കോതമംഗലം മാർ അത്തനേഷ്യസ് ആർട്സ് & സയൻസ് കോളേജ് അലുംനി യുഎസ്എ യുടെ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം ഫിലഡൽഫിയയിൽ നവംബർ 13 മുതൽ 15 വരെ നടത്തുന്നു. മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ പൂർവ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സഹപാഠികളെയും സമകാലികരെയും കണ്ടുമുട്ടുന്നതിനും ജീവിതാനുഭവങ്ങൾ പങ്കിടുന്നതിനും ലഭിക്കുന്ന അസുലഭ സന്ദര്‍ഭമായിരിക്കും ഈ സംഗമം.
മാർ അത്തനേഷ്യസ് ആർട്സ് & സയൻസ് കോളേജ് മുൻ പ്രിൻസിപ്പലും, നിലവിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറിയുമായ ഡോ. വിന്നി വർഗീസ്, കോളേജിന്റെ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ എന്നിവർ മുഖ്യ അതിഥികളായി കുടുംബസമേതം ഈ അപൂർവ സംഗമത്തിൽ പങ്കെടുക്കും. പെൻസിൽവാനിയയിൽ ഫിലഡൽഫിയയിലെ ഫോർ പോയ്ന്റ്സ് ബൈ ഷെറാട്ടൺ ഫിലഡൽഫിയ നോർത്ത് ഈസ്റ്റിൽ നടക്കുന്ന ഈ കുടുംബസംഗമത്തെ ഒരാഘോഷമായി മാറ്റുവാൻ വിവിധ പദ്ധതികളും കലാപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഫിലഡൽഫിയയുടെ പരിസര പ്രദേശങ്ങളിൽ പ്രകൃതിരമണീയമായ ശരത്കാല നിറപകർച്ചയുടെ മനം കവരുന്ന കാഴ്ചകള്‍ ഈ സംഗമത്തെ ധന്യമാക്കും.
ഈ മഹത്തായ പൂർവ വിദ്യാർത്ഥി കുടുംബ സംഗമത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. എല്ലാ താമസ സൗകര്യങ്ങളോടും കൂടിയ ഹോട്ടലിൽ ഏതാനും മുറികൾ അവശേഷിക്കുന്നതായി പ്രസിഡന്റ് സാബു സ്കറിയ, സെക്രട്ടറി ജോബി മാത്യു, ട്രഷറർ ജോർജ്ജ് മാലിയിൽ എന്നിവർ അറിയിച്ചു.
ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഉടൻതന്നെ താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക.
Venue: Four Points by Sheraton Philadelphia Northeast, 9461 Roosevelt Boulevard, Philadelphia
Date: November 13 – 15
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
സാബു സ്കറിയ (പ്രസിഡൻറ്) 267 980-7923
ജോബി മാത്യു (സെക്രട്ടറി) 301 624-9539
ജോർജ്ജ് മാലിയിൽ (ട്രഷറർ) 954 655-4500
