സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് മാർ.റാഫേൽ തട്ടിലുമായി കാനഡയിലെ ഇന്ത്യൻ പ്രസ് ക്ലബിന്റെ പ്രസിഡന്റും മാധ്യമപ്രവർത്തകനും വചനപ്രഘോഷകനുമായ ബ്ര. ഷിബു കിഴക്കേക്കുറ്റ് കൂടിക്കാഴ്ച നടത്തി. സുവിശേഷകരെ ഏറ്റവുമധികം സ്നേഹിക്കുകയും സുവിശേഷം ലോകമെങ്ങും എത്തിക്കാൻ രാപകൽ പരിശ്രമിക്കുകയും ചെയ്യുന്ന പിതാവുമായുള്ള കൂടിക്കാഴ്ച പുതിയ ഉൾക്കാഴ്ച നൽകിയതായി ബ്രദർ പറഞ്ഞു. കാനഡയിലെ വിശ്വാസി സമൂഹത്തിന്റെ ആത്മീയ ഉന്നതിയെപ്പറ്റി ആരാഞ്ഞ പിതാവ് നിരവധി പ്രതിസന്ധികളുണ്ടായിട്ടും വചനപ്രഘോഷണ രംഗത്ത് സജീവമായി തുടരുന്നു ബ്രദറിനെ അഭിനന്ദിക്കുകയും ചെയ്തു. പ്രാർത്ഥനയും വചനപ്രഘോഷണവും പരിത്യാഗവും കൊണ്ട് ഈ ലോകം മുഴുവൻ ക്രിസ്തുവിനായി നാം നേടണമെന്നും ക്രിസ്തുവിലൊഴികെ ഒന്നിലും നാം അഭിമാനിക്കുന്നില്ലെന്നും പിതാവ് വ്യക്തമാക്കി. അത്മായ സുവിശേഷകർ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പിതാവ് പറഞ്ഞു. സദാസമയം ലോകമെങ്ങുമുള്ള മലയാളി വിശ്വാസി സമൂഹത്തെ പ്രാർത്ഥനയിൽ ഓർക്കുന്നതായി അറിയിച്ച പിതാവ് ക്രിസ്തുവിന്റെ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ എന്ന…
Category: AMERICA
അയഞ്ഞ മൂടികളിൽ നിന്ന് പൊള്ളലേറ്റു; സ്റ്റാൻലി 2.6 മില്യൺ മഗ്ഗുകൾ തിരിച്ചുവിളിക്കുന്നു
കണക്ടിക്കട്ട് :അയഞ്ഞ മൂടികളിൽ നിന്ന് പൊള്ളലേറ്റതായി കമ്പനിക്ക് ഡസൻ കണക്കിന് ഉപഭോക്തൃ പരാതികൾ ലഭിച്ചതിനെത്തുടർന്ന് യുഎസിൽ വിറ്റ 2.6 ദശലക്ഷം മഗ്ഗുകൾ സ്റ്റാൻലി തിരിച്ചുവിളിക്കുന്നു, ചില ഉപയോക്താക്കൾ പൊള്ളലേറ്റതായും വൈദ്യസഹായം ആവശ്യമാണെന്നും റിപ്പോർട്ടുചെയ്തു. ഉപഭോക്തൃ സുരക്ഷാ ഉൽപ്പന്ന കമ്മീഷൻ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത തിരിച്ചുവിളിക്കൽ നോട്ടീസ് അനുസരിച്ച്, പോളിപ്രൊഫൈലിൻ ലിഡിനൊപ്പം വരുന്ന നിരവധി നിറങ്ങളിലും വലുപ്പത്തിലും വിൽക്കുന്ന ഇരട്ട-ഭിത്തിയുള്ള മഗ്ഗുകൾ, എല്ലാ സ്റ്റാൻലി സ്വിച്ച്ബാക്കും ട്രിഗർ ആക്ഷൻ സ്റ്റെയിൻലെസ് സ്റ്റീൽ ട്രാവൽ മഗ്ഗുകളും തിരിച്ചുവിളിക്കുന്നു. കിരീടത്തോടുകൂടിയ ചിറകുള്ള കരടിയായ സ്റ്റാൻലിയുടെ ലോഗോ, മഗ്ഗിൻ്റെ മുൻഭാഗത്തും താഴെയും ദൃശ്യമാകുന്നു. ലോകമെമ്പാടും 91 റിപ്പോർട്ടുകൾ കമ്പനിക്ക് ലഭിച്ചു, ഉപയോഗത്തിലിരിക്കെ മൂടികൾ അഴിഞ്ഞുവീഴുന്നു, ഇത് 38 പൊള്ളലേറ്റതിന് കാരണമായി. 2 പൊള്ളലേറ്റത് ഉൾപ്പെടെ 16 പരാതികൾ യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ഉണ്ടായതെന്ന് സിഎസ്പിസി പറഞ്ഞു. “ഉപഭോക്താക്കൾ തിരിച്ചുവിളിച്ച ട്രാവൽ മഗ്ഗുകൾ ഉപയോഗിക്കുന്നത്…
18,000 ഇന്ത്യക്കാരെ ട്രംപ് അമേരിക്കയിൽ നിന്ന് പുറത്താക്കും
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് യു എസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതോടെ ഇന്ത്യൻ കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ വർധിച്ചേക്കും. ഏകദേശം 18,000 ഇന്ത്യക്കാരെ നാടു കടത്തുമെന്നാണ് റിപ്പോര്‍ട്ട്. അവരെല്ലാം അനധികൃത കുടിയേറ്റക്കാരാണ്, അവർക്ക് യുഎസ് പൗരത്വം ഇല്ല, പൗരത്വം നേടാനുള്ള ശരിയായ പേപ്പറുകളും ഇല്ല. യു എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റം എൻഫോഴ്സ്മെൻ്റ് (ഐസിഇ) നവംബറില്‍ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം പുറത്തുവന്നത്. ഇത് പ്രകാരം, നാടുകടത്താനുള്ള സാധ്യതയുള്ള 1.45 ദശലക്ഷം ആളുകളിൽ 17,940 ഇന്ത്യക്കാരും അമേരിക്കയിൽ താമസിക്കുന്നു. മതിയായ രേഖകളില്ലാതെ അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാരെ നാടുകടത്തുന്നത് ട്രംപിൻ്റെ അതിർത്തി സുരക്ഷാ അജണ്ടയാണെന്ന് ഐസിഇ പറഞ്ഞു. ഇതനുസരിച്ച് ഐസിഇയുടെ കസ്റ്റഡിയിലല്ലെങ്കിലും നാടുകടത്താൻ കാത്തിരിക്കുന്ന 17,940 ഇന്ത്യക്കാരെ അന്തിമ ഉത്തരവിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഇന്ത്യക്കാരിൽ പലരും മൂന്ന് വർഷത്തിലേറെയായി നിയമനടപടികൾ നേരിട്ടവരാണ്. നാടുകടത്തൽ നടപടിയിൽ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് 15 രാജ്യങ്ങളിൽ ഇന്ത്യയുടെ…
അമേരിക്കയിലും അയോദ്ധ്യ ക്ഷേത്രം ഉയരുന്നു: കേരളത്തിലെ കുടുംബക്ഷേത്രങ്ങളില്‍ നിന്ന് മണ്ണ് കൊണ്ടുവരും
ഹൂസ്റ്റണ്‍: ലോക സമാധാനത്തിനായി അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ പെയര്‍ലാന്‍ഡില്‍ സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആഗോള ഹിന്ദു സമുഹത്തിനായി അയോദ്ധ്യ മാതൃകയില്‍ ക്ഷേത്രം. പ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരിക്കും പുതിയ ക്ഷേത്രം നിര്‍മ്മിക്കുന്നത്. അഞ്ചേക്കര്‍ ഭൂമിയില്‍ ഉയരുന്ന ക്ഷേത്രം ലോക സമാധാനത്തിനുള്ള പ്രതീകമാക്കാനാണ് ഫൗണ്ടേഷന് ലക്ഷ്യമിടുന്നത്. കേരളത്തിലെ കുടുംബക്ഷേത്രങ്ങളിലോ പരദേവതാ ക്ഷേത്രങ്ങളിലോ നിന്ന് ഒരു പിടി മണ്ണ് കൊണ്ടുവന്ന് പുതിയ ക്ഷേത്ര ഭൂമിയില്‍ പ്രതിഷ്ഠിക്കാനുള്ള അപൂര്‍വ അവസരവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര നിര്‍മാണ വിളംബരം ഔദ്യോഗികമായി ആറ്റുകാല്‍ തന്ത്രി വാസുദേവ ഭട്ടതിരിയുടെ പ്രാര്‍ത്ഥനയോടുകൂടിയ ചടങ്ങില്‍ നടന്നു. മുന്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, എസ്എന്‍ഡിപി യോഗം ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് എം. സംഗീത് കുമാര്‍, മുംബൈ രാമഗിരി ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദഗിരി, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്…
ഡാളസിൽ എക്ക്യൂമെനിക്കൽ ക്രിസ്തുമസ് പുതുവത്സരാഘോഷം പ്രത്യാശയുടെ നിറവ് പകരുന്ന അനുഭവമായി
ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെട്ട 46 – മത് എക്ക്യൂമെനിക്കൽ ക്രിസ്തുമസ് – പുതുവത്സരാഘോഷം പ്രത്യാശയുടെ നിറവ് പകരുന്ന അനുഭവമായി. ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെട്ട ക്രിസ്തുമസ് ആഘോഷത്തിന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ആർച്ച് ബിഷപ്പ് എൽദോ മാർ തിത്തോസ് ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകി. കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ ഡാളസിലെ വിവിധ സിറ്റികളിലുള്ള എപ്പിസ്കോപ്പൽ സഭകളിൽപ്പെട്ട 21 ഇടവകളിലെ ഗായകസംഘങ്ങൾ ആലപിച്ച അതിമനോഹരമായ ഗാനശുശ്രുഷയും, വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യവും, പ്രത്യാശയും, സ്നേഹവും, സഹോദര്യവും സമന്വയിപ്പിക്കുന്ന സംഗമ വേദിയായി മാറി. കഴിഞ്ഞ 45 വർഷമായി ഡാളസിൽ വളരെ ചിട്ടയോടും ഐക്യത്തോടും കൂടി നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷം എക്ക്യൂമെനിക്കൽ രംഗത്തു ഒരു മാതൃകയാണ്. കൂടാതെ ഡാളസിലെ വിവിധ സഭകളിൽപെട്ട എല്ലാ…
ന്യൂജെഴ്സിയിലെ ഡ്രോണ്‍ സംഭവങ്ങള്‍: ട്രംപിൻ്റെ ആക്രമണാത്മക നിലപാട് സർക്കാരിനും റിപ്പബ്ലിക്കൻ പാർട്ടിക്കും മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു
ന്യൂജേഴ്സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റിയെ പരിഹാസ്യമായ മെമ്മിലൂടെ ട്രോളി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ദുരൂഹമായ ഡ്രോണിനെ കണ്ടതിനെക്കുറിച്ചുള്ള ചർച്ച ചൂടുപിടിച്ചിരിക്കെയാണ് സംഭവം. ക്രിസ്റ്റിയെ പരിഹസിച്ച് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കിട്ട ഒരു മീം പെട്ടെന്ന് വൈറലായി. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന നേതാക്കളിലൊരാളായ ക്രിസ്റ്റി നേരത്തെയും ട്രംപുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മൂലം വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ ഒടുവിലത്തെ സംഭവം അവർക്കിടയിൽ നിലനിൽക്കുന്ന പിരിമുറുക്കം ഒരിക്കൽ കൂടി ഉയർത്തിക്കാട്ടുന്നു. ന്യൂജെഴ്സി: കഴിഞ്ഞ കുറച്ച് ആഴ്ചകളായി ന്യൂജേഴ്സി സംസ്ഥാനത്ത് ‘നിഗൂഢമായ’ ഡ്രോൺ ദൃശ്യങ്ങൾക്കിടയിൽ, നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ന്യൂജേഴ്സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റിക്കെതിരെ പരിഹസിച്ചു. ഇതിൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സൃഷ്ടിച്ച ക്രിസ്റ്റിയുടെ ഒരു ഫോട്ടോ ഉള്‍പ്പെടുത്തി ഡ്രോൺ വിതരണം ചെയ്ത മക്ഡൊണാൾഡ് ഹാപ്പി മീൽ അദ്ദേഹം കഴിക്കുന്നതായി കാണാം.…
മലിനജല ശുദ്ധീകരണ പ്ലാൻ്റിൽ സ്ത്രീയുടെ മൃതദേഹം,100 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഡാളസ് സിറ്റിക്കെതിരെ കേസ്
ഡാളസ് :മലിനജല ശുദ്ധീകരണ പ്ലാൻ്റിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 100 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഡാളസ് സിറ്റിക്കെതിരെ കുടുംബം കേസ് ഫയൽ ചെയ്തു. 66 കാരിയായ തെരേസ ഗോൺസാലെസ് വടക്കുപടിഞ്ഞാറൻ ഡാലസിലെ നടപ്പാതയിലെ മാൻഹോളിലൂടെ വീണതായി .കുടുംബം പറയുന്നു. ഡാളസ് സിറ്റിയാണതിനു ഉത്തരവാദിയെന്നും അവർ പറഞ്ഞു ചൊവ്വാഴ്ച ഗോൺസാലസിൻ്റെ മരണത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തതിന് ശേഷം രണ്ട് ദ്രക്സാക്ഷികൾ മുന്നോട്ട് വന്നതായി കുടുംബത്തിൻ്റെ അഭിഭാഷകൻ പറയുന്നു. ഗോൺസാലസ് വീഴുന്നത് താൻ കണ്ടതായി അവകാശപ്പെടുന്ന ഒരു ഡ്രൈവറാണ് ഒരാൾ.അവർ ഉടനെ 911 വിളിച്ചു . അവിടെയുണ്ടായിരുന്ന ജോലിക്കാരെയും വിവരം അറിയിച്ചു .ആ സമയം “നാലു ജോലിക്കാർ അവിടെ ഉണ്ടായിരുന്നു. ‘നിങ്ങൾ മാൻഹോൾ കവർ ഓഫ് ചെയ്തത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.” പരസ്പരം കുറ്റപ്പെടുത്താനാണു ജീവനക്കാർ ശ്രെമിച്ചതെന്നു കുടുംബത്തിൻ്റെ അഭിഭാഷകൻ റമേസ് ഷാമി,…
കേരളം ഇന്ത്യയിലാണ്, അർഹതപ്പെട്ടത് കിട്ടിയേ തീരു
കേരളം എന്താ ഇന്ത്യയിൽ അല്ലേ…? കേരളത്തിനോട് കേന്ദ്ര സർക്കാർ നടത്തിവരുന്ന അലംഭാവ പൂർണമായ സമീപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കേരളത്തിന്റെ പ്രതിസന്ധിയിലും കേരളത്തിന്റെ നിസഹായവസ്ഥയിലും പരിഹസിക്കുകയും അതിനോട് നീതി പൂർണമായ സമീപനവും നടത്താത്ത കേന്ദ്രസർക്കാരിന്റെ കള്ളക്കളികൾ ഏറെയുണ്ട് നമുക്ക് മുന്നിൽ. ഉദാഹരണമായി നിരത്താൻ വയനാട് ദുരന്തംപോലും അറിഞ്ഞില്ലെന്ന മട്ടാണ്കേന്ദ്രസർക്കാരിന്റെത്. വയനാട് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക നൽകാനോ അതിനുവേണ്ട സഹായങ്ങൾ നൽകാനോ കേന്ദ്രസർക്കാർ തയാറാകാതെ വരുമ്പോൾ കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ നിന്ന് ഉയരുന്നത്. ഇതിനെതിരെ സംസ്ഥാനത്ത് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി പോരാടുമ്പോഴാണ് അപ്രതീക്ഷിതമായി പുതിയ നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. രക്ഷാ പ്രവർത്തനം നടത്തിയതിനടക്കമാണ് ഇപ്പോൾ പ്രതിരോധ മന്ത്രാലയം പുതിയതായി പണം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പുനരധിവാസത്തിനായി കേരളം പണം ആവശ്യപ്പെടുമ്പോൾ തിരികെ കേന്ദ്രം പണം ചോദിക്കുന്ന ഈ പ്രവണതയെ എങ്ങനയാണ് നമുക്ക് അംഗീകരിക്കാൻ…
വളർത്തുമുയലിനെ കൊന്നതിന് 2 പേർ അറസ്റ്റിൽ
മസാച്യുസെറ്റ്സ് : വെസ്റ്റേൺ മസാച്യുസെറ്റ്സിൽ ഒരു പാർട്ടിക്കിടെ വളർത്തുമുയലിനെ ക്രൂരമായി കൊന്നുവെന്നാരോപിച്ച് മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ രണ്ട് പേരെ ഡിസംബർ 12 വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. വെസ്റ്റ്ഫീൽഡിൽ നവംബർ 27 ന് നടന്ന സംഭവത്തിന് വെസ്റ്റ്ഫീൽഡ് ജില്ലാ കോടതി പുറപ്പെടുവിച്ച വാറണ്ടിൻ്റെ അടിസ്ഥാനത്തിൽ ചിക്കോപ്പിയിലെ ഗബ്രിയേൽ നവ (20), വെസ്റ്റ് സ്പ്രിംഗ്ഫീൽഡിലെ അലക്സി ഡിമോഗ്ലോ (20) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് പാർട്ടിക്കിടെ വളർത്തുമുയലിനെ ക്രൂരമായി കൊന്ന് നിലത്തിട്ട് പുറത്തേക്ക് എറിഞ്ഞുവെന്നാണ് രണ്ട് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ഈ ആഴ്ചയിലെ സംഭവത്തിൻ്റെ ഭാഗങ്ങൾ വീഡിയോയിൽ പകർത്തിയതായി അധികൃതർ പറഞ്ഞു. പാർട്ടിയുടെ ആതിഥേയർക്ക് നവയെയും ഡിമോഗ്ലോയെയും അറിയില്ലെന്ന് പോലീസ് പറഞ്ഞു. മൃഗത്തോടുള്ള ക്രൂരത, വളർത്തുമൃഗത്തെ ക്ഷുദ്രകരമായി കൊല്ലൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതിന് ശേഷം നവയെയും ഡിമോഗ്ലോയെയും വെസ്റ്റ്ഫീൽഡ് ജില്ലാ കോടതിയിൽ ഹാജരാക്കി.
ആയിരങ്ങൾ പങ്കെടുത്ത അയ്യപ്പ മണ്ഡല മഹോത്സവം ഡാളസ്സിൽ
ഡാളസ്സ് അയ്യപ്പ ഭക്ത സേവാ സംഘം സംഘടിപ്പിച്ച മൂന്നാമത് അയ്യപ്പ മണ്ഡല മഹോത്സവത്തിൽ ആയിരകണക്കിന് അയ്യപ്പ ഭക്തർ പങ്കെടുത്തു. ഗുരുസ്വാമിമാരായ, ഹരിപിള്ള, ഉണ്ണിനായർ , രാം കോമണ്ടൂരി, രാജേഷ് നിമ്മല, ഉത്തം ബോഡ, രമേഷ് നടരാജൻ, വേൽ മുരുകൻ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്തി സാന്ദ്രമായ സമാഗമം നടത്തപ്പെട്ടത്. മുരളി തിരുമേനി അഭിഷേകാദി പൂജകൾ നി ർ വഹിച്ചപ്പോൾ, വിളക്ക് പൂജ ചടങ്ങുകൾക്ക് വിനേഷ് തിരുമേനി നേതൃത്വം നൽകി. ദക്ഷിണ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ വേരുകളുള്ള, രണ്ടായിരത്തോളം അയ്യപ്പ ഭക്തരുടെ ശരണഘോഷ മന്ത്രങ്ങളാൽ മുഖരിതമായിരുന്നു മണ്ഡല മഹോത്സവം. മുന്നോറോളം കന്നി സ്വാമിമാരിൽ നിന്നും നറുക്കിട്ടെടുത്ത കന്നിസ്വാമിയുടെ ശിരസ്സിലേന്തി അയ്യപ്പ ൻറെ ഉത്സവ മൂർത്തി വിഗ്രഹം വേദിയിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആനയിക്കപ്പെട്ടു. നാൽപത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ടാനത്താൽ മനസ്സ് ഏകാഗ്രമാക്കി ശബരിഗിരിവാസനിൽ സർവ്വം സമർപ്പിച്ച അയ്യപ്പന്മാർ, മുഖ്യ അയ്യപ്പ വിഗ്രഹം പല്ലക്കിലേന്തി…
