രാഷ്ട്രീയം മുതൽ സംഗീതം വരെ; മലേഷ്യൻ പ്രധാനമന്ത്രി തന്റെ ഹിന്ദി ഗാനത്തിലൂടെ ഡൽഹിയെ ആകർഷിച്ചു

ന്യൂഡൽഹി: ഇന്ത്യൻ സിനിമയുടെയും സംഗീതത്തിന്റെയും മാന്ത്രികത വീണ്ടും അന്താരാഷ്ട്ര വേദിയിൽ കാണാൻ കഴിഞ്ഞു. ഏകദേശം 61 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ “തീൻ ദേവിയാൻ” എന്ന ബോളിവുഡ് ചിത്രത്തിലെ “ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…” എന്ന നിത്യഹരിത ഗാനം ഇപ്പോഴും ജനങ്ങളുടെ ഹൃദയങ്ങളിൽ വാഴുന്നു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും ഈ ഗാനത്തിന്റെ ആരാധകനാണ്, അടുത്തിടെ അദ്ദേഹം ഇതിന് നേരിട്ടുള്ള തെളിവ് നൽകി. സെപ്റ്റംബർ 14 ന് ആഘോഷിക്കുന്ന ഹിന്ദി ദിവസിന് തൊട്ടുമുമ്പ്, മലേഷ്യൻ പ്രധാനമന്ത്രിയുടെ ഹിന്ദിയോടുള്ള സ്നേഹത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വാർത്തകളിൽ ഇടം നേടുന്നു. ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സംഗീത വാസന ക്യാമറയിൽ പതിഞ്ഞിരുന്നു. വൈറലായ വീഡിയോയിൽ, ഒരു ഇന്ത്യൻ പിയാനിസ്റ്റിനൊപ്പം അദ്ദേഹം ഒഴിവുസമയങ്ങളിൽ ആവേശത്തോടെ “ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…”…

കാൽനടയാത്രക്കാരനെ ക്രൂരമായി ആക്രമിച്ച് കനാലിലേക്ക് എറിഞ്ഞു; അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

ആലുവ: റെയിൽവേ സ്റ്റേഷന് സമീപം കാൽനടക്കാരനായ 28 കാരനെ രണ്ടംഗ സംഘം ക്രൂരമായി ആക്രമിച്ച് കനാലിലേക്ക് തള്ളിയതായി പരാതി. ഞായറാഴ്ച പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. മൂന്ന് വാരിയെല്ലുകൾക്കും വലതുകൈയ്ക്കും ഒടിവേറ്റിട്ടുണ്ട്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി യാത്ര ചെയ്യുന്നതിനിടെയാണ് ജോഫിൻ ആക്രമണത്തിനിരയായത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ മെട്രോ സ്റ്റേഷനിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോകുന്നതിനിടെ അജ്ഞാതരായ രണ്ടുപേർ ജോഫിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആദ്യം കല്ലുകൊണ്ട് തലയിൽ ഇടിച്ച് ജോഫിനെ നിലത്തുവീഴ്ത്തിയെന്നാണ് പരാതി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്ന് വീണ്ടും മർദിച്ചു. തുടർന്ന് കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണച്ചെയിന്‍ പിടിച്ചുപറിക്കുകയും കൈവശമുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു. പണവും സ്വർണവും കവർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കാം ആക്രമണമെന്നാണ് പ്രാഥമിക സംശയം. മർദനത്തിന് ശേഷം ജോഫിനെ സമീപത്തെ കിടങ്ങിലെ ചെളിയിലൂടെ വലിച്ചിഴച്ച് കനാലിലേക്ക് തള്ളിയതായും…

ഇന്നത്തെ രാശി ഫലം (14-09-2026 തിങ്കൾ)

ചിങ്ങം: വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. കന്നി: ഇന്ന് നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌തു തീര്‍ക്കാന്‍ കഴിയും. ഇന്ന് നിങ്ങൾക്ക് യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തൽപരരായവര്‍ക്കും ഇത് നല്ല സമയമല്ല. തുലാം: ഇന്ന് നിങ്ങൾക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. തർക്കങ്ങളിൽ നിന്ന് മാറി നിൽക്കണം. വൃശ്ചികം: സംസാരവും കോപവും നിയന്ത്രിക്കുക. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സാനടപടികള്‍ സ്വീകരിക്കുന്നത് പരമാവധി മാറ്റിവെക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. ധനു: സാമ്പത്തിക മേഖലയിലും, സമൂഹത്തിലും, കുടുംബത്തിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസിൽ ലാഭം വര്‍ദ്ധിക്കും. മകരം: കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ…

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന ഒരുക്കങ്ങൾ: പൊതുമരാമത്ത് വകുപ്പിന് 551 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസണിന് മുന്നോടിയായി ശബരിമലയിലേക്കുള്ള പ്രധാന പാതകളുടെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. ഇതിനായി ധനകാര്യ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജായി 550 കോടി രൂപ അനുവദിച്ചു. തീർത്ഥാടകർക്ക് സുരക്ഷിതവും മികച്ച നിലവാരമുള്ളതുമായ യാത്രാസൗകര്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും മുഖ്യമന്ത്രി വി.ഡി. സതീശനും നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് തുക അനുവദിക്കാൻ തീരുമാനമായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ശബരിമലയുമായി ബന്ധപ്പെട്ട റോഡ് വികസന പ്രവർത്തനങ്ങൾക്കായി ഒറ്റത്തവണയായി അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്ന് മന്ത്രി അറിയിച്ചു. തീർത്ഥാടന പാതകളിലെ പ്രധാന വികസന-നവീകരണ പ്രവർത്തനങ്ങൾ മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കും. നിലയ്ക്കലിലും പമ്പയിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ ഏറ്റെടുത്തിരുന്ന ചില പ്രവൃത്തികളുടെ ചുമതലയും പൊതുമരാമത്ത്…

മോണിംഗ് വൈബ്‌സ് ഉദ്ഘാടനം ചെയ്തു

ദോഹ: പോസിറ്റീവ് അഫര്‍മേഷനുകളിലൂടെയും മാനിഫെസ്റ്റേഷനിലൂടെയും ഓരോ ദിവസവും കൂടുതല്‍ ഊര്‍ജസ്വലവും ക്രിയാത്മകവുമാക്കുക എന്ന ലക്ഷ്യത്തോടെ ‘വിജയമന്ത്രങ്ങള്‍’ ടീം ഒരുക്കുന്ന പുതിയ മോട്ടിവേഷണല്‍ പോഡ്കാസ്റ്റായ ‘മോണിംഗ് വൈബ്‌സ്’ ഉദ്ഘാടനം ചെയ്തു. റേഡിയോ മലയാളം സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, പോഡ്കാസ്റ്റിന്റെ പോസ്റ്റര്‍ റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഉണ്ണി ഒളകര, സെപ്രോടെക് എം.ഡി ജോസ് ഫിലിപ്പ്, ന്യൂ ഗുഡ്വില്‍ കാര്‍ഗോ എം.ഡി മുഹമ്മദ് നൗഷാദ് അബു, ഖത്തര്‍ ട്രിബ്യൂണ്‍ സീനിയര്‍ ജേണലിസ്റ്റ് സത്യേന്ദ്ര പഥക്, ജി.ആര്‍.സി.സി പ്രസിഡന്റ് രോഷ്നി കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡോ. അമാനുല്ല വടക്കാങ്ങരയും റാഫി പാറക്കാട്ടിലും ചേര്‍ന്നാണ് ‘മോണിംഗ് വൈബ്‌സ്’ ഒരുക്കുന്നത്. ഓരോ എപ്പിസോഡിനും ഒരു മിനിറ്റ്…

ആറുവരി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾക്ക് നിയന്ത്രണം; സർവീസ് റോഡ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ആറുവരി ദേശീയ പാതകളിലൂടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ സർവീസ് നടത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ബസുകൾ ദേശീയപാതയ്ക്ക് പകരം സർവീസ് റോഡുകൾ ഉപയോഗിക്കണമെന്നാണ് പുതിയ നിർദേശം. ബസ് ഡ്രൈവർമാരുടെ നിയമലംഘനങ്ങളും അതിനെത്തുടർന്നുള്ള അപകടസാധ്യതയും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിർദേശം ലംഘിച്ച് ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. നിയമലംഘനം കണ്ടെത്തിയാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആറുവരി ദേശീയ പാതയിൽ വാഹനങ്ങൾ നിർത്താൻ പാടില്ലെന്നാണ് നിലവിലെ വ്യവസ്ഥ. ബസ് സ്റ്റോപ്പുകൾ സർവീസ് റോഡുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ബസുകൾ സർവീസ് റോഡുകൾ തന്നെ ഉപയോഗിക്കണം. സർവീസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമേ ബസുകൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകൂ. അതും താൽക്കാലിക ക്രമീകരണമെന്ന നിലയിലായിരിക്കും. ചില ബസുകൾ…

പിണറായി സര്‍ക്കാരിന്റെ ‘അഞ്ഞൂറില്‍ താഴെ’ പഴ്സനല്‍ സ്റ്റാഫ് കണക്ക് തെറ്റ്; ശരിയായ കണക്കുകള്‍ പുറത്തുവിട്ട് വിവരാവകാശ രേഖകള്‍!

തിരുവനന്തപുരം: പഴ്സനൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിന് പുതിയ വഴിത്തിരിവായി സർക്കാർ പുറത്തുവിട്ട വിവരാവകാശ രേഖകൾ. എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്ത് 500ൽ താഴെ പഴ്സനൽ സ്റ്റാഫുകളെയാണ് നിയമിച്ചതെന്ന വാദത്തിനിടെയാണ് കഴിഞ്ഞ പത്ത് വർഷത്തെ നിയമനങ്ങളുടെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ആകെ നിയമനങ്ങളുടെ എണ്ണവും ഒരേസമയം സേവനത്തിലുണ്ടായിരുന്നവരുടെ എണ്ണവും ചൂണ്ടിക്കാട്ടിയുള്ള രാഷ്ട്രീയ തർക്കം വീണ്ടും ശക്തമായിരിക്കുകയാണ്. രേഖകൾ പ്രകാരം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിവിധ ഘട്ടങ്ങളിലായി 698 പേരെയാണ് പഴ്സനൽ സ്റ്റാഫായി നിയമിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആകെ നിയമനം 715 പേരുടേതാണ്. ജീവനക്കാരുടെ പേര്, പദവി, ശമ്പളം, നിയമന തീയതി, സേവനം അവസാനിപ്പിച്ച തീയതി തുടങ്ങിയ വിശദാംശങ്ങളും രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴ്സനൽ സ്റ്റാഫുമായി ബന്ധപ്പെട്ട കണക്കുകളിലും ശ്രദ്ധേയമായ വിവരങ്ങളുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവിധ ഘട്ടങ്ങളിലായി…

അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ പേരിൽ വ്യാജകരാറുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കേരള കോഓർഡിനേറ്റർ അറസ്റ്റിൽ

ചേർത്തല: യുഎസ് പ്രതിരോധ വകുപ്പിന്റെ പേരിൽ വ്യാജകരാർ ചമച്ച് വൻതുകയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന കേസിൽ വിപിവിവി കമ്പനിയുടെ കേരള കോഓർഡിനേറ്റർ അറസ്റ്റിലായി. കൊല്ലം പാരിപ്പള്ളി സ്വദേശി പി. പ്രദീപ് കുമാറിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല വടശേരിക്കോണം സ്വദേശി എ.എം. മുനീറിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. ചേർത്തല റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ എത്തിയ പ്രദീപ് കുമാറിനെ മുനീർ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങൾ അരങ്ങേറിയത്. ഹോട്ടലിലുണ്ടായിരുന്നവരുടെ സഹായത്തോടെ ഇയാളെ തടഞ്ഞു വെച്ച മുനീർ വിവരം ചേർത്തല പൊലീസിനെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രദീപ് കുമാറിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് പ്രതിയെ വർക്കല പൊലീസിന് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രദീപ് കുമാറിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. യുഎസ് പ്രതിരോധ വകുപ്പിൽനിന്ന് വൻകിട കരാറുകൾ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് പ്രദീപ് കുമാര്‍ നിക്ഷേപകരെ…

കർണ്ണൻ – വിധിവൈപരീത്യം (സമകാലിക ജീവിതവും കർണ്ണനും): ജയശങ്കര്‍ പിള്ള

മഹാഭാരതത്തിലെ കർണ്ണൻ, കൗരവ -പാണ്ഡവ വംശചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും ഹൃദയസ്പർശിയുമായ കഥാപാത്രങ്ങളിലൊരാളാണ്. ജന്മരഹസ്യത്തിന്റെ വേദനയും, സാമൂഹികമായ അവഗണനയും, അസാധാരണമായ കഴിവും, യുദ്ധ തന്ത്രങ്ങളും, ധീരനും, ബലവാനും, സൗഹൃദത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയും, വിധിയുടെ ക്രൂരമായ വഴിത്തിരിവുകളും ഒരുമിച്ച് ചേർന്ന ജീവിതമായിരുന്നു കർണ്ണന്റേത്. സൂര്യദേവന്റെ പുത്രനായി കുന്തിക്ക് ജനിച്ചെങ്കിലും, സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ ഉപേക്ഷിക്കപ്പെട്ട കർണ്ണനെ വളർത്തിയത് അധിരഥനും രാധയുമാണ്. അതുകൊണ്ടുതന്നെ കർണ്ണന്റെ വ്യക്തി ജീവിതം ജന്മത്തേക്കാൾ, ഒരു മനുഷ്യന്റെ വളർച്ചയും വ്യക്തിത്വവും പ്രധാനമാണെന്ന വലിയ സന്ദേശം നൽകുന്നു. കർണ്ണന്റെ ഏറ്റവും വലിയ വേദന അവന്റെ കഴിവിനും സാമൂഹിക അംഗീകാരത്തിനുമിടയിലെ അന്തരമായിരുന്നു. അർജുനനോടു തുല്യമായ, ചില സന്ദർഭങ്ങളിൽ അതിനും മുകളിൽ അതുല്യമായ യുദ്ധശേഷിയുണ്ടായിരുന്നിട്ടും, “സൂതപുത്രൻ” എന്ന പരിഹാസം അവനെ നിരന്തരം പിന്തുടർന്നു തളർത്തിയിരുന്നു. മനുഷ്യനെ അവന്റെ കഴിവുകൊണ്ടല്ല, ജന്മംകൊണ്ടും, കുലമഹിമകൊണ്ടും, സാമൂഹിക പദവികൊണ്ടും വിലയിരുത്തുന്ന മനോഭാവത്തിന്റെ പ്രതീകമായാണ് കർണ്ണന്റെ ജീവിതത്തെ വായിക്കാനാകുന്നത്.…

മർക്കസിൽ മലേഷ്യൻ പ്രധാനമന്ത്രി അന്‍‌വര്‍ ഇബ്രാഹിം; കാന്തപുരവുമായി കൂടിക്കാഴ്ച; ലീഗ് നേതാക്കളുടെ സന്ദർശനവും ശ്രദ്ധേയമായി

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാരന്തൂർ മർക്കസ് സന്ദർശിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. ഉന്നതതല സംഘത്തോടൊപ്പമാണ് മലേഷ്യൻ പ്രധാനമന്ത്രി മർക്കസിലെത്തിയത്. അദ്ദേഹത്തിന് മർക്കസ് അധികൃതർ ഊഷ്മള സ്വീകരണം നൽകി. വിദ്യാഭ്യാസ പുരോഗതി, ലോകസമാധാനം, സാമൂഹിക സൗഹാർദം, നീതിയും കരുണയും അടിസ്ഥാനമാക്കിയുള്ള സമൂഹനിർമാണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. വിവിധ സമൂഹങ്ങൾക്കിടയിൽ പരസ്പര ധാരണയും സമാധാനപരമായ സഹവർത്തിത്വവും ശക്തിപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിനും അറിവിനുമുള്ള പ്രാധാന്യവും ഇരുവരും എടുത്തുപറഞ്ഞു. മാനവികതയും സാമൂഹിക പുരോഗതിയും മുൻനിർത്തിയുള്ള തന്റെ കാഴ്ചപ്പാടുകളും അൻവർ ഇബ്രാഹിം പങ്കുവച്ചു. മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം മർക്കസിന് വലിയ ആദരവും പ്രചോദനവുമാണെന്ന് അധികൃതർ പ്രതികരിച്ചു. വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള അവസരങ്ങൾ തുറക്കാൻ സന്ദർശനം സഹായിക്കുമെന്ന പ്രതീക്ഷയും മർക്കസ് പങ്കുവച്ചു. വിവിധ മേഖലകളിലെ പ്രമുഖരും സ്ഥാപന പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ന്യൂഡൽഹിയിൽ…