അഗസ്റ്റ (മേയ്ൻ): മേയ്ൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുൻ ഡയറക്ടർ നിരവ് ഷാ (49), ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള യു.എസ് സെനറ്റ് സ്ഥാനാർത്ഥിത്വത്തിനായി ജൂലൈ 9 നു ഔദ്യോഗികമായി രംഗത്തിറങ്ങി. ലൈംഗികാരോപണങ്ങളെ തുടർന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഗ്രഹാം പ്ലാറ്റ്നർ പിന്മാറിയ സാഹചര്യത്തിലാണ് ഇന്ത്യൻ വംശജനായ നിരവ് ഷായുടെ ഈ പ്രഖ്യാപനം. കോവിഡ്-19 മഹാമാരിക്കാലത്ത് മേയ്ൻ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെയാണ് ഫിസിഷ്യൻ കൂടിയായ നിരവ് ഷാ ജനശ്രദ്ധ നേടിയത്. അടുത്തിടെ നടന്ന ഗവർണർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രോഗ്രസ്സീവ് നയങ്ങളെ പിന്തുണയ്ക്കുന്ന അദ്ദേഹം കോടീശ്വരന്മാർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുക, എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് (Medicare for All) ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് വ്യക്തമാക്കി. ഈ മാസം അവസാനം നടക്കുന്ന ഡെമോക്രാറ്റിക്…
Author: ?? ?? ???????
40-ാമത് പിസിനാക് കോൺഫറൻസിന് ചിക്കാഗോയിൽ തിരശ്ശീല വീണു; ആയിരക്കണക്കിന് വിശ്വാസികൾ ആത്മസംതൃപ്തിയോടെ മടങ്ങി
ചിക്കാഗോ: നാം പിന്തുടരുന്ന വിശ്വാസപ്രമാണങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുവാനുള്ള ആഹ്വാനത്തോടെ ചിക്കാഗോയിൽ ജൂലൈ 2 മുതൽ 5 വരെ നടന്ന നാല്പതാമത്തെ പിസിനാക് സമ്മേളനം സമാപിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡ, ഇന്ത്യ തുടങ്ങി മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമായി പ്രതീക്ഷയോടെ എത്തിച്ചേർന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് വചനത്തിന്റെയും ആത്മാവിന്റെയും സമ്മിശ്രമായ അനുഭവങ്ങൾ നൽകിയണ് ചിക്കാഗോ പിസിനാക് കോൺഫറൻസ് സമാപിച്ചത്. ജൂലൈ 2 വ്യാഴാഴ്ച വൈകിട്ട് ഡോ ടൈറ്റസ് ഈപ്പന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജെയിംസ് വർഗീസ് സങ്കീർത്തന ധ്യാനം നടത്തി.ഡോ സതീഷ് കുമാർ,ഡോ ടിങ്കു തോമസ് എന്നിവർ പ്രസംഗിച്ചു.നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സിപിഎ സ്വാഗതപ്രസംഗം നടത്തി. തലമുറയിൽ നിന്ന് തലമുറയിലേക്ക് എന്ന തീമിനെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്കാരത്തെ തുടർന്ന് ഷെര്‍ലി ചിക്കാഗോ…
28 വർഷമായി യുഎസിൽ കഴിയുന്ന ഗ്രീൻ കാർഡ് ഉടമയെ ഐസ് (ICE) തടങ്കലിലാക്കി
അമേരിക്കയിൽ 28 വർഷമായി നിയമപരമായി താമസിക്കുന്ന ജമൈക്കൻ സ്വദേശിയായ ഡേട്ടൺ ആന്ദ്രെ ലിൻഡ്സെ എന്ന ഗ്രീൻ കാർഡ് ഉടമയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) തടങ്കലിലാക്കി. ജമൈക്കയിൽ നിന്ന് അവധിക്കാലം കഴിഞ്ഞ് ഷിക്കാഗോ ഓഹെയർ എയർപോർട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇയാളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. പഴയ ചില ചെറിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് ലിൻഡ്സെയെ തടവിലാക്കിയിരിക്കുന്നത്. ഇതിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകർ ഫെഡറൽ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന് കീഴിൽ യുഎസിൽ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിന്റെയും ഗ്രീൻ കാർഡ് ഉള്ളവരെപ്പോലും വ്യാപകമായി തടങ്കലിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കാർഡിനാൾ കൂവക്കാടിന് ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ ഉജ്ജ്വല സ്വീകരണം
ഹൂസ്റ്റൺ: ചങ്ങനാശ്ശേരി അതിരൂപതാംഗവും വത്തിക്കാന്റെ അന്തർദ്ദേശീയ മതസൗഹാർദ്ദ കാര്യാലയത്തിന്റെ (Dicastery for Interreligious Dialogue) പ്രിഫെക്ടുമായ കാർഡിനാൾ മാർ ജോർജ്ജ് കൂവക്കാടിന് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ജൂലൈ 5 ഞായറാഴ്ച രാവിലെ 11:15ന് ദൈവാലയാങ്കണത്തിൽ എത്തിയ കാർഡിനാളിനെ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ , കൈക്കാരന്മാർ, സിസ്റ്റേഴ്സ്, ഇടവകജനം എന്നിവർ ചേർന്ന് സ്നേഹത്തോടെ സ്വീകരിച്ച് ആനയിച്ചു. തുടർന്ന്, കാർഡിനാൾ മാർ ജോർജ്ജ് കൂവക്കാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് വിശുദ്ധ മാർ തോമാ ശ്ലീഹായുടെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു. വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ, അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുമായുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹത്തിന്റെ…
ഡൽഹിയില്‍ സർക്കാർ സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി; പോലീസ് അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: ഉച്ചഭക്ഷണ പദ്ധതി രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവിഭാജ്യ ഘടകമാണ്. സ്കൂൾ പ്രവേശനം, ഹാജർ, പഠനം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍, ഈ പദ്ധതി പ്രകാരം നൽകുന്ന ഭക്ഷണം പലപ്പോഴും ക്രമക്കേടുകൾ അല്ലെങ്കിൽ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം വാർത്തകളിൽ ഇടം നേടാറുണ്ട്. പശ്ചിമ ഡൽഹിയിലെ ഹരി നഗറിലുള്ള ഒരു സർക്കാർ സ്കൂളിൽ (ഗവൺമെന്റ് സർവോദയ (സഹ-വിദ്യാഭ്യാസ) വിദ്യാലയം) നിന്നാണ് ഏറ്റവും പുതിയ കേസ്. ജൂലൈ 3 വെള്ളിയാഴ്ച കുട്ടികൾക്ക് വിളമ്പാൻ കൊണ്ടുവന്ന ഉച്ചഭക്ഷണ പാത്രത്തിൽ നിന്ന് ഒരു ചത്ത പല്ലിയെ കണ്ടെത്തി. വെള്ളിയാഴ്ച (ജൂലൈ 3) ആണ് സംഭവം നടന്നത്. ഒരു എൻജിഒ സ്കൂളിലേക്ക് എത്തിച്ച ഉച്ചഭക്ഷണ പാത്രത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് കേസെടുത്തു. പോലീസ് പറയുന്നതനുസരിച്ച്, ഹരിനഗറിലെ എൽ-ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിലെ ഉച്ചഭക്ഷണം സാധാരണയായി ഒരു എൻജിഒയാണ്…
രാം ലല്ലയുടെ വീട്ടിൽ മോഷണം നടന്നാൽ, രാവണൻ അവിടെ എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുക: നിർമോഹി അഖാര മേധാവി
അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ ഭക്തർ സമർപ്പിച്ച വഴിപാടുകളുടെ തട്ടിപ്പും മോഷണവും സംബന്ധിച്ച അന്വേഷണത്തിനിടെ നിർമോഹി അഖാരയുടെ പ്രസിഡന്റ് മഹന്ത് ദിനേന്ദ്ര ദാസ് പറഞ്ഞു, “രാം ലല്ലയുടെ വീട്ടിൽ ഒരു മോഷണം നടന്നു; ഇത് സംഭവിക്കാൻ പാടില്ലായിരുന്നു.” അയോദ്ധ്യയിൽ നിന്നുള്ള കൂടുതൽ തദ്ദേശീയരെ ക്ഷേത്ര ട്രസ്റ്റിൽ ഉൾപ്പെടുത്തണമായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ട്രസ്റ്റിലെ 14 അംഗങ്ങളിൽ ഒമ്പത് പേർക്ക് രാഷ്ട്രീയ സ്വയംസേവക സംഘവുമായി (ആർഎസ്എസ്) അടുത്ത ബന്ധമുണ്ടെന്ന് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ 14 അംഗങ്ങളിൽ ഒരാളാണ് മഹന്ത് ദിനേന്ദ്ര ദാസ്. രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച കക്ഷികളിൽ ഒന്നാണ് നിർമോഹി അഖാര . തുടർന്ന് സുപ്രീം കോടതി ഹിന്ദു പക്ഷത്തിന് അനുകൂലമായി വിധിച്ചു. ട്രസ്റ്റിലെ പ്രത്യേക ക്ഷണിതാവായ ഗോപാൽ റാവുവിനെ മഹന്ത് ദിനേന്ദ്ര ദാസ്…
യുഎസ്-ഇറാൻ അടുത്ത ഘട്ട ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകും
അമേരിക്കയും ഇറാനും തമ്മിലുള്ള അടുത്ത ഘട്ട സാങ്കേതിക ചർച്ചകൾക്കുള്ള പ്രധാന വേദിയായി പാക്കിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 18 ന് യുഎസും ഇറാനും ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. തുടർന്ന് ജൂൺ 21 ന് സ്വിറ്റ്സർലൻഡിൽ പാക്കിസ്താനും ഖത്തറും മധ്യസ്ഥരായി സാങ്കേതിക തല ചർച്ചകൾ നടന്നു. നയതന്ത്ര പ്രക്രിയ ശരിയായ ദിശയിൽ നിലനിർത്തുന്നതിനും വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ദീർഘകാല തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ചർച്ചകൾ പുനരാരംഭിക്കുന്നതെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സാങ്കേതിക ചർച്ചകൾക്ക് രണ്ട് സാധ്യതയുള്ള വേദികളുണ്ട് – ഇസ്ലാമാബാദും സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടും. എന്നാല്‍, ഇസ്ലാമാബാദ് ആണ് കൂടുതൽ സാധ്യതയുള്ള ഓപ്ഷൻ എന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാങ്കേതിക ചർച്ചകൾ ജൂലൈ 11 ന് നടക്കുമെന്ന്…
രാശിഫലം (2026 ജൂലൈ 7 ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകൾ നിങ്ങൾക്ക് ഉണ്ടായേക്കാം. നിങ്ങളുടെ ഭക്ഷണശീലങ്ങളിൽ ശ്രദ്ധാലുവായിരിക്കുക, പുറത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. സീസണൽ അല്ലെങ്കിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുകയും അത് നിങ്ങൾക്ക് ചുറ്റും നിഷേധാത്മകത സൃഷ്ടിക്കുകയും ചെയ്യും. ആത്മീയത, ധ്യാനം, ജപം എന്നിവയിലുള്ള താൽപ്പര്യം നിങ്ങളെ ശരിയായ പാതയിലേക്ക് നയിക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. കുടുംബ പിന്തുണ നിങ്ങൾക്ക് സന്തോഷം നൽകും. കന്നി: ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള അടുപ്പം നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് അടുപ്പം അനുഭവപ്പെടും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങൾ ആസ്വദിക്കും. നിങ്ങളുടെ സാമൂഹിക നില വർദ്ധിക്കും. പങ്കാളികളുമായി അർത്ഥവത്തായ സംഭാഷണങ്ങൾ നടക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനായി സംയുക്ത സംരംഭങ്ങൾ സംഘടിപ്പിക്കാൻ നിങ്ങൾക്ക്…
വൈക്കം മുഹമ്മദ് ബഷീര്‍ മലയാള സാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത സുല്‍ത്താന്‍
ദോഹ: അറനിറഞ്ഞ ഭാവനയുടേയും തീവ്രമായ ജീവിതാനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ മലയാള ഭാഷയിലും സാഹിത്യത്തിലും നൂതനങ്ങളായ വാക്കുകളും പ്രയോഗങ്ങളും സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീര്‍ മലയാള സാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത സുല്‍ത്താനാണെന്ന് ഖത്തറില്‍ മീഡിയ പ്‌ളസ് സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മനുഷ്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌ക്കാരത്തിലൂടെ ബഷീര്‍ ഇന്നും നമുക്ക് ചുറ്റും ജീവിക്കുകയാണെന്നും ബഷീറിന്റെ ഓര്‍മകള്‍ക്ക് മരണമില്ലെന്നും ചടങ്ങ് വിലയിരുത്തി. സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഓരോ ബഷീറിയന്‍ കഥാപാത്രങ്ങളും ഇന്നും നമുക്ക് ചുറ്റും സജീവമായി കാണുന്നുവെന്നത് തന്നെയാണ് ബഷീറിയന്‍ സാഹിത്യത്തിന്റെ സമകാലിക പ്രസക്തി. മലയാള സാഹിത്യത്തിലെ എക്കാലത്തേയും ഏറ്റവും സരസനും ജനകീയനും പ്രിയങ്കരനുമായ എഴുത്തുകാരനാണ് ബഷീറെന്നും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച ബഷീറിന്റെ ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന് എന്ന ആശയം ചിന്തയുടേയും ഭാവനയുടേയും നൂതനാവിഷ്‌കാരമാണെന്നും ചര്‍ച്ച ഉദ്ഘാടനം ചെയ്ത…
കുട്ടികൾക്കായി വേനലവധിക്കാല ക്യാമ്പ്
ദോഹ: അൽ മദ്രസ അൽ ഇസ്ലാമിയ ഖത്തറും അൽ മദ്രസ അൽ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയവും സംയുക്തമായി 5 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന “നൂർ” സമ്മർ ക്യാമ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. വേനലവധിക്കാലം കുട്ടികൾക്ക് വിജ്ഞാനപരവും സൃഷ്ടിപരവും മൂല്യാധിഷ്ഠിതവുമായ അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആത്മീയ, ധാർമിക, സാമൂഹിക, വ്യക്തിത്വ വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വിവിധ പഠന-പരിശീലന പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടക്കും. ഖുർആൻ, ഹദീസ് പഠനങ്ങൾ, ഇസ്‌ലാമിക മൂല്യബോധ ക്ലാസുകൾ, പബ്ലിക് സ്പീക്കിംഗ്, STEM ആക്ടിവിറ്റികൾ, ആർട്സ് ആൻഡ് ക്രാഫ്റ്റ്, കായിക വിനോദങ്ങൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന സെഷനുകൾ കുട്ടികളുടെ സർവതോന്മുഖമായ വളർച്ച ലക്ഷ്യമിട്ട് ഒരുക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം വിനോദവും പ്രായോഗിക പരിശീലനവും സംയോജിപ്പിച്ചുള്ള പരിപാടികളാണ് ക്യാമ്പിന്റെ പ്രത്യേകത. ബർവ വില്ലേജിൽ ജൂലൈ 12 മുതൽ ഓഗസ്റ്റ് 18 വരെ, ഞായറാഴ്ച മുതൽ…
