വെൽഫെയർ പാർട്ടി പാലക്കാട് ജില്ലയ്ക്ക് നവ നേതൃത്വം; എം. സുലൈമാൻ ജില്ലാ പ്രസിഡൻ്റ്

പാലക്കാട് : വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡണ്ടായി എം.സുലൈമാനെ തെരഞ്ഞെടുത്തു. ശാക്കിർ പുലാപ്പറ്റ,
സഫിയ ഇഖ്ബാൽ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഒറ്റപ്പാലം ചന്ദ്രൻ പുതുക്കോട് നഗറിൽ നടന്ന ജില്ലാ സമ്മേളനത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിന് സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്  നേതൃത്വം നൽകി. റിപ്പോർട്ട് ചർച്ചക്ക് സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ മേൽനോട്ടം വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായി അബ്ദുൽ ഗഫൂർ, ഇസ്മായിൽ അബൂബക്കർ, എ. ഉസ്മാൻ, കെ. സതീഷ്, കെ.സി. നാസർ, ഖാലിദ് റിയാസ്, ഗഫൂർ അബ്ദുൽ, സക്കീർ ഹുസൈൻ ആലത്തൂർ, സാബിർ അഹ്സൻ, സുനിൽ അട്ടപ്പാടി, ശരീഫ് പള്ളത്ത്, ഷാഹിദാ ഷാക്കിർ, ശുഹൈബ് എടത്തനാട്ടുകര, റംല ഉസ്മാൻ, റസീന ആലത്തൂർ, റിയാസ് ഖാലിദ്, റുക്സാന സൈതലവി, ലുഖ്മാനുൽ ഹക്കീം, ഹാജറ ഇബ്രാഹിം, ഹബീബ മൂസ, ഫെൻസിയ, ഫൗസിയ അബുലൈസ്, ബാബു തരൂർ, മോഹനൻ കോട്ടായി, മോഹൻദാസ് പറളി, മുജീബ്റഹ്മാൻ വടക്കഞ്ചേരി, എം. ദിൽഷാദ് അലി, എം.എ. മൊയ്തീൻകുട്ടി, പി.എസ്. അബൂ ഫൈസൽ
എന്നിവരെ തെരഞ്ഞെടുത്തു.

Leave a Comment

More News