നിരോധിത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഹവാല പണം എത്തിയെന്ന സംശയം; ഡല്‍ഹിയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തി

തിരുവനന്തപുരം: നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ്. വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് റെയ്ഡ് നടത്തുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലെ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന ചാവക്കാട് മുനക്കപ്പറമ്പിലെ ലത്തീഫ് പോകാത്തില്ലത്തിന്റെ വസതിയുള്‍പ്പടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തെ തുടർന്നാണ് മിന്നൽ പരിശോധന നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുകയും, വിദേശ ഇടപാടിലൂടെ ഫണ്ട് എത്തുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഇഡിയുടെ ഡൽഹി, കൊച്ചി യൂണിറ്റുകൾ സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്.

രണ്ടു ദിവസമായി കാണാതായ പ്ലസ് വിദ്യാര്‍ത്ഥിനിയെ വിടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ കാട്ടൂരിൽ നിന്ന് രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വാളക്കഴ സ്വദേശി അർജുനന്റെയും ശ്രീകലയുടെയും മകള്‍ ആർച്ച (17) യാണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആർച്ചയെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് കുടുംബം കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പെൺകുട്ടിയെ അന്വേഷിച്ച് വീട്ടുകാർ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ പോയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് മൃതദേഹം ഉടൻ സംസ്‌കരിക്കുന്നതിനായി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.  

തീരദേശ ഹൈവേ ഭൂമിയേറ്റെടുക്കൽ നിർത്തിവെക്കുക :വെൽഫെയർ പാർട്ടി

മലപ്പുറം :തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയും പദ്ധതി നടപ്പാക്കുന്നതിന് മുമ്പേയുള്ള നടപടിക്രമങ്ങൾ പാലിക്കാതെയും തീരദേശ പാത ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.ഈ പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പോലും പ്രസിദ്ധീകരിച്ചിട്ടില്ല.ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാത പഠനം നടന്നിട്ടില്ല .ഇത്തരം നടപടിക്രമങ്ങൾ ഒന്നും പൂർത്തിയാക്കാത്ത ഒരു പദ്ധതിക്ക് വേണ്ടി ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കുന്നത് ജനദ്രോഹമാണ്.ഭൂമി നഷ്ടപ്പെടുന്നവർക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാവാത്ത ഭരണകൂടം ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നില്ല . പാത കടന്നു പോകുന്ന ഒട്ടുമ്മൽ പ്രദേശത്തെ ജനങ്ങളെ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു. ന്യായമായ ആവശ്യങ്ങളുടെ കൂടെ വെൽഫെയർ പാർട്ടി ഉണ്ടാകുമെന്ന് ജില്ലാ നേതാക്കൾ ഉറപ്പു നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് വഹാബ് വെട്ടം, സെക്രട്ടറിമാരായ ഇബ്രാഹീം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഹംസ വെന്നിയൂർ,…

ഇഡിയെ ഉപയോഗിച്ച് സിപിഐ എമ്മിനെതിരെ നടത്തുന്ന ആക്രമണം; ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് സിപിഎമ്മിന് നേരെയുള്ള ആക്രമണം ചെറുക്കാൻ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അഴീക്കോടൻ രാഘവൻ അനുസ്മരണ ദിനത്തിൽ ശനിയാഴ്ച നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ, കരുവന്നൂര്‍ സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ സിപിഐ എം അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. “കരുവന്നൂർ അഴിമതിയിൽ ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തണം. ഇത്തരം ദുഷ്പ്രവൃത്തികളെ പാർട്ടി പിന്തുണയ്ക്കില്ല. എന്നാൽ, എസി മൊയ്തീനും പികെ ബിജുവും ഉൾപ്പെടെയുള്ള നേതാക്കളെ ലക്ഷ്യമിട്ട് ഇഡിയുടെ പിന്തുണയുള്ള ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് മുഴുവൻ അഴിമതിക്കും പിന്നിൽ സിപിഐഎമ്മാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്.” ഇഡിയെ ഉപയോഗിച്ച് സിപിഐ എമ്മിനെ ആക്രമിക്കാനാണ് ശ്രമം. ഉത്തരേന്ത്യയിൽ നിന്ന് വരുന്നവരുൾപ്പെടെയുള്ള ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനിടെ ശാരീരിക പീഡനങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യധാരാ മാധ്യമങ്ങൾ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആയുധമായി…

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്

• ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം • കാഴ്ച പരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരം തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്. എ.ബി.പി.എം.ജെ.എ.വൈയുടെ വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹെൽത്ത് അതോറിറ്റി ആരോഗ്യമന്ഥൻ 2023 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എ.ബി.പി.എം.ജെ.എ.വൈ. പദ്ധതി മുഖാന്തിരം രാജ്യത്ത് ‘ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം’, പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ പ്രവർത്തനങ്ങൾ’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്. ഇതിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം എന്ന വിഭാഗത്തിൽ…

വർഗീയതക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഐക്യപ്പെടണം: എഫ് ഐ ടി യു

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ തകർക്കുകയും തൊഴിലവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന വർഗീയ ഭരണാധികാരികൾക്കെതിരെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഒറ്റകെട്ടായി അണിനിരക്കണമെന്ന് എഫ് ഐ ടി യു ദശവാർഷിക സമ്മേനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച അഖിലേന്ത്യാ പ്രസിഡന്റ് ഷേഖ് മുഹമ്മദ് സലിം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബ്രോഷർ പ്രകാശനവും ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ അവതരണവും ദേശീയ ജനറൽ സെക്രട്ടറി ജോസഫ് ജോൺ നിർവഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ മുഖ്യപ്രഭാഷണവും ബിലാൽ ബാബു (അസറ്റ് ), എം ശ്രീകുമാർ (എൻ ടി യു ഐ ), ഇബ്രാഹിം (എഫ് ഐ ടി യു തമിഴ്നാട് )സുലൈമാൻ (എഫ് ഐ ടി യു കർണാടക) എന്നിവർ അഭിവാദ്യ പ്രഭാഷണവും കെ ഷഫീഖ് (വെൽഫെയർ പാർട്ടി സംസ്ഥാന വൈസ്…

കേരളീയം 2023 മീഡിയ സെന്ററിന്റെ ഉദ്ഘാടനം പ്രശസ്ത ഗായിക കെ എസ് ചിത്ര നിര്‍‌വ്വഹിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ മികച്ച മാതൃകകളെയും വിവിധ മേഖലകളിൽ ഇതുവരെ ആർജിച്ച നേട്ടങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളത്തിന്റെ മഹോത്സവം കേരളീയം 2023ന്റെ മീഡിയ സെന്റർ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ പ്രവർത്തനം തുടങ്ങി. മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് മീഡിയ സെന്റർ പ്രവർത്തിക്കുന്നത്. ലോകം നിറഞ്ഞുനിൽക്കുന്ന മലയാളിയെ ആഘോഷിക്കാൻ കേരളീയം പരിപാടി നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി കെ.എസ്. ചിത്ര പറഞ്ഞു. ഈ വർഷം നവംബർ ഒന്നിലെ കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും. കാരണം അന്ന് മുതൽ ഒരാഴ്ചക്കാലമാണ് തിരുവനന്തപുരത്ത് കേരളീയം 2023 നടക്കുക. എല്ലാ മേഖലകളിലെയും കേരളത്തിന്റെ ലോകോത്തര സംഭാവനകളെ ലോകത്തിനു മുമ്പാകെ വിളംബരം ചെയ്യുന്നതിനുള്ള ഉജ്ജ്വല വേദിയാണ് കേരളീയമെന്ന് ചിത്ര പറഞ്ഞു. ഒരു ഗായിക എന്ന നിലയിൽ ലോകത്തിന്റെ വിവിധ…

9 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: ഇന്ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും റെയിൽ യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ. ഈ വന്ദേ ഭാരത് ട്രെയിനുകൾ അവയുടെ പ്രവർത്തന റൂട്ടുകളിൽ ഏറ്റവും വേഗത്തിൽ ഓടുകയും യാത്രക്കാർക്ക് ധാരാളം സമയം ലാഭിക്കുകയും ചെയ്യും. റൂട്ടിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ, റൂർക്കേല-ഭുവനേശ്വര്‍-പുരി വന്ദേ ഭാരത് എക്സ്പ്രസ്, കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ്. ഹൈദരാബാദ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് 2.5 മണിക്കൂർ ലാഭിക്കും; തിരുനെൽവേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസ് 2 മണിക്കൂറിലധികം ലാഭിക്കും. കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ഉൾപ്പെടെ 9 വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി…

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സഹീർ തുർക്കിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

എറണാകുളം: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ച കേസിൽ കൂടുതല്‍ വ്യക്തതയ്ക്കായി മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി സഹീറിന് നോട്ടീസ് നൽകിയിട്ടുണ്ട്. തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് സഹീർ തുർക്കിയെ ഇന്നലെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇയാളെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിന് പിന്നാലെ തിങ്കളാഴ്ച ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകി തിരിച്ചയച്ചു. തീവ്രവാദ കേസിൽ അറസ്റ്റിലായ നബീൽ അഹമ്മദിന്റെ അടുത്ത സുഹൃത്താണ് സഹീർ തുർക്കി. ഒളിവിൽ കഴിയാൻ നബീലിനെ സഹായിച്ചത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു സഹീറിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റ പരിശോധനയും തുടരുകയാണ്. ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും ഇന്നലെ സഹീർ നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ തേടിയുമാകും ചോദ്യം ചെയ്യൽ. കോയമ്പത്തൂരിനടുത്ത്…

സര്‍ക്കാരിന്റെ മുന്നേറ്റങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ നവംബര്‍ 18 മുതല്‍ കേരളത്തിലുടനീളം പര്യടനം; മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നല്‍കും

തിരുവനന്തപുരം: നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ നവംബർ 18 മുതൽ ഡിസംബർ 24 വരെ മണ്ഡലങ്ങളിലും ഔദ്യോഗിക പര്യടനം നടത്തി സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും നടത്തും. നവംബർ 18നു കാസർഗോഡ് നിന്നാണ് നിന്നാണ് പരിപാടി ആരംഭിക്കുന്നത്. പരിപാടിയെ സംബന്ധിച്ചു പൊതുഭരണ വകുപ്പ് മാർഗരേഖ പുറപ്പെടുവിച്ചു. പരിപാടിയുടെ സംസ്ഥാനതല കോ-ഓർഡിനേറ്റർ പാർലമെന്ററികാര്യ മന്ത്രി ആയിരിക്കും. ജില്ലകളിൽ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാർക്കും മന്ത്രിമാർ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർക്കുമായിരിക്കും. ജില്ലകളിൽ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കായിരിക്കും. ഓരോ മണ്ഡലത്തിലും എം.എൽ.എമാർ പരിപാടിക്കു നേതൃത്വം വഹിക്കണം. സെപ്റ്റംബർ മാസത്തിൽ…