അറ്റ്ലാന്റ: കാൽവറി അസംബ്ലി ചർച്ച് ഓഫ് ഗോഡ് സഭാഅംഗം ജെയിംസ് സാമുവേൽ (49) നിര്യാതനായി. അനേക വര്ഷം ഡാളസ്സിൽ താമസിച്ചിരുന്ന പരേതന്, കഴിഞ്ഞ പത്തു വർഷക്കാലമായി അറ്റ്ലാന്റയിൽ താമസമാക്കി ട്രാവൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.
സഭാകുടുംബത്തിലെ പ്രിയപ്പെട്ട അംഗമായിരുന്ന ജെയിംസ് സാമുവലിന്റെ സാന്നിധ്യവും കൂട്ടായ്മയും സ്നേഹസ്മരണകളും എന്നും ഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് സഭയുടെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഭാര്യ: ഷീബ സാമുവേൽ.
മക്കൾ: നാഥൻ, ഈഥൻ, ജോനാഥൻ.
സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
