കൊളംബസ് സെന്റ് മേരീസ് മിഷനിൽ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം; കൊടിയേറ്റ് കർമവും പ്രദക്ഷിണവും നടന്നു

കൊളംബസ്, ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വർഷത്തെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. സെപ്റ്റംബർ 6-ന് വൈകുന്നേരം 4:30-ന് തിരുനാൾ കർമങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധ കുർബാന നടന്നു. വരാനിരിക്കുന്ന പ്രധാന തിരുനാൾ ദിനത്തിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുള്ള ഒരുക്കമെന്ന നിലയിൽ, തിരുനാൾ കുർബാനയുടെ അതേ ലിറ്റർജി ക്രമം പാലിച്ചാണ് ഞായറാഴ്ചത്തെ ഈ പ്രത്യേക കുർബാന അർപ്പിക്കപ്പെട്ടത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയത്തിന്റെ മധ്യഭാഗത്തുനിന്നും ആരംഭിച്ച് പ്രധാന വാതിലിലൂടെ പുറത്തേക്ക് കൊടിയേറ്റ് കർമത്തിനായുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം നടന്നു. ജിൻസൺ വഹിച്ച പ്രധാന കുരിശിനും, എബൽ, ജോസഫ് എന്നിവരുടെ മെഴുകുതിരികൾക്കും പിന്നിലായി വിശ്വാസസമൂഹവും അണിനിരന്നു. തുടർന്ന് ധൂപക്കുറ്റിയുമായി ഐൻസ്റ്റീൻ, ജോനാഥൻ എന്നിവരും, അവർക്ക് പിന്നിലായി മിഷേൽ, മാർട്ടിൻ എന്നിവരും, ഏറ്റവും ഒടുവിൽ മിഷൻ ഡയറക്ടർ…

പരി. മറിയം വേദനയിൽ എപ്പോഴും കൂടെയുള്ള അമ്മയെന്ന് ചിക്കാഗോ സീറോ മലബാർ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട്

ന്യൂയോർക്ക്: റോക്ക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 6 വരെ നടന്ന തിരുനാൾ ആഘോഷങ്ങളിൽ ഇടവകാംഗങ്ങളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളും സജീവമായി പങ്കെടുത്തു. വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, കൊടിയേറ്റ്, സെമിത്തേരി സന്ദർശനം, തിരുനാൾ പ്രദക്ഷിണം, വാഴ്‌വ്, ചെണ്ടമേളം, സ്നേഹവിരുന്ന്, കാർണിവൽ തുടങ്ങിയ വിവിധ പരിപാടികൾ തിരുനാളിന്റെ ഭാഗമായി നടന്നു. പ്രധാന തിരുനാൾ ദിനത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. തിരുന്നാൾ സന്ദേശം നൽകിയ മാർ ജോയ് ആലപ്പാട്ട്‌ പിതാവ് പരി . മറിയം – വേദനയിൽ കൂടെയുണ്ടാകുണ്ണ അമ്മയെന്നും യേശുവിന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ സമയത്ത് മാത്രമല്ല, കാൽവരിയിലെ കുരിശിന്റെ സമയത്തും മറിയം കൂടെയുണ്ടായിരുന്നു. അതുകൊണ്ടാണ് ദുഃഖിക്കുന്നവർക്കും രോഗികൾക്കും…

ഡാളസ് KECF രണ്ടാം വാർഷിക ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 12-ന്

ഡാലസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം വാർഷിക 5-on-5 ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 12 ശനിയാഴ്ച ലൂയിസ്‌വില്ലിലെ MAC സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇർവിങ് സെൻറ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയാണ് ഈ വർഷത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ ഡാലസ്–ഫോർട്ട് വർത്ത് (DFW) മേഖലയിലെ വിവിധ ക്രൈസ്തവ ഇടവകകളെ പ്രതിനിധീകരിച്ച് പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും. 16 നും 35 നും ഇടയിൽ പ്രായമുള്ള സജീവ ഇടവകാംഗങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. കായികമികവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ സഭകളിലെയും ഇടവകകളിലെയും യുവജനങ്ങളെ ഒരുമിപ്പിക്കാനും പരസ്പര സൗഹൃദവും ക്രൈസ്തവ കൂട്ടായ്മയും ശക്തിപ്പെടുത്താനുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് KECF പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ അറിയിച്ചു. ഈ മത്സരവേദി യുവജനങ്ങൾക്കും കുടുംബങ്ങൾക്കും KECF അംഗങ്ങൾക്കും കണ്ടുമുട്ടാനും…

ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്കായി കെ.എച്ച്.എൻ.എ. ‘മംഗല്യസൂത്രം’ മാട്രിമോണിയൽ പോർട്ടൽ തുടക്കം കുറിക്കുന്നു

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) തങ്ങളുടെ ഔദ്യോഗിക മാട്രിമോണിയൽ വെബ്‌സൈറ്റായ “മംഗല്യസൂത്രം” പുറത്തിറക്കുന്നു. സെപ്റ്റംബർ 12-ന് രാത്രി 9:00 മണിക്ക് (ഈസ്റ്റേൺ ടൈം) സൂം (Zoom) പ്ലാറ്റ്‌ഫോം വഴിയാണ് വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. പ്രശസ്ത സിനിമാ താരം ഷാജു ശ്രീധർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്ത തിരക്കഥാകൃത്തും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സുപ്രസിദ്ധ സോപാന സംഗീതജ്ഞ കെ.എം.പി. ഭദ്രയുടെ സംഗീതാലാപനവും ചടങ്ങിന് മാറ്റുകൂട്ടും. “ലോകത്തിന്റെ ഏത് കോണിലുള്ള മലയാളി ഹൈന്ദവർക്കും പരസ്പരം ബന്ധപ്പെടാനും അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനും സഹായിക്കുന്ന ഒരു വിശ്വസ്ത പ്ലാറ്റ്‌ഫോം ഒരുക്കുക എന്നതാണ് ‘മംഗല്യസൂത്രം’ കൊണ്ട് ഞങ്ങൾ ലക്ഷ്യമിടുന്നത്,” എന്ന് കെ.എച്ച്.എൻ.എ. പ്രസിഡന്റ് റ്റി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.…

തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന്റെ വാഗ്ദാനം: റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിച്ചാല്‍ ഓരോ മുതിർന്ന അമേരിക്കക്കാർക്കും “ട്രംപ് ഡിവിഡന്റ്” എന്നറിയപ്പെടുന്ന 5,000 ഡോളർ ലഭിക്കും

ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാര്‍ട്ടി വിജയിച്ചാല്‍ ഒരു പ്രധാന സാമ്പത്തിക വാഗ്ദാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രായപൂർത്തിയായ ഓരോ അമേരിക്കക്കാരനും 5,000 ഡോളർ നൽകുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ഡാളസ്: അമേരിക്കൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ച ഒരു പ്രത്യേക റിപ്പബ്ലിക്കൻ പാർട്ടി ഇടക്കാല കൺവെൻഷനിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു പ്രഖ്യാപനം നടത്തി. നവംബർ തിരഞ്ഞെടുപ്പിന് ശേഷവും റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം നിലനിർത്തുകയാണെങ്കിൽ, ഓരോ മുതിർന്ന അമേരിക്കക്കാരനും 5,000 ഡോളർ ലഭിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഈ പദ്ധതിയെ അദ്ദേഹം “ട്രംപ് ഡിവിഡന്റ്” എന്നാണ് വിശേഷിപ്പിച്ചത്. ഡാളസിൽ നടന്ന കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് തന്റെ അനുയായികളോട് തിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാർത്ഥിയായി കാണണമെന്ന് അഭ്യർത്ഥിച്ചു. റിപ്പബ്ലിക്കൻ വിജയം പൊതുജനങ്ങളുടെ വിജയമായിരിക്കുമെന്നും അവർക്ക് 5,000 ഡോളർ ലഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, ഈ പദ്ധതി സാമ്പത്തികവും…

പെൺകുഞ്ഞിന്റെ കൈകാലുകളും വാരിയെല്ലുകളും ഒടിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ; സെപ്റ്റംബർ 15-ന് കേസിൽ പ്രാഥമിക വാദം

പെൻസിൽവാനിയ: പെൺകുഞ്ഞിന്റെ കൈകാലുകളും വാരിയെല്ലുകളും ഒടിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ; കുഞ്ഞിനോട് താൻ അല്പം പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന് പ്രതിയുടെ മൊഴി. പെൻസിൽവാനിയയിലാണ് നവജാത ശിശുവിന് നേരെ ക്രൂരമായ അതിക്രമമുണ്ടായത്. 31കാരനായ വിൻസെന്റ് മറീനോയാണ് അറസ്റ്റിലായത്. കുട്ടികളുടെ സംരക്ഷണം അപകടത്തിലാക്കിയതിന് ഇയാൾക്കെതിരെ മൂന്ന് ഫെലോണി കുറ്റങ്ങൾ ചുമത്തി. 10 ലക്ഷം ഡോളറാണ് കോടതി ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 15-ന് കേസിൽ പ്രാഥമിക വാദം കേൾക്കൽ നടക്കും. കൈകൾക്കും കാലുകൾക്കും വാരിയെല്ലുകൾക്കും ഒടിവുകളോടെയാണ് നവജാത ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ ഗുരുതരമായ ചതവുകളും കണ്ടെത്തി. ഇതൊരു അപകടമല്ലെന്നും കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതാണെന്നും ചൈൽഡ് അബ്യൂസ് വിഭാഗം ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടക്കത്തിൽ വീട്ടിലെ പൂച്ച ചാടിയതിനെ തുടർന്ന് കുഞ്ഞ് താഴെ വീണതാണെന്നായിരുന്നു പിതാവിന്റെ വാദം. എന്നാൽ പരുക്കുകളുടെ തീവ്രത വിശദീകരിക്കാൻ ഇയാൾക്കായില്ല. പിന്നീട്, കുഞ്ഞിനോട് താൻ അല്പം പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന്…

കേരള സെന്റര്‍ ‘ഓണം -26’ വർണ്ണാഭമായി ആഘോഷിച്ചു

കേരള സെന്റർ സെപ്തംബർ 5 ന് സ്വന്തം ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളോട് കൂടി ഓണം ആഘോഷിച്ചു. കേരള സെന്റർ ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പിന്റെ ആമുഖത്തോടുകൂടി യോഗം ആരംഭിച്ചു. വിശിഷ്ട അതിഥികളും സെന്റർ ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ച് താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടാഥിതികളും ഭാരവാഹികളും ചേർന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. മാവേലി മന്നന്റെ ഓണസന്ദേശത്തിനു ശേഷം ഉഷ ജോർജിന്റെയും ഡോ. അന്നാ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന തിരുവാതിരയും അർച്ചന ഫിലിപ്പ്‌ ഒരുക്കിയ കുട്ടികളുടെ ഡാൻസും മനോഹരമായ ദൃശ്യാനുഭവമായി. കേരള സെന്റർ പ്രസിഡന്റ് അലക്‌സ് എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഓണദിവസത്തെ സന്തോഷവും ഐക്യവും എന്നും നിലനിർത്തുവാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു. മുഖ്യാഥിതി ന്യൂയോർക്ക് ഗവർണറുടെ ഓഫീസിലെ ഏഷ്യൻ അമേരിക്കൻ & പസഫിക് ഐലൻഡർ അഫയേഴ്സ് ഡയറക്ടർ…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനു ഇന്ത്യൻ വംശജർ നൽകിയത് 20 ദശലക്ഷം ഡോളർ

ടെക്സസ് :നോർത്ത് ടെക്സസ് സർവകലാശാലയ്ക്ക് (UNT) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ വംശജരായ അനുരാധ-വികാസ് സിൻഹ ദമ്പതികൾ 20 ദശലക്ഷം ഡോളർ (ഏകദേശം 166 കോടി രൂപ) സംഭാവനയായി നൽകി. ഈ പുതിയ കോളേജിന് ദമ്പതികളുടെ പേരാണ് നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ എന്നിവയിൽ ഉന്നത വിദ്യാഭ്യാസം നൽകുന്നതാണ് ഈ പുതിയ സ്ഥാപനം. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതിനും നൂതന ഗവേഷണങ്ങൾക്കുമായാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുന്നത്. കുടിയേറ്റക്കാരായ തങ്ങൾക്ക് വിദ്യാഭ്യാസം നൽകിയ അവസരങ്ങൾ മറ്റുള്ളവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദമ്പതികൾ വ്യക്തമാക്കി.

വെളിച്ചമാണ് തിരുദൂതർ; പ്രഭാഷണം സംഘടിപ്പിച്ചു

വടക്കാങ്ങര : ‘വെളിച്ചമാണ് തിരുദൂതർ’ തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി വടക്കാങ്ങരയും ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും സംയുക്തമായി ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ പി.ജി ഡീൻ കെ.എം അഷ്റഫ് നീർക്കുന്നം പ്രഭാഷണം നിർവഹിച്ചു. വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് അനസ് കരുവാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നേഹ ഫിറോസ് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സെൻട്രൽ ഹൽഖ നാസിം സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ടി ശഹീർ നന്ദിയും പറഞ്ഞു.

കോഴിക്കോട് അബൂബക്കര്‍: മാപ്പിളപ്പാട്ടു വഴിയിലെ വേറിട്ട വ്യക്തിത്വം

ദോഹ: വേറിട്ട ഈണങ്ങളിലൂടെ മാപ്പിളപ്പാട്ടു ശാഖയെ ജനകീയവത്കരിക്കുകയും ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത വേറിട്ട സംഗീതപ്രതിഭയായിരുന്നു ഈയ്യിടെ നിര്യാതനായ സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കറെന്ന് പ്രമുഖ മാപ്പിളപ്പാട്ടു ഗവേഷകന്‍ ഷഫീര്‍ വാടാനപ്പള്ളി പറഞ്ഞു. തനിമ ഖത്തര്‍ ദോഹയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗീത സന്ധ്യയില്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിന്നു അദ്ദേഹം. മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണമിട്ട കോഴിക്കോട് അബൂബക്കറിന്റെ മിക്ക ഗാനങ്ങളും പാടിപ്പതിഞ്ഞതും ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയതുമാണ്. എന്നാല്‍, മാപ്പിളപ്പാട്ടു ശാഖയ്ക്ക് ഇത്രയധികം സംഭാവനകള്‍ നല്‍കുക മാത്രമല്ല, പ്രശസ്തരായ പല ഗായകരെയും സംഗീതവഴിയിലേക്ക് കൈപിടിച്ച് നടത്തുകയും പ്രമുഖ സംഗീതസംവിധായകര്‍ക്കും പാട്ടുകാര്‍ക്കുമൊപ്പം തബലവാദനം നടത്തുകയും ചെയ്ത അദ്ദേഹം സമൂഹത്തില്‍ അര്‍ഹിക്കുന്ന ആദരവും അംഗീകാരവും നേടാതെയാണ് വിടവാങ്ങിയത് എന്നത് യാഥാര്‍ഥ്യമാണ്. കെ.എസ് ചിത്ര, യേശുദാസ് തുടങ്ങി പ്രമുഖ ഗായകര്‍ പാടി അനശ്വരമാക്കുകയും ആസ്വാദകരുടെ ചുണ്ടുകളില്‍ ഇന്നും തത്തിക്കളിക്കുകയും ചെയ്യുന്ന ഈണങ്ങള്‍ക്ക് പിന്നില്‍…