തിരുവല്ല: ഉയർപ്പിന്റെ പൊൻപുലരിയിൽ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടെ ലിജു വേങ്ങലിന്റെ മാതാവ് ലീലാമ്മ ജോണിനെ പ്രത്യാശയുടെ തീരത്തേക്ക് യാത്രയാക്കി. നെടുമ്പ്രം അമിച്ചകരി വേങ്ങൽ പുത്തൻപുരയ്ക്കല്‍ പരേതനായ ജോൺ വർഗ്ഗീസിന്റ ഭാര്യ ലീലാമ്മ ജോണിന്റെ(67)സംസ്ക്കാരം നെടുമ്പ്രം ഐപിസി ഗോസ്പല്‍ സെന്റർ സെമിത്തേരിയില്‍ നടന്നു.
ഭവനത്തിലെ ശുശ്രൂഷകളിൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ നിരവധി വൈദികരും ശുശ്രൂഷകരും പാസ്റ്റർമാരും പങ്കെടുത്ത് അനുശോചനമറിയിച്ചു. രാഷ്ട്രീയ, സാംസ്ക്കാരിക,സാമൂഹിക , ജലോത്സവ രംഗത്തെ നിരവധി പ്രമുഖ വ്യക്തികൾ എത്തി അന്തിമോചാരം അർപ്പിച്ചു.
ഓതറ കൈയ്യാലപറമ്പിൽ കുടുംബാംഗമാണ്.ലിനു, ബിനു, ലിജു വേങ്ങൽ (ഇംഗ്ലണ്ട്) എന്നിവർ മക്കളും നെടുമുടി പത്തില്‍ച്ചിറ പാസ്റ്റർ സിബിച്ചൻ ജോസഫ്, ഷാബു ഫ്രാൻസിസ് ,റോസ് ലിജു(ഇംഗ്ലണ്ട്)എന്നിവർ മരുമക്കളും ആണ്.
മകനും തലവടി ചുണ്ടൻ വള്ളം ഓഹരി ഉടമയും ഓൾധം മലയാളി കൾച്ചറൽ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ലിജുവിനെ സന്ദർശിക്കാൻ എത്തിയ വേളയിൽ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് രണ്ടര മാസത്തോളം ഇംഗ്ലണ്ടിലെ ഫെയർഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നാട്ടിലെത്തി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
