കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാരന്തൂർ മർക്കസ് സന്ദർശിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. ഉന്നതതല സംഘത്തോടൊപ്പമാണ് മലേഷ്യൻ പ്രധാനമന്ത്രി മർക്കസിലെത്തിയത്. അദ്ദേഹത്തിന് മർക്കസ് അധികൃതർ ഊഷ്മള സ്വീകരണം നൽകി. വിദ്യാഭ്യാസ പുരോഗതി, ലോകസമാധാനം, സാമൂഹിക സൗഹാർദം, നീതിയും കരുണയും അടിസ്ഥാനമാക്കിയുള്ള സമൂഹനിർമാണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. വിവിധ സമൂഹങ്ങൾക്കിടയിൽ പരസ്പര ധാരണയും സമാധാനപരമായ സഹവർത്തിത്വവും ശക്തിപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിനും അറിവിനുമുള്ള പ്രാധാന്യവും ഇരുവരും എടുത്തുപറഞ്ഞു. മാനവികതയും സാമൂഹിക പുരോഗതിയും മുൻനിർത്തിയുള്ള തന്റെ കാഴ്ചപ്പാടുകളും അൻവർ ഇബ്രാഹിം പങ്കുവച്ചു. മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം മർക്കസിന് വലിയ ആദരവും പ്രചോദനവുമാണെന്ന് അധികൃതർ പ്രതികരിച്ചു. വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള അവസരങ്ങൾ തുറക്കാൻ സന്ദർശനം സഹായിക്കുമെന്ന പ്രതീക്ഷയും മർക്കസ് പങ്കുവച്ചു. വിവിധ മേഖലകളിലെ പ്രമുഖരും സ്ഥാപന പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ന്യൂഡൽഹിയിൽ…
Author: .
നോർക്ക കെയർ പ്ലസ്; അംഗത്വ കാലാവധി നീട്ടണം: പ്രവാസി വെൽഫെയർ
ദോഹ: പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ നോർക്കാ റൂട്ട്സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള കാലാവധി നീട്ടണമെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സെപ്റ്റംബർ 18ന് നിലവിലെ എൻറോൾമെന്റ് കാലാവധി അവസാനിക്കാനിരിക്കെ നിരവധി പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ കഴിയാത്ത സാഹചര്യമുണ്ട്. ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി, വരുമാനക്കുറവ്, ജോലി നഷ്ടപ്പെടൽ തുടങ്ങിയ കാരണങ്ങളാൽ ഇപ്പോൾ അംഗത്വമെടുക്കാൻ കഴിയാത്തവർക്കും അവസരം ലഭിക്കണം. പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഗുണം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് എൻറോൾമെന്റ് കാലാവധി നീട്ടാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും അടുത്ത പുതുക്കൽ സമയത്തും പുതിയ അംഗങ്ങളെ ചേർക്കാനും പ്രീമിയം/സ്ലാബിൽ മാറ്റം വരുത്താനും അവസരം നൽകണമെന്നും പ്രവാസി വെൽഫെയർ ഖത്തർ ആവശ്യപ്പെട്ടു.
മന്ത്രി പി.സി വിഷ്ണുനാഥിനെ കൊല്ലം പ്രവാസി അസോസിയേഷന്‍ ആദരിച്ചു
ബഹ്‌റൈന്‍: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനില്‍ എത്തിയ കേരളത്തിലെ സാംസ്കാരിക -ടൂറിസം വകുപ്പ് മന്ത്രിയും കൊല്ലം, കുണ്ടറ മണ്ഡലം എംഎല്‍ എ യുമായ പി സി വിഷ്ണുനാഥിനെ കൊല്ലം പ്രവാസി അസോസിയേഷന്‍ ആദരിച്ചു. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ മലയാളം പാഠശാലയുടെ ഈ വര്‍ഷത്തെ പ്രവേശനോത്സവം ഉത്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കൊല്ലം പ്രവാസി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ സുവനീറും മന്ത്രിക്കു കൈമാറി. കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ജനറല്‍സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചന്‍, അസിസ്റ്റന്റ്റ് ട്രഷറര്‍ സിദ്ധീക്ക് ഷാന്‍ എന്നിവര്‍ ചേര്‍ന്നു മന്ത്രിക്കു മെമെന്റോ കൈമാറി. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങളുടെ വശം മാന്ത്രിക വടിയില്ലെന്ന് ചെയര്‍മാന്‍ എം ജി രാജമാണിക്യം; ഉത്തരേന്ത്യയില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ നടപടികള്‍ ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കെഎസ്ഇബി ഡയറക്ടർമാർ നാളെ ഉത്തരേന്ത്യയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തും. ഞായറാഴ്ച രാവിലെ ചേർന്ന കെഎസ്ഇബിയുടെ ഉന്നതതല യോഗത്തിലാണ് മറ്റ് സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്തി വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ തീരുമാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഒറ്റ രാത്രികൊണ്ട് പരിഹാരം കാണാൻ കഴിയില്ലെന്ന് കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കൾ നിയന്ത്രണം…
സിപിഎം വിശാല സംസ്ഥാന സമിതിക്ക് തുടക്കം; കണ്ടെത്തിയ തെറ്റുകൾ തിരുത്തുമെന്ന് എം വി ഗോവിന്ദൻ
കോഴിക്കോട്: സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന് തുടക്കമായി. പാർട്ടിയുടെ നേതൃത്വതലം മുതൽ താഴെത്തട്ടുവരെ ഏതെല്ലാം മേഖലകളിലാണ് തിരുത്തലുകൾ ആവശ്യമായതെന്ന് യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വർഗ-ബഹുജന സംഘടനകളുടെ ഭാരവാഹികളും ഉൾപ്പെടുന്ന പ്രതിനിധി സംഘമാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിമർശനത്തെയും സ്വയംവിമർശനത്തെയും അടിസ്ഥാനമാക്കിയാണ് പാർട്ടി റിപ്പോർട്ടിനെയും ചർച്ചകളെയും സമീപിക്കുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തെറ്റുകൾ സംഭവിച്ചതായി കണ്ടെത്തിയ മേഖലകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തും. സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം പാർട്ടിയിലുടനീളം പ്രത്യയശാസ്ത്രപരമായ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തും. ഭരണതലത്തിൽ ഉണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാപരമായ പോരായ്മകൾ പരിഹരിക്കുക, പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം ശക്തിപ്പെടുത്തുക, ഭരണപരമായ വീഴ്ചകൾ തിരുത്തുക എന്നിവയ്ക്കാണ് പാർട്ടി പ്രധാന പരിഗണന നൽകുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. പിണറായി…
മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം നടത്തണമെന്ന ഇഡിയുടെ കത്തില്‍ തീരുമാനം വൈകും;
തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിൽ സർക്കാർ ഉടൻ തുടർനടപടികളിലേക്ക് കടക്കില്ല. ഇപ്പോള്‍ അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നാട്ടിൽ തിരിച്ചെത്തിയ ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. 16-ാം തീയതിക്ക് ശേഷമേ തുടർനടപടികളിൽ വ്യക്തത ഉണ്ടാകൂ എന്നാണ് സൂചന. ഇഡിയുടെ കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. വിഷയത്തിന്റെ നിയമവശങ്ങൾ പരിശോധിക്കുന്നതിനായി നിയമോപദേശവും തേടിയിട്ടുണ്ട്. തിടുക്കത്തിൽ സ്വീകരിക്കുന്ന തീരുമാനം രാഷ്ട്രീയ തിരിച്ചടിക്ക് ഇടയാക്കുമെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന പ്രചാരണം സിപിഐഎം ശക്തമാക്കുന്ന സാഹചര്യത്തിൽ സർക്കാർ കരുതലോടെയാണ് നീങ്ങുന്നത്. അതേസമയം, ഇഡിയുടെ യഥാർഥ ലക്ഷ്യം സിപിഐഎമ്മാണെന്നും അതിന്റെ ഭാഗമായാണ് പിണറായി വിജയനെ ലക്ഷ്യമിടുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. വിഷയത്തിൽ…
ജോബി മാത്യു ഡാളസിൽ അന്തരിച്ചു; പൊതുദർശനവും സംസ്‌ക്കാരവും സെപ്റ്റംബർ 19 ന്
പ്ലേനോ, ടെക്സാസ്: പ്ലേനോ സെഹിയോൻ മാർത്തോമാ ചർച്ച് സഭാഗം ജോബി മാത്യു (53) സെപ്റ്റംബർ 11 – ന് നിര്യാതനായി.ചില നാളുകളായി രോഗാവസ്ഥയിൽ ആയിരുന്നുയെങ്കിൽ തന്നെയും പെട്ടെന്ന് മരണം സംഭവിക്കയായിരുന്നു. ഭാര്യ : ജുബൈൽ മാത്യൂ. മക്കൾ : ജോയൽ, ജോസിയ പൊതുദർശനവും, സംസ്‌ക്കാര ശ്രിശൂഷയും സെപ്റ്റംബർ 19- ന് രാവിലെ 9:00 മണിക്ക് പ്ലേനോ സെഹിയോൻ മാർത്തോമാ 3760 14th St, Plano, Texas 75074 ചർച്ചിൽ വെച്ച് നടക്കും തുടർന്ന് പ്ലേനോ മ്യൂച്ചൽ സെമിറ്ററി 2128 18th St, Plano, Texas 75074 യിൽ സംസ്‌ക്കാരം നടക്കും.
മൂന്ന് ദിവസത്തെ സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് തുടക്കം; എം എ ബേബി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കമായി. മുതിർന്ന നേതാവ് പാലോളി മുഹമ്മദുകുട്ടി പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി യോഗം ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ 307 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി നീക്കം ഉൾപ്പെടെയുള്ള സമകാലിക രാഷ്ട്രീയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. കേരളം കൈവരിച്ച സാമൂഹികവും രാഷ്ട്രീയവുമായ നേട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇടപെടലുകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം എ ബേബി പറഞ്ഞു. പാർട്ടി നിലവിൽ ചില തിരിച്ചടികളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അഭിമാനകരമായ ചരിത്രവും ശക്തമായ തിരിച്ചുവരവുകളുടെ പാരമ്പര്യവും സിപിഐഎമ്മിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ചരിത്രവും രാഷ്ട്രീയ മുന്നേറ്റങ്ങളും ഓർമിപ്പിച്ചായിരുന്നു എം എ ബേബിയുടെ പ്രസംഗം.…
കൊച്ചിയിലെ ജലക്ഷാമം രൂക്ഷമാകുന്നു; കെ ഡബ്ല്യു എ പുതിയ വാട്ടര്‍ ടാങ്ക് സ്ഥാപിക്കും: ടി.ജെ. വിനോദ് എം എല്‍ എ
കൊച്ചി: കൊച്ചിയിലെ തമ്മനത്ത് 1.35 കോടി ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് ഭാഗികമായി തകർന്നതിനെ തുടർന്ന് ഉണ്ടായ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി, 50 ലക്ഷം ലിറ്റർ സംയോജിത ശേഷിയുള്ള പുതിയ ടാങ്കുകൾ സ്ഥാപിക്കാൻ കേരള വാട്ടർ അതോറിറ്റി (കെഡബ്ല്യുഎ) തീരുമാനിച്ചു. തമ്മനം ടാങ്കിലെ തകർന്ന ചേംബറിന് പകരമായി നേരത്തെ നിർദേശിച്ചിരുന്ന 35 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിന് പകരമാണ് പുതിയ ടാങ്ക് നിർമിക്കുക. പുതുക്കിയ പദ്ധതിപ്രകാരം, ഗ്രൗണ്ട് ലെവൽ റിസർവോയറും 25 ലക്ഷം ലിറ്റർ ശേഷിയുള്ള ഓവർഹെഡ് സർവീസ് റിസർവോയറും പുതിയ ടാങ്കിന്റെ ഭാഗമായിരിക്കും. പദ്ധതിക്ക് ഏകദേശം 31 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. പദ്ധതിക്ക് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ടെന്നും ഏഷ്യൻ വികസന ബാങ്കിന്റെ (എഡിബി) നവീകരണ പദ്ധതിയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ആലുവയിലെയും മരടിലെയും ജലശുദ്ധീകരണ പ്ലാന്റുകളുടെ നവീകരണവും പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നാണ്. ഇതോടൊപ്പം…
‘രോഗശാന്തിയും സമാധാനവും, മറക്കാനാവാത്ത അനുഭവങ്ങളും’; കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് പവൻ കല്യാൺ
ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ കെ. പവൻ കല്യാൺ മടങ്ങുന്നത് ഹൃദയം നിറയെ ഓർമകളുമായി. ചികിത്സ പൂർത്തിയാക്കിയതിന് പിന്നാലെ കേരളത്തിനും മലയാളികൾക്കും നന്ദി അറിയിച്ച അദ്ദേഹം, സംസ്ഥാനത്ത് ലഭിച്ച സ്നേഹവും ഊഷ്മളമായ ആതിഥ്യമര്യാദയും ഏറെ ഹൃദയസ്പർശിയായിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. രോഗശാന്തിയും മനസ്സമാധാനവും ഒപ്പം മറക്കാനാവാത്ത നിരവധി അനുഭവങ്ങളും സമ്മാനിച്ച യാത്രയായിരുന്നു കേരളത്തിലേതെന്ന് പവൻ കല്യാൺ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ സ്നേഹവും ആതിഥ്യമര്യാദയും നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചികിത്സാ കാലയളവിലുടനീളം ആത്മാർത്ഥമായ പരിചരണവും പിന്തുണയും നൽകിയ ‘ഡോ. സീതാറാം ആയുർവേദിക് റിട്രീറ്റിലെ’ ഡോക്ടർമാർക്കും മാനേജ്‌മെന്റിനും മുഴുവൻ ജീവനക്കാർക്കും പവൻ കല്യാൺ ഹൃദയംഗമമായ നന്ദിയും അറിയിച്ചു. കേരള സന്ദർശനത്തിനിടെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ…
