ഇന്നത്തെ രാശിഫലം (25-09-2026 വ്യാഴം)

ചിങ്ങം : ഇന്ന് ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. ഈ അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീർണ്ണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. ചീത്തപ്പേര് സമ്പാദിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ്സ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്‍ക്കുക.

കന്നി : പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.

തുലാം : നിങ്ങള്‍ക്ക് തികഞ്ഞ മാനസികോന്മേഷമാണ് ഇന്നുണ്ടായിരിക്കും. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടേയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അദ്ധ്വാനത്തിനുതക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക.ഒരു സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു.

വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട ദിവസമാണ് ഇന്ന്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ അസ്വസ്ഥമാക്കും. അമ്മക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. സാമ്പത്തികത്തിനും മൂല്യത്തിനും പ്രശസ്‌തിക്കും പ്രഹരമേല്‍ക്കാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും.

ധനു :നിങ്ങളുടെ വാക്കുകളിലെ ജ്ഞാനവും പ്രവൃത്തികളിലെ ഉണർവുമാണ് ഇതാണ് നിങ്ങളെ ഇന്നത്തെ താരമാക്കാന്‍ പോകുന്നത്. ജോലിയിൽ നിങ്ങൾക്ക് ഇന്ന് നേട്ടമുണ്ടാകും.

മകരം: ഇന്ന് നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും വ്യർഥമായി തീരും എന്നതിനാൽ നിങ്ങൾക്ക് നിരാശ തോന്നിയേക്കാം. ഇന്ന് മറ്റുള്ളവരുമായുള്ള അഭിപ്രായവ്യത്യാസം നിങ്ങൾക്ക് ഉണ്ടാകും. ചില സമയങ്ങളിൽ ഈ വ്യത്യാസങ്ങൾ വാദഗതികളായി മാറാം. അത്തരമൊരു കടുത്ത അന്തരീക്ഷം നിങ്ങളുടെ ആകുലതയ്ക്ക് കാരണമാകും. പക്ഷേ നിങ്ങൾ പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്. അവസാനം നിങ്ങൾ വെളിച്ചം കാണും.

കുംഭം: ഭാവിപദ്ധതികളാൽ ഇന്ന് നിങ്ങൾക്ക്‌ തടസം തോന്നിയേക്കാം. പ്ലാനുകൾ ശരിയാണ്. എന്നാൽ നിങ്ങളുടെ സ്വപ്‌നങ്ങളിലെ ഊർജ്ജം പ്രയോജനപ്പെടുത്താൻ നിങ്ങൾ ഇപ്പോൾത്തന്നെ ജീവിക്കണം. ജോലിയിൽ, നിങ്ങളുടെ ഉദാരമനസ്‌കത നിങ്ങൾ ഇതിനകം നേടിയിട്ടുള്ള സദ്ഗുണത്തോട് കൂട്ടിച്ചേർക്കുന്നു.

മീനം: ജീവിതത്തിൽ നിങ്ങളുടെ സാമ്പത്തികകാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. ങ്ങളുടെ പണം തട്ടിയെടുത്തേക്കാം. കുടുംബത്തിലെ അസുഖകരമായ അവസ്ഥ നിങ്ങെളെ വിഷമിപ്പിക്കും. എന്നിരുന്നാലും ഇത് നിങ്ങളെ സമ്മർദ്ദതിലാക്കാൻ അനുവദിക്കരുത്.

മേടം: ഇന്ന് സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാൻ ഏറ്ററവും നല്ല ദിവസമാണ്. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പകരം മറ്റുള്ളവരെ സല്‍ക്കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കളും നിങ്ങളുടെ നേട്ടത്തിന് മുതല്‍കൂട്ടും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രക്കും സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.

ഇടവം: ഓഫീസില്‍പോകുന്നവര്‍ക്കെല്ലാം ഇന്ന് ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്തുകയും നിങ്ങളെ ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തുഷ്‌ടമായിരിക്കും. അപൂര്‍ണ്ണമായ ജോലികള്‍ തൃപ്‌തികരമായി ചെയ്‌ത് തീര്‍ക്കും.

മിഥുനം: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈദിനം ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്മേഷക്കുറവ് എന്നിവക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവെക്കുക.

കര്‍ക്കടകം: നിങ്ങൾ നിങ്ങളുടെ ജോലിക്ക്‌ പ്രധാന്യം നൽകുക. നിങ്ങളിൽ അർപ്പിതമായിരിക്കുന്ന ജോലി ഏകാഗ്രതയോടുകൂടി എത്രയും പെട്ടന്ന് ചെയ്‌ത് തീർക്കുക. നിങ്ങളുടെ ജോലിയോടുള്ള അർപ്പണബോധം വളരെ വലുതാണ്. നിങ്ങൾ സുഹ്യത്തുക്കളെ കാണാൻ പോകുന്ന രീതി അനുസരിച്ച്‌ അവർക്ക്‌ നിങ്ങൾ എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നറിയാൻ കഴിയും.

Leave a Comment

More News