തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി അനഘ ശശി 24 ദിവസമായി നടത്തിയ സമരം വിജയം കണ്ടു. ഡോക്ടറൽ കമ്മിറ്റി യോഗം ചേരുക, ഗവേഷണത്തിനാവശ്യമായ അക്കാദമിക സൗകര്യങ്ങൾ ഉറപ്പാക്കുക, പരാതികളിൽ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർവകലാശാല ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന്റെ തുടക്കം മുതൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ശക്തമായ പിന്തുണയുമായി അനഘയ്ക്കൊപ്പം നിലകൊണ്ടു. സംസ്ഥാന, ജില്ലാ നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എട്ടാം ദിവസം സംഘടനയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പരിപാടിയും ഉത്രാട ദിനത്തിൽ ഉപവാസ സമരവും സംഘടിപ്പിച്ചു. അനഘയുടെ പോരാട്ടം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയ വിവേചനത്തിനും അക്കാദമിക അനീതിക്കുമെതിരായ പോരാട്ടമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് വ്യക്തമാക്കി. സമരത്തിന്റെ വിജയം നീതിക്കായുള്ള പോരാട്ടങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
Author: .
തൃക്കാക്കര മോര്‍ഫിംഗ് കേസ്: വളര്‍ന്നു വരുന്ന ഈ ഭീഷണി പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടപെടണമെന്ന് കേരള സൈബര്‍ പോലീസ്
കൊച്ചി: കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി പോലീസ്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന ഒരു സംഘം തന്നെ കേരളത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് കോളേജ് കാമ്പസുകളില്‍ .ഈ സൈബർ കുറ്റകൃത്യ ശൃംഖലകൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് വളർന്നിരിക്കുന്നതായാണ് പോലീസ് പറയുന്നത്. സ്വഭാവഹത്യ ചെയ്യാനും ബ്ലാക്ക്‌മെയിലിംഗ് ചെയ്യാനും നിരപരാധികളെ ലക്ഷ്യമിടുന്ന ഈ ശൃംഖലകൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. വളരെ ആഴത്തില്‍ വേരൂന്നിയ ഈ ശൃംഖലകൾ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ വിന്യസിക്കണം. സോഷ്യൽ മീഡിയ പോലും ഉപയോഗിക്കാത്തവരുടെ ഫോട്ടോകൾ എടുത്ത് ഡിജിറ്റലായി മാറ്റിയാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. തൃക്കാക്കര മോർഫിംഗ് കേസിനും സമാനമായ സംഭവങ്ങൾക്കും ശേഷം, മോർഫിംഗും ഡീപ്പ്ഫേക്കുകളും പലർക്കും ഒരു പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. വിദേശ സെർവറുകൾ, എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ, ക്രിപ്‌റ്റോ കറൻസി അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ എന്നിവയാണ് ഈ നെറ്റ്‌വർക്കുകളുടെ പ്രധാന…
ഇനി നിങ്ങള്‍ക്കും ബസുകള്‍ സ്പോണ്‍സര്‍ ചെയ്യാം; പുതിയ പദ്ധതിയുമായി കെ എസ് ആര്‍ ടി സി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.ക്ക് പുതിയ ബസുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സ്പോൺസർഷിപ്പ് പ്രോഗ്രാമിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ സ്കീമിന്റെ ഭാഗമായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബസുകള്‍ സ്പോണ്‍സര്‍ ചെയ്യാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയ്ക്കും സിഎസ്‌ആർ ഫണ്ട് ഉപയോഗിച്ച് ബസുകൾ സംഭാവന ചെയ്യാം. എസി പ്രീമിയം ബസുകൾ, എസി സീറ്റർ, എസി സ്ലീപ്പർ, സൂപ്പർ-ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ എന്നിവ സ്വീകരിക്കും. വാഹനങ്ങൾ നേരിട്ട് വാങ്ങാം, അല്ലെങ്കിൽ തുക കോർപ്പറേഷനിലേക്ക് മാറ്റാം. സാമ്പത്തിക സഹായമായി നൽകിയാൽ, ടെൻഡർ നടപടിക്രമങ്ങളിലൂടെ കെഎസ്‌ആർടിസി തന്നെ വാഹനം വാങ്ങും. സ്പോൺസർഷിപ്പ് വഴി ലഭിക്കുന്ന ബസുകൾ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുടെ പേരിലായിരിക്കും രജിസ്റ്റർ ചെയ്യുക. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം എന്നിവയിൽ കെഎസ്ആർടിസിക്ക് പൂർണ്ണ അധികാരമുണ്ടാകും. സ്പോൺസർമാർ…
ഡല്‍ഹി സത്യ നികേതൻ ദുരന്തം: മാതാപിതാക്കൾ ജുഡീഷ്യൽ കസ്റ്റഡിയിൽ; മകൻ പോലീസിൽ കീഴടങ്ങി
സത്യ നികേതൻ ദുരന്തത്തിൽ കെട്ടിട ഉടമകളായ ഹരിറാമിനെയും ഊർമ്മിളയെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, അതേസമയം അവരുടെ മകൻ മഹേഷിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും പോലീസ് ഇപ്പോൾ അന്വേഷിക്കുന്നു. ന്യൂഡൽഹി: സത്യ നികേതൻ കെട്ടിട തകർച്ചയെക്കുറിച്ചുള്ള പോലീസ് അന്വേഷണം ക്രമാനുഗതമായി പുരോഗമിക്കുന്നു. കേസിൽ അറസ്റ്റിലായ കെട്ടിട ഉടമകളായ ഹരിറാമിനെയും ഭാര്യ ഊർമ്മിളയെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അവരുടെ മകൻ മഹേഷിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തകർച്ചയ്ക്ക് പിന്നിലെ മുഴുവൻ സംഭവങ്ങളും നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവരുടെ പങ്കും പോലീസ് അന്വേഷിക്കുകയാണ്. അന്വേഷണത്തിനിടെ, തന്റെ മാതാപിതാക്കൾക്കുവേണ്ടി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ താൻ കൈകാര്യം ചെയ്തു വരികയാണെന്ന് മഹേഷ് പോലീസിനോട് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, കുടുംബം 2025 ഓഗസ്റ്റിൽ “ഹോസ്റ്റൽ ഡെയ്‌സ്” എന്ന പിജി…
വനിതാ ഏഷ്യാ കപ്പ് കിരീട പോരാട്ടത്തിൽ ഇന്ത്യയും പാക്കിസ്താനും ഏറ്റുമുട്ടുമോ?
2026 ലെ വനിതാ ഏഷ്യാ കപ്പ് ഫൈനലിന്റെ വക്കിലാണ്. ഇന്ത്യൻ ടീം മികച്ച ഫോമിലാണ്. അതേസമയം, പാക്കിസ്താന്‍ സെമിഫൈനലിൽ ശ്രീലങ്കയെ നേരിടും. ന്യൂഡൽഹി: 2026 വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മികച്ച ഫോമിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്താനെ പരാജയപ്പെടുത്തി ടീം ഇന്ത്യ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഫൈനലിൽ ഇന്ത്യയും പാക്കിസ്താനും തിരിച്ചെത്തുന്നത് ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും, തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിക്കുകയും ചെയ്തു. ടീം തായ്‌ലൻഡ്, ഹോങ്കോംഗ്, പാക്കിസ്താൻ എന്നിവരെ പരാജയപ്പെടുത്തി. ഹോങ്കോങ്ങിനെതിരെ സ്മൃതി മന്ദാന മികച്ച സെഞ്ച്വറി നേടിയപ്പോൾ, പാക്കിസ്താനെതിരെ ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചു. സെപ്റ്റംബർ 5 ന് നടന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്താനെ വെറും 55 റൺസിന് ഓൾ ഔട്ടാക്കി.…
ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ നിന്ന് പിടികൂടി ബംഗ്ലാദേശിലേക്ക് കൊണ്ടുവന്ന് തൂക്കിലേറ്റും: സഹീദ് ഉര്‍ റഹ്മാന്‍
ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യം ബംഗ്ലാദേശ് സർക്കാർ വീണ്ടും ഉന്നയിച്ചു. ഇന്ത്യയിൽ നിന്നുള്ള ഹസീനയുടെ തിരിച്ചുവരവ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്ന് ഇൻഫർമേഷൻ ഉപദേഷ്ടാവ് സഹീദ് ഉർ റഹ്മാൻ പറഞ്ഞു. ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ നിന്ന് തിരികെ കൊണ്ടുവരണമെന്ന ആവശ്യം വീണ്ടും ശക്തമായി. ഹസീന സ്വമേധയാ മടങ്ങിവരുന്നതുവരെ കാത്തിരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല, മറിച്ച് നിയമനടപടികളിലൂടെ അവരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാദേശ് സർക്കാർ വിവര ഉപദേഷ്ടാവ് സഹീദ് ഉർ റഹ്മാൻ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഷെയ്ഖ് ഹസീനയെ കൈമാറുന്നത് നിർണായക വിഷയമാണെന്ന് ധാക്കയിലെ സെക്രട്ടേറിയറ്റിൽ നടന്ന പത്രസമ്മേളനത്തിൽ സഹീദ് പറഞ്ഞു. ഇന്ത്യ ഹസീനയെ തിരിച്ചയച്ചാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെയ്ഖ് ഹസീനയെ…
പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ മാറ്റുന്ന തീരുമാനം പിൻവലിക്കണം: ജബീന ഇർഷാദ്
മലപ്പുറം: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്നും കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ നിഷേധിക്കരുതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ റെയിൽവെ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ പരിപാടിയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുക ആയിരുന്നു. കേരളത്തിന്റെ റെയിൽവേ വികസനത്തിൽ മലബാർ നേരിടുന്ന അവഗണനയ്ക്ക് ഇനിയും അറുതിയായിട്ടില്ലെന്നും യാത്രക്കാരുടെ എണ്ണത്തിലും റെയിൽവേ വരുമാനത്തിലും വലിയ പങ്കുവഹിക്കുന്ന മലബാറിന് അതിനനുസരിച്ചുള്ള ട്രെയിൻ സർവീസുകളും സ്റ്റോപ്പുകളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ മാറ്റുന്നത് നിലവിലുള്ള റെയിൽവേ സംവിധാനത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നതിനൊപ്പം മലബാറിന്റെ റെയിൽവേ വികസനത്തിനും ഗുരുതരമായ തിരിച്ചടിയാകും. ഡിവിഷന്റെ പരിധിയും പ്രവർത്തന മേഖലയും ചുരുങ്ങുന്നതോടെ ഭാവിയിലെ വികസന പദ്ധതികൾക്കും പുതിയ സർവീസുകൾക്കും അടിസ്ഥാന സൗകര്യ…
സാറാമ്മ സൈമൺ (89) ഡാളസ്സിൽ അന്തരിച്ചു
ഡാളസ് (കാരോൾട്ടൺ): നെടുങ്ങാടപ്പള്ളി പ്ലാംതോട്ടത്തിൽ പരേതനായ സൈമൺ ഈപ്പന്റെ ഭാര്യ സാറാമ്മ സൈമൺ (89) ഡാളസ്സിൽ സെപ്തംബര്‍ 8 നു അന്തരിച്ചു. ഫാർമേഴ്‌സ് ബ്രാഞ്ച് ഡാളസ് മാർത്തോമ ചർച്ച് അംഗമാണ്. മക്കൾ: സജി സൈമൺ, സുനു സൈമൺ (കാരോൾട്ടൺ) ശുശ്രൂഷാ ക്രമങ്ങൾ ബുധൻ, സെപ്റ്റംബർ 9, 2026 വൈകുന്നേരം 7:00 PM: ദേവാലയത്തിലെ പ്രാർത്ഥന (Prayer at Church) സ്ഥലം: Mar Thoma Church of Dallas – Farmers Branch (11550 Luna Road, Farmers Branch, TX 75234) വ്യാഴം, സെപ്റ്റംബർ 10, 2026 വൈകുന്നേരം 5:00 PM – 5:30 PM: കുടുംബാംഗങ്ങളുടെ സമയം (Family Time) വൈകുന്നേരം 5:30 PM – 8:00 PM: സംസ്കാര ശുശ്രൂഷ – ഭാഗം 1 & 2 (Funeral Service Part 1 &…
ഐപിസി ഈസ്റ്റേൺ റീജിയൻ ന്യൂയോർക്ക് ഫെലോഷിപ്പ് മീറ്റിംഗ് സെപ്റ്റംബർ 12ന്
ന്യൂയോർക്ക്: ഐപിസി ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ NY Fellowship Meeting സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:30ന് ന്യൂയോർക്കിലെ ലെവിറ്റൗണിലുള്ള India Christian Assemblyയിൽ നടക്കും. യോഗത്തിൽ റവ. റെജി മാത്യു, ശാസ്താംകോട്ട മുഖ്യസന്ദേശം നൽകും. ഇവാ. ജോമി ജോർജ് ഇംഗ്ലീഷ് സന്ദേശം നൽകും. IPC Eastern Region Malayalam and English Choir ആരാധനയ്ക്ക് നേതൃത്വം നൽകും. വേദി: India Christian Assembly, 100 Periwinkle Road, Levittown, New York 11756. IPC ഈസ്റ്റേൺ റീജിയൻ ഭാരവാഹികളായ റവ. ഡോ. ഇട്ടി എബ്രഹാം (പ്രസിഡന്റ്), റവ. ജേക്കബ് ജോർജ് (വൈസ് പ്രസിഡന്റ്), റവ. ജോൺസൺ എബ്രഹാം (സെക്രട്ടറി), ബ്രദർ ബ്ലെസൺ ജോയ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോസ് ബേബി (ട്രഷറർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. ഇട്ടി എബ്രഹാം…
മാത്യൂസ് (മത്തായി) വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: കോട്ടയം ജില്ലയിലെ പൊൻകുന്നം ഇളംകുളം പുഷ്പമംഗലം വീട്ടിൽ മാത്യൂസ് (മത്തായി) വർഗീസ് (87) ന്യൂയോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ ഓഗസ്റ്റ് 7-ന് അന്തരിച്ചു. ഭാര്യ: ത്രേസ്യാക്കുട്ടി വർഗീസ് മക്കളും മരുമക്കളും: ലാലി & അലക്സ് മാഞ്ചേരി (സെന്റ് ആന്റണീസ് വാർഡ്), ലാൽസൺ & റോഷിനി (സെന്റ് അൽഫോൺസാ വാർഡ്), ലാലു & സിന്ധു (സെന്റ് തോമസ് സിറോ മലബാർ ചർച്ച്, മിൽപിറ്റാസ്, കലിഫോർണിയ) കൊച്ചുമക്കൾ: ലിൻഡ & മാറ്റ് കുര്യാക്കോസ്, ലിഡിയ & അനീഷ് കനാട്ട്, ആൽവിൻ മാഞ്ചേരി, ടിയ, ടെസ്സ, ടെവിൻ, ലിറ്റി, ജിയോ, ലിയ പൊതുദർശനം (Visitation): 2026 സെപ്റ്റംബർ 9, ബുധനാഴ്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ (Park Funeral Chapels, 2175 Jericho Turnpike, Garden City Park, NY 11040) സംസ്കാര ശുശ്രൂഷ (Funeral Services): 2026…
