ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘കൈരളി’ എന്ന മലയാള പ്രസിദ്ധീകരണം ആയിടെയാണ് ശ്രദ്ധയിൽ പെട്ടത്. സാഹിത്യ രചനകൾക്ക് പ്രമുഖമായ പരിഗണന നൽകിക്കൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന കൈരളി തികച്ചും സൗജന്യമായിട്ടാണ് വിതരണം ചെയ്തിരുന്നത്. അന്ന് നിലവിൽ ഉണ്ടായിരുന്ന മറ്റൊരു പത്രമായ ‘ മലയാളം പത്രം ‘ വരിസംഖ്യയായി നിശ്ചയിച്ചിരുന്ന തുക മുൻകൂറായി അടച്ചാൽ മാത്രമേ ലഭ്യമാകുമായിരുന്നുള്ളു എന്നതിനാൽ സൗജന്യമായി ലഭിച്ചിരുന്ന കൈരളിയെയാണ് അധികം ജനങ്ങളും വായനക്കായി ആശ്രയിച്ചിരുന്നത്. ചിക്കാഗോയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളാ എക്സ്പ്രസ്, ഫിലഡൽഫിയയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം വാർത്ത, ന്യൂയോർക്കിൽ നിന്ന് തന്നെയുള്ള മാസികയായ ‘ജനനി ‘ എന്നിവയായിടുന്നു അന്ന് നിലവിലുണ്ടായിരുന്ന മറ്റു പ്രമുഖ പ്രസിദ്ധീകരണങ്ങൾ. നാടക രചനയിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന എനിക്ക് ഇവിടെ അതിനുള്ള സാധ്യതകൾ വളരെ ശുഷ്‌ക്കമാണെന്നു ബോധ്യപ്പെട്ടു. അമേരിക്കൻ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത കിട്ടിയേക്കും എന്ന പ്രതീക്ഷയിലാണ് എന്‍.ബി.എസില്‍ എന്റെ അഞ്ചാം നാടകമായി പ്രസിദ്ധീകരണത്തിന്…
Author: ജയൻ വർഗീസ്
അമേരിക്കയിൽ വൻ മെഡികെയർ തട്ടിപ്പ്; ഇന്ത്യൻ വംശജനായ ലാബ് ഉടമ പിടികിട്ടാപ്പുള്ളി പട്ടികയിൽ
ന്യൂയോര്‍ക്ക്: അമേരിക്കയിൽ 93 മില്യൺ ഡോളറിന്റെ മെഡികെയർ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഇന്ത്യൻ വംശജനായ ലാബ് ഉടമ ഖദീർ ഖാൻ മുഹമ്മദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 46 കാരനായ ഖദീറിനെ യുഎസ് ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (HHS) ഔദ്യോഗികമായി പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഖദീർ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നതായാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. നിലവിൽ ഹൈദരാബാദ് കേന്ദ്രീകരിച്ച് ഇയാൾ ഒളിവിൽ കഴിയുന്നതായും സംശയിക്കുന്നു. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് യുഎസ് ആരോഗ്യ വകുപ്പും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (FBI) അന്വേഷണം ശക്തമാക്കി. അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് ഖദീറിന്റെ സാധ്യതയുള്ള ഒളിത്താവളങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഖദീറുമായി ബന്ധമുള്ള വിവിധ ബാങ്ക് അക്കൗണ്ടുകൾ അധികൃതർ കണ്ടെത്തുകയും ഏകദേശം 6 മില്യൺ ഡോളർ മരവിപ്പിക്കുകയും ചെയ്തു. വെറും പത്ത് ദിവസത്തിനിടെ…
കല്ലേലി രാഘവൻ പിള്ള “ആലപ്പുഴയുടെ ഗുരുനാഥൻ” അനുസ്മരണം: സന്തോഷ് പിള്ള
ആലപ്പുഴയുടെ ഹൃദയ ഭാഗത്തുകൂടെയുള്ള മുല്ലക്കൽ റോഡിലൂടെ നടക്കുമ്പോൾ ആണ് ജോസഫ് ജെ പാലത്രയെ കാണുന്നത്. പ്രൈമറി ക്ലാസ്സ്മു തൽ, ഡിഗ്രി പഠനം വരെ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്ത്. മുല്ലക്കൽ റോഡരികിലുള്ള പാലത്ര ജൂവലേഴ്സിൽ എപ്പോഴും ജോസഫ് ഉണ്ടാവും. സംഭാഷണ മദ്ധ്യേ ജോസഫ് ചോദിച്ചു, “കല്ലേലി സാറിനെ കാണാൻ പോകുന്നില്ലേ”? സാറിപ്പോൾ പുറത്തേക്കൊന്നും പോകാറില്ല. അപ്പോഴാണ് ഓർമിച്ചത്, ഇത്തവണ സാറിനെ കണ്ടില്ലല്ലോ. പണ്ടൊക്കെ നാട്ടിലെത്തുമ്പോൾ, വൈകുന്നേരങ്ങളിൽ മുല്ലക്കൽ റോഡിലൂടെ നടന്നുപോകുന്ന സാറിനെ കാണാറുണ്ടായിരുന്നു. എപ്പോഴും ശുഭ്രവസ്ത്രധാരിയായി, ഇടതു കൈ മുണ്ടിനറ്റത്തും, വലതു കൈയ്യിൽ നീളൻ കുടയും പിടിച്ച്, ആലപ്പുഴയുടെ സ്പന്ദനം അറിഞ്ഞുകൊണ്ടുള്ള ആ നടത്തം— കാണുന്നവരോടെല്ലാം സ്നേഹവും, സൗഹൃദവും പങ്കുവെച്ചുകൊണ്ട് സാർ കടന്നുപോകുമ്പോൾ, ഒരു മനുഷ്യന് എങ്ങനെയാണ് ഇത്രയധികം ആരാധകർ ഉണ്ടാവുക എന്ന് അതിശയപ്പെട്ടിട്ടുണ്ട്. ഒരിക്കലും ചിരിമായാത്ത സാറിനെ കാണുമ്പോൾ തന്നെ, അനിർവചനീയമായ ശാന്തി ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുമായിരുന്നു. ജൂൺ…
അഞ്ചാംപനിയെത്തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ നാല്‍പ്പതുകാരി മരിച്ചു
പെന്‍സില്‍വാനിയ: അഞ്ചാംപനിയെത്തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ നാല്‍പ്പതുകാരി മരിച്ചു. കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ രോഗവ്യാപനത്തിന് അമേരിക്ക സാക്ഷ്യം വഹിക്കുന്നതിനിടെയാണ് സംസ്ഥാനത്ത് അഞ്ചാംപനി മൂലമുള്ള മൂന്നാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെഫേഴ്‌സണ്‍ കൗണ്ടി നിവാസിയായ സ്ത്രീയാണ് ശനിയാഴ്ച മരിച്ചതെന്ന് കൗണ്ടി കൊറോണര്‍ ഗ്രെഗ് ഫര്‍ലോങ് സ്ഥിരീകരിച്ചു. അഞ്ചാംപനി ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഗുരുതരമായ രോഗമാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദാരുണ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരണത്തെക്കുറിച്ച് പെന്‍സില്‍വേനിയ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പെന്‍സില്‍വേനിയയിലെ 37 കൗണ്ടികളിലായി ഇതുവരെ 676 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് 124 പേര്‍ ചികിത്സയിലാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ണ്ണമായി എടുത്തിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പിന്റെ…
ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ തലയിൽ ഇടിച്ചപ്പോൾ ജെസിക്കയുടെ വിരലിലുണ്ടായിരുന്ന ഡയമണ്ട് മോതിരം അമർന്നാണ് തലയോട്ടി തകർന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സെപ്റ്റംബർ രണ്ടാംവാരം ഫ്ലോറിഡയിലെ ലേക്‌ലാന്റിലെ വീട്ടിലാണ് കുഞ്ഞിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിനൊപ്പം ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ജെസിക്ക ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, കുഞ്ഞിന്റെ തലയിൽ മൂന്നിടങ്ങളിൽ ശക്തമായ ആഘാതമേറ്റിട്ടുണ്ടെന്നും ഒരു പരിക്ക് ചതുരാകൃതിയിലുള്ള വസ്തു കൊണ്ടുണ്ടായതാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജെസിക്ക ധരിച്ചിരുന്ന ഡയമണ്ട് മോതിരമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് തെളിഞ്ഞത്.ഇവരെ സെപ്റ്റംബർ 10 വ്യാഴാഴ്ച പോൾക്ക് കൗണ്ടി ജയിലിലേക്ക് മാറ്റി. ഒക്ടോബര് 13 നു കോടതിയിൽ ഹാജരാക്കും മദ്യപിച്ചാൽ ജെസിക്ക അക്രമാസക്തയാകാറുണ്ടെന്ന് കുഞ്ഞിന്റെ പിതാവ് പൊലീസിന്…
“വ്യത്യാസങ്ങൾ മറന്ന് നല്ല അയൽക്കാരായി മുന്നോട്ട് പോകൂ”; പ്രധാനമന്ത്രി മോദി-ഷി ജിൻപിംഗ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ചൈന
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി ജിൻപിംഗ് ഇന്ത്യയിലേക്ക് പുറപ്പെട്ടു. സന്ദർശനത്തിന് മുന്നോടിയായി, ഇന്ത്യയുമായുള്ള ബന്ധം, സംഭാഷണം, വ്യത്യാസങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിൽ ചൈന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ന്യൂഡൽഹിയിൽ എത്തുന്നതിനു മുന്നോടിയായി, ഇന്ത്യ-ചൈന ബന്ധങ്ങളെക്കുറിച്ചുള്ള ബീജിംഗിന്റെ പ്രസ്താവന പ്രാധാന്യമർഹിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ ശരിയായി കൈകാര്യം ചെയ്യണമെന്നും നല്ല അയൽക്കാരും സുഹൃത്തുക്കളുമായി മുന്നോട്ട് പോകണമെന്നും ചൈന പ്രസ്താവിച്ചു. ഇരു രാജ്യങ്ങളിലെയും നേതാക്കൾ ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് പറഞ്ഞു. ഇന്ത്യയുമായുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനായി ചൈന മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ച ചര്‍ച്ചകളും പരസ്പര സഹകരണവും ആവശ്യമാണ്. പരസ്പരം വികസനത്തിനും വിജയത്തിനും സംഭാവന നൽകുന്ന പങ്കാളികളായി…
അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് ഇഡി
തിരുവനന്തപുരം: മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണോ വേണ്ടയോ എന്ന് അഡ്വക്കേറ്റ് ജനറൽ (എജി) തിങ്കളാഴ്ചയോടെ സർക്കാരിന് നിയമോപദേശം നൽകും. നിലവിൽ അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സെപ്റ്റംബർ 17 ന് കേരളത്തിലേക്ക് മടങ്ങും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിൽ ആഭ്യന്തരമന്ത്രി തിരിച്ചെത്തിയതിനുശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് ഇഡി സംസ്ഥാന പോലീസ് മേധാവി റവാദ ചന്ദ്രശേഖറിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, വിഷയം ആദ്യം വിജിലൻസ് വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിന് വിധേയമാക്കാനുള്ള സാധ്യത കൂടുതലാണ്. ഇ.ഡിയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാരിന് നിയമപരമായി ബാധ്യതയില്ലെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചിട്ടുണ്ട്. എന്നാൽ, കത്തിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ മതിയായ കാരണങ്ങളുണ്ടെങ്കിൽ, പിണറായി വിജയനും മറ്റുള്ളവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ…
രാശിഫലം (12-09-2026 ശനി)
ചിങ്ങം: ജോലിഭാരം കാരണം അമ്പരപ്പ് തോന്നാമെങ്കിലും കുടുംബത്തിൻ്റെ പൂർണ്ണ പിന്തുണ ഉണ്ടാകും. ദൂരദേശത്തുള്ള വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ഉള്ള ബന്ധം ഭാവിയിൽ ഗുണം ചെയ്യും. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിച്ചില്ലെങ്കിലും അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. കന്നി: നിങ്ങളുടെ സൗമ്യമായ സമീപനം മറ്റുള്ളവർക്ക് പ്രിയങ്കരമാകും. ശാരീരികമായും മാനസികമായും മികച്ച ആരോഗ്യം അനുഭവപ്പെടും. പല വഴികളിലൂടെ പ്രയോജനങ്ങൾ ലഭിക്കാനും കാത്തിരുന്ന നല്ല വാർത്തകൾ തേടിയെത്താനും സാധ്യതയുണ്ട്. തുലാം: ഇന്ന് ദേഷ്യം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. തർക്കങ്ങളിൽ നിന്നും നിയമനടപടികളിൽ നിന്നും മാറിനിൽക്കുക. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസത്തിനും ശാരീരിക ബുദ്ധിമുട്ടുകൾക്കും സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് പ്രതിസന്ധികൾ തരണം ചെയ്യാൻ സഹായിക്കും. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് വളരെ ലാഭകരമായ ദിവസമാണ്. ആഗ്രഹിക്കുന്ന ലൗകികസുഖങ്ങൾ കൈവരും. വിവാഹ കാര്യങ്ങൾക്ക് അനുകൂല സമയമാണ്. മേലധികാരികൾ ജോലിയിൽ സംതൃപ്‌തി പ്രകടിപ്പിക്കും. സുഹൃത്തുക്കളുമൊത്ത് മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ധനു: പ്രിയപ്പെട്ടവരുമായും പങ്കാളിയുമായും പ്രധാനപ്പെട്ട…
നീരേറ്റുപുറം ജലമേള നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
തലവടി: നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നാളെ 2ന് നടക്കുന്ന കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കും ജനകീയ ട്രോഫിക്കുമുള്ള മത്സര വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾ പമ്പാ നദിയിൽ ആവേശകരമായ പരിശീലനത്തുഴച്ചിൽ നടത്തുകയാണ്. കുട്ടനാട്ടിലെ പ്രമുഖ ടീമുകളും മുൻനിര തുഴച്ചിൽ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ചുണ്ടൻ വള്ളങ്ങളും ഇത്തവണത്തെ മത്സരത്തിന്റെ പ്രധാന ആകർഷണമാകും. വള്ളംകളിയുടെ ആവേശം ഉയർത്തി വിവിധ ടീമുകൾ ശക്തമായ പരിശീലനത്തിലാണ്. വൻ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചുകൊണ്ട് പമ്പാ വാട്ടർ സ്റ്റേഡിയത്തിലെ മത്സര ട്രാക്കുകളും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ചുവരികയാണ്. കാണികൾക്ക് മത്സരം സുരക്ഷിതമായും സൗകര്യപ്രദമായും ആസ്വദിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. വള്ളംകളി കാണാനെത്തുന്നവർക്കായി പ്രത്യേക പാസുകൾ ലഭ്യമാക്കുകയും പാസ് ഉടമകൾക്കായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങൾ സജ്ജീകരിക്കുകയും ചെയ്യും. കാണികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും മത്സരം സുഗമമായി നടത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തും. ചുണ്ടൻ വള്ളങ്ങളുടെ പരിശീലനത്തുഴച്ചിൽ ഉൾപ്പെടെ വള്ളംകളിയുടെ…
പ്ലാനിംഗ് ബോർഡ് പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അംഗങ്ങളെ ചോദ്യം ചെയ്യാന്‍ പിഎസ്‌സി ഓഫീസില്‍ വരണം: സെക്രട്ടറി
തിരുവനന്തപുരം: പ്ലാനിംഗ് ബോർഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകില്ല. അന്വേഷണ ഉദ്യോഗസ്ഥർ പിഎസ്‌സി ആസ്ഥാനത്ത് വന്നാൽ അംഗങ്ങൾ മൊഴി നൽകാൻ തയ്യാറാണെന്ന് പിഎസ്‌സി സെക്രട്ടറി സാജു ജോർജ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഐജി അജീത ബീഗത്തിനെ കത്തിലൂടെ അറിയിച്ചു. പിഎസ്‌സി അംഗങ്ങൾ ഭരണഘടനാ പദവികൾ വഹിക്കുന്നവരാണെന്നും, പ്രോട്ടോക്കോൾ അനുസരിച്ച് പോലീസ് ആസ്ഥാനത്ത് ഹാജരാകാൻ അവരോട് ആവശ്യപ്പെടാൻ കഴിയില്ലെന്നുമാണ് പിഎസ്‌സി നിലപാട് സ്വീകരിച്ചത്. പിഎസ്‌സി ആസ്ഥാനത്ത് അവരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിനും (എസ്‌ഐടി) എതിർപ്പില്ല. നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കും. കമ്മീഷൻ അംഗങ്ങളുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിനുശേഷം മാത്രമേ പിഎസ്‌സി ചെയർമാൻ എം ആർ ബൈജുവിനെ ചോദ്യം ചെയ്യുകയുള്ളൂ. പ്ലാനിംഗ് ബോർഡ് തസ്തികയിലേക്കുള്ള അഭിമുഖം ചെയർമാൻ നേരിട്ടാണ് നടത്തിയത്. പരീക്ഷയുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരുടെ…
