ചു സഭയോടും വിശ്വാസസമൂഹത്തോടും ആഴമായ പ്രതിബദ്ധതയും വിനയവും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ എന്ന നിലയിൽ സഭയുടെ പ്രവർത്തനങ്ങളിൽ സത്യസന്ധതയോടും സമർപ്പണത്തോടും കൂടി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സ്നേഹപൂർണ്ണമായ ഇടപെടലുകളും ഡാലസിലെ വിശ്വാസസമൂഹം എന്നും ഓർമ്മിക്കും. ഭാര്യ: ലീലാമ്മ ജോർജ് സംസ്കാര ശുശ്രൂഷകൾ: പൊതുദർശനം: വെള്ളിയാഴ്ച, സെപ്റ്റംബർ 18, 2026 സംസ്കാര ശുശ്രൂഷ: ശനിയാഴ്ച, സെപ്റ്റംബർ 19, 2026 (കൂടുതൽ വിവരങ്ങൾ ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്). വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിലിന്റെയും ഡയാസ്പോറാ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെയും പേരിൽ പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ…

ജോബി മാത്യു ഡാളസിൽ അന്തരിച്ചു; പൊതുദർശനവും സംസ്‌ക്കാരവും സെപ്റ്റംബർ 19 ന്

പ്ലേനോ, ടെക്സാസ്: പ്ലേനോ സെഹിയോൻ മാർത്തോമാ ചർച്ച് സഭാഗം ജോബി മാത്യു (53) സെപ്റ്റംബർ 11 – ന് നിര്യാതനായി.ചില നാളുകളായി രോഗാവസ്ഥയിൽ ആയിരുന്നുയെങ്കിൽ തന്നെയും പെട്ടെന്ന് മരണം സംഭവിക്കയായിരുന്നു. ഭാര്യ : ജുബൈൽ മാത്യൂ. മക്കൾ : ജോയൽ, ജോസിയ പൊതുദർശനവും, സംസ്‌ക്കാര ശ്രിശൂഷയും സെപ്റ്റംബർ 19- ന് രാവിലെ 9:00 മണിക്ക് പ്ലേനോ സെഹിയോൻ മാർത്തോമാ 3760 14th St, Plano, Texas 75074 ചർച്ചിൽ വെച്ച് നടക്കും തുടർന്ന് പ്ലേനോ മ്യൂച്ചൽ സെമിറ്ററി 2128 18th St, Plano, Texas 75074 യിൽ സംസ്‌ക്കാരം നടക്കും.

കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെ.ടി.എം.സി.സി) മുൻ പ്രസിഡന്റും ഹോംലാൻഡ് ഫാമിലി കോൺഫറൻസിന്റെ പ്രസിഡന്റുമായിരുന്ന ജോൺ മാത്യു നിര്യാതനായി. കുവൈറ്റിലെ ബ്രദറൻ അസംബ്ലി സഭകളുടെ എൽഡറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. മികച്ച സംഘാടകനും വ്യവസായിയുമായിരുന്ന ജോൺ മാത്യു, മനുഷ്യസ്നേഹിയും സജീവ സാമൂഹിക പ്രവർത്തകനുമായിരുന്നു. കെ.ടി.എം.സി.സിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കുവൈറ്റിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ശ്രദ്ധേയമായ സേവനമാണ് കാഴ്ചവച്ചത്. ഹോംലാൻഡ് ഫാമിലി കോൺഫറൻസിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വവും സേവനവും വിലപ്പെട്ട സംഭാവനയായി സ്മരിക്കപ്പെടും. ജോൺ മാത്യുവിന്റെ വേർപാട് കുടുംബാംഗങ്ങൾക്കും സഭാ സമൂഹത്തിനും കുവൈറ്റിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണ്. സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട്.

ഏലിയാമ്മ വർഗീസ് (78) ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: നിരണം കടപ്ര പാറയിൽ കുറ്റിക്കാട്ടിൽ വർഗീസിന്റെ ഭാര്യ.ഏലിയാമ്മ വർഗീസ് (78) ഹൂസ്റ്റണിൽ നിര്യാതയായി.പരേത തിരുവല്ല കാവുംഭാഗം പണിക്കരു വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷീബ ചെറിയാൻ, സൂസൻ മിഥുൻ, എലിസബത്ത് വർഗീസ്. (എല്ലാവരും ഹൂസ്റ്റൺ) മരുമക്കൾ: ചെറിയാൻ കോരുത് , മിഥുൻ രാജു, ബിനോയ് തോമസ്. (എല്ലാവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: അബേൽ ചെറിയാൻ, അബിഗെയ്ൽ ചെറിയാൻ, ഇസബെൽ മിഥുൻ. സംസ്കാര ശുശ്രൂഷകളും പൊതുദർശനവും സെപ്റ്റംബർ 15 ന് ചൊവ്വാഴ്ച രാവിലെ 9:00 മുതൽ 11:30 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ നടക്കും (5810 Almeda Genoa Rd, Houston, TX 77048). ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ സംസ്കാരം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: ബിനു അലക്സ് 832 348 3711 ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണത്തിന്റെ ലൈവ് സ്ട്രീം

അമ്മച്ചി (90) നിര്യാതയായി

പൂക്കോട്ടൂർ പാറപ്പുറത്ത് പരേതനായ ചെറിയ നാടിയുടെ ഭാര്യ അമ്മച്ചി (90) നിര്യാതയായി. സംസ്‌കാരം : വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുടുംബ ശ്മശാനത്തിൽ മക്കൾ: ബാലൻ, രവീന്ദ്രൻ, സുധാറാണി, മനോജ്, പ്രമോദ്, പരേതനായ നാരായണൻ. മരുമക്കൾ : സരോജിനി, ശാന്ത, ശാരദ. വിവരങ്ങള്‍ക്ക്: ഗോപകുമാര്‍ പൂക്കോട്ടൂര്‍ 09447680191

ഹൂസ്റ്റണിൽ അന്തരിച്ച ഏലിയാമ്മ ജോർജ്ജിന്റെ സംസ്കാരം സെപ്റ്റംബർ 12 ശനിയാഴ്ച

ഹൂസ്റ്റൺ: ഏലിയാമ്മ ജോർജ്ജ്‌ (88) ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ സെപ്റ്റംബർ 4, വെള്ളിയാഴ്ച സ്വവസതിയിൽ നിര്യാതയായി. ദീർഘകാലം ന്യൂയോർക്കിൽ ആരോഗ്യ രംഗത്തെ സേവനത്തിനുശേഷം ഭർത്താവ് സി.സി. ജോർജ്ജിനൊപ്പം ടെക്സ്സ്സിലെ മിസോറി സിറ്റിയിൽ ആയിരുന്നു താമസം. മല്ലപ്പള്ളി താമരശ്ശേരി ൽ കുടുംബാംഗമാണ്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. മക്കൾ: ജേക്കബ് ജോർജ്ജ്‌ ( റോണി), സണ്ണി ജോർജ്ജ് മരുമക്കൾ: ലീന ജേക്കബ്, ജോയ്സി ജോർജ്ജ്‌ കൊച്ചുമക്കൾ: സിറിൽ ജോർജ്ജ്, ജോസിയാ ജോർജ്ജ്‌, അബിഗേൽ ജോർജ്ജ്, മിഹാൽ ജേക്കബ് പൊതു ദർശനം: സെപ്റ്റംബർ 11, വെള്ളിയാഴ്ച 5. 30PM – 8. 30PM സംസ്കാര ശുശ്രൂഷ: സെപ്റ്റംബർ 12, ശനിയാഴ്ച 9AM – 11AM St. Mary’s Malankara Orthodox Church, 9915 Belknap Rd, Sugar Land, TX 77498 സംസ്കാരം:…

സാറാമ്മ സൈമൺ (89) ഡാളസ്സിൽ അന്തരിച്ചു

ഡാളസ് (കാരോൾട്ടൺ): നെടുങ്ങാടപ്പള്ളി പ്ലാംതോട്ടത്തിൽ പരേതനായ സൈമൺ ഈപ്പന്റെ ഭാര്യ സാറാമ്മ സൈമൺ (89) ഡാളസ്സിൽ സെപ്തംബര്‍ 8 നു അന്തരിച്ചു. ഫാർമേഴ്‌സ് ബ്രാഞ്ച് ഡാളസ് മാർത്തോമ ചർച്ച് അംഗമാണ്. മക്കൾ: സജി സൈമൺ, സുനു സൈമൺ (കാരോൾട്ടൺ) ശുശ്രൂഷാ ക്രമങ്ങൾ ബുധൻ, സെപ്റ്റംബർ 9, 2026 വൈകുന്നേരം 7:00 PM: ദേവാലയത്തിലെ പ്രാർത്ഥന (Prayer at Church) സ്ഥലം: Mar Thoma Church of Dallas – Farmers Branch (11550 Luna Road, Farmers Branch, TX 75234) വ്യാഴം, സെപ്റ്റംബർ 10, 2026 വൈകുന്നേരം 5:00 PM – 5:30 PM: കുടുംബാംഗങ്ങളുടെ സമയം (Family Time) വൈകുന്നേരം 5:30 PM – 8:00 PM: സംസ്കാര ശുശ്രൂഷ – ഭാഗം 1 & 2 (Funeral Service Part 1 &…

മാത്യൂസ് (മത്തായി) വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: കോട്ടയം ജില്ലയിലെ പൊൻകുന്നം ഇളംകുളം പുഷ്പമംഗലം വീട്ടിൽ മാത്യൂസ് (മത്തായി) വർഗീസ് (87) ന്യൂയോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ ഓഗസ്റ്റ് 7-ന് അന്തരിച്ചു. ഭാര്യ: ത്രേസ്യാക്കുട്ടി വർഗീസ് മക്കളും മരുമക്കളും: ലാലി & അലക്സ് മാഞ്ചേരി (സെന്റ് ആന്റണീസ് വാർഡ്), ലാൽസൺ & റോഷിനി (സെന്റ് അൽഫോൺസാ വാർഡ്), ലാലു & സിന്ധു (സെന്റ് തോമസ് സിറോ മലബാർ ചർച്ച്, മിൽപിറ്റാസ്, കലിഫോർണിയ) കൊച്ചുമക്കൾ: ലിൻഡ & മാറ്റ് കുര്യാക്കോസ്, ലിഡിയ & അനീഷ് കനാട്ട്, ആൽവിൻ മാഞ്ചേരി, ടിയ, ടെസ്സ, ടെവിൻ, ലിറ്റി, ജിയോ, ലിയ പൊതുദർശനം (Visitation): 2026 സെപ്റ്റംബർ 9, ബുധനാഴ്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ (Park Funeral Chapels, 2175 Jericho Turnpike, Garden City Park, NY 11040) സംസ്കാര ശുശ്രൂഷ (Funeral Services): 2026…