ഡോ. രാജു ജേക്കബ് (86) ഡാലസിൽ നിര്യാതനായി

ഡാളസ്: കവിയൂർ കിഴക്കനേത്തു പരേതനായ ജേക്കബിന്റെ മകൻ ഡോ. രാജു ജേക്കബ് ഡാലസിൽ നിര്യാതനായി. പരേതൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബോട്ടണി വിഭാഗം പ്രൊഫൊസ്സർ ആയി 1968 മുതൽ 1976 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സാലി ജേക്കബ് റാന്നി മന്നമരുതി പനവേലിൽ കുടുംബാംഗമാണ്. തിരുവല്ല മാർത്തോമാ കോളജിൽ 1969 – 71 വർഷങ്ങളിൽ അദ്ധ്യാപിക ആയിരുന്നു. മക്കൾ: ഡോ.സപ്‌നാ & ഡോ:സൂരജ് മരുമക്കൾ:ഡോ.കിരൺ ജോയ് ഫിലിപ്പ്, ഡോ.ഷഹീൻ ജേക്കബ് കൊച്ചുമക്കൾ:റോഹൻ, ഋതിക്, സായ്‌ഡൻ &സാചരി എന്നിവർ പൊതു ദർശനവും സംസ്കാരവും 2026 ഒക്ടോബർ 24 ശനിയാഴ്ച. പൊതു ദർശനം കോപ്പൽ റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്ററിൽ 10 മണിമുതൽ നടത്തപ്പെടും. Address: Rolling Oaks Memorial center, 400 Freeport Parkway Coppell Tx75019

Read More

തലവടി ആനപ്രമ്പാൽ പൂവക്കാട് ജേക്കബ് ചെറിയാന്‍ (മോനിച്ചന്‍ 63) നിര്യാതനായി

എടത്വ : സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തലവടി കുന്തിരിക്കൽ സിഎം‌എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഉന്നതാധികാര സമിതി അംഗം തലവടി ആനപ്രമ്പാൽ പൂവക്കാട് ജേക്കബ് ചെറിയാന്‍ (മോനിച്ചന്‍ 63) നിര്യാതനായി. സംസ്ക്കാരം ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12.30ന് സെന്റ് തോമസ് സിഎസ്ഐ ചർച്ച് സെമിത്തേരിയില്‍ നടക്കും. ഭാര്യ: എലിസബേത്ത്. മക്കൾ: ഐറിൻ, സെറിൻ. ഇക്കഴിഞ്ഞ 7ന് വൈകീട്ട് 8ന് തെങ്ങ് വലിച്ചുകെട്ടാനുള്ള ചുറ്റു കമ്പിയുമായി സ്കൂട്ടറിൽ വരുമ്പോൾ വീടിന് സമീപമുള്ള വളവ് തിരിയുന്നതിനിടെ കമ്പി ഹാൻഡലിൽ കുരുങ്ങി സ്കൂട്ടർ ഇട തോട്ടിലേക്ക് മറിയുകയായിരുന്നു. ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ സംഭവം ആരും അറിഞ്ഞില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് റോഡിൽ ചുറ്റുകമ്പി കിടക്കുന്നത് ഭാര്യ എലിസബേത്ത് കണ്ടത്. സംഭവമറിഞ്ഞ് എത്തിയവർ ചേർന്ന് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.18…

Read More

ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരണമടഞ്ഞു

കല്ലിശ്ശേരി: ഉമയാറ്റുകര മുഞ്ഞനാട്ട് എം.ഒ. തോമസ്(കൊച്ചുകുഞ്ഞ് – 89) അമേരിക്കയിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. പരേതയായ ലില്ലിക്കുട്ടിയാണ് ഭാര്യ. മക്കള്‍: സാം, ബിജു, സജി, ജിജി (എല്ലാവരും യുഎസ്എ) മരുമക്കള്‍: പ്രീത – തിരുവനന്തപുരം, ആനി – കൊടൈക്കനാൽ, സോണു- തിരുവനന്തപുരം (എല്ലാവരും യുഎസ്എ ) പരേതന്റെ സഹോദരൻ എം.ഒ.ജോണിന്റെ (ജോയി – 78) സംസ്ക്കാരം ഇക്കഴിഞ്ഞ സെപ്റ്റംബർ 9ന് കല്ലിശ്ശേരി ഐ.പി.സി സഭാ സെമിത്തേരിയിൽ നടത്തപ്പെട്ടു. ഭാര്യ : പുളിക്കീഴ് കണ്ണാൻകുഴിയിൽ കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: റെനി, റെജി, റിജോ (എല്ലാവരും യുഎസ്എ ) മരുമക്കൾ: പ്രിൻസ്, ക്രിസ്റ്റീനാ, ബേബിൾ (യുഎസ്എ). ജോലിയുമായി ബന്ധപ്പെട്ട് 40 വർഷമായി അമേരിക്കയിലായിരുന്ന ഇവർ രണ്ടു വർഷം മുമ്പാണ് ജന്മദേശത്ത് സ്ഥിരതാമസമാക്കിയത്. തങ്കച്ചൻ, കുഞ്ഞുമോൾ, പരേതരായ പാപ്പച്ചന്‍, തങ്കമ്മ, ചിന്നമ്മ വാലയിൽ ഇടിക്കുള ജോർജ്ജ്, പൊടിയമ്മ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

Read More

മേരി തോമസ് മുള്ളംകാട്ടിൽ (92) കാനഡയിൽ നിര്യാതയായി

കാനഡ: കേരളാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം റാന്നി മുള്ളംകാട്ടിൽ പരേതനായ വി.എ. തോമസിൻ്റെ ഭാര്യ മേരി തോമസ് (മറിയാമ്മ – 92) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സാം, സാലി (ഇരുവരും കാനഡ), സജി (ഡാളസ് ). മരുമക്കൾ: ഉഷ, വർഗീസ് സേവ്യർ, സോണിയ. പരേത മാവേലിക്കര ചെറുമലക്കാട്ടു കുടുംബാംഗമാണ്. ദുബായ് ഫിലഡൽഫിയ ഐപിസി സ്ഥാപകൻ പരേതനായ പാസ്റ്റർ ജി. ഗീവർഗീസിൻ്റെ സഹോദരിയാണ്

Read More