ജോർജ് എബ്രഹാമിനെ അനുസ്മരിക്കാൻ യുഡിഎഫ്–കോൺഗ്രസ് അനുഭാവികളുടെ യോഗം സെപ്റ്റംബർ 16ന്, ബുധനാഴ്ച

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച, കോൺഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിലെ യുഡിഎഫിനും വേണ്ടി ദീർഘകാലം ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്ന ഹൂസ്റ്റണിലെ പ്രമുഖ കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസ് പോരാളിയുമായിരുന്ന ജോർജ് എബ്രഹാമിനെ അനുസ്മരിക്കുന്നതിനായി യുഡിഎഫ്–കോൺഗ്രസ് അനുഭാവികളുടെ യോഗം സെപ്റ്റംബർ 16 ബുധനാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ സംഘടിപ്പിക്കും. ബുധനാഴ്ച വൈകുന്നേരം 6:00 മണിക്ക് മിസോറി സിറ്റി അപ്ന ബസാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ ഹൂസ്റ്റണിലെ വിവിധ മേഖലകളിൽ നിന്നുള്ള കോൺഗ്രസ്, യുഡിഎഫ് അനുഭാവികളും സുഹൃത്തുക്കളും പങ്കെടുക്കും. കോൺഗ്രസ് പ്രസ്ഥാനത്തോട് അഗാധമായ പ്രതിബദ്ധത പുലർത്തിയിരുന്ന ജോർജ് എബ്രഹാം കഴിഞ്ഞ നിരവധി വർഷങ്ങളായി ഹൂസ്റ്റണിലെ കോൺഗ്രസ് അനുഭാവികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു. കോൺഗ്രസിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും സഹപ്രവർത്തകരെ ഒരുമിച്ച് നിർത്തുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരണ യോഗത്തിൽ പ്രത്യേകം സ്മരിക്കും. അദ്ദേഹത്തിന്റെ സമർപ്പിതമായ പൊതുപ്രവർത്തനവും കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള ആത്മാർത്ഥമായ സേവനവും അനുസ്മരിക്കുന്നതിനൊപ്പം, അദ്ദേഹവുമായി…

സതേൺ പോവർട്ടി ലോ സെന്റര് ഇൻ്റലിജൻസ് ഡയറക്ടർ അറസ്റ്റിൽ: ഫെഡറൽ അന്വേഷണത്തിൽ കോടികളുടെ തട്ടിപ്പ് പുറത്ത്

വാഷിംഗ്ടൺ: പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘സതേൺ പോവർട്ടി ലോ സെന്ററി’ന്റെ (SPLC) ഇൻ്റലിജൻസ് ഡയറക്ടറും എക്‌സ്ട്രീമിസം ഗവേഷകയുമായ ഹൈഡി ബെയ്‌റിച്ച് (Heidi Beirich) ഫെഡറൽ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി. FBI ഡയറക്ടർ കാഷ് പട്ടേൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വയർ ഫ്രോഡ് കൺസ്പിറസി ഫെഡറൽ ഇൻഷുറൻസ് പരിരക്ഷയുള്ള ബാങ്കിൽ വ്യാജ പ്രസ്താവനകൾ സമർപ്പിക്കാൻ ഗൂഢാലോചന നടത്തൽ ,പണം വെളുപ്പിക്കൽ മറച്ചുവെക്കുന്നതിനുള്ള ഗൂഢാലോചന തുട്ങ്ങി സംഘടനയുടെ നേതൃത്വവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഈ നടപടി. 2007 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 4.2 ദശലക്ഷം ഡോളറിന്റെ തട്ടിപ്പുകൾക്ക് ഹൈഡി ബെയ്‌റിച്ച് നേതൃത്വം നൽകിയതായി പ്രോസിക്യൂഷൻ ആരോപിക്കുന്നു. തങ്ങൾ എതിർക്കുന്നതായി അവകാശപ്പെടുന്ന തീവ്രവാദ സംഘടനകളുടെ തലപ്പത്തുള്ളവർക്ക് പണം എത്തിച്ചു നൽകാനായി, ദാതാക്കളെ കബളിപ്പിച്ച് തെറ്റായതും വഞ്ചനാപരവുമായ മാർഗ്ഗങ്ങളിലൂടെ ഫണ്ട് സ്വരൂപിച്ചു എന്നാണ് പ്രധാന ആരോപണം. തീവ്രവാദ ഗ്രൂപ്പുകളെ…

സിഎംആർഎൽ–എക്‌സാലോജിക് കേസ്: റിയാസിനും പിണറായി വിജയനുമെതിരെ നടപടി ആവശ്യപ്പെട്ട് ഷോൺ ജോർജ്

കോട്ടയം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസിനും പിണറായി വിജയനുമെതിരെ സിപിഎം നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ കൂടുതൽ പരിശോധന ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും പാർട്ടി നേതൃത്വത്തിന് സ്വത്തുവിവരങ്ങൾ നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു. വീണ വിജയന്റെ ഭാവി ബിസിനസ് പദ്ധതികളെക്കുറിച്ചുള്ള മുഹമ്മദ് റിയാസിന്റെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയ ഷോൺ ജോർജ്, അതിനാവശ്യമായ പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. റിയാസിന്റെ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ സ്വത്തുസംബന്ധമായ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ടും വ്യക്തത വരുത്തണമെന്ന് ഷോൺ ആവശ്യപ്പെട്ടു. ഇൻവോയ്സ് ഇല്ലാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തിലും വിശദീകരണം വേണമെന്ന് ഷോൺ ജോർജ് പറഞ്ഞു. ഇത്തരം ഇടപാടുകളുടെ സ്വഭാവം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും…

ഹെപ്പാരിൻ നിരീക്ഷണം ഇനി കൂടുതൽ വേഗത്തിൽ; നൂതന സെൻസറുമായി പാലക്കാട് ഐഐടി ഗവേഷകർ

പാലക്കാട്: ഹൃദയ ശസ്ത്രക്രിയയിലും ഡയാലിസിസിലും ഉൾപ്പടെ വ്യാപകമായി ഉപയോഗിക്കുന്ന രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നായ ഹെപ്പാരിന്റെ അളവ് വേഗത്തിലും കൃത്യമായും നിരീക്ഷിക്കാൻ സഹായിക്കുന്ന നൂതന സെൻസറുകൾ പാലക്കാട് ഐഐടിയിലെ ഗവേഷകർ വികസിപ്പിച്ചു. ചികിത്സയ്ക്കിടെ ശരീരത്തിലെ ഹെപ്പാരിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുന്നത് ഏറെ നിർണായകമാണ്. ആവശ്യത്തിന് ഹെപ്പാരിൻ ഇല്ലെങ്കിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കും. അതേസമയം, അളവ് കൂടിയാൽ അമിത രക്തസ്രാവത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കാം. ഈ സാഹചര്യത്തിലാണ് ഹെപ്പാരിന്റെ അളവ് കാര്യക്ഷമമായി നിരീക്ഷിക്കാൻ സഹായിക്കുന്ന പുതിയ സെൻസർ സാങ്കേതികവിദ്യ ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. ചികിത്സയ്ക്കിടെ ഹെപ്പാരിൻ നിരീക്ഷണം കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടത്താൻ പുതിയ സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷ. സാധാരണ നിലയിൽ തിളക്കമുള്ള മഞ്ഞ-പച്ച സിഗ്നൽ പുറപ്പെടുവിക്കുന്ന സെൻസറിന്റെ പ്രകാശതീവ്രത ഹെപ്പാരിന്റെ സാന്നിധ്യത്തിൽ കുറയുന്നതാണ് സാങ്കേതികവിദ്യയുടെ അടിസ്ഥാനം. ഈ മാറ്റം നിരീക്ഷിക്കുന്നതിലൂടെ ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ചുതന്നെ രക്തത്തിലെ ഹെപ്പാരിന്റെ…

റവ. ഫാ. തോമസ് എബ്രഹാം ളാഹയിൽ (76) സംസ്ക്കാരം ശനിയാഴ്ച

ക്ളിഫ്ടൻ (ന്യൂജെഴ്‌സി): അന്തരിച്ച ഫാ. തോമസ് എബ്രഹാം ളാഹയിൽ (76) സംസ്ക്കാരം ശനിയാഴ്ച ന്യൂജെഴ്‌സിയിൽ നടത്തും. മലങ്കര സിറിയക്ക് ക്നാനായ ആർച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്ത ഡോ. അയൂബ് മാർ സിൽവാനോസ് മുഖ്യ കാർമ്മികത്വം വഹിക്കും സെപ്റ്റംബർ 16, 17 വൈകീട്ട് 7 മണി: സംസ്കാര സർവീസ് പ്രാർത്ഥനകൾ: സെന്റ് തോമസ് ക്നാനയ ചർച്ച്, 186 തേർഡ് സ്ട്രീറ്റ്, ക്ളിഫ്ടൻ, ന്യൂജെഴ്‌സി സെപ്റ്റംബർ 18 വെള്ളി 4 മുതൽ 9 വരെ: വെയ്ക്ക് സർവീസ് സെപ്റ്റംബർ 19 ശനി രാവിലെ 6:30 ഒൻപതാം ദിന കുർബാന, 8 മണിക്ക് സംസ്കാരശുശ്രുഷകൾ നോർത്ത് അമേരിക്കൻ ക്നാനായ സമുദായത്തിന്റെ ആദ്യകാല സംഘാടകനും പ്രമുഖ വൈദികനുമാണ്. ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധയെ തുടർന്ന് വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം സെപ്റ്റംബർ 11-നാണ് നിര്യാതനായത്. 1950 മേയ് 4-ന് റാന്നി തുരുത്തിക്കാട് ഇടിക്കുള എബ്രഹാം ളാഹയിലിന്റെയും അന്നമ്മ തോപ്പിൽ…

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

കാനഡ: ഉന്നതപഠനത്തിനും മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനുമുള്ള സ്വപ്നങ്ങളുമായി രണ്ട് വർഷം മുമ്പ് കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി, ഗുരുതരമായ രക്താർബുദത്തോട് പൊരുതുന്നതിനിടെ അന്തരിച്ചതായി റിപ്പോർട്ട്. ഇഷയുടെ ചികിത്സയ്ക്കായി കുടുംബം ആരംഭിച്ച GoFundMe ധനസമാഹരണ ക്യാമ്പയിനിൽ നൽകിയ വിവരങ്ങൾ പ്രകാരം, കാനഡയിലെത്തിയതിന് പിന്നാലെയാണ് ഇഷയ്ക്ക് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചത്. രോഗം അതിവേഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ തീവ്ര ചികിത്സയിൽ കഴിയുകയായിരുന്നു. ഇഷയുടെ ആരോഗ്യനില അതീവ ഗുരുതരമായതോടെ ചികിത്സാ ചെലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി ബന്ധുക്കൾ സാമ്പത്തിക സഹായവും പ്രാർത്ഥനയും അഭ്യർഥിച്ചിരുന്നു. പഠനത്തിലൂടെ പുതിയൊരു ജീവിതം പടുത്തുയർത്തണമെന്ന പ്രതീക്ഷയോടെ കാനഡയിലെത്തിയ യുവതിയുടെ വിയോഗവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. https://gofund.me/0d55ef0d4

റവ. ഡോ. ജോർജ് എം. ജോൺ ടോറോന്റോയിൽ നിര്യാതനായി

ടൊറന്റോ: കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ദീർഘകാലം ആത്മീയ-മിഷൻ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന റവ. ഡോ. ജോർജ് എം. ജോൺ നിര്യാതനായി. സി സ് ഐ ചർച്ച് ടോറോന്റോയുടെ ആദ്യ പ്രസിഡന്റായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു. 1986-ൽ കോട്ടയത്ത് Church of South India മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. എം. സി. മണിയിൽ നിന്ന് ഡീക്കനായും പ്രെസ്ബിറ്ററായും അഭിഷിക്തനായി. തുടർന്ന് 1986 ജൂലൈ 26-ന് CSI Church Torontoയിൽ തന്റെ ആദ്യ ആരാധനയ്ക്ക് നേതൃത്വം നൽകി. പത്തനംതിട്ട കുഴിക്കാല പുത്തുചിറ മണ്ണിൽ കുടുംബാംഗമായ റവ. ജോർജ് എം. ജോൺ, എം. കെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് United Theological College, Bangalore-ൽ നിന്ന് B.D. പഠനം പൂർത്തിയാക്കുകയും M.Th.…

ഭാഷ ഏതുമാകട്ടെ, തെറ്റില്ലാതെ പറഞ്ഞുകൂടേ?: വിനീത കൃഷ്ണന്‍

മലയാളികൾ ഇംഗ്ലീഷ് സംസാരിക്കുന്നത് അഹങ്കാരമാണോ അല്ലയോ എന്ന ചർച്ച നടക്കുന്നതിനിടയിൽ ഞാൻ മറ്റൊരു കാര്യം സൂചിപ്പിച്ചോട്ടെ. മലയാളത്തിൽ സംസാരിക്കുമ്പോൾ തെറ്റുകൾ കൂടാതെ നല്ല മലയാളത്തിലും, ഇംഗ്ലീഷ് സംസാരിക്കുമ്പോൾ തെറ്റുകൾ കൂടാതെ നല്ല ഇംഗ്ലീഷിലും സംസാരിച്ചു കേട്ടാൽ നന്നായിരുന്നു. കേരളത്തിൽ നിന്നുള്ള social media influencers, അവതാരകർ എന്ന് മാത്രമല്ല ചില മുതിർന്ന മാധ്യമ പ്രവർത്തകർ വരെ തെറ്റുകൾ കലർന്ന English ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ equipments എന്നും, മറ്റൊരു senior journalist informations എന്നും ചാനലിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. Equipment, information എന്നിവ uncountable nouns ആണ്. അതുകൊണ്ട് അവയുടെ കൂടെ ‘s’ ചേർത്ത് plural ആയി ഉപയോഗിക്കാൻ പാടില്ല. സിനിമാ താരമായിരുന്ന ഒരു അവതാരക സ്ഥിരമായി തന്റെ പരിപാടിയിൽ “ന്യൂസസ്” എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. News എന്ന വാക്ക് തന്നെ…

സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ ജോർജ് വർഗീസ് (രാജുച്ചായൻ) ഡാളസ്സിൽ അന്തരിച്ചു

ഡാലസ് സി.എസ്.ഐ. കോൺഗ്രിഗേഷന്റെ സജീവ അംഗവും വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷററുമായിരുന്ന ജോർജ് വർഗീസ് (രാജുച്ചായൻ) സെപ്തംബര് 14 തിങ്കളാഴ്ച  രാത്രി   ഡാളസ്സിൽ അന്തരിച്ചു സഭയോടും വിശ്വാസസമൂഹത്തോടും ആഴമായ പ്രതിബദ്ധതയും വിനയവും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ എന്ന നിലയിൽ സഭയുടെ പ്രവർത്തനങ്ങളിൽ സത്യസന്ധതയോടും സമർപ്പണത്തോടും കൂടി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സ്നേഹപൂർണ്ണമായ ഇടപെടലുകളും ഡാലസിലെ വിശ്വാസസമൂഹം എന്നും ഓർമ്മിക്കും. ഭാര്യ: ലീലാമ്മ ജോർജ് സംസ്കാര ശുശ്രൂഷകൾ: പൊതുദർശനം: വെള്ളിയാഴ്ച, സെപ്റ്റംബർ 18, 2026 സംസ്കാര ശുശ്രൂഷ: ശനിയാഴ്ച, സെപ്റ്റംബർ 19, 2026 (കൂടുതൽ വിവരങ്ങൾ ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്). വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിലിന്റെയും ഡയാസ്പോറാ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെയും പേരിൽ പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ…

രാഷ്ട്രീയം മുതൽ സംഗീതം വരെ; മലേഷ്യൻ പ്രധാനമന്ത്രി തന്റെ ഹിന്ദി ഗാനത്തിലൂടെ ഡൽഹിയെ ആകർഷിച്ചു

ന്യൂഡൽഹി: ഇന്ത്യൻ സിനിമയുടെയും സംഗീതത്തിന്റെയും മാന്ത്രികത വീണ്ടും അന്താരാഷ്ട്ര വേദിയിൽ കാണാൻ കഴിഞ്ഞു. ഏകദേശം 61 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ “തീൻ ദേവിയാൻ” എന്ന ബോളിവുഡ് ചിത്രത്തിലെ “ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…” എന്ന നിത്യഹരിത ഗാനം ഇപ്പോഴും ജനങ്ങളുടെ ഹൃദയങ്ങളിൽ വാഴുന്നു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും ഈ ഗാനത്തിന്റെ ആരാധകനാണ്, അടുത്തിടെ അദ്ദേഹം ഇതിന് നേരിട്ടുള്ള തെളിവ് നൽകി. സെപ്റ്റംബർ 14 ന് ആഘോഷിക്കുന്ന ഹിന്ദി ദിവസിന് തൊട്ടുമുമ്പ്, മലേഷ്യൻ പ്രധാനമന്ത്രിയുടെ ഹിന്ദിയോടുള്ള സ്നേഹത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വാർത്തകളിൽ ഇടം നേടുന്നു. ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സംഗീത വാസന ക്യാമറയിൽ പതിഞ്ഞിരുന്നു. വൈറലായ വീഡിയോയിൽ, ഒരു ഇന്ത്യൻ പിയാനിസ്റ്റിനൊപ്പം അദ്ദേഹം ഒഴിവുസമയങ്ങളിൽ ആവേശത്തോടെ “ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്…”…