വിശ്വാസത്തിന്റെ പേരിൽ സ്വവർഗ വിവാഹം നടത്താൻ വിസമ്മതിച്ച ടെക്സസ് ജഡ്ജിക്ക് 6.4 ലക്ഷം ഡോളർ നഷ്ടപരിഹാരം

ടെക്സാസ് :ക്രിസ്ത്യൻ മതവിശ്വാസത്തിന് വിരുദ്ധമായതിനാൽ സ്വവർഗ  വിവാഹങ്ങൾ നടത്തിക്കൊടുക്കാൻ വിസമ്മതിച്ച ടെക്സസിലെ വനിതാ ജഡ്ജിക്ക് നിയമപോരാട്ടത്തിൽ വൻ വിജയം. ജഡ്ജി ഡയാൻ ഹെൻസ്ലിക്കാണ് ടെക്സസിലെ ജില്ലാ കോടതി 6,40,000 ഡോളർ (ഏകദേശം 5.3 കോടി രൂപ) നഷ്ടപരിഹാരവും കോടതിച്ചെലവും അനുവദിച്ചത്. മതവിശ്വാസത്തിന്റെ പേരിൽ സമലൈംഗിക വിവാഹങ്ങൾ നടത്തുന്നതിൽ നിന്ന് മാറിനിൽക്കുന്ന ജഡ്ജിമാർക്കെതിരെ അന്വേഷണം നടത്തുന്നതിനോ അച്ചടക്ക നടപടിയെടുക്കുന്നതിനോ ടെക്സസ് സ്റ്റേറ്റ് കമ്മീഷന് കോടതി സ്ഥിരമായ വിലക്കേർപ്പെടുത്തുകയും ചെയ്തു. 2023-ൽ തന്റെ മതവിശ്വാസം ചൂണ്ടിക്കാട്ടി സ്വവർഗ  വിവാഹം നടത്തിക്കൊടുക്കാൻ വിസമ്മതിച്ച ജഡ്ജി ഡയാൻ ഹെൻസ്ലിക്ക്, പകരം അതേ തുകയ്ക്ക് വിവാഹം നടത്തിക്കൊടുക്കാൻ തയ്യാറുള്ള മറ്റ് ഓഫീസർമാരുടെ ലിസ്റ്റ് അപേക്ഷകർക്ക് നൽകിയിരുന്നു. പൊതുജനങ്ങളിൽ നിന്ന് ആർക്കും പരാതി ഇല്ലായിരുന്നിട്ടും, ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സ്റ്റേറ്റ് കമ്മീഷൻ ഇവർക്ക് പരസ്യ താക്കീത് നൽകി. ഇതിനെതിരെയാണ് മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന സംസ്ഥാന നിയമപ്രകാരം…

മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ കമ്മ്യൂണിറ്റി ഔട്ട്റീച്ച് ശ്രദ്ധേയമായി

ന്യൂജേഴ്‌സി:  മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ ഔട്ട്റീച്ച് നേതൃത്വം കൊടുത്ത ചാരിറ്റി സംരംഭത്തിൽ  മിഡ്‌ലാൻഡ് പാർക്ക് ചിൽഡ്രൻസ് ലവ് ഫണ്ടിന്റെ വാർഷിക ലവ് ഫെസ്റ്റ് ധനസമാഹരണ പരിപാടിയിൽ നിരവധി ദേവാലയ അംഗങ്ങൾ വോളന്റീർ ആയി സ്തുത്യർഹമായ സേവനത്തിലൂടെ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി. ഫണ്ട്‌റൈസിംഗ് പരിപാടി നടന്ന വേദിയിൽ സ്ഥലം വൃത്തിയാക്കാനും, വേദി പുനഃസ്ഥാപിക്കാനും വോളന്റീർസ് സഹായഹസ്തമായി. സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ ഔട്ട്റീച്ച്  കോഓർഡിനേറ്റർ ജെറീഷ് വർഗീസ് നേതൃത്വം കൊടുത്ത ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ  ഇടവകാംഗങ്ങളായ അജു തര്യൻ, സുനിത വർഗീസ്, അലിസൺ തര്യൻ, വിജു ജോൺ, മനു ജോർജ്, ജോൺ കുര്യൻ, ജിനേഷ് തമ്പി, സഞ്ജയ് ഉമ്മൻ, ഷേർളി തങ്കച്ചൻ, ജോഷ്വ മനു, ഐയ്‌ഡൻ തമ്പി, ജെന്ന കുര്യൻ,എലിയാന സഞ്ജയ്, ബഥനി തങ്കച്ചൻ എന്നിവർ പങ്കെടുത്തു മിഡ്‌ലാൻഡ് പാർക്ക് ചിൽഡ്രൻസ് ലവ് ഫണ്ട്…

ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണി ആൻ പിള്ളൈയുടെ നിര്യാണത്തിൽ ഫൊക്കാനയുടെ കണ്ണീർ പൂക്കൾ.

ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണിയും അമേരിക്കൻ ഇന്ത്യക്കാരുടെ   സാമുഖ്യ സാംസ്‌കാരിക മേഘലയിൽ നിറസാനിധ്യവും ആയിരുന്ന   ആൻ പിള്ളൈ നിര്യാതയായി. ആൻ പിള്ളൈയുടെ  നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ. മറ്റുള്ളവരെ സഹായിക്കുന്നതിലും നിരവധി സംഘടനകളിൽ നേതൃത്വം നൽകിയും സാമൂഹിക പ്രവർത്തനം നടത്തിയ ആൻ പിള്ളൈ KAGW, FOKANA, FIA, NCAIA and NFIA തുടങ്ങിയ സംഘടനകളിൽ സജീവ സാനിദ്യമായിരുന്നു. ആൻ പിള്ളൈ നേതൃത്വ പാടവത്തിന്റെ ഭലമായും കൂടെയാണ് ഇന്ത്യ ഗവൺമെൻറ് മായി സഹകരിച്ചു   U.S. ഗവൺമെൻറ് CGFNS ഇന്ത്യയിൽ ആരംഭിക്കുന്നത്. ഈ ചരിത്ര തീരുമാനമാണ് ഇന്ത്യൻ നഴ്‌സുമാർക്ക്‌ വളരെ അധികം ചാൻസുകൾ അമേരിക്കയിൽ ലഭിക്കുകയും ഇന്ത്യൻ സമൂഹത്തിന് അമേരിക്കയിൽ നിരവധി  ജോലികൾ  ലഭിക്കുവാനും ഇടയായി. സമൂഹത്തിൽ നിരവധി  സ്ത്രികൾക്ക്‌ മാതൃകകാട്ടിയ    സാമുഖ്യ പ്രവർത്തനത്തോടൊപ്പം നല്ല ഒരു അമ്മയായും അമ്മുമ്മയായും തിളങ്ങിയ…

ടെസ്‌ല കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി വയോധിക മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ കേസ്

ഹൂസ്റ്റൺ :ടെസ്‌ല കാർ നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറി 76 കാരിയായ മാർത്ത ആവില എന്ന വയോധിക മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ ടെക്സസിലെ ഒരു കുടുംബം കോടതിയെ സമീപിച്ചു. ടെസ്‌ലയുടെ ‘ഫുൾ സെൽഫ് ഡ്രൈവിംഗ്’ (FSD) സാങ്കേതികവിദ്യയുടെ തകരാറാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് മകൾ ജെന്നിഫർ ബാർബറാണ് കേസ് ഫയൽ ചെയ്തത്. കുറഞ്ഞത് 1 ദശലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരമാണ് കുടുംബം ആവശ്യപ്പെടുന്നത്. അപകടസമയത്ത് വാഹനം ഓട്ടോമാറ്റിക് മോഡിലായിരുന്നുവെന്ന് ഡ്രൈവർ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ സാങ്കേതികവിദ്യയുടെ പിഴവല്ല, മറിച്ച് ഡ്രൈവർ ആക്സിലറേറ്റർ 100 ശതമാനവും അമർത്തി കാറിന്റെ വേഗത മണിക്കൂറിൽ 117 കിലോമീറ്റർ വരെ ഉയർത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ടെസ്‌ല മേധാവി ഇലോൺ മസ്കും കമ്പനി അധികൃതരും എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. അപകടത്തിൽ ജെന്നിഫറിന്റെ ഭർത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ…

സോമർസെറ്റ് സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ ഒരുക്കം; ജൂൺ 26-ന് കൊടിയേറും

സോമർസെറ്റ്, ന്യൂജേഴ്‌സി:  ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെൻറ്  തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ,  ഭാരതത്തിന്റെ അപ്പസ്തോലനും , ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. 2026 ജൂൺ 26 മുതൽ ജൂലൈ 6 വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ ആത്മീയ നവീകരണത്തിന്റെയും കുടുംബസംഗമത്തിന്റെയും വിശ്വാസ സാക്ഷ്യത്തിന്റെയും മഹത്തായ വേദിയാകും. ദേവാലയ വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരിയുടെ നേതൃത്വത്തിലാണ് തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. “കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്ന് സന്തോഷിച്ചുല്ലസിക്കാം.” (സങ്കീർത്തനം 118:24) എന്ന വചനമാണ് ഇത്തവണത്തെ തിരുനാൾ സന്ദേശം. ജൂൺ 26 (വെള്ളി) – കൊടിയേറ്റം & പിതാക്കന്മാരുടെ ദിനം: വൈകുന്നേരം 7:30-ന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമ്മികൻ: റവ. ഫാ. കെവിൻ മുണ്ടയ്ക്കൽ). തുടർന്ന് 8:45-ന് കൊടിയേറ്റം, ലദീഞ്ഞ്. (നേതൃത്വം: സെൻറ്  തോമസ് വാർഡ്). ജൂൺ…

വിവാഹരാത്രിയിൽ വധുവിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

ഷിക്കാഗോ: വിവാഹരാത്രിയിൽ നവദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട വധുവിന്റെ കേസിൽ ഒളിവിൽ പോയ ഭർത്താവ് 13 വർഷങ്ങൾക്ക് ശേഷം പിടിയിലായി. 2012-ൽ നടന്ന ഈ ദാരുണ സംഭവത്തിൽ അർണോൾഡോ ജിമെനെസ് (44) എന്നയാളെയാണ് ഇന്റർപോളിന്റെയും മെക്സിക്കൻ അധികൃതരുടെയും സഹായത്തോടെ എഫ്.ബി.ഐ അറസ്റ്റ് ചെയ്ത് യു.എസിൽ എത്തിച്ചത്. 2012 മേയ് 11-നായിരുന്നു അർണോൾഡോ ജിമെനെസും എസ്ട്രെല്ല കരേര (26) എന്ന യുവതിയും തമ്മിലുള്ള വിവാഹം. വിവാഹ സൽക്കാരത്തിന് ശേഷം കരേരയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ, ഇലිනോയിസിലെ ബർബങ്കിലുള്ള അപ്പാർട്ട്‌മെന്റിലെ ബാത്ത് ടബ്ബിൽ കരേരയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹ റിസപ്ഷൻ സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മരണസമയത്തും യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. യുവതിയെ കാറിനുള്ളിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാത്ത് ടബ്ബിലേക്ക് മാറ്റിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം മെക്സിക്കോയിലേക്ക് കടന്ന…

എഞ്ചിനിയറിങ് കോളേജ് പ്രവേശന നടപടികൾ സുതാര്യവും സമയബന്ധിതവുമാക്കും; ഉന്നതതല ചർച്ച നടന്നു

സംസ്ഥാനത്തെ എഞ്ചിനിയറിങ് കോളേജുകളിലെ പ്രവേശന-അലോട്ട്മെന്റ് നടപടികൾ കൂടുതൽ കാര്യക്ഷമവും സമയബന്ധിതവുമായി പൂർത്തിയാക്കാൻ വിപുലമായ സന്നാഹങ്ങളുമായി സർക്കാർ. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, കേരള എഞ്ചിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ സർവകലാശാലാ നേതൃത്വങ്ങൾ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത പ്രത്യേക ഉന്നതതല ചർച്ച നടന്നു. എൻജിനിയറിങ് കോളേജുകൾ നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളികൾ യോഗം വിശദമായി വിലയിരുത്തി. പ്രത്യേകിച്ച്, കോഴ്‌സുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ ക്യാമ്പസുകളിൽ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രവേശന നടപടികൾ വൈകാതെ പൂർത്തിയാക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി. വിദ്യാർഥി സൗഹൃദവും സുതാര്യവും കാര്യക്ഷമവുമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനൊപ്പം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യവും എല്ലാവർക്കും തുല്യമായ അവസരങ്ങളും സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്ന് യോഗം വിലയിരുത്തി. സർവകലാശാലാ അധികൃതരും എഞ്ചിനിയറിങ് കോളേജ് നേതൃത്വവും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച്…

പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കാൻ സ്‌പേസ് പദ്ധതി: വർഷങ്ങളായി വെറുതെ കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടുകളിലും പരിസരത്തും വർഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ആഭ്യന്തര വകുപ്പ് ഒരു പുതിയ പദ്ധതി ആരംഭിച്ചു. “സ്പേസ്” (Scrap Processing for Area Cleanup and Enhancement – SPACE) എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവകരമായ പദ്ധതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഒരു പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. വളരെക്കാലമായി പോലീസ് സ്റ്റേഷനുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിന് ഇത് ശാശ്വത പരിഹാരം നൽകും. ‘റീക്ലെയിം, റിന്യൂ, റിവൈവ്’ കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ (KPHCC) നേതൃത്വത്തിൽ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘സീറോ’ (CERO)-യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ‘റീക്ലെയിം, റിന്യൂ, റിവൈവ്’ (Reclaim, Renew, Revive) എന്ന ടാഗ്‌ലൈനിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ചെയർമാനായും കെ.പി.എച്ച്.സി.സി. മാനേജിംഗ് ഡയറക്ടർ അംഗവുമായുള്ള ഉന്നതതല…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു

പാലക്കാട് : ജില്ലയോടുള്ള തുടരുന്ന വിദ്യാഭ്യാസ വിവേചനത്തിനും അവഗണനയ്ക്കുമെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിന് മുൻവശം പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പരിപാടിയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സാബിർ അഹ്സൻ പ്രതിഷേധ തെരുവ് ക്ലാസ് ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ ലഭ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ (പോളി, ITI, VHSE) 28,723 ആണ്. ഈ കൊല്ലം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയ 44,117 വിദ്യാര്‍ഥികളില്‍ 15,394 സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ല നേരിടുന്ന സീറ്റ് ക്ഷാമം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ തന്നെ ബാധിക്കുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.…

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ വധുവും കാമുകനും അറസ്റ്റില്‍

പൂനെ: ചിലപ്പോഴൊക്കെ ബന്ധങ്ങൾ പുറമേ നിന്ന് നോക്കുമ്പോൾ വളരെ മനോഹരമായി തോന്നുമെങ്കിലും അവയുടെ പിന്നിലെ സത്യം മനസ്സിലാക്കാൻ പ്രയാസമാണ്. സോഷ്യൽ മീഡിയയിൽ സന്തോഷകരമായി തോന്നിയ ഒരു പ്രണയകഥ ഒരു ദാരുണമായ കൊലപാതകത്തില്‍ അവസാനിച്ചതായ ഒരു കേസാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേതൻ അഗർവാളിന്റെയും പ്രതിശ്രുത വധു സിയയുടെയും ഫോട്ടോകളും വീഡിയോകളും പലരും തികഞ്ഞ ദമ്പതികളാണെന്ന് കരുതിയിരുന്നു, എന്നാൽ, പോലീസ് അന്വേഷണത്തിൽ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ അവരുടെ ബന്ധത്തിന്റെ പ്രതിച്ഛായയെ പൂർണ്ണമായും മാറ്റിമറിച്ചു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ ഇൻഡോറിലെ കുപ്രസിദ്ധമായ രാജ രഘുവംശി കൊലപാതക കേസിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. 26 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ വിശാൽ അഗർവാളിനെ 20 വയസ്സുള്ള പ്രതിശ്രുത വധു സിയ ഗോയലും 22 കാരനായ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത് നാടിനെ നടുക്കി. ചരിത്രപ്രസിദ്ധമായ…