ഷുഗർലാൻഡ് (ടെക്സസ്): ഫോമാ ജുഡീഷ്യൽ കൗൺസിൽ മുൻ ചെയറും വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഹ്യൂമൻ റൈറ്റ്സ് കമീഷണറുമായ തോമസ് കോശിയുടെ ഇളയ സഹോദരൻ ജേക്കബ് കോശി (72) ടെക്‌സസിലെ ഷുഗർലാന്റില്‍ നിര്യാതനായി. കുറച്ചു നാളായി രോഗബാധിതനായിരുന്നു. ന്യൂയോർക്കിൽ നിന്ന് രണ്ടു വർഷം മുന്‍പാണ് മകനോടൊപ്പം താമസിക്കാന്‍ ടെക്സസില്‍ എത്തിയത്.
ന്യൂയോര്‍ക്കില്‍ മിഡ് ഹഡ്സൺ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ഫോമ എമ്പയർ റീജിയൻ സെക്രട്ടറിയുമായിരുന്നു.
തിരുവല്ല സ്ലീബാപറമ്പിൽ പരേതരായ പോത്തൻ കോശിയുടെയും സാറാമ്മയുടെയും പുത്രനാണ്.
ഭാര്യ: വത്സ ജേക്കബ്
മക്കൾ: ഡോ. ജാക്‌സി ജേക്കബ് (ആൽബനി, ന്യൂയോര്‍ക്ക്), ഭർത്താവ് ബോബി. 3 മക്കൾ.
ജിബിൻ ജേക്കബ് (ടെക്സസ്) ഭാര്യ ബെറ്റ്സി ജേക്കബ്. 3 മക്കൾ.
സഹോദരർ: പോത്തൻ തങ്കൻ, വർഗീസ് കോശി, തോമസ് കോശി, മറിയാമ്മ ഡാനിയേൽ (എല്ലാവരും ന്യൂയോർക്ക്), പരേതയായ ഏലിയാമ്മ മാത്യു, ശോശാമ്മ എബ്രഹാം (കേരളം).
സംസ്കാര ശുശ്രൂഷ ഒക്ടോബർ 3 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് : സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക്ക് ചർച്ച്, 3135 ഫിഫ്ത് സ്ട്രീറ്റ്, സ്റ്റാഫോർഡ്, ടെക്സസ്-77477
