അറ്റ്ലാന്റ: തൃശ്ശൂർ കണ്ണാറ വന്മേൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (88) അറ്റ്ലാന്റയിൽ നിര്യാതയായി. മക്കൾ: ജീമോൻ, മേഴ്സി, ലീല, ലൈസ, ഡെയ്സി, ജോളി, ഷാൻസി മരുമക്കൾ: സനിത വർഗീസ്, പരേതനായ ചെറിയാൻ കുര്യാക്കോസ്, ഏലിയാസ് മാത്യു, ബാലു ജേക്കബ്, ജയ്മോൻ ജോസഫ്, അബു ജോൺ, അനീഷ് ജോർജ്. സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 26-ന് അറ്റ്ലാന്റ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കും.
Category: OBITUARY
മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മുൻ ട്രഷറർ ചാക്കോ മാത്യു അന്തരിച്ചു. പൊതുദർശനം ബുധനാഴ്ച ഹൂസ്റ്റണിൽ , സംസ്കാരം ശനിയാഴ്ച ന്യൂയോർക്കിൽ
ഹൂസ്റ്റൺ: ചുങ്കത്തറ ചാരുവില പുത്തൻവീട്ടിൽ സി.സി.മാത്യുവിന്റെയും അച്ചാമ്മ മാത്യുവിന്റെയും മകൻ ചാക്കോ മാത്യു (സണ്ണി – 57) ഹൂസ്റ്റണിൽ അന്തരിച്ചു. സെപ്റ്റംബർ 18 നായിരുന്നു അന്ത്യം. ഭാര്യ- സൂസൻ മാത്യു തിരുവല്ല തോപ്പിൽ കളത്തിൽ ചാക്കോ മാത്യുവിന്റേയും സൂസമ്മ മാത്യുവിന്റെയും മകളാണ്. മക്കൾ: സുനു, സാം സഹോദരങ്ങൾ – ഡോ.ശോശാമ്മ ആഷ്ലി (ലിസ് – ഹൂസ്റ്റൺ ) ഡോ.ജോസഫ് മാത്യു (സജി – ഡാളസ് ) ചാരുവിള മാത്യു (ഷിബു – ഹൂസ്റ്റൺ ) 30 വർഷത്തോളം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ താമസിച്ചു പ്രവർത്തിക്കുകയും, ന്യൂയോർക്ക് സിറ്റി ഹൗസിങ് പ്രെസെർവഷൻ ആൻഡ് ഡെവ ലപ്മെന്റ് ഡിപ്പാർട്മെന്റിൽ സീനിയർ പ്രൊക്യൂർമെൻറ് ഡയറക്ടറായി 1996 മുതൽ 2018 വരെ പ്രവർത്തിച്ച പരേതൻ കുറെ വര്ഷങ്ങളായി കുടുംബ സമേതം ഹൂസ്റ്റണിൽ താമസമാരംഭിച്ച് സാമൂഹ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ടുവരുകയായിരുന്നു. . തുടർച്ചയായി 2 ടെമുകളിലായി…
തെക്കേത്തുണ്ടിയിൽ ജോൺ കോശി (ജോളി) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പത്തനംതിട്ട കുഴിക്കാല തെക്കേത്തുണ്ടിയിൽ പരേതരായ ജോൺ-അന്നമ്മ ദമ്പതികളുടെ മകൻ തെക്കേത്തുണ്ടിയിൽ ജോൺ കോശി (ജോളി-77) അന്തരിച്ചു. ഭാര്യ: റാഹേലമ്മ കോശി (പൊടിയമ്മ) കവുങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം. മകൾ: ആനി കോശി (ബ്ലെസ്സി ഹൂസ്റ്റൺ) മരുമകൻ: സാം ഫിലിപ്പ് (ഹൂസ്റ്റണ്) കൊച്ചുമക്കൾ: ജോനാഥൻ ഫിലിപ്പ്, എലൈജ ഫിലിപ്പ്, ഹന്ന ഫിലിപ്പ്. സഹോദരങ്ങൾ:കുഞ്ഞുമോൻ,ഗ്രേസി കുട്ടി,രാജുകുട്ടി, ജോസ്. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മ ഇടവകാംഗമായിരുന്നു പരേതൻ. സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഇമ്മാനുവൽ മാർത്തോമ്മ പള്ളിയിൽ വെച്ച് (12803 Sugar ridge Blvd,Stafford, Tx 77477) പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800 Westheimer Rd,Houston, Tx 77077)സംസ്കാരവും നടത്തും. ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക വികാരി റവ.ഡോ. ജോസഫ് ജോൺ, അസോസിയേറ്റ് വികാരി റവ. ജോൺ വിൽസൺ,…
ജിജു മാത്യു (41) കാൽഗറിയിൽ നിര്യാതനായി
കാൽഗറി: മാത്യു ജോണിന്റെയും പരേതയായ സൂസൻ മാത്യുവിന്റെയും മകന് ജിജു മാത്യു (41) കാനഡയിലെ കാൽഗറിയിൽ നിര്യാതനായി. ഭാര്യ: ദീപു ആൻ മാത്യൂസ്. മകൾ: ജിയ സൂസൻ മാത്യു. സഹോദരങ്ങൾ: ജിം ജോൺ മാത്യു, ജിബു തോമസ് മാത്യു സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 26 ശനിയാഴ്ച ആൽബർട്ടയിലെ കാൽഗറി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. സംസ്കാര സമയവും മറ്റ് കൂടുതൽ വിവരങ്ങളും പിന്നീട് അറിയിക്കും.
മുൻ മൂവാറ്റുപുഴ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ യൂലിയോസ് കാലം ചെയ്തു
തിരുവല്ല: മൂവാറ്റുപുഴ രൂപതയുടെ മുൻ അദ്ധ്യക്ഷനും പ്രമുഖ ബൈബിൾ പണ്ഡിതനും വിദ്യാഭ്യാസ-ആതുരശുശ്രൂഷാ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സഭാനേതാവുമായ ഡോ. എബ്രഹാം മാർ യൂലിയോസ് (81) കാലം ചെയ്തു. ശനിയാഴ്ച പുലർച്ചെ 2.15-ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. വിരമിച്ച ശേഷം തിരുവല്ല ആർച്ച്ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവല്ല സെന്റ് ജോൺസ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നടക്കും. ശനിയാഴ്ച വൈകുന്നേരം ആർച്ച്ബിഷപ്സ് ഹൗസിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരം പിന്നീട് സെന്റ് ജോൺസ് മെട്രോപൊളിറ്റൻ കത്തീഡ്രലിലേക്ക് കൊണ്ടുപോയി. വിശ്വാസികൾക്കും പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കുന്നതിനായി കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. 1945-ൽ തിരുവല്ല കല്ലൂപ്പാറയിൽ കെ. വർഗീസ് കാക്കനാട്ടിന്റെയും അന്നമ്മ വർഗീസിന്റെയും മകനായാണ് എബ്രഹാം മാർ യൂലിയോസ് ജനിച്ചത്. 1961-ൽ തിരുവല്ല മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. കോട്ടയം വടവാതൂരിലെ…
പാസ്റ്റർ എബ്രഹാം പി. ജോർജ് ഡാളസ്സിൽ നിര്യാതനായി
ഡാളസ് : പാസ്റ്റർ ഏബ്രാഹം പി. ജോർജ് (69) സെപ്റ്റംബർ 19 ന് ഡാളസ്സിൽ നിര്യാതനായി. ദീർഘനാളുകൾ ന്യൂയോർക്കിലായിരുന്നു. ചില നാളുകളായി ഡാളസിൽ മകളോടൊപ്പമായിരുന്നു താമസം. ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്നു. ഡാളസ്സിൽ മെട്രോ ചർച്ച് സഭാ അംഗമാണ്. ഭാര്യ: ആനി ഏബ്രാഹം മകൾ: ഷൈനി. മരുമകൻ: അതുൽ സംസ്ക്കാരം പിന്നീട് ന്യൂയോർക്കിൽ നടത്തും.
മുൻ ബ്ലൂ സ്റ്റാർ ടെക്നിക്കൽ കോളേജ് പ്രിൻസിപ്പാൾ സി ജി ജോസഫ് (തങ്കച്ചൻ-85) നിര്യാതനായി
ഡാളസ്: റാന്നി മക്കപ്പുഴ ചെറുവാഴകുന്നേൽ പരേതനായ സി പി ജോർജിന്റെ മകൻ സി ജി ജോസഫ് (തങ്കച്ചൻ -85) സെപ്റ്റംബർ 18 നു നിര്യാതനായി. ഭാര്യ സൂസൻ ജോസഫ് എരുമേലി കനകപ്പുലം വള്ളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: മെർലിൻ, മഞ്ജു. എരുമേലി റാന്നി തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന ബ്ലൂ സ്റ്റാർ ടെക്നിക്കൽ കോളേജ് പ്രിൻസിപ്പാൾ ആയി ദീർഘ കാലം സേവനം ചെയ്തിട്ടുണ്ട്. 1980-90 കാലഘട്ടത്തിൽ നൂറു കണക്കിന് വിദ്യാർഥികൾ ഈ സ്ഥാപനത്തിൽ പഠിച്ചു എ സി ടെക്നീഷൻമാരായി ഗൾഫിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ജോലി സമ്പാദിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.
മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ (84) അന്തരിച്ചു
അരിസോണ:അരിസോണയിൽ നിന്നുള്ള മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ (84) അന്തരിച്ചു. ബുധനാഴ്ച നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. അരിസോണയിലെ ജലനയങ്ങൾ രൂപീകരിക്കുന്നതിലും, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. മൂന്ന് പതിറ്റാണ്ടോളമാണ് അദ്ദേഹം യു.എസ് കോൺഗ്രസിൽ സേവനമനുഷ്ഠിച്ചത്. 2018-ൽ അന്തരിച്ച സെനറ്റർ ജോൺ മെയ്കെന്റെ ഒഴിവിലേക്ക് കുറഞ്ഞ കാലത്തേക്ക് കൂടി അദ്ദേഹം സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡെൻഷ്യ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറോടെ അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് പൂർണ്ണമായും പിന്മാറിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ലില്ലിക്കുട്ടി ഉമ്മൻ (90) നിര്യാതയായി
ഡാളസ്: ദീർഘകാലം ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ PHN ഉദ്യോഗസ്ഥയായിരുന്ന ലില്ലിക്കുട്ടി ഉമ്മൻ (90) സെപ്റ്റംബർ 16-ന് ഡാളസിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഒ ഉമ്മൻ. മകന്: സന്തോഷ്. മരുമകൾ: ആനി. ചെറുമകൻ: ജോയൽ. ചെറുമകൾ :ജെസ്ലിൻ പരേത പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ അംഗമായിരുന്നു. പൊതുദര്ശന ശ്രിശ്രുഷകൾ സെപ്തംബര് 18 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് ഡാളസ് സെന്റ് തോമസ് ഓര്ത്തഡോക്സ് ചര്ച്ചില് (St. Thomas Orthodox church , 9414 Shilo Road, Dallas, Texas) വെച്ച് നടക്കും. സംസ്കാര ശ്രുശ്രുഷകൾ ശനിയാഴ്ച രാവിലെ 9:30 ന് അതേ ആലയത്തിൽ വെച്ച് നടക്കും. തുടർന്ന് സംസ്ക്കാരം റൗലേറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിയില് നടക്കും (3900 Rowllet Road, Rowllet, Texas. 75088)
റവ. ഫാ. തോമസ് എബ്രഹാം ളാഹയിൽ (76) സംസ്ക്കാരം ശനിയാഴ്ച
ക്ളിഫ്ടൻ (ന്യൂജെഴ്സി): അന്തരിച്ച ഫാ. തോമസ് എബ്രഹാം ളാഹയിൽ (76) സംസ്ക്കാരം ശനിയാഴ്ച ന്യൂജെഴ്സിയിൽ നടത്തും. മലങ്കര സിറിയക്ക് ക്നാനായ ആർച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്ത ഡോ. അയൂബ് മാർ സിൽവാനോസ് മുഖ്യ കാർമ്മികത്വം വഹിക്കും സെപ്റ്റംബർ 16, 17 വൈകീട്ട് 7 മണി: സംസ്കാര സർവീസ് പ്രാർത്ഥനകൾ: സെന്റ് തോമസ് ക്നാനയ ചർച്ച്, 186 തേർഡ് സ്ട്രീറ്റ്, ക്ളിഫ്ടൻ, ന്യൂജെഴ്സി സെപ്റ്റംബർ 18 വെള്ളി 4 മുതൽ 9 വരെ: വെയ്ക്ക് സർവീസ് സെപ്റ്റംബർ 19 ശനി രാവിലെ 6:30 ഒൻപതാം ദിന കുർബാന, 8 മണിക്ക് സംസ്കാരശുശ്രുഷകൾ നോർത്ത് അമേരിക്കൻ ക്നാനായ സമുദായത്തിന്റെ ആദ്യകാല സംഘാടകനും പ്രമുഖ വൈദികനുമാണ്. ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധയെ തുടർന്ന് വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം സെപ്റ്റംബർ 11-നാണ് നിര്യാതനായത്. 1950 മേയ് 4-ന് റാന്നി തുരുത്തിക്കാട് ഇടിക്കുള എബ്രഹാം ളാഹയിലിന്റെയും അന്നമ്മ തോപ്പിൽ…
