മനുഷ്യ സംസ്‌കാരത്തിന്റെ മൂർത്ത ചിത്രങ്ങൾ: കാരൂർ സോമൻ, (ചാരുംമൂടൻ)

കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും സാമൂഹ്യ-സാംസ്‌കാരിക ജീവതാരോഗ്യത്തെ തളർത്തുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കൊച്ചി നെടുമ്പാശേരിയിൽ ഒരു വാഹനം ഭീകരമായ വേഗതയിലെത്തി ഇടിച്ചു തെറിപ്പിച്ച് വിലപ്പെട്ട മൂന്ന് ജീവനുകളെടുത്തത്. ബൈബിളിൽ (സദൃ.22:6) ഒരു വാക്യമുണ്ട്. ‘ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക അവൻ വൃദ്ധനായാലും അത് മറക്കില്ല’ ഒരു തോട്ടം എങ്ങനെ കളകൊണ്ട് നിറയുന്നവോ അതുപോലെ പല കുടുംബങ്ങളിലും കളകൾ പോലെ വഷളത്വമുള്ള കുട്ടികളും വളരുന്നു. ഈ കളകൾ സമൂഹത്തിന്റെ എല്ലാം മേഖലകളിലും ഇരുൾ മൂടി കിടന്നിട്ടും ആരും ശുദ്ധി ചെയ്യാൻ മുന്നോട്ട് വരുന്നില്ല. ജനങ്ങൾ ഭയപ്പെട്ട് അസ്വസ്ഥരായി കഴിയുന്നു.

നിയമപാലകർ എവിടെയാണ്?
ഒരു ഭാഗത്ത് കുറ്റവാളികൾക്ക് ശിക്ഷ കൊടുക്കുന്നതിനേക്കാൾ ആ കുറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച് അവരെ നിരപരാധികാളക്കുന്ന ഭരണകൂടങ്ങൾ, മറുഭാഗത്ത് കൈക്കൂലി കൊടുത്തും രാഷ്ട്രീയ നിറം നോക്കിയും ജോലിയിൽ പ്രവേശിച്ച് ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി പ്രസാദത്തിനായി കൈ നീട്ടുന്ന നിയമപാലകർ. ഈ രണ്ട് കൂട്ടരും ഒരു സംസ്‌കാരത്തെയാണ് ശ്വാസം മുട്ടിച്ചു കൊല്ലുന്നത്. ഇവരിൽ കുറ്റവാളികളുടെ മൂല്യം നിർണ്ണയിക്കുന്ന സംസ്‌കാര വിദ്യാഭ്യാസ സമ്പന്നരായ ചുരുക്കം നിയമപാലകരുമുണ്ട്. സമ്പത്തുള്ളവർ, രാഷ്ട്രീയക്കാർ കേസുകൾ അട്ടിമറിക്കുന്നത് കേരളത്തിൽ ഒരു തുടർകഥയാണ്. എത്ര മാത്രം സ്വാധീന ശക്തിയുണ്ടെങ്കിലും ദൈവത്തിന്റെ കൈയ്യൊപ്പു പോലെ ഉറങ്ങിക്കിടക്കുന്ന ഒരു സിംഹം ഒരിക്കൽ ഉണർന്നു വരുമെന്നോർക്കുക. മനുഷ്യർക്ക് സുരക്ഷിതമായി നടക്കാൻ, വാഹനമോടിക്കാൻ നല്ല വഴികളില്ലാത്ത നാട്ടിൽ പത്തൊൻപത് വയസ്സുള്ള ഒരു മദ്യപാനിയെ വന്യമൃഗത്തെപ്പോലെ 240 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കാൻ ആരാണ് അനുവദിച്ചത്? ആദ്യം അവരിലല്ലേ ശിക്ഷ നടപ്പാക്കേണ്ടത്?

മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയോ?
ശൈശവ കാലം മുതൽ അമ്മയുടെ മുലപ്പാൽ കുടിച്ചു് അമ്മയുടെ മാർവ്വോട് ചേർന്ന് പിതാവിന്റെ പരിചരണത്തിൽ വളരുന്ന ഒരു കുട്ടി മാതൃകയാക്കുന്നത് മാതാപിതാക്കളെയാണ്. അവർ കുടുംബത്തിൽ വഴക്ക്, അടിപിടി, ഭർത്താവിന്റെ മദ്യപാനം തുടങ്ങി സകലവിധ മ്ലേച്ഛതകളിൽ ജീവിക്കുന്നവരെങ്കിൽ സ്വന്തം കുട്ടി കൾക്ക് വേണ്ടുന്ന ഉപദേശ നിർദ്ദേശമോ ശിക്ഷണമോ കൊടുക്കാൻ സാധിക്കില്ല. ഇതുപോലുള്ള തെമ്മാടികുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർക്കും വല്ലാത്ത വീർപ്പുമുട്ടലുകളായിരിക്കും അനുഭവപ്പെടുക. ഇവരിൽ അച്ചടക്കമോ അനുസരണയോ കാണില്ല. ഇതുപോലെ ഭൗതിക സമർദ്ധിയുള്ള ഒരു കുടുംബമെങ്കിൽ സകല ദുഃശ്ശിലങ്ങളും മദ്യവും മയക്കുമരുന്നും, പെൺകുട്ടികളെ ഉപദ്രവിക്കലും അവരുടെ അവിഭാജ്യഘടകങ്ങളായി മാറുന്നു. സത്യം, ധർമ്മം, സ്‌നേഹം, നിയമം എന്തെന്ന് ഇവർ പഠിക്കുന്നില്ല. കുട്ടികളെ അധാർമ്മികതയിലേക്ക്, അഹംങ്കാരികളായി വളർത്തിയതിന്റെ, പഠിപ്പിച്ചതിന്റെ പരിച്ഛദമാണ് കൊച്ചിയിൽ കണ്ടത്. മക്കളെ നിയന്ത്രിച്ചു് വള ർത്തിയില്ലെങ്കിൽ നിയന്ത്രണമില്ലാതെയോടുന്ന വാഹനങ്ങളായി നിരപരാധികളുടെ ജീവനെടുക്കുമെന്നോർക്കുക. ഇങ്ങനെ ഗതാഗത നിയമങ്ങൾ പാലിക്കാതെ മോട്ടോർ സൈക്കിളിൽ പറക്കുന്ന അഹംങ്കാരികളായ യുവാക്കൾ, വിദ്യാർത്ഥികളെ കാണാറുണ്ട്. ഭരിക്കുന്നവരുടെ അഹംബോധമുണർന്നില്ലെങ്കിൽ ഈ അരക്ഷിതത്വം ഇനിയും തുടരും.

യൗവനക്കാർ ഉന്നതമായ ആത്മബോധമുള്ളവരാകണം.
യൗവന പ്രായത്തിലേക്ക് കടക്കുക എന്ന് പറഞ്ഞാൽ കടിഞ്ഞാണില്ലാത്ത കുതി രയെപോലെയാണ്. എങ്ങോട്ടും വഴിതെറ്റിപോകാം. ഇതുപോലെ വാഹനമോടി ക്കുന്നവരും, മദ്യം, മയക്കുമരുന്നിൽ അഭയം പ്രാപിക്കുന്നവരും, പ്രണയക്കെടുതിയിൽ ഒളിച്ചോടുന്നവരും വിലപ്പെട്ട ജീവിതത്തെ തകർച്ചയിലേക്കാണ് നയിക്കുന്നത്. പ്രണയം പൊട്ടിമുളച്ചു ലൈംഗികാസക്തികൾക്ക് വിധേയപ്പെടുന്നവർ മാതാപിതാക്കളുടെ എതിർപ്പ് വകവെക്കാറില്ല. സ്വന്തം മനഃസാക്ഷിക്ക് വേദനയുണ്ടാകുമ്പോൾ കണ്ണീരും നെടുവീർപ്പുകൾ കൊണ്ട് കാര്യമില്ല. ഒന്നുകിൽ നല്ല പുസ്തകങ്ങൾ വായിച്ചു് അറിവിൽ വളരണം അല്ലെങ്കിൽ ആത്മാവിൽ സ്വന്തം വേദനകളെ നിശ്ശബ്ദമായി താലോലിച്ചു വളരണം. മൂന്ന് പേരുടെ കൊലപാതകത്തിൽ ഊതിപ്പെരുപ്പിക്കുന്ന കഥകൾ എന്തായാലും അഗാധമായ സ്‌നേഹം, കരുതൽ, വാത്സല്യം കാണിച്ച മാതാപിതാക്കൾക്ക് ദുഃഖം നൽകുമെന്നോ കേസിൽ പ്രതികളാകുമെന്നോ അവർ ഒരിക്കലും പ്രതിക്ഷിച്ചു കാണില്ല.

നമ്മുടെ റോഡുകൾ എന്താണ് സുരക്ഷിതമല്ലാത്തത്?
അധികാരത്തിലുള്ളവർ പാവങ്ങളുടെ നികുതിപ്പണമെടുത്തു് ലോകം ചുറ്റി കാണാറുണ്ട്. അവിടെ യെങ്ങും കേരളത്തിലേതുപോലെ റോഡുകളിൽ ഭയാനകമായ അപകടങ്ങൾ കാണില്ല. ഗ്രാമത്തിലായാലും നഗരങ്ങളിലായാലും ഇടിഞ്ഞുപൊ ളിഞ്ഞുകിടക്കുന്ന റോഡുകൾ, ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർ ധാരാളമാണ്. ആരും ശിക്ഷകിട്ടി ജയിലിൽ പോകുന്നില്ല. ഭരണത്തിൽ വരുന്നവരെല്ലാം പൊള്ളയായ പുരോഗതിയുടെ അവകാശവാദങ്ങൾ നിരത്തി, മാധ്യമങ്ങളിൽ തളളി അവരുടെ സാമ്പത്തിക സമൃദ്ധി വർദ്ധിപ്പിക്കയല്ലാതെ യാത്ര ചെയ്യുന്നവർക്ക് വേണ്ടുന്ന സുരക്ഷിതത്വം ഉറപ്പുവരുത്തുന്നില്ല. റോഡുകൾ പലതും സഞ്ചാര യോഗ്യമല്ല. ഇവിടേക്ക് എങ്ങനെ സഞ്ചാരികൾ വരും? കേസുകൾ അട്ടിമറിക്കുന്ന നാട്ടിൽ സമൂഹത്തിൽ വിനാശം വിതയ്ക്കുന്ന, മൂന്ന് പേരുടെ ജീവൻ കവർന്നെടുത്ത കൊലയാളിയെ, മോട്ടോർ വകുപ്പിലുള്ളവരെ മാതൃകാപരമായി ശിക്ഷിക്കുക. കുട്ടികൾ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ധാർമ്മികമായ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുക.

എഫ് ഐ ആറിൽ പേരില്ലാത്തത്, മദ്യം കഴിച്ചതടക്കം ഈ കേസ് അട്ടിമറിക്കാൻ പോലീസ് കൂട്ടു നിൽക്കുന്നതിന്റെ അവസാനത്തെ തെളിവാണ് നീട്ടി വളർത്തിയ മുടി വെട്ടി ചുരുക്കി മുഖം പെട്ടെന്ന് തിരിച്ചറിയാത്തവിധം മിനുക്കിയെടുത്തത്. സമൂഹത്തിൽ നരഹത്യയടക്കം കൊടും ക്രിമിനലുകൾക്ക് സംരക്ഷണം കൊടുക്കുന്ന രാഷ്ട്രീയ ക്രിമിനലുകളെ വോട്ട് ചെയ്യുന്ന ജനങ്ങൾ തിരിച്ചറിയുക.

നമ്മൾ അഭ്യസ്തവിദ്യരും പ്രബുദ്ധരുമെന്ന് വീമ്പിളക്കുമ്പോൾ ഒരു ദേശത്തിന്റെ സാംസ്‌കാരികത്തനിമ വെളിപ്പെടുത്തേണ്ടത് മനുഷ്യർക്ക് നിർഭയം റോഡിലൂടെ സഞ്ചരിക്കാനുള്ള അവകാശമാണ്. ഓരോ ദിവസവും എണ്ണമറ്റ ജീവനുകൾ രക്ത ത്തിൽ കുളിച്ചുകിടക്കുന്നത് സർക്കാർ കാണുന്നില്ലേ? നമ്മിൽ കുടികൊള്ളുന്ന ജനാധി പത്യ സംസ്‌ക്കാരം എന്താണ്?

Leave a Comment

More News