ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു

ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയുടെയും (GSC) സെന്റ് മേരീസ് ക്നാനായ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ “ഫലപ്രദമായ ആശയവിനിമയം” (Building Effective Communication) എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജനറൽ ക്ലാസ് പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വൻ വിജയമായി. ബെൻസലേം സെന്റ് ഗ്രിഗോറിയോസ് ചർച്ച് മിനിസ്റ്ററും, പ്രശസ്ത ഫാമിലി കൗൺസിലറും, തിയോളജിക്കൽ ബിരുദധാരിയുമായ സീന മാത്യു നയിച്ച സെഷനുകൾ സദസ്സിന് പുതിയ അറിവുകളും ആവേശവും പകരുന്നതായിരുന്നു. ഫിലഡൽഫിയ ബൈബറി റോഡിലെ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നടന്ന ചടങ്ങ് ഇടവക വികാരി റെന്നി എബ്രഹാം അച്ചൻ ഉദ്ഘാടനം ചെയ്തു. ചാക്കോ പുന്നൂസ് അച്ചൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകൾ പരിഹരിക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും സഹായിക്കുന്ന പ്രായോഗിക നിർദ്ദേശങ്ങൾ സീന മാത്യു ക്ലാസ്സിൽ പങ്കുവെച്ചു. രാവിലെ 11:30-ന് ആരംഭിച്ച ക്ലാസ്, പങ്കെടുത്തവരുടെ സജീവമായ…

മന്ത്ര ശാക്തെയം 2027 കൺവെൻഷന്റെ നാഷണൽ രജിസ്ട്രേഷൻ ചെയർ ആയി ബിന്ദു സുന്ദരൻ

ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് – MANTRAHയുടെ ശാക്തെയം 2027 കൺവെൻഷന്റെ നാഷണൽ രജിസ്ട്രേഷൻ ചെയർ ആയി ബിന്ദു സുന്ദരൻ ചുമതലയേറ്റു. ഹിന്ദു സംസ്കാരത്തോടും പാരമ്പര്യത്തോടും തത്ത്വചിന്തകളോടും ആഴത്തിലുള്ള സ്നേഹവും ദീർഘകാല പ്രതിബദ്ധതയും പുലർത്തുന്ന വ്യക്തിയാണ് ബിന്ദു സുന്ദരൻ. ഭർത്താവ് രവി സുന്ദരനും രണ്ട് മക്കളുമൊപ്പമാണ് അവർ ന്യൂയോർക്കിൽ താമസിക്കുന്നത്. ന്യൂയോർക്ക് സ്റ്റേറ്റ് പബ്ലിക് സ്കൂളിൽ ബയോളജി അധ്യാപികയായ ബിന്ദു, സമൂഹ-സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവും അതോടൊപ്പം വിവിധ കമ്മ്യൂണിറ്റി പരിപാടികളിലും സജീവ പങ്കാളിത്തം വഹിച്ചുവരുന്നു. ശ്രീമതി ബിന്ദു സുന്ദരൻ്റെ നേതൃത്വത്തിൽ SHAKTHEYAM 2027 കൺവെൻഷന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധമായും കാര്യക്ഷമമായും മുന്നേറും എന്ന് മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു.

കുപ്രസിദ്ധി നേടിയ ഒബ്ദുലിയ സാഞ്ചസ് വെടിയേറ്റ് മരിച്ച സംഭവത്തിൽ 27 വയസ്സുകാരിയെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

സാൻ ജോവാക്വിൻ കൗണ്ടി ( കാലിഫോർണിയ):അമേരിക്കയിൽ വർഷങ്ങൾക്ക് മുൻപ് സ്വന്തം സഹോദരിയുടെ മരണത്തിന് കാരണമായ കാറപകടം ഇൻസ്റ്റാഗ്രാമിൽ തത്സമയം സംപ്രേക്ഷണം ചെയ്ത് കുപ്രസിദ്ധി നേടിയ ഒബ്ദുലിയ സാഞ്ചസ് വെടിയേറ്റ് മരിച്ച സംഭവത്തിൽ 27 വയസ്സുകാരിയായ മോണിക്ക ബരാജാസിനെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. 18-ാം വയസ്സിൽ മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച സാഞ്ചസ്, തന്റെ 14 വയസ്സുകാരിയായ സഹോദരി കൊല്ലപ്പെട്ട അപകടം ഇൻസ്റ്റാഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഈ കേസിൽ ആറ് വർഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 26 മാസത്തെ ജയിൽവാസത്തിന് ശേഷം 2019-ൽ ഇവർ പുറത്തിറങ്ങി. കഴിഞ്ഞ ഡിസംബർ 2-ന് സ്റ്റോക്ടണിലെ ഗെർട്രൂഡ് അവന്യൂവിൽ വെച്ചാണ് സാഞ്ചസിനും കൂടെയുണ്ടായിരുന്ന ഒരാൾക്കും വെടിയേറ്റത്. സാഞ്ചസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും കൂടെയുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് മോണിക്ക ബരാജാസിനെ ഈ വാരാന്ത്യം പോലീസ് പിടികൂടിയത്.…

ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം

ക്വീൻസ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. (2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക). കോൺഫറൻസ് പ്രചാരണത്തിന്റെ…

ഇറാൻ യുദ്ധത്തിന്റെ ലക്ഷ്യം എങ്ങനെ കൈവരിക്കും? (എഡിറ്റോറിയല്‍)

“ഏറ്റവും കൂടുതൽ നുണകൾ പറയപ്പെടുന്നത് തിരഞ്ഞെടുപ്പിന് മുമ്പും, യുദ്ധ സമയത്തും, വേട്ടയാടലിനുശേഷവുമാണ്” എന്ന് പറയാറുണ്ട്. ഏതാണ്ട് അതേ അവസ്ഥയാണ് ഇപ്പോള്‍ ഇറാന്‍ യുദ്ധത്തിലും കാണുന്നത്. “യുദ്ധം ആരംഭിച്ചത് അമേരിക്കയല്ല, പക്ഷെ അമേരിക്ക അത് അവസാനിപ്പിക്കും” എന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പെന്റഗണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്നുതന്നെ തുടങ്ങാം. യുഎസും ഇസ്രായേലും പകൽ സമയത്ത് ആക്രമണം നടത്തി ഒരു പരമാധികാര രാഷ്ട്രത്തിന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത് ലോകം മുഴുവൻ കണ്ടു. അതേസമയം, ഇറാനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി തങ്ങൾക്ക് വിവരവും ലഭിച്ചിട്ടുണ്ടായിരുന്നില്ലെന്ന് പെന്റഗൺ യു എസ് കോണ്‍ഗ്രസില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതിനർത്ഥം പെന്റഗൺ കോൺഗ്രസിനോട് ഒരു കാര്യവും പെന്റഗൺ മേധാവി മാധ്യമങ്ങളോട് മറ്റെന്തെങ്കിലും പറയുകയും ചെയ്തു എന്നാണ്! അതുപോലെ, ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ആക്രമണമായിരിക്കും അതെന്നും…

രാശിഫലം (06-03-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്‌ത് തീര്‍ക്കേണ്ടതായിട്ടുണ്ടാകും. അത് ആലോചിച്ച് നിങ്ങള്‍ അല്‍പം നിരാശരാകും. എങ്കിലും കുടുംബത്തില്‍ നിന്നുള്ള പിന്തുണ നിങ്ങളെ ഊര്‍ജസ്വലരാക്കും. ദൂരത്തുള്ള ഒരു വ്യക്തിയുമായോ, കമ്പനിയുമായോ നിങ്ങള്‍ ബന്ധം സുദൃഢമാക്കും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല. കന്നി: നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ഇതിലൂടെ കൂടുതല്‍ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കും. നിങ്ങൾക്ക്‌ ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു. തുലാം: ഇന്ന് നിങ്ങൾ നിങ്ങൾ കോപം നിയന്ത്രിക്കുക. കഴിയുമെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. ഒരു കുടുംബാംഗവുമായി ഇന്ന് കലഹത്തിന് സാധ്യത. ശാരീരികമായ അസുഖങ്ങള്‍ ഇന്ന് നിങ്ങൾക്ക് പ്രശ്‌നമായേക്കാം. അപകടങ്ങള്‍ക്കെതിരെ ഇന്ന് നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് ലഭിക്കും. നിയമ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍…

മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി; കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും: ഡോ. അസ്ഹരി

നോളജ് സിറ്റി : കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് സംസ്ഥാന സര്‍ക്കാരിന്റെ എയ്ഡഡ് പദവി ലഭിച്ചത് കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകു്‌മെന്ന് മര്‍കസ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുന്ന ഈ തീരുമാനം, സംസ്ഥാനത്തെ യുനാനി വൈദ്യശാസ്ത്ര രംഗത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ്. ആരോഗ്യ മേഖലയില്‍ മര്‍കസ് നടത്തിവരുന്ന ദീര്‍ഘവീക്ഷണമുള്ള ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ എയ്ഡഡ് പദവി ലഭിച്ചതോടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ യുനാനി വൈദ്യശാസ്ത്രം പഠിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ആയുഷ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ പേര്‍ക്ക് ശാസ്ത്രീയമായ യുനാനി ചികിത്സ ലഭ്യമാക്കുന്നതിനും വഴിയൊരുക്കും. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ദീര്‍ഘകാല ആവശ്യമാണ് ഇതിലൂടെ…

ജി. സുധാകരനുമായി ചര്‍ച്ച നടത്തിയിട്ടില്ല; അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യം: കെസി വേണുഗോപാല്‍

ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരനുമായി നിലവില്‍ യാതൊരു രാഷ്ട്രീയ ചര്ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വ്യക്തമാക്കി. ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജി. സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണെന്നും, ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന നേതാവാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. എന്ത് തീരുമാനം എടുക്കണമെന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അതിന് ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ പ്രസക്തിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി. സുധാകരനും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. അതില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും കാത്തിരുന്ന് കാണാമെന്നുമാണ് തന്റെ നിലപാടെന്ന് വേണുഗോപാല്‍ പറഞ്ഞു. ദീര്‍ഘകാല രാഷ്ട്രീയാനുഭവവും പക്വതയും ഉള്ള നേതാവായതിനാല്‍ എന്ത് തീരുമാനമെടുക്കണമെന്ന് അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരന് മത്സരിക്കാന്‍ സീറ്റ് നല്‍കണമോയെന്നത്…

ഇറാൻ ജനതയോടൊപ്പം ഐക്യദാർഢ്യ രാവ് ഇന്ന്

മലപ്പുറം: അമേരിക്ക-ഇസ്രായേൽ ലോകഭീകരർ തകരട്ടെ; ഇറാൻ ജനതയോടൊപ്പം എന്ന ശീർഷകത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറാൻ ഐക്യദാർഢ്യ രാവ് ഇന്ന് (വെള്ളി) രാത്രി 930ന് മലപ്പുറത്ത്. വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ. ഷഫീഖ്, സെക്രട്ടറി നാസർ കീഴ്പറമ്പ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.വി. സഫീർഷ തുടങ്ങിയവർ പങ്കെടുക്കും.

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി

തിരുവനന്തപുരം: മുൻനിര എഐ, ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) സംരംഭങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വട്ടപ്പാറയിൽ സ്ഥിതി ചെയ്യുന്ന ശാന്തി മന്ദിരത്തിന് കിടക്കകൾ, മെത്തകൾ, വാട്ടർ ഡിസ്പെൻസറുകൾ, ടേബിളുകൾ എന്നിവ കൈമാറി. ഭവനരഹിതരായ വൃദ്ധരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുകയും അഭയം നൽകുകയും ചെയ്യുന്ന ശാന്തി മന്ദിരം, കേരള സർക്കാർ, കേരള പോലീസ്, സംസ്ഥാന സാമൂഹിക നീതി വകുപ്പ് എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. സി‌എസ്‌ആർ സംരംഭത്തിന്റെ ഭാഗമായി, കെയർ ഹോമിലെ താമസക്കാർക്ക് 50 കിടക്കകൾ, 75 കസേരകൾ, 6 ഡൈനിംഗ് ഡെസ്കുകൾ, വാട്ടർ ഡിസ്പെൻസറുകൾ എന്നിവ സംഭാവന ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിർദ്ധനരും , ഭവനരഹിതരുമായ ആളുകൾക്ക് ശാന്തി മന്ദിരം പരിചരണവും അഭയവും നൽകി വരുന്നു. കോടതി ഉത്തരവുകൾ വഴി…