ആലപ്പുഴ: മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഇനി വിദേശയാത്ര നടത്തേണ്ട കാര്യമില്ല. ചങ്ങനാശേരി ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്ററിൽ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വളരെ ചുരുങ്ങിയ ചെലവിൽ സാദ്ധ്യമാകും. ജോയിൻറ് റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ. ജെഫേഴ്സൺ ജോർജിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി രണ്ട് കാലിന്റെയും മുട്ട് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടന്നു. കേരളത്തിൽ ആദ്യമായി റ്റോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ ഡോ. ജെഫേഴ്സൺ ജോർജിനെ ആലപ്പുഴ അത് – ലറ്റിക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എംഎൽഎ അനുമോദിച്ചു. നട്ടെല്ലിനുള്ള, ശസ്ത്രക്രിയ,താക്കോൽ ദ്വാര ശസ്ത്രക്രിയ, തോളെല്ല് മാറ്റിവെയ്ക്കൽ, ലാപ്രോസ്സ്കോപ്പിക്ക് ശസ്ത്രക്രിയ തുടങ്ങിയവ കുറഞ്ഞ ചിലവിൽ സമരിറ്റൻ മെഡിക്കൽ സെന്ററിൽ നടത്താൻ സൗകര്യമുള്ളതായി ചെയർമാൻ ഡോ. ജോർജ് പീഡീയേക്കൽ, ഡയറക്ടർ ഡോ. ലീലാമ്മ ജോർജ് എന്നിവർ പറഞ്ഞു.…
Category: KERALA
സമൂഹത്തിന്റെ വേദനകളെകൂടി പരിഹരിക്കുന്നതാവണം ആത്മീയത : സി.ടി. സുഹൈബ്
വളാഞ്ചേരി : സമൂഹത്തിന്റെ വേദനകളെകൂടി പരിഹരിക്കുന്നതാവണം ആത്മീയതയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു. ഇസ്ലാം ഉൾക്കൊള്ളുന്ന ആത്മീയത അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി പഠന വേദിയായ ‘ദാറുൽ അർഖം’ വളാഞ്ചേരി സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാബിഖ് വെട്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന ആശംസകൾ പറഞ്ഞു.പരിപാടിയിൽ സോളിഡാരിറ്റി വളാഞ്ചേരി ഏരിയാ പ്രസിഡന്റ് കെ.ഇസ്ഹാഖ് സ്വാഗതവും ജോയിൻ സെക്രട്ടറി മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു
ജി 20 യോടനുബന്ധിച്ച് ചെറു ധാന്യങ്ങളുടെ ഉപയോഗം വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകും: കേന്ദ്രമന്ത്രി വി. മുരളീധരൻ
തിരുവനന്തപുരം : ഈ വർഷം നടക്കുന്ന ജി 20 മീറ്റിംഗുകളിൽ, ചെറു ധാന്യ ഭക്ഷണങ്ങൾ , ചെറു ധാന്യ മേളകൾ, ചെറുധാന്യ ഉപഹാരങ്ങളുടെ വിതരണം എന്നിവയിലൂടെ ചെറു ധാന്യങ്ങളുടെ ഉപയോഗം വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ നടത്തി വരുന്നതായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ചെറു ധാന്യ വിളകളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി ജി 20 യോഗത്തോടനുബന്ധിച്ച് ചെറു ധാന്യ കർഷകരുമായി ആശയവിനിമയം നടത്തിവരികയാണ്. ഇനി , ജി 20 രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലെ തീൻമേശയിൽ അതിഥികൾക്ക് റാഗി ദോശയും ജോവർ ഉപ്പുമാവുമൊക്കെ വിളമ്പാനാണ് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അമ്പതിലധികം വരുന്ന ധാന്യ ഉത്പാദന കമ്പനികളിൽ നിന്നും ശേഖരിക്കുന്ന ചെറുധാന്യങ്ങളും ചെറുധാന്യ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിനായി സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് & സോഷ്യൽ ആക്ഷൻ (സിസ്സ) തിരുവനന്തപുരത്ത് കുറവൻകോണത്ത് ആരംഭിച്ച അന്നം ദി മില്ലറ്റ് ഷോപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു…
സംസ്ഥാന തലസ്ഥാന മാറ്റ ഹര്‍ജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. എറണാകുളം ഉദയംപേരൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക്, പ്രത്യേകിച്ച് വടക്കൻ മേഖലയിലുള്ളവർക്ക് തലസ്ഥാനത്തേക്ക് എത്താൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി സമർപ്പിച്ചത് സംസ്ഥാനത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ സ്വകാര്യ ബില്ല് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ പിന്നീട് പാർട്ടിയ്ക്കകത്ത് നിന്ന് തന്നെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യം തള്ളണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. ഇതിന് പിന്നാലെ തലസ്ഥാനം മാറ്റണമെന്ന ബില്ലുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടായതെന്ന് ഹൈബി…
പ്രളയത്തിലും ആൽഫാ പാലിയേറ്റീവ് കെയർ കുട്ടനാട് ലിങ്ക് സെൻ്ററിൻ്റെ സേവനം മാതൃകയാകുന്നു
തലവടി: ചില മാസങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ആൽഫാ പാലീയേറ്റീവ് കെയർ ഹോം സർവ്വീസിൻ്റെ സേവനം കിടപ്പ് രോഗികൾക്ക് ആശ്വാസകരമാകുന്നു. ചികിത്സിച്ചു പൂർണ്ണമായും മാറ്റാനാകാത്ത ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചു കടുത്ത വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കും വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ചലനശേഷി പരിമിതപെട്ടവർക്കും പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംഗും നല്‍കുകയാണ്. പ്രളയത്തിലും വീടുകൾ സന്ദർശിച്ച് രോഗികളെ പരിചരിക്കുവാൻ സന്നദ്ധരായ ആരോഗ്യ പ്രവർത്തകരുടെ സേവനം ശ്രദ്ധേയമാകുകയാണ്. പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ് പട്ടരുമഠം, വർക്കിംഗ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, സെക്രട്ടറി എം.ജി. കൊച്ചുമോൻ, ട്രഷറർ വി.പി.മാത്യൂ, ചന്ദ്രമോഹനൻ നായർ, കമ്മിറ്റി അംഗങ്ങളായ ഗിരിജ വേണുഗോപാൽ, നിർമ്മല ചന്ദ്രമോഹനനൻ, പി. രാജൻ, ആരോഗ്യ പ്രവർത്തകരായ പ്രവീണ, മഞ്ചു, ഫിസിയോ തെറാപ്പിസ്റ്റ് ജിഞ്ചു എന്നിവരുടെ നേതൃത്വത്തിലാണ് ഭവനങ്ങൾ സന്ദർശിക്കുന്നത്. കൂടാതെ, സംസ്ഥാന ആരോഗ്യ വകുപ്പിൽ…
ഏകീകൃത സിവില്‍ കോഡ്: സി.പി.എമ്മും എസ് വൈ എസും നടത്താനിരുന്ന സെമിനാറുകള്‍ മാറ്റി വെച്ചു
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസ് നടത്താനിരുന്ന സെമിനാര്‍ മാറ്റിവച്ചു. സമസ്തയെ ഉള്‍പ്പെടുത്തി സെമിനാര്‍ ജൂലൈ 15-ന് നടത്താനായിരുന്നു സി പി എം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് മാറ്റിവയ്ക്കാനാണ് സമസ്ത ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിക്ക് നിവേദനം നൽകിയ ശേഷം ഈ വിഷയത്തിൽ സെമിനാര്‍ നടത്തുന്നതാണ് ഉചിതം എന്ന് സമസ്ത നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി പി എമ്മിന്റെ തീരുമാനം. അതേ സമയം കോഴിക്കോട് നടക്കുന്ന സിപിഎം സെമിനാറിൽ സമസ്തയും പങ്കെടുക്കുന്നുണ്ട്. സമസ്തയുടെ മുതിർന്ന നേതാവ് ഉൾപ്പെട്ടതാണ് സംഘാടക സമിതി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയെ സിപിഎം സംഘാടക സമിതി വൈസ് ചെയർമാനാക്കി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്ക്കും കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സിപി മുസാഫിർ അഹമ്മദിനും ഒപ്പമാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെ നേതൃത്വം പരിഗണിച്ചത്. സമസ്തയുടെ നേതൃത്വം വളരെ തന്ത്രപരമായ…
ഏകീകൃത സിവില്‍ കോഡ്; ബി ജെ പി അജണ്ടകളുടെ നടത്തിപ്പുകാരായി സി പി എം മാറരുത്: റസാഖ് പാലേരി
കോഴിക്കോട്: ബി ജെ പി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വംശീയ പദ്ധതികളിൽ ഏറ്റവും പുതിയ ഇനമാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള അവരുടെ നീക്കമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കോഴിക്കോട് പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളെയും വിവിധ മത – സമുദായ – ഗോത്ര വിഭാഗങ്ങളുടെ സ്വതന്ത്ര അസ്തിത്വങ്ങളെയും നിഷ്കാസനം ചെയ്യൽ സവർണ്ണ വംശീയ അജണ്ടകളിൽ പെട്ടതാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടാണ് ഇപ്പോൾ വീണ്ടും ബി ജെ പി ഏകീകൃത കോഡിനെ ചർച്ചകളിലേക്ക് കൊണ്ട് വരുന്നത്. രാജ്യത്തെ മുസ്ലിം സമൂഹത്തെ മറുവശത്ത് പ്രതിഷ്ഠിച്ചു കൊണ്ടാണ് ബി ജെ പി ഇക്കാലമത്രയും തെരഞ്ഞെടുപ്പുകളെ നേരിട്ടത്. ഏകീകൃത സിവിൽ കോഡിനെ മുസ്ലിം സമൂഹവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമാക്കി പരിമിതപ്പെടുത്തുക എന്നത് സംഘ്പരിവാറിൻ്റെ രാഷ്ട്രീയാവശ്യമാണ്. “യഥാർത്ഥത്തിൽ എല്ലാ മത –…
‘കുരുന്നെഴുത്ത് ‘പ്രകാശനം ചെയ്തു
പള്ളിക്കൽ: കുഞ്ഞുമനസ്സുകളിൽ വിരിഞ്ഞ കഥകളും കവിതകളും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും അനുഭവ സമ്പത്തിൽ രചിക്കപ്പെട്ട രചനകളും സമ്മേളിച്ചപ്പോൾ പള്ളിക്കൽ നടുവിലേമുറി എൽപിഎസ് ഒരുക്കിയത് വ്യത്യസ്തമായ കയ്യെഴുത്തു മാസിക. വായന പക്ഷാചരണക്കാലത്ത് കുട്ടികളുടെ ആഗ്രഹപ്രകാരമാണ് കയ്യെഴുത്തു മാസിക തയ്യാറാക്കാൻ അധ്യാപകർ മുൻകൈയെടുത്തത്. രക്ഷിതാക്കളും ഒപ്പം ചേർന്നപ്പോൾ 50 രചനകളുടെ സംഗമമായി കയ്യെഴുത്ത് മാസിക തയ്യാറായി. രക്ഷിതാവായ ശ്രീലക്ഷ്മി സരിത്ത് ആണ് മയിൽപീലി, വിവിധ ഇലകൾ എന്നിവ ഉപയോഗിച്ച് കവർപേജ് തയ്യാറാക്കിയത്. കവർ ചിത്രത്തിൽ നേർവരകളായി സ്കൂളിന്റെ സ്കെച്ചും ചേർന്നപ്പോൾ അതിന് ഏറെത്തിളക്കം. കുട്ടികളും രക്ഷിതാക്കളും നിർദ്ദേശിച്ച 34 പേരുകളിൽ നിന്നും നറുക്കിട്ടടുത്ത് കുരുന്നെഴുത്ത് എന്ന പേരും കയ്യെഴുത്ത് മാസികയ്ക്ക് നൽകി. പ്രതീക്ഷ രഞ്ജിത് എന്ന രക്ഷിതാവാണ് കുരുന്നെഴുത്ത് എന്ന പേര് നിർദ്ദേശിച്ചത്. കയ്യെഴുത്തു മാഗസിന്റെ പ്രകാശന കർമ്മം മാവേലിക്കര എ.ആർ.രാജരാജവർമ്മ സ്മാരക ഭരണസമിതി അംഗം ബിനു തങ്കച്ചൻ നിർവഹിച്ചു. ഭരണിക്കാവ്…
സർക്കാർ ഭവനനിർമാണ സഹായധനം 10 ലക്ഷമാക്കി വർദ്ധിപ്പിക്കണം: റസാഖ് പാലേരി
പേരാമ്പ്ര: സർക്കാർ ഭവനനിർമാണ സഹായധനം 4 ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ‘ഒന്നിപ്പ്’ പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്ര ചേർമലയിൽ നടന്ന സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായായിരുന്നു അദ്ദേഹം. ഭൂരഹിതരുടെയും ഭവനരഹിതരുടെയും പ്രശ്നങ്ങളെ യാഥാർഥ്യ ബോധത്തോടെ സമീപിക്കാൻ സർക്കാർ സന്നദ്ധമാകണം. സർക്കാരിന്റെ ലൈഫ് പദ്ധതി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. 4 ലക്ഷം രൂപ ഭവനനിർമാണത്തിന് തീരെ അപര്യാപ്തമാണ്. ദലിത് – ആദിവാസി – ഇതരപിന്നാക്ക വിഭാഗങ്ങളുടെ ജീവൽപ്രശ്നങ്ങളെ അവഗണിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ സി ആയിഷ, സംസ്ഥാന സെക്രട്ടറിമാരയ ഉഷാ കുമാരി, ചന്ദ്രിക കൊയിലാണ്ടി, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാലായി, ജില്ലാ കമ്മിറ്റിയംഗം വി കെ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി ടി വേലായുധൻ,…
ഇ എം എസിൻ്റെ കാലത്ത് നൽകിയ ഭൂമി പിണറായി സർക്കാർ തിരിച്ചു പിടിക്കണം: റസാഖ് പാലേരി
മാവൂർ: ഇ എം സിന്റെ കാലത്ത് ബിർളക്ക് കൊടുത്ത മാവൂരിലെ ഭൂമി സംസ്ഥാന സർക്കാർ തിരിച്ചു പിടിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ‘ഒന്നിപ്പ്’ കേരള പര്യടനത്തിൻ്റെ ഭാഗമായി മാവൂർ ഗ്വാളിയോർ റയോൺസ് സമരഭൂമി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവൂർ ഗ്വാളിയോർ റയോൺസ് ചരിത്രത്തിന്റെ ഭാഗമായിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. 1959 ൽ ഇ എം എസ് സർക്കാരാണ് വ്യവസായം നടത്താൻ ബിർളക്ക് വേണ്ടി 250 ഏക്കറോളം വരുന്ന ഭൂമി ഏറ്റെടുത്തു നൽകിയത്. കഴിഞ്ഞ 22 വർഷത്തിനിടെ ഈ പ്രദേശം വനഭൂമിക്ക് സമാനമായി മാറിക്കഴിഞ്ഞു. കേരളത്തിൽ ഏതൊരു പദ്ധതി നടപ്പാക്കുന്നതിനും പ്രധാന വെല്ലുവിളി ഭൂമി ഏറ്റെടുക്കലാണെന്നിരിക്കെയാണ് ഏക്കർ കണക്കിന് ഭൂമി ആർക്കും ഉപകാരപ്പെടാതെ കാട് കയറിക്കിടക്കുന്നത്. നാടിനനുയോജ്യമായതും പരിസ്ഥിതി സൗഹൃദപരവുമായ സംരംഭങ്ങൾക്ക് വേണ്ടി ഈ ഭൂമി പ്രയോജനപ്പെടുത്തണം. സർക്കാർ അതിന് മുൻകൈ എടുക്കേണ്ടതുണ്ട്. ബിർള…
