പാലക്കാട്: ബാങ്കില് നിന്ന് ജപ്തി നോട്ടീസ് ലഭിച്ച വിദ്യാര്ത്ഥികളായ സഹോദരങ്ങൾക്ക് സഹായഹസ്തവുമായി നടന് സുരേഷ് ഗോപി രംഗത്തെത്തി. കോങ്ങാട് സ്വദേശികളായ സൂര്യകൃഷ്ണയും ആര്യ കൃഷ്ണയും ജപ്തി ഭീഷണിയിൽ വീടുവിട്ടിറങ്ങേണ്ടിവരുമെന്ന ഭീതിയിലായിരുന്നു. എന്നാല്, വിവരമറിഞ്ഞ നടന് സുരേഷ് ഗോപി ബാങ്കിലെ കടം വീട്ടുമെന്ന ഉറപ്പ് നല്കിയതോടെ ആശ്വാസത്തിലാണ് ഇരുവരും. 2018ൽ ഇവർ താമസിക്കുന്ന വീട് പണിയാൻ അച്ഛൻ കൃഷ്ണൻകുട്ടി ഭൂപണയ ബാങ്കിൽ നിന്ന് രണ്ടു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ വീടിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് അര്ബുദ രോഗം ബാധിച്ച് കൃഷ്ണൻകുട്ടി മരിച്ചു ഇതിനുശേഷം അമ്മ ഹോട്ടല് ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. എന്നാൽ മൂന്ന് വർഷം മുമ്പ് അമ്മയും മരിച്ചു. ഇതോടെ ബാങ്ക് വായ്പയുടെ തിരിച്ചടവ് അനാഥരായ മക്കളുടെ ചുമലിലായി. ഇരുവരും പ്ലസ് ടു വിദ്യാർഥികളാണ്. കൂലിപ്പണിക്കാരായ അയൽവാസികളുടെ സംരക്ഷണയിലാണ് ഇവര് ജീവിക്കുന്നത്. ഇതിനിടെയാണ് വീട് ജപ്തി…
Category: KERALA
സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളുടെ ബില് കുടിശ്ശിക; വൈദ്യുതി വിതരണം നിര്ത്തി വയ്ക്കാനൊരുങ്ങി കെ എസ് ഇ ബി
തിരുവനന്തപുരം: സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങള് ബില് കുടിശ്ശിക വരുത്തിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) വൈദ്യുതി വിതരണം നിര്ത്തി വയ്ക്കാനൊരുങ്ങുന്നു. ബില്ല് കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ വൈദ്യുതി കണക്ഷനുകൾ അവസാനിപ്പിക്കാൻ ബോര്ഡ് സര്ക്കാരിന്റെ അനുമതി തേടി. കുടിശ്ശികയുള്ള സർക്കാർ ആശുപത്രികളോട് ബോർഡ് പരിഗണന കാണിക്കുമ്പോൾ, വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈദ്യുതി വിതരണം നിർത്തണമെന്ന് ബോർഡ് നിർബന്ധിക്കുന്നു. സർക്കാർ നിർദേശപ്രകാരം എസ്ക്രോ അക്കൗണ്ട് ഉടമ്പടി സ്ഥാപിക്കാൻ കെഎസ്ഇബി തയ്യാറാവാത്തതിനാൽ ജല അതോറിറ്റിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് മുൻഗണന നൽകാനുള്ള ചുമതല KSEB അതിന്റെ കുടിശ്ശിക പരിഹാര സെല്ലിനെ ഏൽപ്പിച്ചു. കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും തമ്മിലുള്ള ഇടപാടുകൾ കാര്യക്ഷമമാക്കാനാണ് എസ്ക്രോ അക്കൗണ്ടിനുള്ള സർക്കാർ നിർദേശം. എസ്ക്രോ കരാർ പാലിക്കാത്തത് വൈദ്യുതി വിച്ഛേദിക്കുമെന്ന് കെഎസ്ഇബി ഉറച്ച നിലപാട് സ്വീകരിക്കുന്നു. 37 കോടി രൂപയുടെ പ്രതിമാസ ബില്ലുമായി…
മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം; അന്വേഷണം ഊര്ജ്ജിതമാക്കി പോലീസ്
കണ്ണൂർ: മയക്കുമരുന്ന് കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടി രക്ഷപ്പെട്ടത് ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമെന്ന് അധികൃതർ. ജയിലിലെ വെൽഫെയർ ഓഫീസിലായിരുന്നു ഹർഷാദിന് ജോലി നല്കിയിരുന്നത്. ഇതിന്റെ മറവിലാണ് ഇയാൾ ചാടിയതെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. എല്ലാ ദിവസവും ജയിലിന് പുറത്ത് നിന്ന് ഹർഷാദ് പത്രക്കെട്ട് എടുക്കാറുണ്ടായിരുന്നു. ഞായറാഴ്ച പതിവുപോലെ പത്രമെടുക്കാൻ പോയി. ഈ സമയം സ്ഥലത്ത് ഒരു ബൈക്ക് നിർത്തിയിട്ടിരുന്നു. പത്രമെടുക്കാൻ പോയ ഹർഷാദ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഉടൻ അതിൽ കയറി. ബൈക്ക് അവിടെ എത്തിച്ചതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. അതേസമയം, രക്ഷപ്പെട്ട ഹർഷാദിനായി ഊര്ജ്ജിതമായ തിരച്ചില് ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ജയിൽ അധികൃതരോട് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഹർഷാദ്. 2023 സെപ്തംബറിലാണ് ഇയാൾ ജയിലിൽ എത്തിയത്. 10…
മോദിയുടെ കേരള സന്ദര്ശനം: തൃപ്രയാർ ശ്രീരാമ ക്ഷേത്രവും ഉള്പ്പെടാന് സാധ്യതയെന്ന്
എറണാകുളം: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് സൂചന. ഗുരുവായൂരിൽ നിന്ന് തൃപ്രയാറിലേക്ക് പ്രധാനമന്ത്രി റോഡ് മാർഗം യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഗമമായ ദർശനം ഉറപ്പാക്കാൻ ക്ഷേത്രപരിസരത്ത് പോലീസ് സുരക്ഷാ പരിശോധന നടത്തും. ജനുവരി 17ന് രാവിലെ ഗുരുവായൂർ ക്ഷേത്ര ദര്ശനം നടത്താന് പ്രധാനമന്ത്രി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് അദ്ദേഹം തൃപ്രയാർ ശ്രീരാമ ക്ഷേത്ര ദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പ്യാർഡിൽ അന്താരാഷ്ട്ര കപ്പൽ നന്നാക്കൽ സൗകര്യവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് എറണാകുളം മറൈൻ ഡ്രൈവിൽ ബിജെപിയുടെ ബൂത്ത് തല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ഭാരവാഹികളെ അഭിസംബോധന ചെയ്യും. ഉച്ചയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് സൂചന.
മർകസ് ആർട്സ് ഫെസ്റ്റ് ഖാഫിന് വർണാഭമായ തുടക്കം; സംവാദ അനുഭവങ്ങൾ പങ്കുവെച്ച് സുൽത്വാനുൽ ഉലമ
കോഴിക്കോട്: ജാമിഅ മർകസ് ആർട്സ് ഫെസ്റ്റ് ‘ഖാഫ്’ ആറാം എഡിഷന് വർണാഭമായ തുടക്കം. നൂറ്റി മുപ്പതോളം മത്സരങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലാ മാമാങ്കം മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനാനന്തരം ആദർശ രംഗത്ത് നടത്തിയ സംവാദ അനുഭവങ്ങൾ ഉസ്താദ് സദസ്സുമായി പങ്കുവെച്ചു. മത സംവാദത്തിന്റെ രീതിയും പ്രസക്തിയും പറഞ്ഞു തുടങ്ങിയ സംസാരം അയിരൂർ, കൊട്ടപ്പുറം, പൂടൂർ തുടങ്ങിയ പ്രശസ്തമായ സംവാദങ്ങളിലൂടെ കടന്നുപോയി. സംവാദ രംഗത്ത് തനിക്ക് കരുത്ത് നൽകിയത് ഇ കെ ഹസൻ മുസ്ലിയാരുടെ മാതൃകയും അനുഭവങ്ങളുമാണെന്ന് ഉസ്താദ് ഓർത്തു. ആശയവൈകൃതവുമായി മുന്നിൽ വരുന്ന സംഘത്തെ പ്രതിരോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്നും പുതിയ കാലത്ത് വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ എന്താണെന്നും ഉസ്താദ് ഉണർത്തി. ഫെസ്റ്റിൻ്റെ ഭാഗമായി വിദ്യാർത്ഥി സംഘടന…
ബാബരി: ആത്മനിന്ദയോടെയല്ല, അഭിമാനത്തോടെ ഓർക്കുക – പി. മുജീബുറഹ്മാന്
കോഴിക്കോട്: ബാബരി തകർത്തിടത്ത് നിർമിച്ച രാമ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന സന്ദർഭത്തിൽ ബാബരിയെ അഭിമാനത്തോടെ ഓർക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സോളിഡാരിറ്റി സ്റ്റേറ്റ് കൗൺസിൽ രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് സമുദായത്തെ ഞെക്കിഞെരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇന്ത്യൻ മുസ്ലിങ്ങളുടെ അഭിമാനകരമായ അസ്ഥിത്വ പ്രയാണത്തിന് പ്രസ്ഥാനം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികമായും രാഷ്ട്രീയമായും മുസ്ലിം സമുദായത്തിനെതിരെ നടക്കുന്ന ആസൂത്രിത കടന്നാക്രമത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കും. മുസ്ലിം സമുദായ ഐക്യത്തിന് വിഘാതമാവുന്ന പ്രവർത്തനങ്ങളിൽ നിന്ന് വീട്ടുനിൽക്കണമെന്നും പി. മുജീബുറഹ്മാന് പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കൺവെൻഷൻ ഞായറാഴ്ച
മങ്കട : ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കൺവെൻഷൻ ജനുവരി 14 ഞായറാഴ്ച രാവിലെ 09:30 ന് തിരൂർക്കാട് ഹമദ് ഐ.ടി.ഐയിൽ വെച്ച് നടക്കും. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ ഉദ്ഘാടനം ചെയ്യും. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സാബിറ ഷിഹാബ്, ജില്ല സെക്രട്ടറി, ഫായിസ് ഇലാങ്കോട്, മങ്കട മണ്ഡലം പ്രസിഡന്റ് ഡോ. നബീൽ അമീൻ, വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കെ.പി ഫാറൂഖ് എന്നിവർ സംസാരിക്കും.
മാസപ്പടി വിവാദം: വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സലോജിക് കമ്പനിക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കർണാടക ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടർ കെ എം ശങ്കര നാരായണൻ, പോണ്ടിച്ചേരി ആർഒസി, എ., ഗോകുൽനാഥ് എന്നിവർക്കാണ് അന്വേഷണ ചുമതല. സെൻട്രൽ കമ്പനി അഫയേഴ്സ് മന്ത്രലം ജോയിന്റ് ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നാലു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണം. മാസപ്പടി വിവാദത്തിൽ ആദായ നികുതി ബോർഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 2013ലെ കമ്പനി നിയമത്തിലെ 210.1.സി വകുപ്പ് പ്രകാരമാണ് അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണമുണ്ട്. എക്സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്ന് ഉത്തരവിൽ…
അയോദ്ധ്യ രാമക്ഷേത്രം സംബന്ധിച്ച വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെതിരെ ശ്രീനാരായണ മാനവ ധർമ്മം ട്രസ്റ്റ്
കൊച്ചി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് നിലവിളക്ക് കൊളുത്തണമെന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾക്ക് വിരുദ്ധമാണെന്ന് ശ്രീനാരായണ മാനവ ധർമ്മം ട്രസ്റ്റ്. രാമജന്മഭൂമി കേസിലെ സുപ്രീം കോടതി വിധി, നിയമപരമായ അർത്ഥത്തിൽ തെറ്റാണെങ്കിലും, ബാബറി മസ്ജിദിന്റെ മുഴുവൻ ഘടനയും ഒരു പൊതു ആരാധനാലയം തകർക്കുക എന്ന കണക്കുകൂട്ടലിലൂടെയാണ് തകര്ത്തത്. 450 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പള്ളിയാണ് ആര് എസ് എസിന്റെ കര്സേവകരാല് തകര്ക്കപ്പെട്ടത്. സഹിഷ്ണുതയും പരസ്പര സഹവർത്തിത്വവും രാജ്യത്തിന്റെയും ജനങ്ങളുടെയും മതേതര പ്രതിബദ്ധതയെ പരിപോഷിപ്പിക്കണമെന്നും അവര് ചൂണ്ടിക്കാട്ടി. മസ്ജിദിന് പകരം ക്ഷേത്രം നിർമ്മിച്ചത് ഗുരുവിന്റെ ആദർശങ്ങൾക്ക് വിരുദ്ധമാണെന്ന് സംഘടനയുടെ പ്രസിഡന്റ് ജി.മോഹൻ ഗോപാലും സെക്രട്ടറി വി.ആർ.ജോഷിയും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഗുരു എല്ലായ്പ്പോഴും സാമുദായിക സൗഹാർദ്ദത്തിനും ജനങ്ങളുടെ ഐക്യത്തിനും വേണ്ടി നിലകൊണ്ടു.…
എസ്ഡിപിഐ ബന്ധമുള്ള ഭാര്യാപിതാവിന് സവാദിനെ കുറിച്ച് എല്ലാം അറിയാമായിരുന്നു: എന് ഐ എ
കാസര്ഗോഡ്: പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെക്കുറിച്ച് ഭാര്യാപിതാവിന് ഒന്നുമറിയില്ലെന്ന വാദം വിശ്വാസത്തിലെടുക്കുന്നില്ലെന്ന് അന്വേഷണ സംഘം. ബന്ധുക്കളുടെ എതിർപ്പ് വകവെക്കാതെ പിതാവിന്റെ നിർബന്ധത്തിന് വഴങ്ങി വിവാഹത്തിന് വഴങ്ങിയെന്ന സവാദിന്റെ ഭാര്യയുടെ മൊഴിയാണ് ഇതിന് ആധാരം. കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പിതാവ് പറഞ്ഞതായും മൊഴിയിൽ പറയുന്നു. ഭാര്യാപിതാവ് അബ്ദുറഹിമാന് എസ്ഡിപിഐ ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. കർണാടകയിലെ ഉള്ളാലിലുള്ള ഒരു ദർഗയിൽ വച്ചാണ് സവാദിനെ കണ്ടതെന്നും തന്റെ മുൻ കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു അയാളുടെ വാദം. എന്നാൽ ഇത് ശരിയല്ലെന്ന് തെളിഞ്ഞു. സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനമാണ്. സംഘടന നിരോധിച്ചതിന് പിന്നാലെ ജയിലിലായവരിൽ നിന്നും സവാദിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സവാദ് കേരളത്തിൽ തന്നെയുണ്ടെന്ന് അറിഞ്ഞതോടെ അന്വേഷണം ആ വഴിക്ക് നീങ്ങി. ഇടക്കാലത്ത് വിദേശത്തേക്ക് കടന്നെന്ന് പ്രചരിച്ചെങ്കിലും അത് തിരുത്താൻ എൻഐഎ…
