കാരന്തൂർ:മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ യൂഫോറിയയുടെ ഭാഗമായി കുന്ദമംഗലം കൃഷിഭവനുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ഏകദിന കൃഷി പരിശീലന ശിൽപശാല ‘കളിമണ്ണ്’ സംഘടിപ്പിച്ചു. കുന്ദമംഗലം കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ രൂപേഷ് ശിൽപശാല ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്റെ ഭാഗമായി വിദ്യാർഥികൾ നിർമിച്ച പച്ചക്കറി തോട്ടം അദ്ദേഹം സന്ദർശിക്കുകയും വിലയിരുത്തി നിർദേശങ്ങൾ നൽകുകയും ചെയ്തു. ശിൽപശാലയുടെ ഭാഗമായി ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് എന്നിവയിൽ വിദ്യാർഥികൾക്ക് നൽകുന്ന ഒന്നാംഘട്ട പരിശീലനത്തിന് കുട്ടി കർഷക അവാർഡ് ജേതാവ് ഡോൺ ജുബിൻ നേതൃത്വം നൽകി. പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ആശിഖ് സഖാഫി മാമ്പുഴ, ഖലീൽ സഖാഫി കൊണ്ടോട്ടി, മാജിദ് സഖാഫി തുടങ്ങിയവർ പങ്കെടുത്തു.
Category: KERALA
തീവ്രവാദ ചാപ്പ ഇങ്ങോട്ട് വേണ്ട, വി.ഡി സതീശൻ സംഘപരിവാർ ആചാര്യൻമാർക്ക് പൂമാല ചാർത്തിയ നേതാവ്
ഐ എൻ എല്ലി നെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ തീവ്രവാദ ആരോപണങ്ങൾക്കെതിരെ നാഷണൽ യൂത്ത് ലീഗ് നേതാവ് രംഗത്ത്. പാലക്കാട്: മുസ്ലിം ലീഗിന് തീവ്രത പോരാത്തതിന് ലീഗ് വിട്ടവർ ആണ് ഐ എൻ എൽ എന്നും അവരെ കക്ഷത്ത് വെച്ചാണ് ഗോവിന്ദൻ മാഷ് കോണ്ഗ്രസ് നെ മതേതരത്വം പഠിപ്പിക്കാൻ വരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ, തീവ്രവാദ ചാപ്പ ഇങ്ങോട്ട് വേണ്ടന്നും, വി.ഡി സതീശൻ സംഘപരിവാർ ആചാര്യൻമാർക്ക് പൂമാല ചാർത്തിയ നേതാവാണെന്നു, മുസ്ലിം ലീഗിന്റെ ഉപദേശത്തോടെ ജമാഅത്തെ ഇസ്‌ലാമിയെ യുഡിഎഫ് ൽ അവരോധിക്കുന്നതിന് വേണ്ടി സേട്ട് സാഹിബിന്റെ പാർട്ടിയെയും ഇടതുപക്ഷത്തെയും ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ കെ.വി.അമീർ തന്റെ ഫേസ്ബുക്ക്ൽ കുറിച്ചു. വിഷയത്തിൽ ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും…
സിനിമാ തിയേറ്ററുകളിലെ ഭക്ഷണ/ടിക്കറ്റ് വില നിയന്ത്രിക്കണം: കെ. ആനന്ദകുമാർ
സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ ഭക്ഷണത്തിന് തോന്നിയപടി വില ഈടാക്കുകയും, പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന മാനേജ്‍മെന്റുകളുടെ നടപടി, കർശനമായി നിയന്ത്രിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. ഭാരിച്ച ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംസ്ഥാനത്തെ തിയേറ്ററുകളിൽ ഭക്ഷണത്തിന് സാധാരണ വിലയേക്കാൾ മൂന്നും നാലും ഇരട്ടിയാണ് ഈടാക്കുന്നത്. ഇക്കാര്യത്തിൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളത്. അതുപോലെ തിയേറ്ററുകൾക്ക്, വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേഡ് നിശ്ചയിക്കുകയും, അതനുസ്സരിച്ച് ഭാരിച്ച ടിക്കറ്റ് വില കുറയ്ക്കുകയും ഏകീകരിക്കുകയും വേണം. ഇക്കാര്യത്തിൽ തദ്ദേശ ഭരണ വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. തിയേറ്ററുകൾ വാഹനങ്ങൾക്ക് പാർക്കിംഗ് ചാർജ് ഈടാക്കുന്നതും നിയമവിരുദ്ധമാണ്. പ്രേക്ഷകർക്ക് സൗജന്യമായി വാഹന പാർക്കിംഗ് സൗകര്യം ഒരുക്കാൻ തിയേറ്ററുകൾ ബാധ്യസ്ഥരാണ്. പാർക്കിംഗിന് ഫീസ് ഈടാക്കുന്ന തിയേറ്ററുകൾക്കെതിരെ കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ച് കേസ്സെടുക്കുകയും ലൈസൻസ് ക്യാൻസൽ…
അലിഫ് മീം കവിതാ പുരസ്‌കാരം കെ ടി സൂപ്പിക്ക് സമ്മാനിച്ചു
പ്രവാചക പുത്രി ഫാത്വിമയെ കുറിച്ച് രചിച്ച ‘മകള്‍’ എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത് നോളജ് സിറ്റി : അഞ്ചാമത് അലിഫ് മീം കവിതാ പുരസ്‌കാരം കവി കെ ടി സൂപ്പിക്ക് സമ്മാനിച്ചു. പ്രവാചക പുത്രി ഫാത്വിമയെ കുറിച്ച് അദ്ദേഹം രചിച്ചിരിക്കുന്ന ‘മകള്‍’ എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്. മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കുന്ന മീം ഫെലിബ്രെയിസിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രവാചകരെ കുറിച്ചെഴുതിയ കവിതക്ക് ഒരു അവാര്‍ഡ് ലഭിക്കുന്നത് നല്‍കുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് മറുപടി പ്രസംഗത്തില്‍ കെ ടി സൂപ്പി പറഞ്ഞു. മുന്‍ ലോക്‌സഭാ എം പി. ടി എന്‍ പ്രതാപന്‍, സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, മുഹമ്മദലി കിനാലൂര്‍, നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം…
ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടവര്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കരുത്: ഷെവലിയർ അഡ്വ വി സി സെബാസ്റ്റ്യൻ
കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭരണഘടനാപരമായി സംരക്ഷണമേകേണ്ടവര്‍ നിയമലംഘനത്തിനും കൈയേറ്റത്തിനും കുടപിടിക്കുന്നതും കൂട്ടുനില്‍ക്കുന്നതും നിര്‍ഭാഗ്യകരമാണെന്നും കളമശേരി മാര്‍ത്തോമ്മാ ഭവന കയ്യേറ്റക്കാരെ പുറത്താക്കി ഉത്തരവാദികള്‍ക്കെതിരേയുള്ള നിയമ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കാത്തലിക്ക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. 1982ല്‍ മാര്‍ത്തോമ്മാ സഭ നിയമപരമായി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം വെല്ലുവിളിച്ചും, 2007 ലെ ഡിക്രിയും പ്രൊഹിബിറ്ററി ഇൻജംഗ്ഷന്‍ ഓര്‍ഡർ ലംഘിച്ചും അതിക്രമം നടക്കുമ്പോള്‍ അടിയന്തര ഇടപെടല്‍ നടത്താതെയുള്ള ആഭ്യന്തര ഭരണസംവിധാനത്തിന്റെ നിഷ്‌ക്രിയത്വം സംശയമുളവാക്കുന്നു. ജീവനുപോലും ഭീഷണിയുണ്ടെന്നുള്ള കന്യാസ്ത്രീമാരുടെ വാക്കുകളും കണ്ണുനീരും കാണാതെ പോകാന്‍ മനഃസാക്ഷിയുള്ള സമൂഹത്തിനാകുമോ? കോടതി വ്യവഹാരം നിലനില്‍ക്കെ ആശ്രമത്തിന്റെ മതില്‍ പൊളിക്കുക, സിസിടിവി കാമറകള്‍ നശിപ്പിക്കുക, കുടിവെള്ള പൈപ്പുകള്‍ പൊട്ടിച്ച് ജലം ലഭ്യമാക്കാതെ ജീവിതം പന്താടുക, അനധികൃതമായി ഭൂമി കൈയേറി വീടുകള്‍ സ്ഥാപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടന്നിട്ടും…
എടത്വ ടൗണിൽ മാലിന്യ കൂമ്പാരം; ആർക്ക് പിഴ ഇടും??
എടത്വ : എടത്വ വില്ലേജ്, ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍ക്ക് സമീപം മാലിന്യ ശേഖരം കെട്ടി കിടന്ന് ദുർഗന്ധം വമിക്കുന്നു.ഇതു മൂലം കൊതുകുകൾ പെരുകുന്നതിനും ഇടയാകുന്നു. ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിലേക്ക് എത്തുന്ന വിശ്വാസികൾ , ബോട്ട് ജെട്ടിയിലേക്ക് ഉള്ള യാത്രക്കാർ ഉൾപെടെ ആയിരക്കണക്കിന് ആളുകളാണ് ഇതു വഴി കടന്നു പോകുന്നത്.നാടോടികൾ ഉൾപെടെ മല മൂത്രം വിസർജനം ഇവിടെ നടത്തുന്നവരൂമുണ്ട്. വീടുകളില്‍ സഹായം ആവശ്യപ്പെട്ട് എത്തുന്ന നാടോടികള്‍ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ എടത്വ പാലത്തിനടിയിൽ ആണ് ശേഖരിച്ചു വയ്ക്കുന്നത്. അവ തരംതിരിച്ച് നദിയിൽ കഴുകി വൃത്തിയാക്കി കയറ്റി അയച്ചതിന് ശേഷം ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ പാലത്തിനടിയിൽ ആണ് ഉപേക്ഷിക്കൂന്നത്. വർഷങ്ങളായി പാലത്തിനടിയിലാണ് നാടോടികൾ താവളമടിച്ചി രിക്കുന്നത്.സന്ധ്യ കഴിഞ്ഞാല്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ ഇവർ മദൃപിച്ച് ശണ്ഠ കൂടുന്നതും പതിവ് സംഭവമാണ്.ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർ മാലിന്യങ്ങൾ വലിച്ചെറി യുന്നതും പാലത്തിനടിവശത്തേക്കാണ്.…
രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയുണ്ടാകും; എറണാകുളം ഉൾപ്പെടെ എട്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഇരട്ട ചുഴലിക്കാറ്റ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ബുധനാഴ്ച രാത്രി കേരളത്തിൽ ആരംഭിച്ച കനത്ത മഴയ്ക്ക് ശമനമായിട്ടില്ല. വ്യാഴാഴ്ചയും തെക്കൻ ജില്ലകളിൽ ഇടയ്ക്കിടെ കനത്ത മഴ ലഭിച്ചു. മധ്യ, തെക്കൻ ജില്ലകളിൽ രണ്ട് ദിവസം കൂടി ഇതേ രീതി തുടരും. ശനിയാഴ്ചയ്ക്ക് ശേഷം മഴ കുറയും. ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ ശനിയാഴ്ച കനത്ത മഴയുണ്ടാകും. മധ്യ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിച്ച് ഒരു ന്യൂനമർദ്ദമായി മാറും. പിന്നീട് അത് പടിഞ്ഞാറോട്ട് നീങ്ങി മധ്യ ബംഗാൾ ഉൾക്കടലിൽ ഒരു തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് 27-ന് ആന്ധ്രാപ്രദേശ് തീരത്ത് പ്രവേശിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നിവിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടൽ…
പുല്ലാനൂരിൽ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം
പുല്ലാനൂർ: ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂരിൽ റീജണൽ സയൻസ് സെന്ററും പ്ലാനറ്റോറിയവും ചേർന്ന് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തിന്റെ അത്ഭുതങ്ങളും പുതുമകളും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി പ്രദർശനം മാറി. പ്രദർശന ബസിലൂടെ എത്തിയ ശാസ്ത്രോപകരണങ്ങളും ആധുനിക പരീക്ഷണങ്ങളുടെ മാതൃകകളും വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു. വ്യോമഗോളശാസ്ത്രം, ഭൗതികശാസ്ത്രം, ജൈവശാസ്ത്രം, രസതന്ത്രം , ശാസ്ത്രവും കൃഷിയും തുടങ്ങിയ മേഖലകളിൽ തയ്യാറാക്കിയ മോഡലുകളും ലൈവ് ഡെമോകളും കുട്ടികൾക്ക് കൗതുകം നിറഞ്ഞ അനുഭവമായി. സ്കൂൾ പ്രിൻസിപ്പാൾ അധ്യക്ഷയായി. അധ്യാപകരും ശാസ്ത്ര കേന്ദ്രത്തിലെ വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്ത പരിപാടി, ശാസ്ത്രത്തോടുള്ള അവരുടെ ആകർഷണം വർദ്ധിപ്പിക്കുന്നതിനും , ജിജ്ഞാസയും അറിവും വളർത്തുന്നതിനും സഹായകമായി. അധ്യാപകരായ നവാസ്, രാജു , ആനി,നിഷ, എന്നിവർ നേതൃത്വം നൽകി.
പാലക്കാട് സ്മാർട്ട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി
കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട്ട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ടെൻഡർ നടപടികൾ കേരളം പൂർത്തിയാക്കി. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും (ഡിബിഎൽ) പിഎസ്പി പ്രോജക്ട്സ് ലിമിറ്റഡും സംയുക്ത സംരംഭത്തിനാണ് നിർമ്മാണ കരാർ. ഇതോടെ, കഴിഞ്ഞ വർഷം രാജ്യത്ത് അനുവദിച്ച 12 വ്യാവസായിക ഇടനാഴി-സ്മാർട്ട് സിറ്റി പദ്ധതികളിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി. ജിഎസ്ടി ഉൾപ്പെടെ 1316.13 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പാലക്കാട് സ്മാർട്ട് സിറ്റി പദ്ധതിക്ക് ആകെ 3,600 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സർക്കാർ രണ്ട് വർഷം മുമ്പ് കിഫ്ബി വഴി 1,489 കോടി രൂപ ചെലവഴിച്ചിരുന്നു. 1,450 ഏക്കർ ഭൂമി ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. നിലവിൽ കിൻഫ്രയുടെ…
സ്‌കൂൾ കായിക മേളയ്ക്ക് ഇന്നത്തെ സമൂഹത്തിൽ നിർവേറ്റാനുള്ള ഉത്തരവാദിത്തം വളരെ പ്രാധാന്യമര്‍ഹിക്കുന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഇന്നത്തെ സമൂഹത്തിൽ സ്കൂൾ കായികമേള നിറവേറ്റേണ്ട ഉത്തരവാദിത്തം വളരെ പ്രധാനമാണെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ശിക്ഷക് സദനിൽ സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന സംസ്ഥാന കായികമേളയാണ് കേരളത്തിൽ നടക്കുന്ന സ്കൂൾ കായികമേള. സമൂഹത്തിൽ വ്യാപിക്കുന്ന മയക്കുമരുന്ന് ആസക്തിയും ഡിജിറ്റൽ ഗെയിമുകളുടെ ഉപയോഗവും കുറയ്ക്കുന്നതിന്, ഇത്തരം കായികമേളകളിലൂടെ വിദ്യാർത്ഥികൾക്കിടയിൽ കായിക താൽപര്യം വർദ്ധിപ്പിക്കണം. ചെറുപ്പത്തിൽ തന്നെ കായിക മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ, നമ്മൾ തോൽക്കാനും പഠിക്കുന്നു. കായിക മത്സരങ്ങളിലൂടെ കുട്ടികൾ പരാജയത്തെ മാനസികമായി അതിജീവിക്കാനുള്ള കഴിവ് നേടുമെന്ന് മന്ത്രി പറഞ്ഞു. കേരള സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇക്കൊല്ലം മുതൽ മുഖ്യമന്ത്രിയുടെ സ്വർണ്ണ കപ്പ് സമ്മാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.…
