ഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് എട്ടുനോമ്പിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്‍റെ തിരുനാളും 2026 സെപ്റ്റംബര്‍ 12 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു. ജര്‍മ്മന്‍ടൗണിനു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ ബസിലിക്ക തീര്‍ത്ഥാടന കേന്ദ്രത്തില്‍ (The Basilica Shrine of Our Lady of the Miraculous Medal; 500 E. Chelten Avenue, Philadelphia, PA 19144) തുടര്‍ച്ചയായി ഇതു പതിനഞ്ചാം വര്‍ഷമാണു വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നല്‍കുന്നത്. സെപ്റ്റംബര്‍ 12 ശനിയാഴ്ച വൈകുന്നേരം നാലുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ റെക്ടര്‍ ഫാ. ജോണ്‍ കെറ്റല്‍ബര്‍ഗര്‍…
Author: ജോസ് മാളേയ്ക്കല്‍
ഹൂസ്റ്റണിൽ അന്തരിച്ച ഏലിയാമ്മ ജോർജ്ജിന്റെ സംസ്കാരം സെപ്റ്റംബർ 12 ശനിയാഴ്ച
ഹൂസ്റ്റൺ: ഏലിയാമ്മ ജോർജ്ജ് (88) ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ സെപ്റ്റംബർ 4, വെള്ളിയാഴ്ച സ്വവസതിയിൽ നിര്യാതയായി. ദീർഘകാലം ന്യൂയോർക്കിൽ ആരോഗ്യ രംഗത്തെ സേവനത്തിനുശേഷം ഭർത്താവ് സി.സി. ജോർജ്ജിനൊപ്പം ടെക്സ്സ്സിലെ മിസോറി സിറ്റിയിൽ ആയിരുന്നു താമസം. മല്ലപ്പള്ളി താമരശ്ശേരി ൽ കുടുംബാംഗമാണ്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. മക്കൾ: ജേക്കബ് ജോർജ്ജ് ( റോണി), സണ്ണി ജോർജ്ജ് മരുമക്കൾ: ലീന ജേക്കബ്, ജോയ്സി ജോർജ്ജ് കൊച്ചുമക്കൾ: സിറിൽ ജോർജ്ജ്, ജോസിയാ ജോർജ്ജ്, അബിഗേൽ ജോർജ്ജ്, മിഹാൽ ജേക്കബ് പൊതു ദർശനം: സെപ്റ്റംബർ 11, വെള്ളിയാഴ്ച 5. 30PM – 8. 30PM സംസ്കാര ശുശ്രൂഷ: സെപ്റ്റംബർ 12, ശനിയാഴ്ച 9AM – 11AM St. Mary’s Malankara Orthodox Church, 9915 Belknap Rd, Sugar Land, TX 77498 സംസ്കാരം:…
സിഡ്‌നിയിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കൾക്ക് സ്വീകരണവും കുടുംബസംഗമവും
സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ വേൾഡ് മലയാളി കൗൺസിലിന്റെ (WMC) NSW Sydney Australia ടീമിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഷാനു മജീദ് ചെയർമാനായും അസ്ലം ബഷീർ പ്രസിഡന്റായും ഡോ. ഷിനു കിരൺ സെക്രട്ടറിയായും ചുമതലയേറ്റു. മറിയം കാദിരി ട്രഷറർ, കിരൺ ജിനാൻ വൈസ് പ്രസിഡന്റ്, അഫ്സൽ എസ്.ആർ. ജോയിന്റ് സെക്രട്ടറി, ലിസ ബിനു, വിപിൻ കെന്നത്ത് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും പ്രവർത്തിക്കും. ആഷിക് ടി.കെ., ഡോ. സോണി ജേക്കബ് എന്നിവർ അഡ്വൈസറി കമ്മിറ്റി അംഗങ്ങളാണ്. ഫാർ ഈസ്റ്റ് റീജിയൻ സന്ദർശനത്തിന്റെ ഭാഗമായി സിഡ്നിയിൽ എത്തിയ WMC ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർക്ക് സിഡനി പ്രൊവിൻസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ്…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 16): ജയശങ്കര്‍ പിള്ള
ശ്രീ നാരായണ ഗുരുവും ആചാരങ്ങളുടെ പുനർവായനയും അന്ധവിശ്വാസത്തിൽ നിന്ന് ആത്മീയതയിലേക്ക് ശ്രീ നാരായണ ഗുരുവിന്റെ സാമൂഹിക നവോത്ഥാനദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് മനുഷ്യനെ അനാവശ്യമായ ഭയങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കുക എന്നതായിരുന്നു. അദ്ദേഹത്തിന്റെ ദർശനം പഴയ ആചാരങ്ങളെ മുഴുവനായി നിരാകരിക്കുന്നതായിരുന്നില്ല; മറിച്ച് ഓരോ ആചാരത്തിന്റെയും പിന്നിലുള്ള ആശയം എന്താണ്, അത് മനുഷ്യജീവിതത്തിന് എന്ത് നൽകുന്നു, അത് മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും ആത്മാഭിമാനത്തെയും സാമൂഹിക പുരോഗതിയെയും സഹായിക്കുന്നുണ്ടോ എന്നതായിരുന്നു പ്രധാന ചോദ്യം. മനുഷ്യന്റെ നന്മ, വിവേകം, സ്നേഹം, സമത്വം, ആത്മീയബോധം എന്നിവയ്ക്ക് വിരുദ്ധമായി മാറുന്ന ആചാരങ്ങൾ ഉപേക്ഷിക്കപ്പെടണം എന്നതാണ് ഗുരുവിന്റെ ചിന്തയുടെ അന്തസ്സത്ത. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നവോത്ഥാന പ്രവർത്തനം ഒരു മതവിരുദ്ധ പ്രസ്ഥാനമായിരുന്നില്ല; മറിച്ച് മതജീവിതത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് ശുദ്ധീകരിച്ച് ആത്മീയതയുടെയും മാനവികതയുടെയും തലത്തിലേക്ക് ഉയർത്താനുള്ള ശ്രമമായിരുന്നു. പുലകുളി, വാലായ്മ തുടങ്ങിയ മരണാനന്തര ആചാരങ്ങൾ പലപ്പോഴും…
രാശിഫലം (08-09-2026 ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലതായിരിക്കില്ല. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്തു നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ സാദ്ധ്യതയുണ്ട്. കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. ചില മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൂചനകൾ ഇന്ന് ലഭിച്ചേക്കാം. തുലാം: നിങ്ങളുടെ വീട്ടിലെയും ജോലിസ്ഥലത്തെയും സ്വരച്ചേർയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും. വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താൽക്കാലികമായ തടസങ്ങൾ നേരിടേണ്ടിവന്നേക്കാം. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു…
താങ്കള്‍ വായും പിടിയും നഷ്ടപ്പെട്ട കോടാലിയായി മാറരുത്; ജി സുധാകരനെ പരിഹസിച്ച് മുന്‍ എം എല്‍ എ എച്ച് സലാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുൻ എംഎൽഎയും സിപിഎം നേതാവുമായ എച്ച്. സലാം രംഗത്തെത്തി. സുധാകരനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച സലാം, തന്റെ സ്വത്തുക്കളും മറ്റ് സാമ്പത്തിക വിവരങ്ങളും വെളിപ്പെടുത്താൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്ക് വെളിപ്പെടുത്താൻ സുധാകരൻ തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു. ഭാര്യയുടെയും മകന്റെയും പേരിൽ പറവൂരിൽ ഉൾപ്പെടെ ഭൂമിയും മറ്റ് സ്വത്തുക്കളും വാങ്ങാൻ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നും സലാം ചോദിച്ചു. അഴിമതി വിരുദ്ധ പോരാളിയായി സ്വയം അവതരിപ്പിക്കുന്ന സുധാകരൻ തന്റെ കുടുംബത്തിന്റെ സ്വത്തുക്കളും മകന്റെ എൻആർഐ അക്കൗണ്ടുകളുടെ വിശദാംശങ്ങളും വെളിപ്പെടുത്താൻ തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു. സലാമിന്റെ പോസ്റ്റ്: വായും പിടിയും നഷ്ടപ്പെട്ട ഒരു കോടാലിയായി മാറരുത്… അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ പറയുന്ന എല്ലാ അസംബന്ധങ്ങൾക്കും ഞാൻ…
സത്യ നികേതൻ ദുരന്തത്തിൽ ആഘാതമേറ്റ വിദ്യാർത്ഥികൾക്കായി ഡൽഹി സർവകലാശാല കോളേജുകൾ വീണ്ടും തുറന്നു; 72 വിദ്യാർത്ഥികൾ അഭയം തേടി
സത്യ നികേതൻ സംഭവത്തെത്തുടർന്ന്, അടുത്തുള്ള പിജികളിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചു. ഡൽഹി സർവകലാശാലയിലെ നിരവധി കോളേജുകൾ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും മറ്റ് അവശ്യ സൗകര്യങ്ങളും ഒരുക്കാൻ മുന്നോട്ടുവന്നു. ന്യൂഡൽഹി: സത്യ നികേതൻ സംഭവത്തെത്തുടർന്ന്, സൗത്ത് ഡൽഹിയിൽ താമസിക്കുന്ന നിരവധി വിദ്യാർത്ഥികൾ സുരക്ഷയെയും താമസ സൗകര്യങ്ങളെയും കുറിച്ച് ആശങ്കകൾ നേരിടുന്നു. ഈ ദുഷ്‌കരമായ സമയത്ത് സഹായിക്കാൻ നിരവധി ഡൽഹി യൂണിവേഴ്‌സിറ്റി കോളേജുകൾ മുന്നോട്ട് വന്നിട്ടുണ്ട്. ശ്രീ വെങ്കിടേശ്വര കോളേജ്, രാം ലാൽ ആനന്ദ് കോളേജ്, ഷഹീദ് ഭഗത് സിംഗ് കോളേജ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ദുരിതബാധിത വിദ്യാർത്ഥികൾക്ക് താമസ സൗകര്യവും അവശ്യ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഹോസ്റ്റലുകളിലും ഒഴിഞ്ഞ ക്ലാസ് മുറികളിലും വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കും കോളേജ് കാന്റീനിൽ നിന്ന് താമസ സൗകര്യം ഒരുക്കാനും കോളേജുകൾക്ക് അനുവാദമുണ്ട്.…
ദുർഗാ പൂജയ്ക്ക് മുന്നോടിയായി മമത ബാനർജിയുടെ നിയമങ്ങൾ ബിജെപി അട്ടിമറിച്ചു; അഷ്ടമി ദിനത്തിൽ മദ്യവും ഡിജെയും നിരോധിച്ചു
പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ ദുർഗാ പൂജയുമായി ബന്ധപ്പെട്ട് നിരവധി പുതിയ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്, അതിൽ മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പനയ്ക്ക് പൂർണ്ണ നിരോധനവും ഡിജെ നിരോധനവും ഉൾപ്പെടുന്നു. ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഈ വർഷം ദുർഗാ പൂജ ആഘോഷങ്ങൾ ചില മാറ്റങ്ങളോടെ നടക്കും. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ ആദ്യത്തെ പ്രധാന ദുർഗാ പൂജ ആഘോഷമാണിത്. മഹാ അഷ്ടമി ദിനത്തിൽ മദ്യം വിൽക്കുന്നതിനുള്ള നിരോധനം മുതൽ ഡിജെകൾക്കുള്ള നിരോധനം വരെ പൂജാ കമ്മിറ്റികൾക്കായി മുഖ്യമന്ത്രി സുവേന്ദു അധികാരി നിരവധി പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. മഹാഷ്ടമി ദിനത്തിൽ പശ്ചിമ ബംഗാളിൽ ഉടനീളം മദ്യം വിൽക്കുന്നതും വിളമ്പുന്നതും പൂർണ്ണമായി നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ കാലയളവിൽ മദ്യശാലകളും ബാറുകളും അടച്ചിരിക്കും. ഉത്സവത്തിന്റെ മതപരവും സാംസ്കാരികവുമായ അന്തസ്സ് നിലനിർത്താൻ പൂജാ കമ്മിറ്റികളോട് സർക്കാർ അഭ്യർത്ഥിച്ചു. ഈ വർഷം, പരമ്പരാഗത…
നോർത്തേൺ ഓസ്ട്രേലിയൻ സംസ്ഥാന പാർലമെന്റിൽ WMC ഗ്ലോബൽ നേതാക്കൾക്ക് ഊഷ്മള സ്വീകരണം
ചീഫ് മിനിസ്റ്ററെയും മന്ത്രി ജിൻസൺ ചാർൽസിനെയും കേരളത്തിലേക്കും വാഷിങ്ടൺ ഗ്ലോബൽ കോൺഫറൻസിലേക്കും ക്ഷണിച്ചു. ഡാർവിൻ: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ നേതാക്കൾക്ക് നോർത്തേൺ ഓസ്ട്രേലിയൻ സംസ്ഥാന പാർലമെന്റിൽ ഊഷ്മള സ്വീകരണം. ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാരോ, മന്ത്രി ജിൻസൺ ചാർൽസ് എന്നിവരുമായി WMC നേതാക്കൾ കൂടിക്കാഴ്ച നടത്തി. WMC ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേരളവും നോർത്തേൺ ഓസ്ട്രേലിയയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രവാസി മലയാളികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ചർച്ചയായി. ചീഫ് മിനിസ്റ്റർ ലിയ ഫിനോക്ക്യാരോയെയും മന്ത്രി ജിൻസൺ ചാർൽസിനെയും കേരളം സന്ദർശിക്കാനും അമേരിക്കയിലെ വാഷിങ്ടൺ ഡി.സി.യിൽ നടക്കുന്ന WMC ഗ്ലോബൽ കോൺഫറൻസിൽ…
സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി കൂടി അറസ്റ്റില്‍; കുടുതല്‍ അറസ്റ്റുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍
കൊച്ചി: സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ പങ്കാളിയാണെന്ന ആരോപണത്തെത്തുടര്‍ന്ന് മറ്റൊരു കോളേജ് വിദ്യാര്‍ത്ഥി കൂടി അറസ്റ്റിലായി. മാവേലിക്കര ഐഎച്ച്ആർഡി കോളജ് വിദ്യാർത്ഥിയും, ആലപ്പുഴ കുരട്ടിശേരി സ്വദേശിയുമായ സനീഷ് (20) ആണ് അറസ്റ്റിലായത്. ഇതോടെ, ഈ കുറ്റകൃത്യത്തില്‍ അന്വേഷണം കൂടുതൽ ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഉറപ്പായി. തൃക്കാക്കര ഭാരത മാതാ കോളേജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയായ വി.എസ്. ശ്രീഹരി ഉൾപ്പെടുന്ന എട്ടംഗ സംഘത്തിലെ കണ്ണിയാണ് സനീഷ്. ശ്രീഹരിയും സനീഷും പരസ്പരം വ്യക്തിപരമായി പരിചയക്കാരല്ല. ഇവര്‍ സോഷ്യൽ മീഡിയ വഴിയാണ് ബന്ധം പുലർത്തിയിരുന്നത്. സനീഷ് മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കിട്ടതായി സൈബര്‍ പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് പിടിക്കപ്പെട്ടതോടെ കുറ്റകൃത്യത്തിന് ഉപയോഗിച്ച ടെലിഗ്രാം ഗ്രൂപ്പുകൾ കുറ്റവാളികള്‍ പൂർണ്ണമായും ഇല്ലാതാക്കിയതായി പോലീസ് പറയുന്നു. ടെലിഗ്രാമിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.…
