ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യൻ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക (AGIFNA) യുടെ 2026-ലെ ദേശീയ കോൺഫറൻസ് ജൂലൈ 23 മുതൽ 26 വരെ ഹ്യൂസ്റ്റണ്‍ മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലിൽ നടക്കും. “പ്രെസെർവ് ദി അനോയ്‌ന്റിംഗ്” (മത്തായി 25:8-9) എന്നതാണ് സമ്മേളനത്തിന്റെ തീം. നാല് ദിവസങ്ങളിലായി ആത്മീയ ആരാധന, പ്രസംഗങ്ങൾ, പ്രാർത്ഥന, കുടുംബസംഗമം, യുവജന-കുട്ടികളുടെ പ്രത്യേക സെഷനുകൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. സമ്മേളനത്തിൽ റവ. ജോ തോമസ്, റവ. ഡോ. സണ്ണി പ്രസാദ്, റവ. നിരുപ് അൽഫോൻസ്, റവ. ഡോ. ടി. ജെ. സാമുവേൽ, റവ. തോമസ് ഫിലിപ്പ്, റവ. കിപ്ലിൻ ബാച്ചിലർ, റവ. ദിലീപ് ത്യാഗരാജ്, സിസ്റ്റർ ഡോ. ആഷ്‌ലി പ്രത്യാശ്, റവ. ജോൺ തോമസ്, റവ. ജോർജ് പി. ചാക്കോ, റവ. ഡോ. കോശി വൈദ്യൻ, റവ. ബോവാസ്…
Author: ??????? ??????????
ക്രിസ്തുവിലേക്കുള്ള യാത്രയിൽ കുടുംബങ്ങളെ ചേർത്തുപിടിച്ച് നോർത്ത് ഈസ്റ്റ് ഭദ്രാസന ഫാമിലി കോൺഫറൻസ് ലാങ്കസ്റ്ററിൽ
ഈ ലോകത്തിന്റേതായ തിരക്കുകളിൽ നിന്ന് വിട്ട്, ദൈവവചന കേന്ദ്രീകൃതമായി കുടുംബബന്ധങ്ങളെ ആഴപ്പെടുത്താനും ആത്മീയമായി പുതുക്കപ്പെടാനുമുള്ള അസുലഭ അവസരമൊരുക്കുകയാണ് ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് . വിൻധാം ലാങ്കസ്റ്റർ റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് കോൺഫറൻസ്. ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി-റഷ്യൻ ഓർത്തഡോക്സ് സഭ ), ഫാ. ഡോ. എബി ജോർജ് (ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ. ആധ്യാത്മിക ജീവിതത്തിലെ വളർച്ച ലക്ഷ്യമിട്ട്, മുതിർന്നവർക്കായുള്ള പ്രത്യേക സെഷനുകൾ, ചെറുപ്പക്കാർക്കായുള്ള കാലടിപ്പാതകൾ, കുട്ടികൾക്കായുള്ള പാട്ടും കഥാസമയവും അടങ്ങുന്ന വൈവിധ്യമാർന്ന പ്രോഗ്രാമുകൾ എന്നിവ…
ലവ്‌ലി ഷൈൻ (53) അറ്റ്‌ലാന്റയിൽ നിര്യാതയായി
അറ്റ്‌ലാന്റ (ജോർജിയ): ജോർജിയ ലൗറെൻസ് വിൽ ബ്രദറന്‍ അസംബ്ലി അംഗമായ ഷൈൻ വില്യംസിന്റെ ഭാര്യ ലവ്‌ലി ഷൈൻ (53) നിര്യാതയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ജൂലൈ 6 -ന് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു അന്ത്യം. മക്കൾ: സ്റ്റെഫി, സ്റ്റീഫൻ. പൊതുദർശനം: ജൂലൈ 10 വെള്ളിയാഴ്ചയും, സംസ്കാര ശുശ്രൂഷ ജൂലൈ 11 ശനിയാഴ്ചയും നടത്താനാണ് നിലവിലെ തീരുമാനം.
രാമായണ മാസാചരണത്തിന് മുന്നോടിയായി കെ.എച്ച്.എൻ.എ ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു
വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), രാമായണ മാസാചരണത്തിന് മുന്നോടിയായി പ്രത്യേക ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു. 2026 ജൂലായ് 12 ഞായറാഴ്ച രാവിലെ 11:30ന് EST / രാത്രി 9:00ന് IST ന് Zoom മുഖേനയാണ് പരിപാടി നടക്കുക. പ്രശസ്ത എഴുത്തുകാരനും കവിയും വിവർത്തകനുമായ ഡോ. എ. പി. സുകുമാർ, സുകുമാർ കാനഡ, തന്റെ “Ramayanam – A Concise Rendering” എന്ന പുസ്തകത്തെ ആസ്പദമാക്കി സചിത്ര രാമായണ അവതരണം നടത്തും. പതിനാറ് പുസ്തകങ്ങളുടെ രചയിതാവായ ഡോ. സുകുമാർ, ചിത്രങ്ങളുടെയും ലളിതമായ വിവരണങ്ങളുടെയും സഹായത്തോടെ രാമായണത്തിന്റെ ആത്മീയവും സാംസ്കാരികവുമായ സന്ദേശം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ കർക്കിടക മാസത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള മലയാളികൾ രാമായണ മാസമായി ആചരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലേതുപോലെ KHNAയും ഈ വർഷവും രാമായണ…
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് & ഫാമിലി കോണ്‍ഫറന്‍സിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂജേഴ്സി: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് & ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ 22-ാം തീയതി മുതല്‍ 25-ാം തീയതി വരെ ന്യൂജേഴ്സിയിലുള്ള ഭദ്രാസന ആസ്ഥാനത്ത് വെച്ച് നടക്കുന്നതിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായി അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും ഭദ്രാസന സെക്രട്ടറി റവ. ഫാ. പോള്‍ തോട്ടക്കാട്ട്, ട്രഷറര്‍ സിമി ജോസഫ്, ജോയിന്‍റ് സെക്രട്ടറി റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ്, ജോയിന്‍റ് ട്രഷറര്‍ ബോബി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ ഈ കോണ്‍ഫറന്‍സില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. സ്ഥാനാരോഹണത്തിനു ശേഷം ആദ്യമായി അമേരിക്കയില്‍ വരുന്ന ശ്രേഷ്ഠ ബാവയോടുള്ള ആദരസൂചകമായി 22-ാം തീയതി ബുധനാഴ്ച വൈകുന്നേരം നടത്തപ്പെടുന്ന ബാങ്ക്വറ്റില്‍ എല്ലാവരും പങ്കാളികളാകണമെന്ന്…
ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരം: ഒരുക്കങ്ങൾ പൂർത്തിയായി
ഡാലസ് ക്രിസ്റ്റ് ദ കിംഗ് ക്നാനായ പള്ളി പാരീഷ് ഹാളിൽ വെച്ച് നടത്തുന്ന രാജ്യാന്തര 56 ചീട്ടുകളി മത്സര മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ടൂർണമെന്റിലേക്ക് ഇതിനോടകം തന്നെ നിരവധി ടീമുകൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. കളിയിൽ വിജയിക്കുന്നവർക്ക് ആകർഷകമായ ട്രോഫികളും വൻതുകയുടെ ക്യാഷ് അവാർഡുകളും സമ്മാനിക്കുന്നതായിരിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി ചീട്ടുകളി പ്രേമികളും ഈ ആവേശകരമായ മത്സരത്തിൽ പങ്കെടുക്കാൻ എത്തും. 1999-ൽ ഡിട്രോയിറ്റിൽ തുടക്കം കുറിച്ച ഈ ബൗദ്ധിക വിനോദം, ഇന്ന് ലോകമെമ്പാടുമുള്ള മലയാളി ചീട്ടുകളി പ്രേമികളുടെ ഏറ്റവും വലിയ സാംസ്കാരിക സൗഹൃദ കൂട്ടായ്മയായി വളർന്നിരിക്കുകയാണ്. വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മ ഉറപ്പുവരുത്തുക, ആരോഗ്യകരമായ മത്സരങ്ങളിലൂടെ ബുദ്ധിശക്തിയും മാനസിക ഏകാഗ്രതയും വർദ്ധിപ്പിക്കുക’ അതോടൊപ്പം സൗഹൃദം പുതുക്കുക, അതുവഴി പൊതുവായ വിഷയങ്ങളിൽ ആശയവിനിമയം സാധ്യമാക്കുക എന്നിവയാണ് സംഘാടകർ…
അർജന്റീന vs ഈജിപ്ത്: റൗണ്ട് ഓഫ് പതിനാറിൽ ഇന്ന് മെസ്സിയും സലായും ഏറ്റുമുട്ടും
2026 ഫിഫ ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങൾ കൂടുതൽ ആവേശകരമായി മുന്നേറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ചൊവ്വാഴ്ച ഈജിപ്തിനെ നേരിടും. ക്വാർട്ടർ ഫൈനലിൽ സ്ഥാനം നേടുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന മികച്ച പ്രകടനം കാഴ്ചവച്ചു, ഓസ്ട്രിയ, അൾജീരിയ, ജോർദാൻ എന്നിവരെ പരാജയപ്പെടുത്തി ഒമ്പത് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍, റൗണ്ട് ഓഫ് 32 ൽ കേപ് വെർഡെയ്‌ക്കെതിരെ അവർക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടു, പക്ഷേ 111-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയുടെ ഹെഡർ 3-2 വിജയം ഉറപ്പിച്ചു. ടീം വീണ്ടും അവരുടെ ക്യാപ്റ്റൻ ലയണൽ മെസ്സിയിൽ വലിയ പ്രതീക്ഷകൾ വെച്ചു. മെസ്സി ഇതുവരെ ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്, ഗോൾഡൻ ബൂട്ട് മത്സരത്തിൽ ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ, നോർവേയുടെ എർലിംഗ് ഹാലൻഡ് എന്നിവരുമായി ഒപ്പത്തിനൊപ്പമാണ്. തുടർച്ചയായ രണ്ടാം ലോകകപ്പ്…
കരുണ പ്രസംഗിക്കുകയും വിദ്വേഷം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍; നഴ്സുമാരുടെ സമരവും മുഖം തിരിക്കുന്ന സഭയും: വിന്‍സെന്റ് ഇമ്മാനുവല്‍
തൃശൂര്‍ ജൂബിലി മിഷന്‍-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരം 113 ദിവസം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് സമരത്തോടുള്ള തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിഷേധാത്മക നിലാപാടായിരുന്നു. കേരളത്തില്‍ നഴ്സുമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നത് ജൂബിലിയിലും അമലയിലുമാണെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. സമരം തികച്ചും അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം 800-ലധികം ബെഡുകളുള്ള വലിയ ആശുപത്രികള്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കാന്‍ നിയമപരമായി ബാധ്യസ്ഥരായ ഇവര്‍ ഇവിടെ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്് നല്‍കുന്ന ശമ്പളത്തെയാണ് പൊതുവായ ശമ്പളമെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. യഥാര്‍ത്ഥത്തില്‍ 300 ബെഡില്‍ താഴെയുള്ള ആശുപത്രികള്‍ പോലും നിലവില്‍ ജൂബിലിക്കും അമലയ്ക്കും തുല്യമോ അതില്‍ കൂടുതലോ ആയ ശമ്പളം നല്‍കുന്നുണ്ട്. ന്യായമായ വേതനം ആവശ്യപ്പെട്ടുള്ള സമരത്തെ മുസ്ലിം-ക്രൈസ്തവ ലഹളയാക്കി ചിത്രീകരിക്കാനും അണിയറയില്‍ നീക്കം നടന്നു. സമരം ചെയ്യുന്ന നഴ്‌സുമാരില്‍ 90…
ഭൂമിക്ക് മതമില്ല, നിയമത്തിനോ? (ലേഖനം): സണ്ണി മാളിയേക്കല്‍, ഡാളസ്, ടെക്സസ്
കേരളത്തിലെ മതാഷ്ഠിത ഭൂനിയമങ്ങളിലെ നൂലാമാലകൾ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും ഏകീകൃത ഭൂനിയമം നടപ്പിൽ വരേണ്ടതിന്റെ ആവശ്യകതയും……. മാറുന്ന കാലവും മാറാത്ത നിയമങ്ങളും കേരളം സാമൂഹികമായും സാമ്പത്തികമായും ഒരുപാട് മുന്നോട്ട് പോയെങ്കിലും, നമ്മുടെ ഭൂനിയമങ്ങളും പിന്തുടർച്ചാവകാശങ്ങളും ഇപ്പോഴും സങ്കീർണ്ണമായ ചില പഴയകാല സമുദായിക ചട്ടക്കൂടുകളിലാണ് തങ്ങിനിൽക്കുന്നത്. ഭൂമി എന്ന പ്രകൃതിവിഭവത്തിന് മതമില്ല, അത് എല്ലാവർക്കും ഒരേപോലെയാണ് ഫലം തരുന്നത്. എന്നാൽ, ആ ഭൂമിയുടെ ഉടമസ്ഥാവകാശവും കൈമാറ്റവും വിൽപത്രവുമെല്ലാം വന്നെത്തുമ്പോൾ ഇവിടെ നിയമങ്ങൾ മനുഷ്യന്റെ ജാതിയും മതവും നോക്കി വഴിപിരിയുന്നു. സാധാരണക്കാരെ ദശകങ്ങളോളം കോടതിക്കയറ്റുന്ന വലിയൊരു പ്രതിസന്ധിയായി ഇത് ഇന്ന് മാറിയിരിക്കുകയാണ്. മരുമക്കത്തായത്തിന്റെ നിഴലുകൾ കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായം നിയമം മൂലം നിർത്തലാക്കിയിട്ട് പതിറ്റാണ്ടുകളായി. നായർ, ഈഴവ തുടങ്ങിയ പ്രമുഖ സമുദായങ്ങൾ മക്കത്തായത്തിലേക്ക് മാറിയെങ്കിലും, പഴയ ‘തറവാട് വക’ സ്വത്തുക്കളുടെ അവകാശത്തർക്കങ്ങൾ ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ല.…
ചിക്കാഗോ സെന്റ് മേരീസിൽ ഇടവകദിനം; കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യാതിഥി
ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരുന്ന ഇടവകദിനം 2026 ജൂലൈ 12 ഞായറാഴ്ച വൈവിധ്യമായ പരിപാടികളോടെ നടത്തപ്പെടുന്നു. ഈ വർഷത്തെ ചടങ്ങുകളിൽ വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കായുള്ള കാര്യാലയത്തിന്റെ തലവനും മാർപ്പാപ്പായുടെ യാത്രകളുടെ കോർഡിനേറ്ററും മലയാളിയുമായ കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യ അതിഥിയായി പങ്കെടുക്കും. രാവിലെ 9:45നു കർദിനാളിന് ഇടവകയുടെ ഔദ്യോഗികമായ സ്വീകരണം നൽകും. തുടർന്ന് പത്തുമണിക്ക് കർദ്ദിനാൾ ജോർജ് കൂവക്കാടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ സഹകാർമ്മികരായിരിക്കും. കുർബാനക്ക് ശേഷം നടക്കുന്ന സമ്മേളനത്തിൽ ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ, ബെൻസെൻവിൽ സേക്രഡ് ഹാർട്ട്‍ ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കൽ എന്നിവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ഇടവകയിൽ 2025-26…
