വാഷിംഗ്ടണ്: ബൈഡൻ ഭരണകൂടത്തിനെതിരെ വീണ്ടും ആക്രമണം അഴിച്ചുവിട്ട് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ അമേരിക്കയുടെ 21 മില്യൺ ഡോളർ ചെലവഴിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. അവർ മറ്റൊരാളെ തെരഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് നമ്മൾ ഇന്ത്യൻ സർക്കാരിനോട് പറയണം… ഇതൊരു വലിയ മാറ്റമാണ്. മിയാമിയിൽ നടന്ന ഒരു ഉച്ചകോടിയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (യുഎസ്എഐഡി) 21 മില്യൺ ഡോളർ സംഭാവന ചെയ്തതായി ഒരു യുഎസ് ഗവൺമെന്റ് ഏജൻസി അടുത്തിടെ വെളിപ്പെടുത്തിയ സമയത്താണ് ട്രംപിന്റെ ഈ പ്രസ്താവന. ട്രംപിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് കാര്യക്ഷമതാ വകുപ്പ് (DOGE) ഈ തുകയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ഈ തുക ഇപ്പോൾ റദ്ദാക്കിയതായും അറിയിച്ചു. DOGE-ന്റെ നീക്കത്തെ…
Author: .
ടെസ്ല ഇന്ത്യയില് ബിസിനസ് ചെയ്യുന്നതില് ട്രംപിന് അതൃപ്തി; അത് അമേരിക്കയോട് ചെയ്യുന്ന വഞ്ചനയാണെന്ന്
വാഷിംഗ്ടണ്: ഫെബ്രുവരി 13 ന് വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ടംപ് പ്രതികാര തീരുവകൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യമാണെന്ന് കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദിയോട് പറഞ്ഞതായി ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. മസ്കിന് ഇന്ത്യയിൽ കാറുകൾ വിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇലോൺ മസ്കിന്റെ കമ്പനിയായ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിൽ ട്രംപ് അതൃപ്തനാണെന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില് പ്രകടമായിരുന്നു. താരിഫ് ഒഴിവാക്കാൻ മസ്കിന്റെ കമ്പനിയായ ടെസ്ല ഇന്ത്യയിൽ ഒരു ഫാക്ടറി തുറന്നാൽ അത് അമേരിക്കയോടുള്ള വഞ്ചനയായിരിക്കുമെന്നും ട്രംപ് പറഞ്ഞു. താരിഫ് വർധനവിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കിടെയാണ് ട്രംപിന്റെ പ്രസ്താവന. ലോകത്തിലെ എല്ലാ രാജ്യങ്ങളും നമ്മളെ മുതലെടുക്കുന്നുവെന്നും, അവർ താരിഫ് ചുമത്തിയാണ് അത് ചെയ്യുന്നതെന്നുമാണ് ട്രംപിന്റെ ആരോപണം. ഉദാഹരണത്തിന്, ഇന്ത്യയിൽ ഒരു കാർ വിൽക്കുന്നത് പ്രായോഗികമായി…
കെ. കരുണാകരന് ട്രസ്റ്റ് അബ്ദുള് പുന്നയൂര്ക്കുളത്തിനെ ആദരിച്ചു
പുന്നയൂര്ക്കുളം: ലീഡര് കെ. കരുണാകരന് സ്മാരക ട്രസ്റ്റ് അമേരിക്കന് എഴുത്തുകാരന് അബ്ദുള് പുന്നയൂര്ക്കുളത്തേയും പ്രവാസി എഴുത്തുകാരന് പുന്നയൂര്ക്കുളം സൈനുദ്ധീനേയും ആദരിച്ചു. ട്രസ്റ്റിന്റെ പ്രഥമ പുരസ്കാരം ടി.വി. ചന്ദ്രമോഹന് എക്സ് എം.എൽ.യ്ക്ക് കോൺഗ്രസ് പ്രവര്ത്തക സമിതി അംഗം രമേശ് ചെന്നിത്തല സമര്പ്പിച്ചു. ചെയര്മാന് പി. ഗോപാലന് അദ്ധ്യക്ഷത വഹിച്ചു പുന്നയൂര്ക്കുളത്തെ മുതിര്ന്ന പത്രപ്രവര്ത്തകന് എം വി ജോസ്, 75 കഴിഞ്ഞ മുന്കാല നേതാക്കള് എന്നിവരേയും, മുന് എം.എൽ.എ ഒ. അബ്ദുറഹിമാന്കുട്ടി ആദരിച്ചു. ട്രസ്റ്റ് വൈസ് ചെയര്മാന് എന്. ആര് ഗഫൂര് സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി എ. കെ സതീഷ്കുമാര് നന്ദിയും പറഞ്ഞു.
വിദ്യാര്ത്ഥികള്ക്ക് കൂട്ടുകൂടാന് എ.ഐ റോബോട്ട്
മന്ദലാം കുന്ന് ജി എഫ് യു പി സ്കൂളില്2025 ഫെബ്രുവരി11 ന് ഇന്റര്നെറ്റ് സുരക്ഷാദിനം ആചരിച്ചു. ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ അനന്തവും അഭിലഷണീയവുമായ സാധ്യതകള് ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാര്ത്ഥികളുടെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുവാന് ഉപകരിക്കുന്ന റോബോട്ടാണ് സമര്പ്പിച്ചത്. തൃശൂര് ക്രൈംബ്രാഞ്ച് DYSP ബിജോയ് പി. ആര് സ്വിച്ചോണ് കര്മ്മവും ഇന്റര്നെറ്റിന്റെ ദുരുപയോഗം എന്ന വിഷയത്തെപ്പറ്റി ക്ലാസ്സും നടത്തി. എക്കൊ ഇംഗ്ലീഷ്മേറ്റ് എന്ന റോബോട്ടിന്റെ പ്രധാന സ്പോണ്സര് അബ്ദുള് പുന്നയൂര്ക്കുളം മുഖ്യഅതിഥിയായി. സ്കൂള് പിടിഎ പ്രസിഡണ്ട് വി. സമീര് അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്, പ്രധാന അധ്യാപിക സുനിത ടീച്ചര് സ്വാഗതം പറഞ്ഞു. പുന്നയൂര് സഹകരണ ബാങ്ക് പ്രസിഡണ്ട് ഹസ്സന് ആശംസകള് നേര്ന്നു. സ്റ്റാഫ് സെക്രട്ടറി ഡോ. അനീസ് മാസ്റ്റര് നന്ദി പറഞ്ഞു. PTA, SMC പ്രതിനിധികളായ ഷാമില, നുസ്രത്, ഫാത്തിമ എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.
റോബോസെക്ഷ്വാലിറ്റി (Robosexuality): ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
മിക്ക ആളുകളും സ്വന്തം സന്തോഷത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ്, അവർ പങ്കാളിയുടെ ആവശ്യങ്ങൾ അറിയാതെ പോകുന്നു, അല്ലെങ്കിൽ അവഗണിക്കുന്നു. എന്നാൽ മറ്റ് ആവശ്യങ്ങളില്ലാത്ത റോബോട്ടുകൾക്ക് തീർച്ചയായും മനുഷ്യരേക്കാൾ നന്നായി പങ്കാളിയുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ കഴിയും എന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള പ്രണയബന്ധങ്ങളെക്കുറിച്ചുള്ള ആശയം പലപ്പോഴും ജനപ്രിയ സംസ്കാരത്തിൽ ചർച്ചാവിഷയമാകാറുണ്ട്, ഗവേഷണങ്ങൾ തുടരുകയും ചെയ്യുന്നു. 2050 ആകുമ്പോഴേക്കും മനുഷ്യരുടെ പ്രണയ പങ്കാളികളായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ റോബോട്ടുകൾ സമൂഹത്തിൽ മുഴുകിയിരിക്കുമെന്നാണ് ഡേവിഡ് ലെവി എന്ന റോബോട്ടിക് ശാസ്ത്രജ്ഞൻ പ്രവചിച്ചിരിക്കുന്നത്. മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള പ്രണയബന്ധങ്ങളുടെ സാങ്കൽപ്പിക ചിത്രീകരണങ്ങൾ ധാരാളമുണ്ട്. “ആൻഡ്രോയിഡുകൾ ഇലക്ട്രിക് ആടുകളെ സ്വപ്നം കാണുന്നുണ്ടോ? കൂടാതെ Her, Ex Machina” എന്നീ സിനിമകൾ മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള പ്രണയത്തിന്റെയും അടുത്ത ഇടപഴകലുകളുടെയും അവതരണങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. വലിയ ഭാഷാ മോഡലുകളുടെ (LLMs)പുരോഗമനവും കൂടുതൽ മനുഷ്യരെപ്പോലെയുള്ള റോബോട്ടുകളുടെ…
നക്ഷത്ര ഫലം (ഒക്ടോബർ 29 ചൊവ്വ)
ചിങ്ങം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. കലാകായികരംഗത്ത് നിങ്ങൾ ഇന്ന് ശോഭിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. അവരുമായി ഒരു ചെറിയ യാത്ര പോകാനും സാധ്യതയുണ്ട്. തൊഴിൽ സ്ഥലത്ത് സമാധാനപരമായ ഒരന്തരീക്ഷമായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കന്നി: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ ഒരു ദിവസമായിരിക്കും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയിൽ പൂർത്തിയാക്കാൻ കഴിയും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കും. മതപരവും ആത്മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന് കഴിയില്ല. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. കുടുംബാംഗങ്ങളുമായുള്ള പ്രശ്നങ്ങൾ ഒഴിവാക്കണം.…
വൈജ്ഞാനിക ചർച്ചകൾക്ക് തുടക്കമിട്ട് അൽ മുബീൻ സിമ്പോസിയം
കാരന്തൂർ: ഇസ്ലാമിക വിജ്ഞാനീയങ്ങളിലെ ആഴത്തിലുള്ള വിശകലനങ്ങൾക്കും ചർച്ചകൾക്കും വാതിൽ തുറന്ന് മർകസ് സാനവിയ്യ വിദ്യാർഥി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന അൽ മുബീൻ അക്കാദമിക് സിമ്പോസിയം. ഒക്ടോബർ ഒമ്പത് മുതൽ ആരംഭിച്ച സിമ്പോസിയം വിവിധ സെഷനുകളും പിരീഡുകളുമായി ഈ മാസം അവസാനം വരെ നീണ്ടു നിൽക്കും. സമകാലിക പ്രസക്തിയുള്ള വിവിധ വിഷയങ്ങളിലെ അവതരണങ്ങൾക്ക് പുറമെ പൂർവികരായ പണ്ഡിതരെയും ധൈഷണിക നായകരുടെയും സംഭാവനകളെ സിമ്പോസിയത്തിൽ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു. ലിബറലിസം, നവനാസ്തികത, കർമശാസ്ത്രം, മതത്തിന്റെ മനോഹാരിത, ഉലമാ ആക്ടിവിസം, സൂഫിസം, ത്വരീഖത്, അഹ്ലുസുന്ന തുടങ്ങിയ വിവിധ വിഷയങ്ങളെ സമകാലികാനുബന്ധമായി ചർച്ചക്കെടുത്താണ് ഓരോ സെഷനും പുരോഗമിച്ചത്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ ഉദ്ഘാടന സെഷനോടെ ആരംഭിച്ച സിമ്പോസിയം സീരിയസിൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ബാപ്പുട്ടി ദാരിമി,…
സിൻവാറിൻ്റെ രക്തസാക്ഷിത്വം ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് തുടർന്നും ശക്തി പകരും : സി.ടി സുഹൈബ്
മലപ്പുറം: ഹമാസ് നേതാവ് യഹ്യാ സിൻവാറിൻ്റെ രക്തസാക്ഷിത്വം ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് തുടർന്നും ശക്തി പകരുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സി.ടി സുഹൈബ് പറഞ്ഞു. ഹമാസിന്റെ ചരിത്രം തന്നെ അതിന്റെ നേതാക്കളും ശക്തരായ പോരാളികളും പോരാട്ടം മാർഗത്തിൽ രക്തസാക്ഷിയും വഹിച്ചു കൊണ്ടാണ്. അതിന്റെ തുടർച്ചയിൽ തന്നെയാണ് യഹ്യാ സിൻവാറിൻ്റെയും രക്തസാക്ഷിത്വം. ആ ധീര രക്തസാക്ഷിത്വം ലോകത്ത് തന്നെയുള്ള മുഴുവൻ വിമോചന പോരാളികൾക്കും ആവേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ശുഹദാഅ്” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി അധ്യക്ഷത വഹിച്ചു.. കൺവെൻഷനിൽ ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറ അംഗം ഡോ. അബ്ദുസലാം അഹ്മദ്, ജസീം സുൽത്താൻ, എം. ഐ അനസ് മൻസൂർ,…
ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
രാമപുരം: മെക് 7 രാമപുരവും, എ.എം.എൽ.പി സ്കൂൾ ഹെൽത്ത് ക്ലബും, പനങ്ങാങ്ങര 38 ലെ മലബാർ മെഡിക്കൽ സെൻററും സംയുക്തമായി രാമപുരം എ.എം.എൽ.പി സ്കൂളിൽ വെച്ച് ക്ലബ് അംഗങ്ങൾക്കു വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പുഴക്കാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മൂസക്കുട്ടി മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഖദീജ ബീവി കെ, വാർഡ് മെമ്പർ സുരേഷ് ബാബു എം.പി, ക്ലബ്ബ് കൺവീനർ നെല്ലിശ്ശേരി മുഹമ്മദ്, ട്രൈനർമാരായ കുണ്ടിൽ പീടികക്കൽ അയ്യൂബ്, ആലിക്കൽ കുഞ്ഞിമുമ്മദ്, മലബാർ മെഡിക്കൽ സെന്ററിന്റെ മാനേജർ ഹനീഫ അറക്കൽ, ലാബ് ടെക്നീഷ്യൻമാർ, സ്റ്റാഫ് നഴ്സുമാർ തുടങ്ങി പത്തോളം ജീവനക്കാർ പങ്കെടുത്തു. ഹെൽത്ത് ക്ലബിലെ 150 ഓളം അംഗങ്ങളുടെ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയവയും പരിശോധിച്ചു.
സോളിഡാരിറ്റി കൊച്ചി സിറ്റി യൂത്ത് കഫേ സംഘടിപ്പിച്ചു
കൊച്ചി: സമൂഹത്തന്റെ അടിസ്ഥാന യൂണിറ്റായ കുടുംബത്തെ ചേർത്ത് പിടിച്ചു ജീവിക്കാൻ ശ്രമിക്കുക എന്നത് പുതിയ കാലത്ത് കൂടുതൽ ജാഗ്രത വേണ്ട കാര്യമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി കൊച്ചി സിറ്റി സംഘടിപ്പിച്ച യൂത്ത് കഫേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെട്ടൂർ മിയ റിയാൻ ലൈക്ക് വ്യൂ റിസോർട്ടിൽ വെച്ച് നടന്ന പരിപാടിയിൽ സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ഡോ. നിഷാദ് കുന്നക്കാവ്, റഊഫ് മുക്കം, ഷമീർ വി.ഐ, നസീർ സാഹിബ് എന്നിവർ സംസാരിച്ചു. കൺവീനർ അബ്ദുൽ മുഇസ്സ് സ്വാഗതവും വൈറ്റില ഏരിയ പ്രസിഡന്റ് ബാബർ നന്ദിയും പറഞ്ഞു.
