ഷിക്കാഗോയിൽ അന്തരിച്ച പാപ്പച്ചൻ വി ഡാനിയേലിന്റെ പൊതുദർശനം 13 ഞായറാഴ്ച

ഷിക്കാഗോ – പത്തനംതിട്ട- മാത്തുർ വടുതല മേലേതിൽ പരേതരായ വി ജി ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകൻ പാപ്പച്ചൻ ഡാനിയേൽ (77) ചിക്കാഗോയിൽ അന്തരിച്ചു ഭാര്യ :ചെങ്ങന്നൂർ പള്ളിത്താഴേതിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ) കൃപ പാപ്പച്ചൻ, കല്പന പാപ്പച്ചൻ, കെൽവിൻ പാപ്പച്ചൻ എന്നിവർ മക്കളും സിജോ വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് കെൽവിൻ എന്നിവർ മരുമക്കളും ഷാരോൺ വർഗീസ്,,കരോളിൻ വർഗീസ്, നീൽ വർഗീസ്,സോളമൻ വർഗീസ്, അബിഗേൽ പാപ്പച്ചൻ എന്നിവർ കൊച്ചുമക്കളും ആണ്‌ (എല്ലാവരും ഷിക്കാഗോയിൽ) ബാബു ഡാനിയേൽ ഷിക്കാഗോ, ജോർജ് ഡാനിയേൽ (ഇന്ത്യ), രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വികാരി സെന്റ് ജോർജ് ഓർത്തഡോൿസ്‌ ചർച് ഡാലസ് സഹോദരങ്ങളുമാണ്. പൊതുദർശനം 13 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8.30 രേയും സംസ്കാരശുശ്രുഷ H.G Dr Abraham Mar Srapbim, H.G Dr Thomas Mar Ivanios, എന്നി…

ഏലിയാമ്മ വർഗീസ് (78) ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: നിരണം കടപ്ര പാറയിൽ കുറ്റിക്കാട്ടിൽ വർഗീസിന്റെ ഭാര്യ.ഏലിയാമ്മ വർഗീസ് (78) ഹൂസ്റ്റണിൽ നിര്യാതയായി.പരേത തിരുവല്ല കാവുംഭാഗം പണിക്കരു വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷീബ ചെറിയാൻ, സൂസൻ മിഥുൻ, എലിസബത്ത് വർഗീസ്. (എല്ലാവരും ഹൂസ്റ്റൺ) മരുമക്കൾ: ചെറിയാൻ കോരുത് , മിഥുൻ രാജു, ബിനോയ് തോമസ്. (എല്ലാവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: അബേൽ ചെറിയാൻ, അബിഗെയ്ൽ ചെറിയാൻ, ഇസബെൽ മിഥുൻ. സംസ്കാര ശുശ്രൂഷകളും പൊതുദർശനവും സെപ്റ്റംബർ 15 ന് ചൊവ്വാഴ്ച രാവിലെ 9:00 മുതൽ 11:30 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ നടക്കും (5810 Almeda Genoa Rd, Houston, TX 77048). ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ സംസ്കാരം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: ബിനു അലക്സ് 832 348 3711 ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണത്തിന്റെ ലൈവ് സ്ട്രീം

യു.എസ്. കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഹോംലാൻഡ് സെക്യൂരിറ്റി; സഹോദരനെ വിവാഹം കഴിച്ചതായി വെളിപ്പെടുത്തൽ

വാഷിംഗ്ടൺ: സോമാലിയൻ വംശജയും യു.എസ്. കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമറിനെതിരെ (Ilhan Omar) ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി (DHS Sec) മാർക്ക്‌വെയ്ൻ മുല്ലിൻ (Markwayne Mullin) സ്ഥിരീകരിച്ചു. യു.എസിലേക്ക് കുടിയേറുന്നതിനായി ഇൽഹാൻ ഒമർ തന്റെ സ്വന്തം സഹോദരനെയാണ് വിവാഹം കഴിച്ചതെന്ന ആരോപണത്തിലാണ് ഈ നടപടി.  ഡാളസിൽ നടന്ന റിപ്പബ്ലിക്കൻ കൺവെൻഷനിടെ കൺസർവേറ്റീവ് മാധ്യമപ്രവർത്തകൻ ബെന്നി ജോൺസന് നൽകിയ അഭിമുഖത്തിലാണ് മുല്ലിൻ ഇക്കാര്യം വ്യക്തമാക്കിയത്. ” യു.എസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് തന്റെ സഹോദരനെ വിവാഹം കഴിച്ചതെന്ന് നമുക്കറിയാം. ഇതിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. ഇൽഹാൻ ഒമറുടെ കുടുംബത്തിന്റെ കുടിയേറ്റ ചരിത്രവും വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളും ഫെഡറൽ അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതായി കോടതിയിൽ കുറ്റമാരോപിക്കാൻ തെളിവുകൾ…

രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ ആഴ്ചകളായി ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ

വെർജീനിയ: വെർജീനിയയിൽ VDOT യാർഡിൽ ജോലി ചെയ്യുകയായിരുന്ന റായ്‌ഷോൺ യൂജിൻ ഡെലാർജ് (30), ഫിലിപ്പ് അവേരി വിൽസൺ (34) എന്നിവരെ ജൂലൈ 24-ന് വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 37 കാരിയായ ഡെന്നിക്ക റാച്ചേൽ ബോയ്സാ സെപ്തംബര് 10 വ്യാഴാഴ്ച  പിടിയിലായി . കുടുംബവഴക്കിനെത്തുടർന്നാണ് കൊലപാതകം നടന്നത്. നോർത്ത് കരോലിനയിലെ സ്കോട്ട്ലൻഡ് നെക്കിൽവെച്ച് യു.എസ് മാർഷലുകളുടെ നേതൃത്വത്തിലാണ് ഇവർ അറസ്റ്റിലായത്. രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന പ്രതിയെ വെർജീനിയയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സെപ്റ്റംബർ 22-ന് ഇവർ കോടതിയിൽ ഹാജരാകും.

പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോര്‍ഫിംഗ് ചെയ്ത് വില്പന നടത്തിയതിന് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ട 26-കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മോര്‍ഫിംഗ് ചെയ്ത് വില്പന നടത്തിയതിന് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ട 26-കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമലയിലെ ഓടങ്കുഴിയിലെ 26 കാരനായ സുബിൻ ബാബുവാണ് മലപ്പുറത്തെ ഒരു ലോഡ്ജിൽ കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവം കണ്ട ലോഡ്ജിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിവരമറിഞ്ഞ് ബന്ധുക്കൾ മലപ്പുറത്തെത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ സുബിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറം വിട്ടുപോകുന്നത് വിലക്കുന്ന ജാമ്യ വ്യവസ്ഥകളിലൊന്നായതിനാൽ, ജില്ലയിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ആവശ്യമുള്ളപ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണെമെന്നും നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരത്ത് മൊബൈൽ ഫോൺ ടെക്നീഷ്യനാണ് 26 കാരനായ സുബിൻ ബാബു. മലബാർ മേഖലയിലെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച്, അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോകൾ ശേഖരിച്ച്, ആ…

കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനായി വനിതാ-ശിശു വികസന വകുപ്പ് ക്ഷേമ കാമ്പയിൻ ആരംഭിച്ചു

തിരുവനന്തപുരം: കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും ആത്മഹത്യാ പ്രവണത തടയുന്നതിനും ശാസ്ത്രീയവും സാങ്കേതികവുമായ സംവിധാനങ്ങളെ ഏകോപിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് വനിതാ ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പും സംസ്ഥാന ശിശു സംരക്ഷണ സൊസൈറ്റിയും ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചൈൽഡ് ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്ത് ആൻഡ് സൈക്കോളജിക്കൽ വെൽബീയിംഗ് കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും പരിശീലന പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ, കുട്ടികളുടെ മാനസിക വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ഒരു മാസം നീളുന്ന ബോധവൽക്കരണ ക്യാമ്പയിനാണ് തുടക്കമാകുന്നത്. ”സംഭാഷണം ആരംഭിക്കാം, സംസാരിക്കാം, കേൾക്കാം, പിന്തുണയ്ക്കാം” എന്നതാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കുട്ടികളുടെ പ്രശ്‌നങ്ങൾ കൃത്യമായി മനസിലാക്കി തുടർച്ചയായ പിന്തുണ ഉറപ്പാക്കാൻ ഇത്തരം…

ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ അതീവ ജാഗ്രത; കെട്ടിടങ്ങളിൽ സ്‌നൈപ്പർ, വിമാനവേധ തോക്കുകൾ, ആകാശം മുതൽ നിലം വരെ കർശന സുരക്ഷ

ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. സ്നൈപ്പർമാർ, കമാൻഡോകൾ, ആന്റി-ഡ്രോൺ സിസ്റ്റങ്ങൾ, ആന്റി-എയർക്രാഫ്റ്റ് തോക്കുകൾ എന്നിവ വിന്യസിച്ചിട്ടുണ്ട്. വിദേശ അതിഥികൾക്ക് ആതിഥേയത്വം വഹിക്കുന്ന ഭാരത് മണ്ഡപവും ഹോട്ടലുകളും ബഹുതല സുരക്ഷയിലാണ്. ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ഉച്ചകോടിക്കിടെ വിദേശ പ്രമുഖരെയും വിവിഐപി വാഹനവ്യൂഹങ്ങളെയും സംരക്ഷിക്കുന്നതിനായി ഡൽഹി പോലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവ ജാഗ്രത പാലിച്ചിട്ടുണ്ട്. ന്യൂഡൽഹി പ്രദേശത്തെ ബഹുനില കെട്ടിടങ്ങളിൽ സായുധ കമാൻഡോകളെയും സ്‌നൈപ്പർമാരെയും വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ വിരുദ്ധ സംവിധാനങ്ങളും വിമാന വിരുദ്ധ തോക്കുകളും സുരക്ഷാ വലയത്തിന്റെ ഭാഗമാണ്. ബ്രിക്സ് ഉച്ചകോടിയുടെ പ്രധാന പരിപാടി ഭാരത് മണ്ഡപത്തിലാണ് നടക്കുക. വിദേശ പ്രതിനിധികൾ താമസിക്കുന്ന പ്രധാന ഹോട്ടലുകളിലും വേദിയിലും മൾട്ടി-ലെയർ സുരക്ഷാ ഗ്രിഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് ഹോട്ടലുകളിലേക്കും തുടർന്ന് വേദിയിലേക്കും അതിഥികളുടെ നീക്കത്തിനിടെ പ്രത്യേക സുരക്ഷയും നിരീക്ഷണ…

ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി 105 യാത്രാ വിമാനങ്ങൾക്കുള്ള കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പു വെക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു; എയർ കേരളയ്ക്ക് 20 വിമാനങ്ങള്‍ ലഭിക്കും

സെപ്റ്റംബർ 12 നും 13 നും ഇടയിൽ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ്, ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങളിൽ ഒരു പ്രധാന അധ്യായം കൂട്ടിച്ചേർക്കപ്പെടാൻ പോകുന്നു. ന്യൂഡൽഹി: സെപ്റ്റംബർ 12 മുതൽ 13 വരെ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ്, ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങളിൽ ഒരു പ്രധാന അധ്യായം കൂട്ടിച്ചേർക്കാൻ ഒരുങ്ങുന്നു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായി വ്യോമയാന മേഖലയിൽ ചരിത്രപരമായ പങ്കാളിത്തത്തിനുള്ള അടിത്തറ പാകി. ന്യൂഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ‘ഇന്നോപ്രോം ഇന്ത്യ’ പ്രദർശനത്തിന്റെ വേദിയിലൂടെ ഇന്ത്യൻ വ്യോമയാന വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്താനും 105 പ്രാദേശിക യാത്രാ വിമാനങ്ങളുടെ വിതരണത്തിനുള്ള കരാറുകൾ അന്തിമമാക്കാനും റഷ്യൻ കമ്പനികൾ തയ്യാറെടുക്കുകയാണ്. ഈ പങ്കാളിത്തം വിമാന വാങ്ങലുകളിൽ മാത്രം…

ആഗോള വിപണി ലക്ഷ്യമിട്ട് കേരള ഉത്പന്നങ്ങളുടെ ‘മെയ്ഡ് ഇൻ കേരള’ പോര്‍ട്ടല്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആഗോള വിപണിയിൽ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നൽകുന്നതിനായി ‘കേരള ബ്രാൻഡ്’ പോർട്ടൽ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയ്യാറാക്കിയ ഈ പോർട്ടലിലൂടെ, ഉയർന്ന നിലവാരവും അതുല്യതയും നിലനിർത്തുന്ന പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ‘മെയ്ഡ് ഇൻ കേരള’ എന്ന സവിശേഷമായ ആഗോള ഐഡന്റിറ്റി ലഭിക്കും. ആദ്യ ഘട്ടത്തിൽ, വെളിച്ചെണ്ണ, കാപ്പി, ചായ, പാദരക്ഷകൾ, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, പിവിസി പൈപ്പ്, സർജിക്കൽ റബ്ബർ കയ്യുറകൾ, കാലിത്തീറ്റ എന്നിവയുൾപ്പെടെ 11 ഉൽപ്പന്നങ്ങൾക്ക് സംസ്ഥാനതല കമ്മിറ്റി അംഗീകാരം നൽകി. കേരളത്തിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതും പരിസ്ഥിതി സൗഹൃദവും ബാലവേലയോ വിവേചനങ്ങളോ ഇല്ലാത്തതുമായ തൊഴിൽ സാഹചര്യങ്ങളിൽ തയ്യാറാക്കുന്നതുമായ ഉൽപ്പന്നങ്ങൾക്കാണ് അംഗീകാരം നൽകുന്നത്. അതാത് മേഖലകളിലെ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾക്കൊപ്പം ഉയർന്ന ധാർമ്മികതയും ഉത്തരവാദിത്ത വ്യാവസായിക രീതികളും…

അമ്മച്ചി (90) നിര്യാതയായി

പൂക്കോട്ടൂർ പാറപ്പുറത്ത് പരേതനായ ചെറിയ നാടിയുടെ ഭാര്യ അമ്മച്ചി (90) നിര്യാതയായി. സംസ്‌കാരം : വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുടുംബ ശ്മശാനത്തിൽ മക്കൾ: ബാലൻ, രവീന്ദ്രൻ, സുധാറാണി, മനോജ്, പ്രമോദ്, പരേതനായ നാരായണൻ. മരുമക്കൾ : സരോജിനി, ശാന്ത, ശാരദ. വിവരങ്ങള്‍ക്ക്: ഗോപകുമാര്‍ പൂക്കോട്ടൂര്‍ 09447680191