അണിചേരുക പടയണിയിൽ (കവിത): ജയൻ വർഗീസ്

മനസ്സിലെ വിഗ്രഹങ്ങൾ
മണ്ണിൽ വീണുടയുന്നു
മറ്റൊരു ലോകം വെറും
സ്വപ്നമാണിന്നും ?

പഴമകൾ ഉഴുതിട്ട
മനസ്സിന്റെ പാടത്ത്
മറ്റൊരു കതിർക്കുല
വിളയുന്നില്ല !

പുതുമകൾ ഇടി വെട്ടി
പെരുമഴ പെയ്യും നേരം
കരളിന്റെ കണ്ണീർക്കായാൽ
മട വീഴ്ചകൾ !

അപരനെ കരുതാത്ത
മതങ്ങളെ കാലത്തിന്റെ
തടവറയ്ക്കുള്ളിൽ തള്ളി തച്ചു കൊല്ലേണം

ഒരു യുഗപ്പിറപ്പിന്റെ
തുടിതാളപ്പെരുമയിൽ
മനുഷ്യനായ് മാറാൻ വേണം
മറ്റൊരാവേശം !

Leave a Comment

More News