ദോഹ: തെക്കൻ കേരളത്തിന്റെ സൗഹൃദവും സംസ്കാരവും ഒരുമയും ആഘോഷമാക്കി പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന “സതേൺ കണക്ട് – സൗത്ത് കേരള കാർണിവൽ” ഒക്ടോബർ 23, വെള്ളിയാഴ്ച
വൈകുന്നേരം 5.30 മുതല്‍ വകറ
ബർവ്വ വില്ലേജ് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും.
കേരളത്തിന്റെ തെക്കൻ ജില്ലകളില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന ഈ സൗഹൃദ സംഗമം, പരസ്പരം അടുത്തറിയാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കാനുമുള്ള മികച്ച അവസരമായി മാറും. കാർണിവലിനോടനുബന്ധിച്ച് കലാപരിപാടികള്‍, നോര്‍ക്ക ഹ്ലെപ് ഡെസ്ക്, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് കൗണ്ടര്‍, സൗജന്യ ആരോഗ്യ പരിശോധന, കൗണ്‍സിലിംഗ് സര്‍വീസ്, ഭക്ഷ്യ, കരകൗശല സ്റ്റാളുകള്‍, ഹെന്ന ഡിസൈനിംഗ് തുടങ്ങിയവയുണ്ടാകും. പൊതു സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് മുഖ്യാതിഥിയാവും. വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരെ എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിക്കും.
കാര്‍ണ്ണിവലിന്റെ വിജയകരമായ സംഘാടനത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഡോ. താജ് ആലുവ (മുഖ്യ രക്ഷാധികാരി) തോമസ് സക്കറിയ, ശശിധര പണിക്കര്‍, സുന്ദരന്‍, അബ്ദുള്‍ സലാം, ഷിയാസ് കൊട്ടാരം (രക്ഷാധികാരികള്‍) ആര് ചന്ദ്രമോഹന് (ചെയര്മാന്) റഷീദ് അഹമ്മദ്, അസീം എം.ടി, സഞ്ചയ് ചെറിയാന് (വൈസ് ചെയര്‍മാര്‍) താസീന്‍ അമീന് (ജനറല്‍ കണ്‍വീനര്‍), ഭവ്യ എസ്.എസ് (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ഷറഫുദ്ദീന് എം.എസ് (പ്രതിനിധി), നജീം (മീഡിയ & പബ്ലിസിറ്റി), സഹീര്‍ (പ്രോഗ്രാം), മുബാറക് (ഫെസിലിറ്റി), നജീം കരുനാഗപ്പള്ളി (വെന്യൂ), നസറുദ്ദീന്‍ (പവലിയന്) തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച് പ്രവാസ ജീവിതത്തിന് പുതുവർണങ്ങൾ പകരുന്നതും, തെക്കൻ കേരളത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഒരുമയുടെ താളത്തിൽ അനുരണനം തീർക്കുന്നതുമാവും കാര്‍ണിവലെന്നും ആഘോഷ സംഗമത്തിലേക്ക് സകുടുംബം എത്തിച്ചേരണമെന്നും ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന് അറിയിച്ചു.
