കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ മാനസിക വികലത വര്‍ദ്ധിക്കുന്നു; സ്ത്രീകളുടെ ചിത്രങ്ങള്‍ മോഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഘത്തിലെ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു

കൊച്ചി: കേരളത്തില്‍ ഒരു കൂട്ടം യുവാക്കളെ പിടികൂടിയിരിക്കുന്ന മാനസിക വികലതയുടെ ഭയാനകമായ അവസ്ഥയെ സമകാലിക സംഭവങ്ങൾ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു. മോർഫിംഗിൽ ഏർപ്പെടുന്ന കുറ്റവാളികൾ വ്യാപകമാണ്, ഇര അവരുടെ ഇണയോ അധ്യാപകരോ സഹോദരിമാരോ ആണെങ്കിൽ പോലും അവർക്കതൊന്നും ഒരു പ്രശ്നമല്ല. തൃക്കാക്കര ഭാരത് മാതാ കോളേജിലെ വിദ്യാർത്ഥി നേതാവും തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുമായ എസ് ശ്രീഹരിയുടെ അറസ്റ്റ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ശ്രീഹരിയുടെ ഫോണിൽ നിന്ന് അദ്ധ്യാപകരുടെയും സഹപാഠികളുടെയും ഉൾപ്പടെ മോർഫ് ചെയ്ത ഫോട്ടോകൾ കണ്ടെത്തിയത് അവിശ്വസനീയമാണ്. ഈ ചിത്രങ്ങൾ പല ഗ്രൂപ്പുകളിലേക്കും പ്രചരിപ്പിച്ചത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഏറ്റുമാനൂർ എഞ്ചിനീയറിംഗ് കോളേജിലും മലപ്പുറത്തും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചിത്രമെന്നു പറയട്ടേ, കൊല്ലത്ത് ഒരു ഭർത്താവ് തന്റെ ഭാര്യയുടെ അശ്ലീല ചിത്രങ്ങൾ ചില വെബ്‌സൈറ്റുകൾക്ക് പണത്തിനായി വിറ്റു. ഇത്തരം വിഷയങ്ങൾ അന്വേഷിക്കുന്ന സ്വതന്ത്ര ഏജൻസിയായ പിഐ…

ഈജിപ്തിന്റെ ആകാശത്ത് ഇന്ത്യയുടെ ശക്തി പ്രതിധ്വനിക്കും; സെപ്റ്റംബർ 8 മുതൽ സാരംഗ് ടീം അതിശയകരമായ സ്റ്റണ്ടുകൾ പ്രദർശിപ്പിക്കും

ന്യൂഡൽഹി: ഈജിപ്തിലെ എൽ അലമൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ ‘എൽ അലമൈൻ ഇന്റർനാഷണൽ എയർഷോ’യിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പ്രശസ്തമായ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം ഈജിപ്തിൽ എത്തി. അന്താരാഷ്ട്ര എയർഷോ 2026 സെപ്റ്റംബർ 8 മുതൽ 10 വരെ നടക്കും. ലോകത്തിലെ ഏക അഞ്ച് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം ഇന്ത്യയും ഈജിപ്തും തമ്മിലുള്ള പ്രതിരോധ, നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെ പ്രതിഫലിപ്പിച്ചുകൊണ്ട് ഈജിപ്ഷ്യൻ ആകാശത്ത് അവരുടെ സമാനതകളില്ലാത്ത പറക്കൽ കഴിവുകൾ, കൃത്യതയുള്ള ഏകോപനം, പ്രൊഫഷണൽ കഴിവുകൾ എന്നിവ പ്രദർശിപ്പിക്കും. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) ‘ധ്രുവ്’ പ്രവർത്തിപ്പിക്കുന്നത് സാരംഗ് ടീമാണ്. സങ്കീർണ്ണമായ രൂപീകരണങ്ങൾ, താഴ്ന്ന ഉയരത്തിൽ പറക്കൽ, സമന്വയിപ്പിച്ച ആകാശ പ്രദർശനങ്ങൾ എന്നിവയ്ക്ക് ഈ ടീം ലോകമെമ്പാടും അറിയപ്പെടുന്നു. ഈ എയർ ഷോയിൽ, ടീം അവരുടെ പ്രശസ്തമായ ‘ഡോൾഫിൻ…

ഗൂർഖയിൽ വെള്ളപ്പൊക്കം നാശം വിതച്ചു; തേരാങ് നദി കരകവിഞ്ഞൊഴുകി; നാല് വീടുകളും ഒരു തൂക്കു പാലവും ഒലിച്ചുപോയി

കാഠ്മണ്ഡു: നേപ്പാളിലെ പർവതപ്രദേശമായ ഗൂർഖ ജില്ലയിൽ ഞായറാഴ്ച രാവിലെ തേരാങ് നദി കരകവിഞ്ഞൊഴുകിയത് കടുത്ത വെള്ളപ്പൊക്കത്തിന് കാരണമായി. ബുധി ഗന്ധകി നദീതടത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ ഒഴുക്കിൽ നാല് വീടുകളും ഒരു തൂക്കുപാലവും ഒലിച്ചു പോയി. എന്നാല്‍, ജലനിരപ്പ് ഉയരുന്നതിനെക്കുറിച്ച് സമയബന്ധിതമായ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് പ്രദേശവാസികൾ വീടുകൾ ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയത് ജീവഹാനിയോ സ്വത്ത് നഷ്ടമോ ഒഴിവാക്കി. ഓഗസ്റ്റ് 26 ന് ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിൽ നിന്ന് ഇതുവരെ 1,344 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അതേസമയം, ഏകദേശം 5,000 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. പ്രാഥമിക കണക്കുകൾ പ്രകാരം, ഈ പ്രകൃതിദുരന്തം ഏകദേശം 400 ബില്യൺ നേപ്പാൾ രൂപയുടെ നഷ്ടത്തിന് കാരണമായി. ഇത് ടൂറിസം വ്യവസായത്തെ നേരിട്ട് ബാധിക്കുകയും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള പീക്ക് സീസണിൽ ഹോട്ടൽ ബുക്കിംഗുകൾ റദ്ദാക്കുകയും ചെയ്തു. ഓഗസ്റ്റ്…

ബ്രിക്സ് ഉച്ചകോടി 2026: സെപ്റ്റംബർ 12 മുതൽ ലോക നേതാക്കൾ ഡൽഹിയിൽ ഒത്തുകൂടും; പുടിൻ-ഷി ജിൻപിംഗ് എന്നിവർ കൂടിക്കാഴ്ച നടത്തും

ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടി സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. ബ്രിക്‌സ് രാജ്യങ്ങളിലെ ഉന്നത നേതാക്കൾ, പങ്കാളി രാജ്യങ്ങളിലെ പ്രതിനിധികൾ, മറ്റ് ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂഡൽഹി: ഈ വർഷം ബ്രിക്‌സിന് ഇന്ത്യയാണ് അദ്ധ്യക്ഷം വഹിക്കുന്നത്, ഇതിന്റെ ഭാഗമായി 18-ാമത് ബ്രിക്‌സ് ഉച്ചകോടി തലസ്ഥാനമായ ഡൽഹിയിൽ നടക്കും. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഈ സുപ്രധാന യോഗം നടക്കുക. പങ്കാളി രാജ്യങ്ങളുടെയും മറ്റ് ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും പ്രതിനിധികൾക്കൊപ്പം അംഗരാജ്യങ്ങളുടെ ഉന്നത നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിക്സ് ഉച്ചകോടിക്കായി നിരവധി പ്രമുഖ ലോക നേതാക്കൾ ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും…

“സ്ത്രീകളെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല, മാന്യതയുടെ അതിരുകൾ ആരും ലംഘിക്കരുത്”; തൃഷ കേസിനെക്കുറിച്ച് ദളപതി വിജയ് നിയമസഭയിൽ ആക്രോശിച്ചു

തൃഷയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേര് പറയാതെ മുഖ്യമന്ത്രി ദളപതി വിജയ്, സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പ് നൽകി. ചെന്നൈ: നടി തൃഷയ്‌ക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങൾ തമിഴ്‌നാട് രാഷ്ട്രീയത്തെ വീണ്ടും ചൂടുപിടിപ്പിച്ചു. സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് മുഖ്യമന്ത്രിയും നടനുമായ ദളപതി വിജയ് ആരുടെയും പേര് പരാമർശിക്കാതെ നിയമസഭയിൽ ശക്തമായ സന്ദേശം നൽകി. രാഷ്ട്രീയത്തിലെ ആശയങ്ങളെയും നയങ്ങളെയും കുറിച്ച് ചൂടേറിയ ചർച്ചകൾ ഉണ്ടാകാമെങ്കിലും, സ്ത്രീകൾക്കെതിരായ അവഹേളനപരമായ ഭാഷ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് സ്വന്തം കുടുംബത്തിലെ സ്ത്രീകളെ കുറിച്ച് ചിന്തിക്കണമെന്ന് വിജയ് നിയമസഭയിൽ പറഞ്ഞു. തന്റെ രാഷ്ട്രീയ യാത്രയിൽ സ്ത്രീകൾക്ക് ഒരു പ്രധാന പങ്കുണ്ട് എന്നും സ്ത്രീകൾക്കെതിരായ ഒരു അപമാനകരമായ പരാമർശങ്ങളും താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കണമെന്നല്ലെന്നും വിജയ് പറഞ്ഞു. മുൻ…

ആകാശം നോക്കുന്ന ഭൂമിക: (ഷാഹുല്‍ പണിക്കവീട്ടില്‍)

വായനയുടെ ഇടനാഴിയിൽ അക്ഷരങ്ങൾ കൂട്ടിയിണക്കിയതാണ് ഞങ്ങളുടെ സൗഹൃദം ഇടയ്ക്കുള്ള സല്ലാപ സന്ദേശങ്ങളിലൂടെ അപരിചിതരുടെ ഇടത്താവളത്തിൽ നിന്നും ഞങ്ങൾ ഒരിക്കൽ പുറത്ത് കടന്നു കൂടുവിട്ട് സ്വതന്ത്രരായവരുടെ കൂട്ടത്തിൽ ഞങ്ങളും ചേർന്നു ഒരുമിച്ചുള്ള യാത്രയിൽ മരുഭൂമികൾ പ്രത്യക്ഷപ്പെട്ടപ്പോൾ അകലം കൂടുകയും ഒറ്റപെടുകയും ചെയ്തു നോക്കൂ..നമ്മുടെ അരികിലൂടെ ഒഴുകുന്ന ഈ പുഴ എത്രയോ കൂർത്തുമൂർത്ത പരുക്കൻ യാഥാർത്ഥ്യങ്ങളുടെ മുറിപ്പാടുകളും ഉടൽ നോവുമായ് ദുരിതദൂരം പിന്നിട്ടാണ് വരുന്നത് പ്രക്ഷുബ്ധതയുടെ കടൽമുഴക്കങ്ങളിൽ വീണൊടങ്ങുവാനാണു വിധിയെന്നറിഞ്ഞിട്ടും എത്ര സൗമ്യവും പ്രശാന്തവുമായിട്ടാണ് ആ പ്രയാണം … അത്ര സുഗമമല്ലാത്ത ജീവിത വീഥിയിൽ നാം തളരുമ്പോൾ ചുറ്റുമൊന്നു നോക്കൂ വേനൽ നുള്ളി വേദനിപ്പിച്ചാലും വസന്തം തൊട്ടുരുമ്മി ചിരിപ്പിച്ചാലും വർഷം വന്ന് തല്ലി തൊഴിച്ചാലും പച്ച ചിരിയുമായ് ആകാശം നോക്കി ആശ്ചര്യംകൊള്ളുന്ന ഭൂമിക നമ്മെ വിസ്മയിപ്പിക്കുന്നില്ലേ.. പിണക്കങ്ങളും ഇണക്കങ്ങളും കൊണ്ട് മാത്രം സജീവമാകില്ല നമ്മൾ സ്വപ്നം കാണും ജീവിതം ഓരോ…

കാനഡയിൽ വീണ്ടും തൃശൂർ ഗഡികളുടെ സംഗമം; ‘തൃശൂർ ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12ന് മിൽട്ടണിൽ

ടോറോന്റോ: കാനഡയിലെ തൃശൂർ സ്വദേശികളുടെയും തൃശൂരിനെ സ്നേഹിക്കുന്ന സുഹൃത്തുക്കളുടെയും കൂട്ടായ്മയായ *‘തൃശൂർ ഗഡീസ് ഇൻ കാനഡ’*യുടെ രണ്ടാമത് സംഗമം ‘ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12 ശനിയാഴ്ച മിൽട്ടൺ സ്പോർട്സ് സെന്റർ കമ്മ്യൂണിറ്റി പാർക്കിൽ നടക്കും. ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടികൾ. കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും നഗരങ്ങളിൽ നിന്നുമായി നൂറു കണക്കിന് തൃശൂർ സ്വദേശികളും കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുക്കും. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ തൃശൂരിന്റെ സൗഹൃദവും കൂട്ടായ്മയും ആഘോഷിക്കാനും പഴയ ബന്ധങ്ങൾ പുതുക്കാനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനുമുള്ള വേദിയായിരിക്കും പിക്നിക്. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ തരംഗം നയാഗ്രയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം, ആവേശകരമായ വടംവലി, ഫാമിലി ഗെയിംസ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിനോദ പരിപാടികൾ, വിവിധ രുചികളടങ്ങിയ സമൃദ്ധമായ ഭക്ഷണം എന്നിവ പിക്നിക്കിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വാട്ടർലൂവിലെ…

ലാന വാഷിംഗ്ടണ്‍ കൺവൻഷന്‍; സക്കറിയയും വിജെ ജെയിംസും മുഖ്യാതിഥികളായി പങ്കെടുക്കും

വാഷിംഗ്‌ടൺ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA)യുടെ പ്രാദേശിക കൺവൻഷൻ സെപ്റ്റംബർ 25 മുതൽ 27 വരെ വിർജീനിയയിലെ ലീഡ്സ്ബർഗിൽ നടക്കും. LANA യുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കൻ തലസ്ഥാന മേഖലയെ വേദിയാക്കി ഒരു കൺവൻഷൻ സംഘടിപ്പിക്കുന്നത്. നിലവിലെ LANA പ്രസിഡന്റ് സാമുവൽ യോഹന്നാന്റെയും സെക്രട്ടറി നിർമ്മല ജോസഫിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി, കൺവൻഷന്റെ ചെയർമാനായി എഴുത്തുകാരനായ വേണുഗോപാലൻ കോക്കോടനെയും കൺവീനറായി ഷിനോ കുര്യനെയും നിയോഗിച്ചുകൊണ്ടുള്ള കൺവെൻഷൻ കമ്മിറ്റി ഇതിനകം തന്നെ ഊർജ്ജസ്വലമായി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരായ പോൾ സക്കറിയയും വി. ജെ. ജെയിംസും കൺവൻഷന്റെ വിശിഷ്ട മുഖ്യാതിഥികളായി പങ്കെടുക്കും. അവരുടെ സാന്നിധ്യവും വിവിധ സാഹിത്യസംവാദങ്ങളും കൺവൻഷന് കൂടുതൽ ശ്രദ്ധേയമായ മാനം നൽകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളും കാനഡയും ഉൾപ്പെടുന്ന വടക്കേ അമേരിക്കയിൽ താമസിക്കുന്ന മലയാളി എഴുത്തുകാരെ ഒരുമിപ്പിക്കുന്ന…

ശേഷിപ്പുകൾ (കവിത): ജയശങ്കര്‍ പിള്ള

കടന്നുപോയ കാലത്തിന്റെ കാൽപ്പാടുകൾ, മുറ്റത്തെ മണ്ണിൽ ഇന്നും മായാതെ കിടക്കുന്നു. പറഞ്ഞുതീരാത്ത വാക്കുകളുടെ നിശ്ശബ്ദത, ചുവരുകളിൽ ഓർമ്മയായി തങ്ങിനിൽക്കുന്നു. നോക്കി ചിരിച്ച മുഖങ്ങൾ ചിത്രങ്ങളായി മാറുന്നു. തൊട്ടറിയാനാകാത്ത സ്നേഹം കാറ്റിൽ പാറിനടക്കുന്നു. വീണുപോയ ഇലകൾ മരത്തിന്റെ കഥാവശേഷം പോലെ. നമ്മൾ നടന്നുപോയ വഴികൾ നമ്മുടെ ഓർമ്മപൂകാളായ് മാറി. ജീവിതം, ഒടുവിൽ ബാക്കിവയ്ക്കുന്നത്?!! .. മൗനം. സ്നേഹിച്ച ഹൃദയങ്ങളിൽ ഒരു ചെറു വെളിച്ചം മാത്രം. കാലത്തിന്റെ ശേഷിപ്പുകൾ …

ഓണത്തിന്റെ ഒരുമ തുടരട്ടെ! (നിരീക്ഷണം): രാജു മൈലപ്ര

ലോകത്തിന്റെ ഏതു കോണിലായാലും, മലയാളികള്‍ ഒരു മനസ്സോടെ, ഒരു കുടക്കീഴില്‍ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഒരേയൊരു ഉത്സവമേയുള്ളൂ – ഓണം! അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ മാസങ്ങളോളം നീളുന്നു. ഒരേ നഗരത്തില്‍ തന്നെ, പല പേരുകളില്‍, പല മലയാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, പലവട്ടം ഓണസദ്യ ഉണ്ണുവാനുള്ള ഭാഗ്യം അമേരിക്കന്‍ മലയാളികള്‍ക്കുണ്ട്. ചെറിയ പടലപിണക്കങ്ങള്‍ മൂലം വഴിപിരിഞ്ഞവര്‍, മനോഹരമായി അലങ്കരിച്ച ഒരു പൂക്കളം പോല്‍, ഒരേ വേദിയില്‍ ഒരുമിക്കുന്നത് കാണുന്നത് സന്തോഷമുളവാക്കുന്ന ഒരു കാഴ്ചയാണ്. ഭാരവാഹികള്‍ മാറി വന്നാലും, ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്ന സാധാരണ മലയാളികള്‍ക്ക് ഇതൊന്നും ബാധകമല്ല. പരമ്പരാഗത ഓണക്കോടികള്‍ അണിഞ്ഞ് അവര്‍ ഒരുമിക്കുന്നു. ജാതി-മത-വര്‍ഗ-വര്‍ണ്ണ വിവേചനമില്ലാതെ ഒരുമിച്ചിരുന്ന് ‘ഒരേ ഇലയില്‍’ വിളമ്പുന്ന ഓണസദ്യ അവര്‍ ആസ്വദിക്കുന്നു. ഓണസദ്യ: ഓണാഘോഷങ്ങള്‍ കഴിഞ്ഞാലും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് ഓണസദ്യയുടെ രുചിയാണ്. ലഭ്യത അനുസരിച്ച് ഓണസദ്യ വാഴയിലയില്‍ വിളമ്പുന്നതാണ് അഭികാമ്യം. ഉപ്പേരി, പപ്പടം, എരിശേരി, പുളിശേരി,…