കേരള നര്‍മ്മവേദി യുഎസ്‌എ അവതരിപ്പിക്കുന്ന “ചിരിയോ ചിരി പൊട്ടിച്ചിരി” ഒക്ടോബര്‍ 10, ശനി വൈകുനേരം 3:45-ന്

ഹൂസ്റ്റന്‍ : കേരള നര്‍മ്മവേദി യുഎസ്‌എ യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10, ശനി വൈകുന്നേരം 3:45 ഹുസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്നാ ബസാര്‍ ഹാളില്‍ “ചിരിയോ ചിരി പൊട്ടിച്ചിരി” എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചിരി അരങ്ങിലേക്ക്‌ താല്പര്യമുള്ള എല്ലാവരെയും കേരള നര്‍മ്മവേദി യുഎസ്‌‌എ യുടെ പ്രവര്‍ത്തകര്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

വിവിധ വേദികളില്‍ അനേകം ചിരി അരങ്ങുകള്‍ നയിച്ചിട്ടുള്ള നര്‍മ്മസാഹിത്യകാരന്‍ ശ്രീ രാജു മൈലപ്രയും ഈ ചിരിയരങ്ങില്‍ സംബന്ധിക്കുന്നു എന്നത്‌ ഒരു പ്രത്യേകതയാണ്‌. അതിനും പുറമേ നര്‍മ്മവേദിയുടെ ചിരിയരങ്ങില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും സ്വതന്ത്രമായി സമയം അനുവദിക്കുന്നത്‌ അനുസരിച്ച്‌ നിര്‍ദോഷമായ ഫലിതങ്ങള്‍ പറയാനും അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കും. അതിനുള്ള തയ്യാറെടുപ്പില്‍ വരിക. ഫലിക്കുന്ന ഫലിതങ്ങളോ ചീറ്റി പോകുന്ന ഫലിതങ്ങളോ പറയാം. സാധാരണ വെടിക്കെട്ടില്‍ പോലും കുറച്ച്‌ പടക്കങ്ങളും അമിട്ടും ചീറ്റി പോകാറുണ്ടല്ലോ. വലിയ പാട്ടുകളും നൃത്തങ്ങളും ഒഴിവാക്കുന്നത്‌ നന്നായിരിക്കും. കാരണം അതിനുള്ള സാകര്യം ഈ പരിപാടിയില്‍ ഇല്ല എന്നുള്ളതാണ്‌. അധികം ഭാരവാഹികളോ പ്രോട്ടോ കോളുകളോ ഇല്ലാത്ത കേരള നര്‍മ്മവേദി യുഎസ്‌എ എന്ന ഈ സന്നദ്ധ വേദിയുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും തികച്ചും ജനകീയമായിരിക്കും.

Date & Time: ഒക്ടോബര്‍ 10, ശനി വൈകുന്നേരം 3:45
Place: അപ്നാ ബസാര്‍ ഹാള്‍ – Apna Bazar Hall
2437 FM 1092 Road, Missouri City, TX 77459

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എ.സി.ജോര്‍ജ്‌ 832 703 5700, തോമസ്‌ ഒലിയാന്‍കുന്നേല്‍ 713 679 9950, ജോസഫ്‌ തച്ചാറ 832 868 4004

Leave a Comment

More News