ചരിത്രത്തിന് ജനകീയ മുഖങ്ങൾ പലതാണ്. ലോക ചരിത്രം ഫ്രഞ്ചു് ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ജനാധിപത്യ സംസ്കാരത്തിന്റെ. പ്രണയാലിംഗന നഗരത്തെ, മനുഷ്യാവകാശങ്ങളുടെ ഈറ്റില്ലമായ ഫ്രാൻസ് കത്തിയമരുന്നത് കാണുമ്പോൾ കലാ സാഹിത്യ പ്രേമികളുടെ മനസ്സിൽ വരുന്ന ഏറ്റവും ദീപ്തമായ ചില ചാരുതകളും ദുഃഖവുമുണ്ട്. ലോകത്തിന്റെ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ഫ്രാൻസിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാനങ്ങളുണ്ട്. രാജഭരണ വന്യതയുടെ മൂടുപടമണിഞ്ഞവരിൽ നിന്ന് പ്രകാശത്തിന്റെ നഗരമാക്കി മാറ്റിയ പാരീസ്, ഈഫൽ ടവർ, സെൻ നദി, മൊണാലിസ, ഡിസ്നിലാൻറെ, കന്യാമറിയം പ്രത്യക്ഷപ്പെട്ട ലൂർദ് ദേവാലയം, വേഴ്സെയിൽസ് കൊട്ടാരം, നോത്രദാം ദേവാലയം, ലോകം കണ്ട പ്രതിഭാശാലികളായ വോൾട്ടയർ, സാർത്ര്, വിക്ടർ ഹ്യൂഗോ, ബാലസാക്, ഇവരുറങ്ങുന്ന പന്തിയോൺ, ഡാവിഞ്ചി, മൈക്കലാഞ്ജലോ, റാഫേൽ, പിക്കാസോ, തുടങ്ങി പലതും എന്റെ യാത്രാവിവരണം ‘കണ്ണിന് കുളിരായി’ (പ്രഭാത് ബുക്ക്സ്-ആമസോൺ) എഴുതിയിട്ടുണ്ട്. പാരീസിലെ മനം കവരുന്ന കാഴ്ചകൾ കണ്ണിന് കനലായി കാണാമറയത്താകുമോ ?
ലോകത്തെ അതിമനോഹരമായ നഗരം കത്തുന്നത് കാണുമ്പോൾ ഓർമ്മ വരിക വിക്ടർ ഹ്യൂഗോ യെയാണ്. നോത്രദാം എന്ന മനോഹര ദേവാലയ മുറ്റത്തു് മഴ പെയ്തുകൊണ്ടിരിക്കെ ഹ്യൂഗോ വിഡ്ഢികളുടെ രാജാവിനെ തെരഞ്ഞെടുക്കാനുള്ള ഒരു ഘോഷയാത്ര നടത്തി. മഴ യിലവർ ആനന്ദനൃത്തമാടി. ലെനിൻ ചിന്തകനായിരുന്ന ഹ്യൂഗോ സാമൂഹ്യ രാഷ്ട്രീയ പ്രശ്ന ങ്ങളാണ് എഴുതിയത്. എന്നാൽ വോൾട്ടയർ സ്വാർത്ഥരായ ഭരണാധികാരികൾക്കും മതത്തിനുമെതിരെയാണ് തൂലിക ചലിപ്പിച്ചത്. ഇന്ന് യൂറോപ്പിന്റെ പല ഭാഗത്തും വിദ്യാർത്ഥികളുടെ, യുവാക്കളുടെ സമരം വലത്തു് പാർട്ടികളുടെ സഹായത്തോടെ, നുഴഞ്ഞു കയറുന്ന മത തീവ്രവാദികളുടെയെന്ന് പറയുമ്പോൾ ഈ രാജ്യങ്ങളെ നയിക്കാനുള്ള കാഴ്ച്ചപ്പാടോ ദീർഘ വീക്ഷണമൊയില്ലാത്ത ഭരണത്തലവന്മാരെ തെരെഞ്ഞെടുത്തത് വിഡ്ഢികളാണോ?
തെരഞ്ഞെടുക്കപ്പെടുന്ന ഏത് സർക്കാർ തൊഴിലാളികളായാലും അവർ ആഗ്രഹി ക്കേണ്ടത് ജനങ്ങളുടെ ക്ഷേമമാണ്. ഒരു പൗരന്റെ അവകാശങ്ങൾ, ക്ഷേമങ്ങൾ സംര ക്ഷിക്കപ്പെടാതെ പോയാൽ ആ ക്ഷേമ പദ്ധതിയിൽ നിന്ന് സ്വന്തം ഭവനത്തിലേക്ക് കൊള്ള ചെയ്തുപോയാൽ, ദുർഭരണമായാൽ ഭരണകൂടത്തെ സമരത്തിലൂടെ അട്ടിമറിക്കാൻ ജനങ്ങൾ തെരുവിലിറങ്ങുക സ്വഭാവികമാണ്. മനുഷ്യരുടെ പ്രകൃതിദത്തമായ അവകാശമാണ് നീതി ലഭിക്കുക. സമാധാനമായി ജീവിച്ചുമരിക്കുക. നീതി അനീതിയാകുമ്പോൾ വിവേകമുള്ള മനുഷ്യർ മൗനികളാകില്ല. ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ കഴിവില്ലാത്ത ഭരണവർഗ്ഗ തൊഴിലാ ളികൾ ഒരു സംസ്കാരത്തെകൂടിയാണ് ദുഷിപ്പിക്കുന്നത്. ഇപ്പോൾ കാണുന്നത് ഹിംസാത്മക സമരമാണ്. അധികാരത്തിലിരിന്നുകൊണ്ട് ചതിയും കളവും നടത്തി ജനങ്ങളെ പിഴിയുന്നത് എത്രനാൾ കണ്ടുകൊണ്ടിരിക്കും?
മനുഷ്യരുടെ അടിസ്ഥാനവശ്യങ്ങളാണ് വസ്ത്രം, പാർപ്പിടം, ഭക്ഷണം, തൊഴിൽ. ഇതൊന്നും ഒരു പൗരന് കൊടുക്കാൻ സാധിക്കാത്തവർ എന്തിനാണ് ഭരണത്തിൽ വരുന്നത്? കേര ളത്തിലേതുപോലെ ഈ രാജ്യങ്ങളിൽ കൈക്കൂലി വാങ്ങി പിൻവാതിൽ നിയമനങ്ങൾ നടത്താറില്ല. ഫ്രാൻസിൽ സ്കൂൾ കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകരില്ല, കുട്ടികൾക്ക് ആനുകൂല്യം ലഭിക്കാറില്ല. തൊഴിലില്ല, ഇറ്റലിയിൽ തൊഴിലില്ല, കുടിയേറ്റം. സ്പെയിനിൽ നല്ല വേതനമില്ല, അനധികൃത കുടിയേറ്റം, വിലവർദ്ധനവ്, പോർച്ചുഗീസിൽ വാടക വർദ്ധനവ്, ഗ്രീസിൽ തൊഴിൽരഹിതർ, അനധികൃത കുടിയേറ്റം, അൽബേനിയയിൽ സുപ്രീം കോട തിവരെ കത്തിച്ചു. എല്ലാം രാജ്യങ്ങളും നേരിടുന്ന അടിസ്ഥാന വിഷയങ്ങൾ ദൈനംദിനം നേരിടുന്ന ജീവിത പ്രശ്നങ്ങളാണ്. ബ്രിട്ടനിലേതുപോലെ അധികാരം നിലനിർത്താൻ വോട്ടിനായി അനധികൃത കുടിയേറ്റക്കാർക്ക് ഒത്താശ ചെയ്തുകൊണ്ട് അവരുടെ സാംസ്കാരിക മൂല്യങ്ങളെ സ്വയം തകർക്കുന്നു. റഷ്യ ഉക്രൈൻ, ഗൾഫ് യുദ്ധം. സാമ്പത്തിക മാന്ദ്യം നേരി ടുന്നതും പെട്രോൾ വിലവർദ്ധനവ് ഒരു യാഥാർഥ്യമാണ്. സമ്പത്തിനോട് ആർത്തിയുള്ള ഭരണാധിപന്മാർ സമാധാനം ആഗ്രഹിക്കുന്നില്ല അവർക്ക് യുദ്ധം നടത്തി പാവങ്ങളുടെ രക്തം കുടിക്കണം. ഭരണകൂടങ്ങളെ പ്രതിക്കൂട്ടിലാക്കുന്നത് സാമർഥ്യമുള്ള പ്രതിപക്ഷപാർട്ടികളുടെ ആവശ്യമാണ്. അഭയാർത്ഥികളായി വന്നിട്ടുള്ളവർ യൂറോപ്പിലാകെ ഒരു പൊതുശല്യമായി മാറുന്നത് എല്ലാം പ്രവാസികൾക്കും ഒരു തലവേദനയായി മാറുന്നു. അവരെ ഭരിക്കുന്നത് മതമാണ്.
പല രാജ്യങ്ങളിലും സമരത്തിൽ പങ്കെടുത്ത മുഖംമൂടികളെ, പലസ്തീൻ കൊടികൾ കാണുകയുണ്ടായി. ഇത് കോടതിയിൽ വിചാരംചെയ്യപ്പെടേണ്ട ഗൗരമായ വിഷയമാണ്. ഒരു രാജ്യത്തെ പൗരൻ എന്തിനാണ് മുഖം മറയ്ക്കുന്നത്? അത് കാണുന്നവർക്ക് മനസ്സിലാകുക ഭരണത്തെ അസ്ഥിരപ്പെടുത്താൻ ഈ രാജ്യങ്ങളിലേക്ക് കുടിയേറിയ മത വർഗ്ഗീയ വാദികളാണ്. ഹിംസാത്മകമായി അക്രമങ്ങൾ, പൊതുമുതൽ നശ്ശിപ്പിക്കുക ഇവരുടെ കുലത്തൊഴിലാണ്. ദേശ സ്നേഹികൾ ഒരിക്കലും അവരുടെ അമൂല്യങ്ങളായ കലാമൂല്യങ്ങളെ ശ്മശാനമണ്ണിലേക്ക് അയക്കില്ല. എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇവർ സമരം ചെയ്യുന്നത് ഒരു സംഘടനയുടെ പേരിലല്ല. ഇവർക്ക് ഫണ്ട് നൽകുന്നത് ആരാണ്? ഈ ഗുണ്ടകൾക്ക് ഗൾഫ്, തുർക്കിപ്പോലുള്ള രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കാറുണ്ടെന്നാണ് പല മാധ്യമങ്ങളും ആരോപിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന പാരീസ് പ്രകാശമുള്ള നഗരമായി മാറട്ടെ.
