കോഴിക്കോട്: ജോർദാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവിന്റെ നേതൃത്വത്തില് നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മർകസ് കുല്ലിയ്യ ഉസ്വൂലുദ്ദീൻ ഒന്നാം വർഷ വിദ്യാർഥി ഹാഫിള് സൈനുൽ ആബിദ് പങ്കെടുക്കും. ജോര്ദാന് മതകാര്യവകുപ്പിന് കീഴിൽ 1993 ല് ആരംഭിച്ച ഈ മത്സരം ലോകത്തിലെ ഏറ്റവും പഴക്കമുള്ള അന്താരാഷ്ട്ര ഖുര്ആന് മത്സരങ്ങളിലൊന്നാണ്. യുവതലമുറക്കിടയിൽ ഖുർആൻ മനഃപാഠവും പാരായണ ശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിൽ 25 ലക്ഷം ഇന്ത്യൻ രൂപയുടെ അവാർഡുകളാണ് ജേതാക്കൾക്ക് ലഭിക്കുക. സഊദി, അമേരിക്ക, ഇറാഖ്, സുഡാന്, ഇന്തോനേഷ്യ, കിര്ഗിസ്ഥാൻ, ഉസ്ബക്കിസ്ഥാന്, തുര്ക്കി, ടുണീഷ്യ, റഷ്യ, ബോസ്നിയ തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളിലെ 54 രാഷ്ട്രങ്ങളില് നിന്നുള്ള ഖുർആൻ പഠിതാക്കളാണ് ഇന്നു(മാർച്ച് 20) മുതൽ 26 വരെയുള്ള മത്സരത്തിൽ മാറ്റുരക്കുക. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ…
Author: .
കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് ചര്ച്ചാ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു
മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി ‘ആൽഫാ ജനറേഷനും അദ്ധ്യാപകരും’ എന്ന വിഷയത്തിൽ ചർച്ചാ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. ഹോട്ടൽ ഡെലീഷ്യയിൽ നടന്ന സംഗമത്തിൽ ജില്ലാ പ്രസിഡന്റ് ജാബിർ ഇരുമ്പുഴി അദ്ധ്യക്ഷനായി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി സഫീർ ഷാ ഉദ്ഘാടനം ചെയ്തു. എം.പി മുഹമ്മദ് (കെ. പി. എസ്. ടി. എ ), കെ.എം ഹനീഫ (കെ.എസ്.ടി.യു), വി. ശരീഫ് മാസ്റ്റർ (കെ.എസ്.ടി.എം), ഡോ. വി.പി സലീം (കെ.എച്ച്.എസ്.ടി.യു) , ലത്തീഫ് മംഗലശ്ശേരി (കെ.എ.ടി.എഫ്), ഫസൽ തങ്ങൾ (കെ.എ.എം.എ), പി. അബ്ദുൽ മജീദ് (കെ.യു.ടി.എ), കെ.ഹനീഫ (അസെറ്റ്), ടി. അഷ്റഫ് (കെ.എസ്. ഇ.എം) എന്നിവർ സംസാരിച്ചു. ജലീൽ മോങ്ങം മോഡറേറ്ററായി. എ ജുനൈദ് സ്വാഗതവും നാസർ മങ്കട നന്ദിയും പറഞ്ഞു.
ഗ്രൂപ്പ് സെക്സിനായി വിദ്യാർത്ഥികളെ ദുരുപയോഗം ചെയ്തു; മുന് അദ്ധ്യാപികക്കെതിരെ കേസ്
ഇന്ത്യാന: ഇന്ത്യാനയിലെ മുൻ അദ്ധ്യാപികയായ ബ്രിട്ടാനി ഫോർട്ടിൻബെറിക്കെതിരെ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തി കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക പ്രവർത്തനത്തിന് നിർബന്ധിച്ചതിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഞ്ച് ഇരകൾ കൂടി മുന്നോട്ട് വന്നിട്ടുണ്ട്. ഇരകൾ ഇക്കാര്യം പുറത്തുപറഞ്ഞാൽ സ്വന്തം ജീവൻ എടുക്കുമെന്ന് അവർ കുട്ടികളെ ഭീഷണിപ്പെടുത്തി എന്ന് കോടതി രേഖകളില് പറയുന്നു. പതിമൂന്ന് വയസ്സുള്ളപ്പോൾ ഫോർട്ടിൻബെറി ലൈംഗികമായി പീഡിപ്പിക്കുന്നതിന് മുമ്പ് ഇരകളിൽ ഒരാൾക്ക് നിരവധി തവണ മയക്കുമരുന്ന് നൽകിയിരുന്നു എന്ന് കോടതി രേഖകള് വ്യക്തമാക്കുന്നു. ആൺകുട്ടികളെ പീഡിപ്പിക്കുന്നതിന് മുമ്പ്, ഫോർട്ടിൻബെറി അവർക്ക് സമ്മാനങ്ങൾ നൽകുന്നതിനായി ഏകദേശം 600 ഡോളറോളം ചെലവഴിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ആക്രമണസമയത്ത് അവര് കുട്ടികളെ സ്ക്രീം മൂവി മാസ്കുകൾ ധരിക്കാൻ നിർബന്ധിച്ചു എന്നാണ് ചില ഇരകൾ അവകാശപ്പെട്ടത്. കൂടാതെ, പീഡനം പുറത്തുപറഞ്ഞാൽ താൻ സ്വയം ജീവനൊടുക്കുമെന്ന് ഫോർട്ടിൻബെറി ഭീഷണിപ്പെടുത്തിയതായി ഇരകൾ വെളിപ്പെടുത്തി. അവരുടെ…
വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെക്കും
വാഷിംഗ്ടണ്: വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഒപ്പുവെക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്ട്ട്. “വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്നതിനും വിദ്യാഭ്യാസ അതോറിറ്റി സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും, അമേരിക്കക്കാർ ആശ്രയിക്കുന്ന സേവനങ്ങൾ, പരിപാടികൾ, ആനുകൂല്യങ്ങൾ എന്നിവയുടെ ഫലപ്രദവും തടസ്സമില്ലാത്തതുമായ വിതരണം ഉറപ്പാക്കുന്നത് തുടരാനും” ഉത്തരവ് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോണിനോട് നിർദ്ദേശിക്കും, ഉത്തരവിന്റെ വൈറ്റ് ഹൗസ് സംഗ്രഹം ഉദ്ധരിച്ച് റിപ്പോർട്ടില് പറയുന്നു. വൈറ്റ് ഹൗസിൽ നടക്കുന്ന ഈ ചടങ്ങിൽ നിരവധി റിപ്പബ്ലിക്കൻ ഗവർണർമാരും സംസ്ഥാന വിദ്യാഭ്യാസ കമ്മീഷണർമാരും പങ്കെടുക്കും. 1978 ൽ കോൺഗ്രസ് ഒരു കാബിനറ്റ് തല ഏജൻസിയായി സൃഷ്ടിച്ച ഈ വകുപ്പ് ട്രംപിന്റെ ഏക തീരുമാന പ്രകാരം അടച്ചു പൂട്ടാനാവില്ല. കാരണം, ഈ വകുപ്പ് ഇല്ലാതാക്കുന്നതിന് കോൺഗ്രസിന്റെ ഇടപെടലും അംഗീകാരവും മറ്റു നടപടികളും…
ജോർജ്ജ്ടൗൺ സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ ഗവേഷകനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു
വാഷിംഗ്ടണ്: അമേരിക്കയിലെ ജോർജ്ജ്ടൗൺ സർവകലാശാലയിൽ പഠിക്കുന്ന ഒരു ഇന്ത്യൻ ഗവേഷകനെ യു എസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ബദർ ഖാൻ സൂരി ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നാണ് യുഎസ് ഗവണ്മെന്റിന്റെ ആരോപണം. ബദർ ഖാൻ സൂരി ജോർജ്ജ്ടൗൺ സർവകലാശാലയിലെ പോസ്റ്റ്-ഡോക്ടറൽ ഗവേഷകനാണ്. യു എസ് മാധ്യമമായ “പൊളിറ്റിക്കോ” പ്രകാരം, മാർച്ച് 17 തിങ്കളാഴ്ച രാത്രി വിർജീനിയയിലെ ബദര് ഖാന് സൂരിയുടെ വീടിന് പുറത്ത് മുഖംമൂടി ധരിച്ച ചിലരാണ് സൂരിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയതായും അദ്ദേഹത്തോട് പറഞ്ഞു. “സോഷ്യൽ മീഡിയയിൽ ഹമാസിന്റെ പ്രചാരണം പ്രചരിപ്പിച്ചതിനും സെമിറ്റിക് വിരുദ്ധത പ്രോത്സാഹിപ്പിച്ചതിനും” സൂരിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട് എന്ന് യുഎസ് സർക്കാരിന്റെ ആഭ്യന്തര സുരക്ഷാ വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലോഫ്ലിൻ എക്സിൽ പറഞ്ഞു. റിപ്പോർട്ട് പ്രകാരം, ലൂസിയാനയിലെ അലക്സാണ്ട്രിയ സ്റ്റേജിംഗ് ഫെസിലിറ്റിയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് സൂരിയെന്ന്…
കൊപ്പേൽ ഇടവകയിൽ പുതുതായി 22 കുട്ടികൾ അൾത്താര ശുശ്രൂഷയിലേക്ക് പ്രവേശിച്ചു
കൊപ്പേൽ: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകക്കു അനുഗ്രഹ മുഹൂർത്തം സമ്മാനിച്ചു പുതുതായി ഇരുപത്തിരണ്ടു ബാലന്മാർ അൾത്താരശുശ്രൂഷയിലേക്ക് പ്രവേശിച്ചു. ചിക്കാഗോ സീറോ മലബാർ രൂപതയിൽ, ഇതാദ്യമായാണ് ഒരു ഇടവകയിൽ ഇത്രയും കുട്ടികൾ ഒന്നിച്ചു ശുശ്രൂഷാ പദവിക്ക് യോഗ്യത നേടുന്നത്. മാർച്ച് 14, വെള്ളിയാഴ്ച്ച ഇടവകയിൽ വിശുദ്ധ കുർബാനക്കു മുൻപേ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ ശുശ്രൂഷാ ബാലന്മാരെ ആശീർവദിച്ചു കൊത്തീനയും തിരുവസ്ത്രവും നൽകി. വി. അൽഫോൻസാമ്മക്കു പ്രതിഷ്ഠിതമായിരിക്കുന്ന രീതിയിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞു ധവള ധാരികളായി 22 ബാലന്മാരും തങ്ങളുടെ ആദ്യ അൾത്താര സേവനത്തിനു തുടക്കം കുറിച്ചു. പുരോഹിതരോടൊപ്പം ഇവർ മദ്ബഹായിൽ പ്രവേശിച്ചപ്പോൾ ഇടവകക്കും അത് ധന്യമുഹൂർത്തമായി. ദൈവവിളി ധാരാളമായി ചിക്കാഗോ രൂപതയിലേക്കു വർദ്ധിപ്പിക്കുവാനുള്ള ഉദ്ദേശശുദ്ധിയോടെയാണ് ഇടവക വൈദികർ ഇതിനു നേതൃത്വം നൽകി അൾത്താര…
ഈപ്പൻ ഫിലിപ്പ് (73) അന്തരിച്ചു
ഡാലസ്/മല്ലപ്പിള്ളി: മഞ്ഞന്താനം പാലത്തുംഗൽ ഈപ്പൻ ഫിലിപ്സ് (രാജൻ 73)അന്തരിച്ചു. ഭാര്യ: എലിസബത്ത് ഫിലിപ്പ്, കുമ്പനാട് കനകത്തിൽ കുടുംബാംഗമാണ്, മക്കൾ :ഫിലിപ്പ് ഈപ്പൻ (നോർവേ), എൽസി ഫിലിപ്പ് (ഡാലസ് ) മരുമക്കൾ: അനു ജേക്കബ് (നോർവേ), മല്ലപ്പള്ളി കൊച്ചുകുഴിയിൽ ജിബിൻ വർഗീസ് (ഡാളസ്) സംസ്കാരം മാർച്ച് 22 ശനിയാഴ്ച രാവിലെ എട്ടു മണിക്ക് മല്ലപ്പിള്ളി ജെറുസലേം മാർത്തോമാ പള്ളിയിൽ കൂടുതൽ വിവരങ്ങൾക്ക്: ജിബിൻ വർഗീസ് 734 262 9470
നക്ഷത്ര ഫലം (19-03-2025 ബുധന്)
ചിങ്ങം : അശ്രദ്ധ കാരണം ചെലവുകള് വര്ധിക്കാനിടയുണ്ട്. ചെലവു കുറയ്ക്കാന് ശ്രമിക്കണം. ദിവസത്തിന്റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടന്നു പോകും. ഈ പ്രശ്നങ്ങള് നിങ്ങള് ഇപ്പോള് അവഗണിക്കുകയാണെങ്കില് അവ പിന്നീട് വലിയ പ്രശ്നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തരമായി പരിഹരിക്കുക. കന്നി : വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നിങ്ങള് നേടിയെടുക്കും. തുലാം : നിങ്ങള് ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂര്ത്തിയാക്കുകയും ചെയ്യും. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവര്ത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗത്ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങള്ക്ക് ഓഫിസില് ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കില് നിങ്ങളുടെ ശമ്പളത്തിലുണ്ടാകാന്…
ഹൈദരാബാദ് മലയാളി ഹൽഖ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഹൈദരാബാദ്: ഹൈദരാബാദ് മലയാളി ഹൽഖ മാർച്ച് 16 (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് ടോളിചൗക്കിയിലെ അജ്വ കൺവെൻഷനിൽ വാർഷിക ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ഹൈദരാബാദിലെ മലയാളി സമൂഹത്തിന്റെ സംഗമ വേദിയായി പരിപാടി മാറി.ജമാഅത്തെ ഇസ്ലാമി തെലങ്കാന അമീർ പ്രൊഫ. മുഹമ്മദ് ഖാലിദ് മുബഷിർ-ഉസ്-സഫർ പരിപാടി ഉദ്ഘാടനം ചെയ്തു. വിശുദ്ധ മാസത്തിൽ സമൂഹത്തിന്റെ ഒത്തുചേരലുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എസ്ഐഒ അഖിലേന്ത്യാ ശൂറാ അംഗം വാഹിദ് ചുള്ളിപ്പാറ റമദാൻ സന്ദേശം നൽകി, നോമ്പിന്റെയും സമൂഹസേവനത്തിന്റെയും ആത്മീയ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. ഹൈദരാബാദ് മലയാളി ഹൽഖ പ്രസിഡന്റ് അബ്ദുല് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.കെ. രാമൻ (ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, തെലങ്കാന പ്രസിഡന്റ്), പ്രൊഫ. ടി.ടി. ശ്രീകുമാർ ( എഴുത്തുകാരനും നിരൂപകനും), ഡോ. മുബഷിർ വാഫി ( എഐകെഎംസിസി ഹൈദരാബാദ് ഓർഗനൈസിംഗ് സെക്രട്ടറി) തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ…
‘ഒരു ചൂടു ചായ’ (നര്മ്മ ലേഖനം): രാജു മൈലപ്ര
‘യോഗമുള്ളവന് തേടി വെയ്ക്കണ്ടാ’ എന്നൊരു പഴമൊഴിയുണ്ട്. ചുമ്മാതെ ചൊറിയും കുത്തി വീട്ടിലിരുന്നാല് മതി. കെട്ടുകണക്കിന് നോട്ടുകെട്ടുകളുമായി ഭാഗ്യദേവത അവന്റെ പടിവാതില്ക്കല് വന്നു മുട്ടും. എല്ലാ മനുഷ്യരിലും ഒരു ഭാഗ്യാന്വേഷി ഒളിഞ്ഞിരിപ്പുണ്ട്. അവസരം കിട്ടുമ്പോഴൊക്കെ അവരതൊന്നു പരീക്ഷിച്ചു നോക്കും. ഒരിക്കലെങ്കിലും ഒരു ലോട്ടറി ടിക്കറ്റ് എടുക്കാത്തവര് ചുരുക്കമാണ്. സ്ഥിരമായി ലോട്ടറി എടുത്ത് നിരാശ വിലയ്ക്കു വാങ്ങുന്നവരും ധാരാളം. നമ്മുടെ കേരള സര്ക്കാരിന്റെ ഖജനാവ് നിറയുന്നത് ഇവരുടെ കണ്ണീരിന്റെ കാശുകൊണ്ടാണല്ലോ! എന്റെ ചെറുപ്പകാലത്ത് ലോട്ടറി ടിക്കറ്റിന് ഒരു രൂപാ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ഒന്നാം സമ്മാനം ഒരു അംബാസിഡര് കാര്. പിന്നീട് കാറു കൂടാതെ, ഒരു ലക്ഷം രൂപ കൂടി ഉള്പ്പെടുത്തി. അത് കൂടുതല് ആകര്ഷണീയമാക്കി. ‘ഒരു രൂപാ നോട്ടു കൊടുത്താല് ഒരു ലക്ഷം കൂടെപ്പോരും….. ഭാഗ്യം കയറിവരുന്ന രഹസ്യം പാവം പയ്യനറിഞ്ഞില്ല അമ്പിളി പോലൊരു പെണ്ണും കെട്ടി അവനിന്നിമ്പാലയില് നടപ്പൂ……’…
