വാഷിംഗ്ടൺ: ചൈനയിലെ പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്ധനും “ചൈനയുടെ നോസ്ട്രഡാമസ്” എന്നറിയപ്പെടുന്നതുമായ ജിയാങ് സിക്വിൻ, 2027-ലെ തന്റെ പുതിയ പ്രവചനങ്ങളിലൂടെ ആഗോള വേദിയിൽ ഒരു കോളിളക്കം സൃഷ്ടിച്ചു. ഡൊണാൾഡ് ട്രംപിന്റെ 2024 ലെ തിരഞ്ഞെടുപ്പ് വിജയവും യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷവും മുമ്പ് കൃത്യമായി പ്രവചിച്ച ജിയാങ് ഇപ്പോൾ വിനാശകരമായ ഇറാൻ യുദ്ധം, യുഎസ് സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, നിർബന്ധിത സൈനിക സേവനത്തിന്റെ ആമുഖം എന്നിവ അവകാശപ്പെടുന്നു. ഇറാനുമായുള്ള നിലവിലുള്ള സംഘർഷം ഇനി വ്യോമാക്രമണങ്ങളിൽ മാത്രമായി ഒതുങ്ങില്ല, മറിച്ച് ഒരു നീണ്ടു നിൽക്കുന്ന കരയുദ്ധമായി വളരുമെന്ന് ജിയാങ് സിക്കിൻ പറയുന്നു. ഇറാനിൽ കരസേനയെ വിന്യസിക്കാൻ യു എസ് പ്രസിഡന്റ് നിർബന്ധിതനാകുമെന്നും അത് 10 മുതൽ 20 വർഷം വരെ സംഘർഷം നീട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കണക്കാക്കുന്നു. ഈ തീവ്രമായ യുദ്ധത്തിന് ഗണ്യമായ എണ്ണം സൈനികരെ ആവശ്യമായി വരും, ഇത് 2027 ഓടെ…
Author: .
സാഹിത്യവേദി സെപ്റ്റംബർ 11-ന്; സുസ്മേഷ് ചന്ദ്രോത്തിന്റെ നോവൽ ‘വഴിച്ചെണ്ട’ ചർച്ച ചെയ്യുന്നു
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം സെപ്റ്റംബർ 11 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ബൃഹത്തായ നോവലാണ് സുസ്മേഷ് ചന്ദ്രോത്തിന്റെ ‘വഴിചെണ്ട’. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ കേരളത്തിന്റെ സാമൂഹ്യ ചരിത്രം ഈ നോവലിന്റെ പശ്ചാത്തലത്തിൽ കാണാം. ഒരു കുടുംബജീവിതം ഒഴികെ മറ്റൊന്നും ആഗ്രഹിക്കാത്ത ഒരുവന്റെ ജീവിതാനുഭവങ്ങളെ അയാളുടെ തന്നെ കാഴ്ചപ്പാടിലുള്ള വർണ്ണനയിലൂടെ കേരളത്തിന്റെയും രാജ്യത്തിന്റെയും അതതു കാലത്തെ അവസ്ഥകൾ ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഈ നോവലിനെക്കുറിച്ചുള്ള ഒരു പരിചയപ്പെടുത്തൽ ശ്രീ ആർ എസ് കുറുപ്പ് അവതരിപ്പിക്കുന്നതാണ്. നോവലിസ്റ്റ് സുസ്മേഷ് ചന്ദ്രോത്തും ചർച്ചയിൽ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സുസ്മേഷ് ചന്ദ്രോത്തിന് 2011-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളത്തിനുള്ള ആദ്യ യുവ പുരസ്‌കാരം,…
ലോസ് ഏഞ്ചൽസിലെ സൗത്ത് ബേ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെ ഭൂചലനം
ലോസ് ഏഞ്ചൽസ് : സൗത്ത് ബേ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെ ചെറിയ ഭൂചലനം അനുഭവപ്പെട്ടു. യു.എസ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കുകൾ പ്രകാരം റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കോംപ്ട്ടണിൽ നിന്ന് രണ്ട് മൈൽ തെക്കുകിഴക്കായി ഭൂമിക്കടിയിൽ ഏകദേശം എട്ട് മൈൽ ആഴത്തിലാണ്. അർദ്ധരാത്രി കഴിഞ്ഞ് 12:15-ഓടെയാണ് ഭൂചലനമുണ്ടായത്. പ്രദേശവാസികൾക്ക് പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. വലിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശമായ ദക്ഷിണ കാലിഫോർണിയയിലാണ് ഈ ചെറിയ ചലനം ഉണ്ടായിരിക്കുന്നത് എന്നത് ആശങ്ക ഉയർത്തുന്നുണ്ട്. സാൻ ആൻഡ്രിയാസ്, സാൻ ജാസിന്റോ തുടങ്ങിയ പ്രധാന ഭൂകമ്പ മേഖലകൾ സംഗമിക്കുന്ന കജോൺ പാസ് (Cajon Pass) പോലുള്ള ഭാഗങ്ങളിൽ ഭൂമിക്കടിയിലെ ടെക്റ്റോണിക് സമ്മർദ്ദം കഴിഞ്ഞ 1,000 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.…
ലേബർ ഡേ 2026: അമേരിക്കയെ പടുത്തുയർത്തിയ കരങ്ങളെ ആദരിക്കുന്ന ദിനം: സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ
2026 സെപ്റ്റംബർ 7 തിങ്കളാഴ്ച അമേരിക്കയിലുടനീളം ലേബർ ഡേ (തൊഴിൽ ദിനം) ആഘോഷിക്കുകയാണ്. മിക്ക അമേരിക്കക്കാർക്കും ഇത് ദീർഘിച്ച ഒരു വാരാന്ത്യമാണ്; കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കാനും, വിനോദയാത്രകൾക്കും, ഷോപ്പിംഗിനും, കായികവിനോദങ്ങൾക്കും, വേനൽക്കാലത്തിന് വിടപറയാനുമുള്ള ഒരു സമയം. അതുകൊണ്ടുതന്നെ, വേനൽക്കാലത്തിന്റെ ഔദ്യോഗികമല്ലാത്ത സമാപനമായാണ് പലരും ഈ ദിനത്തെ കാണുന്നത്. എന്നാൽ ലേബർ ഡേ എന്നത് വെറുമൊരു അവധിദിവസം മാത്രമല്ല. അമേരിക്കയെ ഇന്നത്തെ നിലയിൽ പടുത്തുയർത്താനും അതിനെ ശക്തമായി നിലനിർത്താനും അഹോരാത്രം പ്രയത്നിച്ച ദശലക്ഷക്കണക്കിന് മനുഷ്യരുടെ അധ്വാനത്തെ ഓർമ്മിക്കാനും ആദരിക്കാനുമുള്ള ദിനമാണിത്. അമേരിക്കൻ തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളുടെ ആഘോഷമായാണ് യു.എസ്. തൊഴിൽ വകുപ്പ് ലേബർ ഡേയെ വിശേഷിപ്പിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും, ന്യായമായ വേതനത്തിനും, കൃത്യമായ ജോലി സമയത്തിനും, തൊഴിലാളികളുടെ ആത്മാഭിമാനത്തിനും വേണ്ടി ഉയർന്നുവന്ന തൊഴിലാളി പ്രസ്ഥാനങ്ങളിലാണ് ഈ ദിനത്തിന്റെ വേരുകൾ കിടക്കുന്നത്. വ്യവസായ വിപ്ലവകാലത്ത്…
അതിർത്തി പുനർനിർണ്ണയത്തിലൂടെ ലക്ഷ്യമിട്ട സീറ്റുകളിൽ പകുതിയും റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്ടപ്പെടാൻ സാധ്യത
വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ജനപ്രതിനിധി സഭയിൽ (ഹൗസ്) ഭൂരിപക്ഷം നിലനിർത്താൻ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണ്ണയിച്ച് സീറ്റുകൾ കൂട്ടാൻ ശ്രമിച്ച റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. പുതിയ അതിർത്തികൾ നിശ്ചയിച്ച പല മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നേരിടുന്നത്. ടെക്സസ്, ഫ്ലോറിഡ, ഒഹായോ, നോർത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലെ സുരക്ഷിതമെന്ന് കരുതിയ സീറ്റുകളിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനുപുറമെ, മിസോറി സുപ്രീം കോടതി ഒരു സീറ്റിലെ അതിർത്തി മാറ്റം റദ്ദാക്കിയത് പാർട്ടിക്ക് കൂടുതൽ തിരിച്ചടിയായി. തെക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ചുരുക്കം ചില സീറ്റുകൾ അധികമായി ലഭിച്ചേക്കാമെങ്കിലും, പ്രാരംഭത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ വളരെ കുറഞ്ഞ നേട്ടം മാത്രമേ പാർട്ടിക്ക് ഉണ്ടാകൂ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പ്രസിഡന്റ് ട്രംപിന്റെ കുറഞ്ഞ ജനപ്രീതിയും ഇറാൻ യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളുമാണ് പാർട്ടിക്ക് തിരിച്ചടിയാകുന്നത്. കൂടുതൽ വിവരങ്ങൾക്കും തത്സമയ അപ്‌ഡേറ്റുകൾക്കുമായി വിവരങ്ങൾ ഔദ്യോഗിക…
രാശിഫലം (06-09-2026 ഞായർ)
ചിങ്ങം ഈ ദിനം ഉയര്‍ന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും കന്നി ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും തുലാം ബിസിനസില്‍ നല്ലവരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നല്ല ദിവസമായി കരുതാം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ത്ഥയാത്രക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക.വിദേശത്തുനിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന…
‘കനിവ് ‘പുരസ്ക്കാരം റെജി ചെറിയാൻ എംഎൽഎ ക്ക് സമ്മാനിച്ചു
എടത്വാ : ആനപ്രമ്പാല്‍ ജലോത്സവ സമിതിയുടെ പ്രഥമ ജീവകാരുണ്യ അവാര്‍ഡ് ‘കനിവ് പുരസ്ക്കാരം’ ആര്‍സി ഫൗണ്ടേഷന്‍ ചെയര്‍മാനും, കുട്ടനാട് എംഎല്‍എ യുമായ റെജി ചെറിയാന് വര്‍ക്കിങ് ചെയര്‍മാന്‍ ബിജു പറമ്പുങ്കല്‍ സമ്മാനിച്ചു. കുട്ടനാട് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന 7-ാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ആനപ്രമ്പാല്‍ ജലോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങി ലാണ് അവാർഡ് സമ്മാനിച്ചത്. ജലോത്സവ പൊതു സമ്മേളന ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപിയും ജലോല്‍സവ ഉദ്ഘാടനം റെജി ചെറിയാന്‍ എംഎല്‍എയും നിര്‍വ്വഹിച്ചു. എഎസ്പി ജെ. ഉമേഷ് കുമാര്‍ വിളംബര സന്ദേശം നല്‍കി. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ റ്റി.സി. മോഹനന്‍ തേന്നിശ്ശേരി മാസ്റ്റര്‍ ഓഫ് സെറിമണി നിവ്വഹിച്ചു. ബിഷപ് തോമസ് കെ. ഉമ്മന്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. ചെയര്‍മാന്‍ ഷാജി കറുകത്ര അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റിജിന്‍ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു…
തൃശൂർ കൈപ്പമംഗലം ദേശീയ പാതയിലുണ്ടായ വാഹനാപകടം: സര്‍ക്കാര്‍ റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍ തൃശൂർ കൈപ്പമംഗലം ദേശീയ പാതയിലുണ്ടായ വാഹനാപകടം: സര്‍ക്കാര്‍ റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍ തൃശൂർ കൈപ്പമംഗലം ദേശീയ പാതയിലുണ്ടായ വാഹനാപകടം: സര്‍ക്കാര്‍ റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍
തിരുവനന്തപുരം: തൃശൂര്‍ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിക്കാനുണ്ടായ സാഹചര്യം വളരെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു. നാലുവരി പാതയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന ദേശീയപാത 66-ൽ ആവർത്തിച്ച് വാഹനാപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ റോഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ കേരള സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ന് (ശനിയാഴ്ച) മന്ത്രി പി കെ ബഷീർ പറഞ്ഞു. അമിത വേഗത, മോശം വെളിച്ചം, അശാസ്ത്രീയമായ ഗതാഗത ക്രമീകരണങ്ങൾ, അപര്യാപ്തമായ സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്താനും, റോഡ് തുറക്കുന്നതിനു മുമ്പ് എല്ലാ റോഡ് സുരക്ഷാ നടപടികളും നിലവിലുണ്ടെന്ന് ഉറപ്പാക്കാനും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേശീയപാതയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ മറ്റു വാഹനങ്ങൾ ഇടിച്ചുകയറി ഉണ്ടാകുന്ന സമീപകാല അപകടങ്ങൾ ചൂണ്ടിക്കാട്ടിയ…
സിനിമാ തിയേറ്ററുകൾക്ക് നിയന്ത്രണം വേണം : കെ. ആനന്ദകുമാർ
മൾട്ടിപ്ലക്സുകൾ അടക്കമുള്ള സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിലെ ടിക്കറ്റ് / ഭക്ഷണ നിരക്കുകൾ നിയന്ത്രിക്കാൻ സർക്കാർ നിയമനിർമ്മാനം നടത്തണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കിന് യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയാണ്. ഓരോ തിയേറ്റർ ഉടമയും അവരവർക്കിഷ്ടമുള്ള പോലെ ടിക്കറ്റ് ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ ചലച്ചിത്ര നിർമ്മാണ – വിതരണ സംഘടനകളും ഇടപെടണം. അതുപോലെ പുറത്തുനിന്നുള്ള ഭക്ഷണ സാധനങ്ങൾ വിലക്കുകയും തീയേറ്ററിൽ ലഭിക്കുന്ന ഭക്ഷണത്തിന് പുറത്ത് ഉള്ളതിനേക്കാൾ പലമടങ്ങ് വില ഈടാക്കുകയും ചെയ്യുന്ന പ്രവണത കർശനമായി തടയണം. വില നിയന്ത്രിക്കാനും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാനും അതനുസ്സരിച്ചാണോ വിൽക്കുന്നത് എന്നത് നിരീക്ഷിക്കാനും സർക്കാർ സംവിധാനം ഏർപ്പെടുത്തണം. തിയേറ്ററുകൾ സ്വകാര്യ സ്വത്താണെന്ന സുപ്രീം കോടതി നിരീക്ഷണത്തിനെതിരെ, തിയേറ്ററുകൾ പൊതുഇടമായി പ്രഖ്യാപിക്കുന്നതിന് നിയമനിർമ്മാണം നടത്തുകയോ കോടതിയെ സമീപിക്കുകയോ വേണം. തിയേറ്ററുകൾക്ക്, ലഭ്യമാക്കുന്ന…
ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ചിറയിന്‍കീഴില്‍ നടന്ന കൈയ്യാങ്കളിയെന്ന് രമ്യ ഹരിദാസ് എംഎല്‍എ
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളുമായുള്ള സംഘർഷത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ് എംഎൽഎ. കിഴുവില്ലം ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമായിരുന്നു അതെന്നും, താന്‍ പാർട്ടി നിലപാടിൽ ഉറച്ചുനിന്നതാണെ കാരണമെന്നും അവര്‍ പറഞ്ഞു. തന്നെക്കുറിച്ച് സജിത്തും മറ്റുള്ളവരും വാട്‌സ്ആപ്പ് വഴി വളരെ മോശമായ പ്രചാരണം നടത്തിയെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഇതുസംബന്ധിച്ച് കെപിസിസിയിൽ പരാതി നൽകിയിരുന്നു. ഇരുവിഭാഗങ്ങളുമായും അവർ സഹകരിച്ചില്ല. ഇരുവിഭാഗത്തെയും വിളിച്ച് സംസാരിച്ചു. എന്നാൽ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോയി, രമ്യ വ്യക്തമാക്കി. ഒരു ജനപ്രതിനിധി എന്ന നിലയിൽ, പക്ഷം പിടിക്കുന്നത് ശരിയല്ല. രണ്ട് വിഭാഗവും നടത്തിയ കൺവെൻഷനിൽ പങ്കെടുക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചു. ഇതിനെത്തുടർന്ന് വാട്ട്‌സ്ആപ്പിൽ വളരെ മോശം ഭാഷാപ്രയോഗം നടത്തി. മാധ്യമങ്ങൾക്ക് മുന്നിൽ പറയാൻ കഴിയാത്ത തരത്തിലുള്ളതായിരുന്നു അവ. അതിന് നേതൃത്വം നൽകിയത് സജിത്താണ്. ആഭ്യന്തരമന്ത്രിയോട് ഇക്കാര്യം പരാതിപ്പെട്ടതായും രമ്യ ഹരിദാസ്…
