പൊടിമറ്റം: കത്തോലിക്ക ഇടവകകളിലെ വിശ്വാസി സമൂഹത്തിന്റെ ഒരുമയും കൂട്ടായ പ്രവര്‍ത്തനങ്ങളും സഭയുടെ വളര്‍ച്ചയില്‍ കൂടുതല്‍ കരുത്തും ആത്മീയ ഉണര്‍വ്വുമേകുമെന്ന് സീറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരിസ് പള്ളിയുടെ നിര്‍മ്മാണമാരംഭിക്കുന്ന കുരിശടിയുടെ അടിസ്ഥാനശില ആശിര്‍വ്വാദം കര്‍ദ്ദിനാള്‍ ആലഞ്ചേരി നിര്‍വഹിച്ചു. പൊടിമറ്റം-ആനക്കല്ല് റോഡില്‍ സിഎംസി പ്രൊവിഷ്യല്‍ ഹൗസിന് സമീപമാണ് ഇടവകയുടെ പുതിയ കുരിശടി. സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വിസി സെബാസ്റ്റ്യന്‍, ജോര്‍ജ്ജുകുട്ടി ആഗസ്തി എന്നിവര്‍ സംസാരിച്ചു. അസി. വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം, കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് രണ്ടുപ്ലാക്കല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്…
Category: KERALA
കാത്തലിക് എഞ്ചിനിയറിംഗ് കോളജ് അസോസിയേഷന് സമ്മേളനം കൊച്ചിയില്‍
കൊച്ചി: കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് സമ്മേളനം ഏപ്രില്‍ 15 തിങ്കളാഴ്ച കൊച്ചി, കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജിയില്‍ രാവിലെ 10.30 ന് ആരംഭിക്കും. അസോസിയേഷന് പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് സി.എം.ഐ. മുഖ്യപ്രഭാഷണവും എ്ക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തും. വൈസ്പ്രസിഡന്റ് ഫാ.ജോണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ട്രഷറര്‍ ഫാ.റോയി വടക്കന്‍, മോണ്‍സിഞ്ഞോര്‍ തോമസ് കാക്കശ്ശേരി, റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ.മാത്യു കോരംകുഴ, ഫാ.പോള്‍ പറത്താഴ, ഫാ.ജോണ്‍ പാലിയക്കര സിഎംഐ, ഫാ.ആന്റോ ചുങ്കത്ത്, ഫാ.എ.ആര്.ജോണ്‍, ഫാ.ബിജോയ് അറയ്ക്കല്‍, ഫാ.ജസ്റ്റിന് ആലങ്കല്‍ സിഎംഐ, ഫാ.ബെഞ്ചമിന്‍ പള്ളിയാടിയില്‍ എന്നിവര്‍ പ്രസംഗിക്കും. സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ ദേശീയ ആഗോളതല മാറ്റങ്ങള്‍ സമ്മേളനം വിലയിരുത്തും. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്താനുദ്ദേശിക്കുന്ന വിവിധങ്ങളായ വിദ്യാഭ്യാസപദ്ധതികള്‍, കേന്ദ്ര…
അഭിനവ് വീൽചെയറിൽ ഇരുന്ന് സ്നേഹത്തിൽ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’ വാങ്ങി
തിരുവനന്തപുരം:അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി തുടർ ചികിത്സയിൽ കഴിയുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിന് (11) സ്നേഹത്തിൽ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’ തപാൽ വകുപ്പ് എത്തിച്ചു. 2023 നവംബർ 7ന് ആണ് അഭിനവിനെ ചികിത്സയ്ക്കായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ പ്രവേശിപ്പിച്ചത്. ഇനിയും 3 മാസം കൂടി ചികിത്സ വേണ്ടി വരും.വിഷുവിന്റെ പിറ്റെ ദിവസവും അഭിനവിന് കീമോയ്ക്കു വിധേയനാകേണ്ടതിനാൽ അഭിനവിനും മാതാപിതാക്കൾക്കും വിഷു ദിനത്തിലും വീട്ടിലെത്താൻ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് എല്ലാവരും ഒപ്പമുണ്ട് എന്ന് സന്ദേശം നല്കി വിഷുക്കൈനീട്ടം തപാലിൽ അയച്ചതെന്ന് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു.പോസ്റ്റ്മാൻ അനന്ത കൃഷ്ണൻ പിഷാരത്താണ് ഈ പദ്ധതിയെ കുറിച്ച് ഡോ.ജോൺസൺ വി.ഇടിക്കുളയെ പരിചയപ്പെടുത്തി കൊടുത്തത്.കോട്ടയം സി. എം.എസ് കോളേജ്…
മാലിദ്വീപ് എയർലൈൻസ് തിരുവനന്തപുരത്ത് നിന്നുള്ള വിമാന സർവീസ് പുനരാരംഭിച്ചു
തിരുവനന്തപുരം: മാലിദ്വീപ് എയർലൈൻസ് ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലെ ഹനിമാധൂ ദ്വീപിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും സർവീസ്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 2.55ന് എത്തുകയും 3:55ന് പുറപ്പെടുകയും ചെയ്യുന്ന വിമാനം തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലേക്കുള്ള രണ്ടാമത്തെ സർവീസാണ്. മാലിദ്വീപിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ മാലിദ്വീപ് എയർലൈൻസ് നടത്തുന്നുണ്ട്.
മുട്ടത്തുപാറയിൽ കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി
കൊച്ചി: കോടനാട് ഫോറസ്റ്റ് റേഞ്ചിലെ കോട്ടപ്പടിയില്‍ കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കോട്ടപ്പടി പ്ലാച്ചേരി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലർച്ചെ ആനക്കുട്ടി വീണത്. ആനയെ കിണറ്റിൽ നിന്ന് പുറത്തെടുക്കാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എക്സ്കവേറ്റർ ഉപയോഗിച്ച് കിണറിൻ്റെ ഒരു ഭാഗം ഇടിച്ച് ആനയ്ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയായിരുന്നു. മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തിന് നേതൃത്വം നൽകിയത്. സ്ഥിരം പ്രശ്നക്കാരനായ ഈ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ച് വഴിയുണ്ടാക്കി രക്ഷപ്പെടുത്താനായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്. എന്നാൽ, സാഹചര്യം അനുകൂലമല്ലാത്തതിനാൽ ആവശ്യം നിറവേറ്റാനാകില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗണ്യമായ അളവിൽ വെള്ളമുള്ള കിണറ്റിലാണ് ഏകദേശം 12 വയസ്സുള്ള ആന കുടുങ്ങിയത്. മാത്രമല്ല, രക്ഷാദൗത്യം ആരംഭിക്കുമ്പോൾ ഉച്ചയോടെ മഴ…
കോടികള്‍ ചിലവഴിച്ച കെ-ഫോൺ പദ്ധതിയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കൊച്ചി: ഖജനാവിൽ നിന്ന് കോടികള്‍ ചെലവഴിച്ചിട്ടും കെ-ഫോൺ പദ്ധതി നടപ്പാക്കാത്തതിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. എല്ലാ സർക്കാർ ഓഫീസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും ബന്ധിപ്പിച്ച് വിശ്വസനീയവും സുരക്ഷിതവുമായ ഇൻട്രാനെറ്റ് ലഭ്യമാക്കുന്നതിനാണ് കേരള സർക്കാർ പദ്ധതി അവതരിപ്പിച്ചത്. 1,500 കോടി രൂപ ചെലവഴിച്ചിട്ടും പദ്ധതി ആസൂത്രണം ചെയ്തതുപോലെ ആരംഭിക്കാൻ കഴിഞ്ഞില്ലെന്ന് സതീശൻ പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുമായി അടുത്ത ബന്ധമുള്ള കമ്പനികളെ പദ്ധതിയിലൂടെ സംസ്ഥാനം കൊള്ളയടിക്കാൻ സർക്കാർ അനുവദിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിക്കായി ഫണ്ട് സ്വരൂപിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിന് സംസ്ഥാന സർക്കാർ പ്രതിമാസം 100 കോടി രൂപ തിരിച്ചടവ് ആരംഭിക്കേണ്ടതുണ്ട്. പണമില്ലാത്ത സംസ്ഥാന സർക്കാരിന് പണം തിരിച്ചടക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. “തൻ്റെ സർക്കാരിൻ്റെ വിഡ്ഢിത്തങ്ങൾ മറയ്ക്കാനാണ് മുഖ്യമന്ത്രി കോൺഗ്രസിനെയും അതിൻ്റെ നേതാവ് രാഹുൽ ഗാന്ധിയെയും…
കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ. ആര് അനൂശ്രീക്ക് സ്വപ്ന ഭവനം; കൈത്താങ്ങായി മുത്തൂറ്റ് വോളിബോള്‍ അക്കാദമി
പറവൂര്‍: കേരള അണ്ടര്‍ 17 വോളിബോള്‍ ടീം ക്യാപ്റ്റന്‍ എ.ആര് അനുശ്രീയുടെ സ്വപ്നം പൂവണിയുന്നു. സ്വന്തമായൊരു വീടെന്ന ആഗ്രഹം മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സഫലമാകുന്നത്. പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തില്‍ നിര്‍മിക്കുന്ന വീടിന് മുത്തൂറ്റ് സ്പോര്‍ട്സ് ഡിവിഷന് ഡയറക്ടര്‍ ഹന്ന മുത്തൂറ്റ് തറക്കല്ലിട്ടു. തിരുച്ചിറപ്പള്ളിയില്‍ നടന്ന അണ്ടര്‍ 17 പെണ്‍കുട്ടികളുടെ കേരള വോളിബോള്‍ ടീമിനെ നയിച്ചത് എ.ആര്. അനുശ്രീയാണ്. നന്ത്യാട്ടുകുന്നം എസ്.എന്‍.വി മുത്തൂറ്റ് അക്കാഡമിയിലാണ് അനുശ്രീ പരിശീലനം നടത്തുന്നത്. ബാര്‍ബറായ പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തില്‍ രാജേഷിന്റേയും ധന്യയുടേയും മകളാണ്. പെരുവാരത്ത് വാടക വീട്ടിലാണ് അനുശ്രീയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. 2018 മുതല്‍ അനുശ്രീ ദേശീയതാരമാണ്. 2020 ലും 2021 ലും ദേശീയ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും 2022ല്‍ ദേശീയ സ്കൂള്‍ ഗെയിംസിലും 2019 ല്‍ ദേശീയ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. മുത്തൂറ്റ് പാപ്പച്ചന്…
അബ്ദുൾ റഹീമിന് വേണ്ടി ജാതിമതഭേദമന്യേ കേരളം കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപ
കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി.അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ജാതിമതഭേദമന്യേ കേരളം കൈകോർത്തു. അദ്ദേഹത്തിന്റെ വധശിക്ഷ ഒഴിവാക്കാനും ജയില്‍ മോചനം ഉറപ്പാക്കാനും വേണ്ടിവരുന്ന 34 കോടി രൂപയാണ് സമാഹരിച്ചത്. മുഴുവൻ തുകയും അടയ്ക്കാനുള്ള സമയപരിധിക്ക് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ധനസമാഹരണം പൂർത്തിയാക്കിയത്. 34,45,46,568 രൂപയാണ് ചാരിറ്റി ഫണ്ട് കളക്ഷൻ കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചത്. പിരിച്ചെടുത്ത പണം എംബസി വഴി സൗദിഅറേബ്യന്‍ അധികൃതര്‍ക്ക് കൈമാറും. ലോകമെമ്പാടുമുള്ള മലയാളികളും സാധാരണക്കാരുമെല്ലാം ധനസമാഹരണത്തിൽ പങ്കാളികളായി. ഏപ്രിൽ 16ന് അബ്ദുൾ റഹീമിന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അധികൃതര്‍ അറിയിച്ചത്. സൗദി അറേബ്യയിൽ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുല്‍ റഹീം. സൗദി പൗരന് 15 കാരനായ അനസ് അൽ-ഷാഹ്രിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൾ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006…
എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി എംപിയാകാൻ യോഗ്യന്‍: തൃശൂർ കോർപ്പറേഷൻ മേയർ എം കെ വര്‍ഗീസ്
തൃശൂർ: തൃശൂർ മണ്ഡലത്തിലെ എംപിയാകാൻ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് യോഗ്യതയുണ്ടെന്ന് തൃശൂർ കോർപ്പറേഷൻ മേയർ എംകെ വർഗീസ്. ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെങ്കിൽ ജനഹൃദയങ്ങളിൽ അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് എൽഡിഎഫിന് ആധിപത്യമുള്ള തൃശൂർ കോർപ്പറേഷൻ മേയർ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചത്. എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേഷന് പണം നൽകുമെന്ന് പ്രഖ്യാപിച്ച സുരേഷ് ഗോപി വാക്ക് പാലിച്ചു. എന്നാല്‍, മറ്റുള്ളവർക്ക് വാഗ്ദാനങ്ങൾ നൽകാൻ മാത്രമേ അറിയൂ. പണം നൽകാമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്യുകയും വാഗ്ദാനം ചെയ്ത ഫണ്ട് നൽകുകയും ചെയ്തു. തൻ്റെ സ്വതന്ത്ര തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുമെന്നും സുരേഷ് ഗോപി കാര്യക്ഷമനും മിടുക്കനുമാണെന്നും മേയർ കൂട്ടിച്ചേർത്തു. തൃശൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് മണ്ഡലത്തിലെമ്പാടും വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.…
പൊടിമറ്റം സെന്റ് മേരിസ് പള്ളി കുരിശടി ശിലാശീര്‍വാദം ഏപ്രില്‍ 14ന്
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരിസ് പള്ളിയുടെ നിര്‍മ്മാണമാരംഭിക്കുന്ന പുതിയ കുരിശടിയുടെ അടിസ്ഥാനശില ആശിര്‍വാദം ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ 10:30 ന് സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും ചടങ്ങില്‍ വികാരി ഫാ: മാര്ട്ടിന് വെള്ളിയാംകുളം അധ്യക്ഷത വഹിക്കും. സി.എം.സി. പ്രൊവിന്‍ഷ്യല്‍ സി. എലിസബത്ത് സാലി സി എം സി, സിബിസിഐ ലൈയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. അസി. വികാരി ഫാ.സില്‍വാനോസ് വടക്കേമംഗലം കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് രണ്ടുപ്ലാക്കല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. പൊടിമറ്റം-ആനക്കല്ല് റോഡില്‍ സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസിന് സമീപം സിഎംസി സഭാസമൂഹം നല്കിയ സ്ഥലത്താണ് ഇടവകയുടെ പുതിയ കുരിശടി നിര്‍മ്മിക്കുന്നത്.
