തൃശൂർ: തൃശൂരിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സി.എ.എ വിരുദ്ധ ജനകീയ പ്രതിരോധം പരിപാടിക്കെതിരെ കേസ് ചുമത്തിയ പോലീസ് നടപടി പ്രതിഷേധാർഹമാണ് എന്നും സി. എ. എ വിരുദ്ധ സമരങ്ങൾക്കെതിരെ കേസെടുക്കില്ല എന്ന പ്രഖ്യാപനം നിലനിൽക്കെ സർക്കാർ പൗരസമൂഹത്തെ വഞ്ചിക്കുകയാണ് എന്നും വെൽഫെയർ പാർട്ടി തൃശൂർ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ് നിസാർ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള കേസുകൾ പിൻവലിച്ചു എന്ന് നിരന്തരമായി നുണ പ്രചരിപ്പിക്കുന്ന പിണറായി സർക്കാർ ബി.ജെ.പി അനുകൂല നിലപാട് ആവർത്തിക്കുന്നതിൻ്റെ തെളിവാണ് ഈ പുതിയ കേസ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ ചാമ്പ്യൻ പട്ടത്തിനായി മത്സരിക്കുന്ന പിണറായി വിജയന് ആഭ്യന്തര വകുപ്പിലെയും പോലീസ് സേനയിലെയും സംഘ് അപ്രമാദിത്യത്തെ തിരുത്താനാവുന്നില്ലെന്നത് ലജ്ജാകരമാണ്. പൗരത്വ കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് കാലത്തെ സീസണൽ പ്രഖ്യാപനം മാത്രമായി മാറി. ഇന്നലെ ഫോർട്ട് കൊച്ചിയിൽ ഇസ്രയേൽ വിരുദ്ധ…
Category: KERALA
ചാലിയാർ പെൺകുട്ടിക്ക് നീതി വേണം: നിയമ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യ സദസ്
മലപ്പുറം: ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനത്തിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിവരുന്ന കുറ്റവാളിയെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും പെൺകുട്ടിക്ക് ഉടൻ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 19, വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് എടവണ്ണപ്പാറയിലാണ് ഐക്യദാർഢ്യ സദസ് സംഘടിപ്പിക്കുന്നത്. സ്ത്രീകളും വിദ്യാർത്ഥിനികളും പങ്കെടുക്കുന്ന പരിപാടി വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രജിത മഞ്ചേരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, വൈസ് പ്രസിഡന്റ് ഹസീന വഹാബ്, സെക്രട്ടറിമാരായ സുഭദ്ര വണ്ടൂർ, സലീന അന്നാര എന്നിവർ പങ്കെടുക്കും.
കേരളത്തില്‍ ഇന്ത്യാ സഖ്യം രൂപീകരണത്തിന് കാരണം രാഹുല്‍ ഗാന്ധിയുടെയും പിണറായി വിജയന്റെയും പ്രസ്താവനകളാണെന്ന് കെ സുരേന്ദ്രന്
കോഴിക്കോട്: ഇടതുപക്ഷം എൻ്റെ കുടുംബത്തെപ്പോലെയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും കേരളത്തിൽ ബി.ജെ.പിയെ വിജയിപ്പിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയുമാണ് കേരളത്തില്‍ ഇന്ത്യാ സഖ്യം രൂപീകരിച്ചതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലും വാളയാറിനപ്പുറമുള്ള സഖ്യം വേണമെന്ന് പരസ്യമായി പറഞ്ഞ ഇരുനേതാക്കളും പരസ്പരം സൗഹൃദമത്സരം കളിച്ച് നാട്ടുകാരെ കബളിപ്പിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കാരണം വോട്ടർമാരെ സമീപിക്കാൻ പോലും കഴിയാതെ ഇടതു സ്ഥാനാർത്ഥികൾ കുഴങ്ങുകയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തിരിക്കുകയാണ്. കോൺഗ്രസാണെങ്കിൽ 40 സീറ്റ് പോലും കിട്ടാത്ത ദയനീയ അവസ്ഥയിലാണ്. ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് ഉറപ്പായ കോൺഗ്രസിനും തകരുന്ന സിപിഎമ്മിനും പരസ്പരം കൈകോർക്കുകയല്ലാതെ മറ്റ് മാർഗമില്ല എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കാതലായ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായാണ് വടകരയിലെ സൈബർ യുദ്ധം ഇരുപക്ഷവും പ്രചരിപ്പിക്കുന്നത്. കേരളത്തിലെ 20…
കുടുംബത്തിൻ്റെ മറവിൽ മയക്കുമരുന്ന് കടത്ത്; മലപ്പുറത്ത് യുവാവും യുവതിയും പോലീസിന്റെ പിടിയിലായി
മലപ്പുറം: കുടുംബമാണെന്ന വ്യാജേന മയക്കുമരുന്ന് കടത്തിയ യുവാവിനെയും യുവതിയേയും പോലീസ് പിടികൂടി. എംഡിഎംഎയുമായി ഊരകം നെല്ലിപ്പറമ്പ് സ്വദേശിനി തഫ്സീന (33), സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിര്‍ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇന്നലെ വൈകീട്ട് 5.30നാണ് അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്ത് വെച്ച് അരീക്കോട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. ബംഗളൂരിൽ നിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. യാത്രയ്ക്കിടെ വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണ് സ്ത്രീകളെ കൂടെക്കൂട്ടുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസിനെ കബളിപ്പിക്കാനാണ് കുടുംബമാണെന്ന വ്യാജേന സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത്. ചിലര്‍ കുട്ടികളേയും…
അലിഫ് ഡേ നാളെ മർകസിൽ; വിദ്യാരംഭത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും
കോഴിക്കോട്: അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികൾ ചുവടുവെക്കുന്ന ‘അലിഫ് ഡേ’ വിദ്യാരംഭം നാളെ (ഏപ്രിൽ 18 വ്യാഴാഴ്ച) കാരന്തൂർ മർകസിൽ നടക്കും. രാവിലെ എട്ടു മുതൽ പതിനൊന്ന് വരെ നടക്കുന്ന പരിപാടിക്ക് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം ഇസ്ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. കാന്തപുരത്തിന്റെ നേതൃത്വത്തിൽ വിവിധ സമയങ്ങളിൽ മർകസിൽ വർഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകളുടെ വ്യവസ്ഥാപിത രൂപമായാണ് ഇത്തവണ വിപുലമായി അലിഫ് ഡേ സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേരാണ് ഓരോ വർഷവും ആദ്യാക്ഷരം കുറിക്കൽ ചടങ്ങിന് മർകസിൽ എത്താറുള്ളത്. അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾ കുറിച്ചുനൽകുന്ന ചടങ്ങിനും പ്രാർഥനക്കും സന്ദേശപ്രഭാഷണത്തിനും പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ…
തുടര്‍പഠനത്തിനായി ജാമ്യം നല്‍കണമെന്ന അപേക്ഷയുമായി അനുപമ കോടതിയില്‍
കൊല്ലം; പണം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ ജാമ്യാപേക്ഷ നൽകി. അഡ്വ. പ്രഭു വിജയകുമാറാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ആദ്യമായാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. വിദ്യാർത്ഥിനിയായ അനുപമയ്ക്ക് പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജ് വീട്ടിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ പ്രതികളാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതിയായ അനുപമ നാലു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബറാണ്. ഹോളിവുഡ് താരങ്ങളുടെ വീഡിയോകൾക്കുള്ള റിയാക്ഷൻ വീഡിയോകളാണ് അനുപമ പദ്മൻ എന്ന യൂട്യൂബ് ചാനലിൽ പ്രധാനമായും പോസ്റ്റ് ചെയ്തിരുന്നത്. ഇംഗ്ലീഷിലായിരുന്നു അവതരണം. അതിനാൽ വിദേശങ്ങളിൽനിന്നടക്കം ഈ ചാനലിന് കാഴ്ചക്കാരുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അനുപമയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണവും വര്‍ദ്ധിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് സമീപനത്തെ കുറിച്ച് പാർട്ടി സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന
തിരുവനന്തപുരം: ജനാധിപത്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ 10 വർഷത്തെ ഭരണം കൊണ്ടു രാജ്യത്തെ ഭരണഘടനയെ ദുർബലപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുകയും ചെയ്ത സംഘപരിവാർ, വീണ്ടും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ച നിർണായക ഘട്ടത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ആർ എസ് എസും, ബി.ജെ.പി യും , നരേന്ദ്ര മോദിയും, അമിത് ഷായും നേതൃത്വം നൽകിയ കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ അടിത്തറ ഇല്ലാതാക്കി ഇന്ത്യയെ ഒരു സവർണ്ണ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുവാനുള്ള നടപടികൾ ഒന്നിന് പിറകെ ഒന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. സവർണ്ണ ഹിന്ദുത്വ വംശീയ നിലപാടുകൾ തീവ്രമായി നടപ്പാക്കുന്ന BJP യുടെ ഭരണ നടപടികളും അവരുടെ കോർപ്പറേറ്റ് ചങ്ങാത്തവും സൃഷ്ടിച്ച ജനവിരുദ്ധതയുടെ ആഘാതങ്ങൾ രാജ്യത്തെ സമസ്ത മേഖലകളെയും തകർത്തിരിക്കുന്നു. ചെറു വിഭാഗം സവർണ്ണ വംശീയവാദികളുടെയും…
സിപിഎമ്മിന് ആദായ നികുതി വകുപ്പില്‍ നിന്ന് വീണ്ടും തിരിച്ചടി; ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ ചിലവഴിക്കരുടെന്ന് കര്‍ശന നിര്‍ദ്ദേശം
തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി ആദായ നികുതി വകുപ്പ് തുടരും. 10 ദിവസം മുമ്പ് ആദായ നികുതി വകുപ്പ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. അക്കൗണ്ടിൽ നിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവും പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. നടപടികളുടെ ഭാഗമായി ഈ പണം ആദായ നികുതി വകുപ്പ് പിടിച്ചെടുക്കും. നിലവിൽ അഞ്ച് കോടി പത്ത് ലക്ഷം രൂപയാണ് അക്കൗണ്ടിലുള്ളത് പാർട്ടി സമർപ്പിച്ച ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിട്ടില്ല. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഏപ്രിൽ രണ്ടിനാണ് സിപിഎം ജില്ലാ കമ്മിറ്റി അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ പിൻവലിച്ചത്. ഇക്കാര്യങ്ങൾ ആദായനികുതി വകുപ്പ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനുശേഷമാണ് അക്കൗണ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധിച്ചത്. കൂടാതെ റിട്ടേണിൽ…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് ‘മോദിയുടെ ഉറപ്പ്’
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ, അഴിമതിയിൽ അകപ്പെട്ട സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് അവരുടെ പണം തിരികെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. സഹകരണ ബാങ്ക് കുംഭകോണത്തെക്കുറിച്ച് സംസാരിക്കവെ, സിപിഐഎം ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി നടത്താൻ ഇടതു സർക്കാർ പുതിയ വഴികൾ തേടുകയാണെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പാണ് ഇതിൻ്റെ ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കിൽ നിക്ഷേപിച്ച പാവപ്പെട്ടവരുടെ കോടിക്കണക്കിന് രൂപ സിപിഐ(എം) നേതാക്കള്‍ കൊള്ളയടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കില്‍ നിക്ഷേപിച്ച പണം നിക്ഷേപകർക്ക് തിരിച്ചെടുക്കാന്‍ കഴിയാതെ വന്നതോടെ നിരവധി പെൺകുട്ടികളുടെ വിവാഹമാണ് മുടങ്ങിയത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ആലത്തൂരിലെ എൻഡിഎ…
മൂന്ന് വയസ്സുകാരി സഞ്ചന മോൾക്ക് വിഷുക്കൈനീട്ടം കൊടുക്കാൻ അമ്മയും ഇല്ല, അച്ഛനും ‘ഇല്ല’; വിഷുക്കൈനീട്ടം തപാൽ വഴിയെത്തി
അമ്പലപ്പുഴ: വിഷുക്കണി ഒരുക്കിയും വിഷുക്കൈനീട്ടം കൈമാറിയും വിഭവസമൃദ്ധമായ സദ്യ കഴിച്ചും വിഷു ആഷോഷിച്ചപ്പോൾ മൂന്ന് വയസ്സുകാരി സഞ്ചന മോൾക്ക് വിഷുക്കൈനീട്ടം കൊടുക്കാൻ അമ്മയും ഇല്ല, അച്ഛനും ‘ഇല്ല’ യെങ്കിലും വിഷുക്കൈനീട്ടം കവറിൽ തപാൽ വകുപ്പ് കൈമാറി. ഇക്കഴിഞ്ഞ ഒക്ടോബർ 5ന് ആയിരുന്നു സഞ്ചനമോളുടെ മൂന്നാം ജന്മദിനം. സഞ്ചനമോൾക്ക് 6 മാസം പ്രായമുള്ളപ്പോള്‍ അമ്മ ജയന്തി 2021 ജൂൺ 5ന് കോവിഡ് ബാധിച്ച് മരണമടഞ്ഞു. അമ്മയുടെ മരണശേഷം പിതാവും ഉപേക്ഷിച്ച നിലയിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ജയന്തിയുടെ പിതാവ് ജയന്തന്റെ ജീവനും ജൂൺ 12 ന് കോവിഡ് അപഹരിച്ചു. സഞ്ചനമോളും അമ്മ ജയന്തിയും മുത്തച്ചൻ ജയന്തനും മുത്തശ്ശി വത്സലയും ഇവരുടെ മകൻ വിദ്യാർത്ഥിയായ ജയകൃഷ്ണനും വാടകക്ക് താമസിച്ചിരുന്നത് തലവടി പഞ്ചായത്തിൽ 13-ാം വാർഡിൽ ആണ്. സൗഹൃദ വേദിയുടെ ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിനിടിയിൽ കോവിഡ് ബാധിതരായ ഈ കുടുംബത്തെ സൗഹൃദ വേദി…
