ആഗോള വിപണി ലക്ഷ്യമിട്ട് കേരള ഉത്പന്നങ്ങളുടെ ‘മെയ്ഡ് ഇൻ കേരള’ പോര്‍ട്ടല്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആഗോള വിപണിയിൽ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നൽകുന്നതിനായി ‘കേരള ബ്രാൻഡ്’ പോർട്ടൽ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയ്യാറാക്കിയ ഈ പോർട്ടലിലൂടെ, ഉയർന്ന നിലവാരവും അതുല്യതയും നിലനിർത്തുന്ന പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ‘മെയ്ഡ് ഇൻ കേരള’ എന്ന സവിശേഷമായ ആഗോള ഐഡന്റിറ്റി ലഭിക്കും. ആദ്യ ഘട്ടത്തിൽ, വെളിച്ചെണ്ണ, കാപ്പി, ചായ, പാദരക്ഷകൾ, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, പിവിസി പൈപ്പ്, സർജിക്കൽ റബ്ബർ കയ്യുറകൾ, കാലിത്തീറ്റ എന്നിവയുൾപ്പെടെ 11 ഉൽപ്പന്നങ്ങൾക്ക് സംസ്ഥാനതല കമ്മിറ്റി അംഗീകാരം നൽകി. കേരളത്തിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതും പരിസ്ഥിതി സൗഹൃദവും ബാലവേലയോ വിവേചനങ്ങളോ ഇല്ലാത്തതുമായ തൊഴിൽ സാഹചര്യങ്ങളിൽ തയ്യാറാക്കുന്നതുമായ ഉൽപ്പന്നങ്ങൾക്കാണ് അംഗീകാരം നൽകുന്നത്. അതാത് മേഖലകളിലെ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾക്കൊപ്പം ഉയർന്ന ധാർമ്മികതയും ഉത്തരവാദിത്ത വ്യാവസായിക രീതികളും…

അമ്മച്ചി (90) നിര്യാതയായി

പൂക്കോട്ടൂർ പാറപ്പുറത്ത് പരേതനായ ചെറിയ നാടിയുടെ ഭാര്യ അമ്മച്ചി (90) നിര്യാതയായി. സംസ്‌കാരം : വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുടുംബ ശ്മശാനത്തിൽ മക്കൾ: ബാലൻ, രവീന്ദ്രൻ, സുധാറാണി, മനോജ്, പ്രമോദ്, പരേതനായ നാരായണൻ. മരുമക്കൾ : സരോജിനി, ശാന്ത, ശാരദ. വിവരങ്ങള്‍ക്ക്: ഗോപകുമാര്‍ പൂക്കോട്ടൂര്‍ 09447680191

വൈദ്യുതി പ്രതിസന്ധി ആസൂത്രിതം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: ദിവസവും രാത്രി രണ്ടും മൂന്നും തവണ, മുന്നറിയിപ്പ് ഇല്ലാതെ  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്,  മാറ്റാരെയോ സഹായിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആരോപിച്ചു. ഇപ്പോഴത്തേതിന് സമാനമായ സാഹചര്യങ്ങളുണ്ടായിട്ടും കഴിഞ്ഞ പത്ത് വർഷക്കാലം തടസ്സമില്ലാതെ വൈദ്യുതി നൽകിയ വൈദ്യുതി ബോർഡ്,  ഇപ്പോഴത്തെ പ്രതിസന്ധിക്ക് പറയുന്ന കാരണങ്ങൾ, വിശ്വസനീയമല്ല. രാത്രി 12.30 വരെ യാതൊരു മുന്നറിയിപ്പുമില്ലാതെ തോന്നുംപടി വൈദ്യുതി തടസ്സം സൃഷ്ടിക്കുന്നത്, ചില കേന്ദ്രങ്ങളെ സഹായിക്കാനുള്ള ആസൂത്രിത ശ്രമമായി വേണം കരുതാൻ. വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്ന മുൻകാലങ്ങളിൽ പോലും, പ്രാദേശികമായി മുൻകൂട്ടി സമയം അറിയുന്നത് മൂലം ആളുകൾക്ക് അതനുസ്സരിച്ച് തയാറെടുപ്പ് നടത്താനും കാര്യങ്ങൾ പ്ലാൻ ചെയ്യാനും സാധിച്ചിരുന്നു. രാത്രി 10 മണിക്ക് ശേഷം പാത്തും പതുങ്ങിയും വൈദ്യുതി കട്ട് ചെയ്യുന്നത് അന്തസ്സില്ലാത്ത പണിയാണ്. മുൻപ് ഒരു കാലത്തും…

നോർക്ക ഇൻഷുറൻസ് കാർഡ് അവസാന തീയതി ദീർഘിപ്പിക്കണം: പ്രവാസി വെൽഫെയർ ഫോറം

മലപ്പുറം: നോർക്ക കെയർ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ പ്രവാസികൾക്ക് ചേരാനുള്ള അവസാന തീയതി സെപ്റ്റംബർ 18 എന്നുള്ളത് മാറ്റി എപ്പോഴും ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനും തിരിച്ചുവന്ന പ്രവാസികൾക്കും സുരക്ഷാ പദ്ധതിയിൽ അംഗത്വം എടുക്കാനും സൗകര്യമൊരുക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് ഹസനുൽ ബന്ന അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്‌മാൻ കോഴിക്കോടൻ, വി.കെ. ഖാലിദ് അന്തമാൻ, എ.കെ. സെയ്തലവി താനൂർ, സി മുഹമ്മദലി വേങ്ങര എന്നിവർ സംസാരിച്ചു.

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ ‘ടീൻ ഇന്ത്യ’ ക്ലബ് രൂപീകരിച്ചു

വടക്കാങ്ങര: വിദ്യാർഥികൾ ഏത് സാഹചര്യങ്ങളിലും തങ്ങളുടെ മൂല്യങ്ങളെയും ആദർശങ്ങളെയും മുറുകെപ്പിടിക്കുന്നവരായി വളരണമെന്നും, വിഷയങ്ങളെ ആഴത്തിൽ പഠിച്ച് കൃത്യവും വ്യക്തവുമായ മറുപടി നൽകാൻ പ്രാപ്തരാകണമെന്നും ടീൻ ഇന്ത്യ സംസ്ഥാന സെക്രട്ടറി മുസ്തഫ ചേരിയം അഭിപ്രായപ്പെട്ടു. വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ ‘ടീൻ ഇന്ത്യ’ സ്കൂൾ യൂണിറ്റ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ​ഇന്നത്തെ സമൂഹത്തിൽ വിദ്യാർഥികൾക്ക് അറിവിനൊപ്പം ശക്തമായ വ്യക്തിത്വവും മൂല്യബോധവും അനിവാര്യമാണ്. വിവിധ ആശയങ്ങളെയും ചോദ്യങ്ങളെയും വിവേകപൂർവം സമീപിക്കാനും സ്വന്തം വിശ്വാസങ്ങളെയും മൂല്യങ്ങളെയും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും സാധിക്കണം. അതിനായി അറിവുകൾ നേടുന്നതോടൊപ്പം സമകാലിക ലോകത്തെക്കുറിച്ചും വ്യക്തമായ അവബോധം ഉണ്ടാകേണ്ടതുണ്ട്. വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും നേതൃത്വപാടവത്തിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ടീൻ ഇന്ത്യ പോലുള്ള കൂട്ടായ്മകൾ മികച്ച വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഷാഹിദ ആശംസകൾ നേർന്ന്…

വെളിച്ചമാണ് തിരുദൂതർ; പ്രഭാഷണം സംഘടിപ്പിച്ചു

വടക്കാങ്ങര : ‘വെളിച്ചമാണ് തിരുദൂതർ’ തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി വടക്കാങ്ങരയും ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും സംയുക്തമായി ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ പി.ജി ഡീൻ കെ.എം അഷ്റഫ് നീർക്കുന്നം പ്രഭാഷണം നിർവഹിച്ചു. വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് അനസ് കരുവാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നേഹ ഫിറോസ് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സെൻട്രൽ ഹൽഖ നാസിം സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ടി ശഹീർ നന്ദിയും പറഞ്ഞു.

അനഘയുടെ സമരം വിജയം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ഇടപെടൽ നിർണായകമായി

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി അനഘ ശശി 24 ദിവസമായി നടത്തിയ സമരം വിജയം കണ്ടു. ഡോക്ടറൽ കമ്മിറ്റി യോഗം ചേരുക, ഗവേഷണത്തിനാവശ്യമായ അക്കാദമിക സൗകര്യങ്ങൾ ഉറപ്പാക്കുക, പരാതികളിൽ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർവകലാശാല ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന്റെ തുടക്കം മുതൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ശക്തമായ പിന്തുണയുമായി അനഘയ്ക്കൊപ്പം നിലകൊണ്ടു. സംസ്ഥാന, ജില്ലാ നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എട്ടാം ദിവസം സംഘടനയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പരിപാടിയും ഉത്രാട ദിനത്തിൽ ഉപവാസ സമരവും സംഘടിപ്പിച്ചു. അനഘയുടെ പോരാട്ടം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയ വിവേചനത്തിനും അക്കാദമിക അനീതിക്കുമെതിരായ പോരാട്ടമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് വ്യക്തമാക്കി. സമരത്തിന്റെ വിജയം നീതിക്കായുള്ള പോരാട്ടങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

തൃക്കാക്കര മോര്‍ഫിംഗ് കേസ്: വളര്‍ന്നു വരുന്ന ഈ ഭീഷണി പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടപെടണമെന്ന് കേരള സൈബര്‍ പോലീസ്

കൊച്ചി: കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി പോലീസ്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന ഒരു സംഘം തന്നെ കേരളത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് കോളേജ് കാമ്പസുകളില്‍ .ഈ സൈബർ കുറ്റകൃത്യ ശൃംഖലകൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് വളർന്നിരിക്കുന്നതായാണ് പോലീസ് പറയുന്നത്. സ്വഭാവഹത്യ ചെയ്യാനും ബ്ലാക്ക്‌മെയിലിംഗ് ചെയ്യാനും നിരപരാധികളെ ലക്ഷ്യമിടുന്ന ഈ ശൃംഖലകൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. വളരെ ആഴത്തില്‍ വേരൂന്നിയ ഈ ശൃംഖലകൾ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ വിന്യസിക്കണം. സോഷ്യൽ മീഡിയ പോലും ഉപയോഗിക്കാത്തവരുടെ ഫോട്ടോകൾ എടുത്ത് ഡിജിറ്റലായി മാറ്റിയാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. തൃക്കാക്കര മോർഫിംഗ് കേസിനും സമാനമായ സംഭവങ്ങൾക്കും ശേഷം, മോർഫിംഗും ഡീപ്പ്ഫേക്കുകളും പലർക്കും ഒരു പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. വിദേശ സെർവറുകൾ, എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ, ക്രിപ്‌റ്റോ കറൻസി അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ എന്നിവയാണ് ഈ നെറ്റ്‌വർക്കുകളുടെ പ്രധാന…

ഇനി നിങ്ങള്‍ക്കും ബസുകള്‍ സ്പോണ്‍സര്‍ ചെയ്യാം; പുതിയ പദ്ധതിയുമായി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.ക്ക് പുതിയ ബസുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സ്പോൺസർഷിപ്പ് പ്രോഗ്രാമിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ സ്കീമിന്റെ ഭാഗമായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബസുകള്‍ സ്പോണ്‍സര്‍ ചെയ്യാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയ്ക്കും സി‌എസ്‌ആർ ഫണ്ട് ഉപയോഗിച്ച് ബസുകൾ സംഭാവന ചെയ്യാം. എസി പ്രീമിയം ബസുകൾ, എസി സീറ്റർ, എസി സ്ലീപ്പർ, സൂപ്പർ-ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ എന്നിവ സ്വീകരിക്കും. വാഹനങ്ങൾ നേരിട്ട് വാങ്ങാം, അല്ലെങ്കിൽ തുക കോർപ്പറേഷനിലേക്ക് മാറ്റാം. സാമ്പത്തിക സഹായമായി നൽകിയാൽ, ടെൻഡർ നടപടിക്രമങ്ങളിലൂടെ കെ‌എസ്‌ആർ‌ടി‌സി തന്നെ വാഹനം വാങ്ങും. സ്പോൺസർഷിപ്പ് വഴി ലഭിക്കുന്ന ബസുകൾ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുടെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യുക. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം എന്നിവയിൽ കെഎസ്ആർടിസിക്ക് പൂർണ്ണ അധികാരമുണ്ടാകും. സ്പോൺസർമാർ…

പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ മാറ്റുന്ന തീരുമാനം പിൻവലിക്കണം: ജബീന ഇർഷാദ്

മലപ്പുറം: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്നും കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ നിഷേധിക്കരുതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ റെയിൽവെ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ പരിപാടിയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുക ആയിരുന്നു. കേരളത്തിന്റെ റെയിൽവേ വികസനത്തിൽ മലബാർ നേരിടുന്ന അവഗണനയ്ക്ക് ഇനിയും അറുതിയായിട്ടില്ലെന്നും യാത്രക്കാരുടെ എണ്ണത്തിലും റെയിൽവേ വരുമാനത്തിലും വലിയ പങ്കുവഹിക്കുന്ന മലബാറിന് അതിനനുസരിച്ചുള്ള ട്രെയിൻ സർവീസുകളും സ്റ്റോപ്പുകളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ മാറ്റുന്നത് നിലവിലുള്ള റെയിൽവേ സംവിധാനത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നതിനൊപ്പം മലബാറിന്റെ റെയിൽവേ വികസനത്തിനും ഗുരുതരമായ തിരിച്ചടിയാകും. ഡിവിഷന്റെ പരിധിയും പ്രവർത്തന മേഖലയും ചുരുങ്ങുന്നതോടെ ഭാവിയിലെ വികസന പദ്ധതികൾക്കും പുതിയ സർവീസുകൾക്കും അടിസ്ഥാന സൗകര്യ…