എടത്വാ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണം: എടത്വ വികസന സമിതി

എടത്വ : എടത്വാ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം എടത്വ പാലത്തിൽ നിയന്ത്രണം വിട്ട കാറിടിച്ച് എതിർ വശത്ത് കൂടി നടന്ന് പോകുകയായിരുന്ന യുവതിക്ക് പരുക്ക് പറ്റിയിരുന്നു.പാലത്തിന്റെ കൈവരിയിൽ ഇടിച്ചതിന്റെ ആഘാതം മൂലം കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും താഴെ നദിയിലേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ദക്ഷിണേന്ത്യയിലെ പ്രമുഖ ദൈവാലയമായ എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിലെ പെരുന്നാൾ സമയത്ത് ജനതിരക്ക് മൂലം ഗതാഗതം തടസ്സപ്പെടുന്നത് പതിവ് സംഭവമാണ്. പാലത്തിന് വീതി കുറവായതിനാല്‍ ഒരു വാഹനം കടന്നു പോകുമ്പോൾ എതിരെ വരുന്ന വാഹനത്തിന് പോകാൻ തടസ്സമാണ്. ഒട്ടേറെ കാൽനടയാത്രക്കാരാണ് 55 വർഷം പഴക്കം ഉള്ള ഈ പാലം ഉപയോഗിക്കുന്നത്. പാലത്തിന്റെ ഒരു കരയിൽ കെഎസ്ആർടിസി ഡിപ്പോ, സെന്റ് അലോഷ്യസ് കോളജ്, മറുകരയിൽ ധനകാര്യ സ്ഥാപനങ്ങള്‍, സർക്കാർ ഓഫീസുകള്‍,കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, വ്യാപാര സ്ഥാപനങ്ങള്‍, അപ്പർ പ്രൈമറി വിഭാഗം സ്ക്കൂൾ മുതൽ ഹയർ സെക്കൻണ്ടറി സ്കൂളുകൾ എന്നിവ പ്രവർത്തിക്കുന്നു. നടപ്പാലം നിർമ്മിക്കുമെന്ന് കഴിഞ്ഞ ഒരു ദശാബ്ദമായി ജനപ്രതിനിധികൾ പറയുന്നുണ്ട്. പലതവണ എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.നടപ്പാലം നിർമ്മിക്കുന്നതിന് മണ്ണ് പരിശോധന നടത്തിയതൊഴികെ ഒന്നും നടന്നിട്ടില്ല.

അമ്പലപ്പുഴ പൊടിയാടി സംസ്ഥാന പാത നിർമ്മാണത്തിനിടയിൽ എടത്വ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതി സംസ്ഥാന ചീഫ് സ്രെകട്ടറിക്ക് വീണ്ടും നിവേദനം നല്കിയിരുന്നു.

യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട്, ജനറല്‍ സെക്രട്ടറി ഡോ ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം എന്നിവർ ആവശ്യപ്പെട്ടു.

Leave a Comment

More News