കൊപ്പേൽ ഇടവകയിൽ പുതുതായി 22 കുട്ടികൾ അൾത്താര ശുശ്രൂഷയിലേക്ക് പ്രവേശിച്ചു

കൊപ്പേൽ: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകക്കു അനുഗ്രഹ മുഹൂർത്തം സമ്മാനിച്ചു പുതുതായി ഇരുപത്തിരണ്ടു ബാലന്മാർ അൾത്താരശുശ്രൂഷയിലേക്ക് പ്രവേശിച്ചു. ചിക്കാഗോ സീറോ മലബാർ രൂപതയിൽ, ഇതാദ്യമായാണ് ഒരു ഇടവകയിൽ ഇത്രയും കുട്ടികൾ ഒന്നിച്ചു ശുശ്രൂഷാ പദവിക്ക് യോഗ്യത നേടുന്നത്. മാർച്ച് 14, വെള്ളിയാഴ്ച്ച ഇടവകയിൽ വിശുദ്ധ കുർബാനക്കു മുൻപേ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ ശുശ്രൂഷാ ബാലന്മാരെ ആശീർവദിച്ചു കൊത്തീനയും തിരുവസ്ത്രവും നൽകി. വി. അൽഫോൻസാമ്മക്കു പ്രതിഷ്ഠിതമായിരിക്കുന്ന രീതിയിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞു ധവള ധാരികളായി 22 ബാലന്മാരും തങ്ങളുടെ ആദ്യ അൾത്താര സേവനത്തിനു തുടക്കം കുറിച്ചു. പുരോഹിതരോടൊപ്പം ഇവർ മദ്ബഹായിൽ പ്രവേശിച്ചപ്പോൾ ഇടവകക്കും അത് ധന്യമുഹൂർത്തമായി. ദൈവവിളി ധാരാളമായി ചിക്കാഗോ രൂപതയിലേക്കു വർദ്ധിപ്പിക്കുവാനുള്ള ഉദ്ദേശശുദ്ധിയോടെയാണ് ഇടവക വൈദികർ ഇതിനു നേതൃത്വം നൽകി അൾത്താര…

ഈപ്പൻ ഫിലിപ്പ് (73) അന്തരിച്ചു

ഡാലസ്/മല്ലപ്പിള്ളി: മഞ്ഞന്താനം പാലത്തുംഗൽ ഈപ്പൻ ഫിലിപ്സ് (രാജൻ 73)അന്തരിച്ചു. ഭാര്യ: എലിസബത്ത് ഫിലിപ്പ്, കുമ്പനാട് കനകത്തിൽ കുടുംബാംഗമാണ്, മക്കൾ :ഫിലിപ്പ് ഈപ്പൻ (നോർവേ), എൽസി ഫിലിപ്പ് (ഡാലസ് ) മരുമക്കൾ: അനു ജേക്കബ് (നോർവേ), മല്ലപ്പള്ളി കൊച്ചുകുഴിയിൽ ജിബിൻ വർഗീസ് (ഡാളസ്) സംസ്കാരം മാർച്ച് 22 ശനിയാഴ്ച രാവിലെ എട്ടു മണിക്ക് മല്ലപ്പിള്ളി ജെറുസലേം മാർത്തോമാ പള്ളിയിൽ കൂടുതൽ വിവരങ്ങൾക്ക്: ജിബിൻ വർഗീസ് 734 262 9470

മലയാളിയുടെ മത മാധ്യമ സംസ്കാരം (ലേഖനം): കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകം പരിശോധിച്ചാല്‍ സമ്പന്നമായ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. നമ്മള്‍ പഠിച്ചു വളര്‍ന്നത് ഓരോ മതങ്ങളും മാധ്യമങ്ങളും എഴുത്തുകാരും സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ, അനീതികളെ തല്ലിത്തകര്‍ത്ത് പുരോഗതിയിലേക്ക് നയിക്കുന്നത് കണ്ടും വായിച്ചുമാണ്. ഇന്നത്തെ വായനയില്‍ വിധിയിലും വലുത് കൊതിയാണ്. വിദ്യയില്‍ പോലും വിനയമില്ലാത്തവരാണ്. അതിനു ത്തരവാദി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മാധ്യമ രംഗത്ത് നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് കുതിച്ചു ചാടിയതോടെ മതിവരാത്ത വിധം പുതിയ വര്‍ണ്ണങ്ങളായി വെളിച്ച നിഴലുകളുടെ മായിക ലോകത്തു് മാനവക്രുരതയുടെ, ദുഃഖദുരിതത്തിന്‍റെ ഹൊറര്‍ ചിത്രങ്ങളായി ചാനലുകളടക്കം ആഘോഷിക്കയാണ്. മനുഷ്യ മനഃസാക്ഷി നഷ്ടപ്പെട്ട ഞരമ്പു രോഗികള്‍ക്കും മത മാനസിക രോഗികള്‍ക്കും പകര്‍ന്നു നല്‍കുന്ന പാഠങ്ങള്‍ ഭീകരതയുടെ മുഖമുദ്രകളാണ്. മലയാളി ആര്‍ജ്ജിച്ചെടുത്ത മൂല്യബോധത്തെ ഈ കൂട്ടര്‍ സംസ്കരിച്ചുകൊണ്ടിരിക്കുന്നു. സ്നേഹവും കരുണയുമുള്ള മതമില്ലാത്ത ഒരു മനോഹര നാട്ടിലേക്ക് ഇവര്‍ എന്നാണ് കടന്നുവരിക? മനുഷ്യജീവിതത്തെ നരകതുല്യജീവിതത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ഓരോ…

സുനിത വില്യംസിന്റെ ‘ജന്മനാട്ടില്‍’ ആഘോഷത്തിന്റെ അലയൊലികള്‍

ന്യൂഡല്‍ഹി: ഇന്ത്യൻ വംശജയായ നാസ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഇന്നലെ (മാർച്ച് 18) ഭൂമിയിൽ തിരിച്ചെത്തി. 9 മാസവും 14 ദിവസവും ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച ശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങിയത്. സുനിത വില്യംസിന്റെ വിജയകരമായ തിരിച്ചുവരവിനായി ഇന്ത്യയിലെ പല സ്ഥലങ്ങളിലും പ്രാർത്ഥനകൾ നടന്നിരുന്നു. സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ കാപ്‌സ്യൂൾ സുരക്ഷിതമായി ഇറങ്ങിയതിനുശേഷം, സുനിത വില്യംസിന്റെ ഗുജറാത്തിലെ ജന്മഗ്രാമത്തിൽ സന്തോഷത്തിന്റെ അലയൊലികള്‍ അലയടിച്ചു. സുനിതയുടെ വിജയകരമായ ലാൻഡിംഗിന് ശേഷം, അവരുടെ ബന്ധു ഫാൽഗുനി പാണ്ഡ്യ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു. അതൊരു ‘മറക്കാനാവാത്ത നിമിഷം’ ആണെന്ന് അവര്‍ പറഞ്ഞു. “ദൈവത്തോട് വളരെ നന്ദിയുള്ളവളും സുനിത വീട്ടിലേക്ക് തിരിച്ചെത്തിയതിൽ വളരെ സന്തോഷവതിയുമാണ് ഞാൻ,” ഫാൽഗുനി പാണ്ഡ്യ പറഞ്ഞു. “ഒരു നീണ്ട കാത്തിരിപ്പായിരുന്നു അത്. പരിഭ്രാന്തിയൊന്നുമുണ്ടായിരുന്നില്ല. എല്ലാം ശരിയാകുമ്പോൾ ഞാൻ ക്ഷേത്രത്തിൽ വരുമെന്ന് ഞാൻ…

ഗാസയിലെ വെടിനിര്‍ത്തല്‍ അടിയന്തരമായി പുതുക്കുകയും സഹായ ഉപരോധം നീക്കുകയും വേണം: യുഎൻ മാനുഷിക മേധാവി

ഐക്യരാഷ്ട്രസഭ: ഇസ്രായേലിന്റെ തുടർച്ചയായ വ്യോമാക്രമണങ്ങളെത്തുടർന്ന് ഗാസയിലെ വെടിനിർത്തൽ അടിയന്തരമായി പുതുക്കണമെന്നും, ഗാസയിലേക്കുള്ള ജീവൻ രക്ഷാ സഹായത്തിനും വാണിജ്യ വിതരണത്തിനും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഉടൻ പിൻവലിക്കണമെന്നും യുഎൻ മാനുഷിക മേധാവി ടോം ഫ്ലെച്ചർ ആവശ്യപ്പെട്ടു. ഗാസയിലെ വഷളാകുന്ന മാനുഷിക പ്രതിസന്ധിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിലിന് മുമ്പാകെ നടന്ന ഒരു ബ്രീഫിംഗിനിടെയാണ് ഫ്ലെച്ചറുടെ പരാമർശങ്ങൾ. “ഞങ്ങളുടെ ഏറ്റവും മോശമായ ഭയം ഒറ്റരാത്രികൊണ്ട് യാഥാർത്ഥ്യമായി,” ഗാസ മുനമ്പിലുടനീളം വ്യോമാക്രമണങ്ങൾ പുനരാരംഭിച്ചതെങ്ങനെയെന്ന് വിവരിച്ചുകൊണ്ട് ഫ്ലെച്ചർ പറഞ്ഞു, ഇത് ഇതിനകം തന്നെ ഗുരുതരമായ ഒരു സാഹചര്യം കൂടുതൽ വഷളാക്കി. ഇസ്രായേൽ സേനയുടെ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചതും ഗാസയിലെ ജനങ്ങൾ “കടുത്ത ഭയത്തിൽ” ജീവിക്കുന്നത് തുടരുന്നതും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭക്ഷണം, മരുന്നുകൾ, ഇന്ധനം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഗാസയുടെ കഴിവിൽ നിലവിലുള്ള ഉപരോധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഫ്ലെച്ചർ…

ബഹിരാകാശത്തു നിന്ന് സുനിത വില്യംസിന്റെ തിരിച്ചുവരവില്‍ ഇസ്‌റോയുടെ പ്രതികരണം

ന്യൂഡല്‍ഹി: ഇന്ത്യൻ വംശജയായ അമേരിക്കന്‍ ബഹിരാകാശയാത്രിക സുനിത വില്യംസിനെ ഒമ്പത് മാസങ്ങൾക്ക് ശേഷം ബഹിരാകാശത്ത് നിന്ന് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നുകൊണ്ട് ഇലോൺ മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ് വീണ്ടും തങ്ങളുടെ സാങ്കേതിക കഴിവുകൾ പ്രദർശിപ്പിച്ചു. സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകം വഴി ഫ്ലോറിഡ തീരത്ത് വിജയകരമായി ഇറങ്ങിയതിന് ശേഷം , ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) നേട്ടത്തോട് പ്രതികരിച്ചു. സുനിത വില്യംസിന്റെ തിരിച്ചുവരവിനെ പ്രശംസിച്ച ഐഎസ്ആർഒ, ബഹിരാകാശ മേഖലയിലെ ഒരു പ്രചോദനാത്മകമായ ചുവടുവയ്പ്പാണിതെന്ന് വിശേഷിപ്പിച്ചു. സുനിത വില്യംസിനെ ഐഎസ്ആർഒ സ്വാഗതം ചെയ്തു “ഐഎസ്എസിലെ ദീർഘമായ ദൗത്യത്തിനു ശേഷമുള്ള നിങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവ് ശ്രദ്ധേയമായ നേട്ടമാണെന്ന് സുനിത വില്യംസിനെ ഐഎസ്ആർഒ അഭിനന്ദിച്ചു. നാസ, സ്‌പേസ് എക്‌സ് എന്നിവയുടെ ബഹിരാകാശ പര്യവേഷണ പ്രതിബദ്ധതയുടെ തെളിവ്! നിങ്ങളുടെ സ്ഥിരോത്സാഹവും സമർപ്പണവും ലോകമെമ്പാടുമുള്ള ബഹിരാകാശ പ്രേമികളെ പ്രചോദിപ്പിക്കുന്നത് തുടരും.…

‘ഒരു ചൂടു ചായ’ (നര്‍മ്മ ലേഖനം): രാജു മൈലപ്ര

‘യോഗമുള്ളവന് തേടി വെയ്ക്കണ്ടാ’ എന്നൊരു പഴമൊഴിയുണ്ട്. ചുമ്മാതെ ചൊറിയും കുത്തി വീട്ടിലിരുന്നാല്‍ മതി. കെട്ടുകണക്കിന് നോട്ടുകെട്ടുകളുമായി ഭാഗ്യദേവത അവന്റെ പടിവാതില്‍ക്കല്‍ വന്നു മുട്ടും. എല്ലാ മനുഷ്യരിലും ഒരു ഭാഗ്യാന്വേഷി ഒളിഞ്ഞിരിപ്പുണ്ട്. അവസരം കിട്ടുമ്പോഴൊക്കെ അവരതൊന്നു പരീക്ഷിച്ചു നോക്കും. ഒരിക്കലെങ്കിലും ഒരു ലോട്ടറി ടിക്കറ്റ് എടുക്കാത്തവര്‍ ചുരുക്കമാണ്. സ്ഥിരമായി ലോട്ടറി എടുത്ത് നിരാശ വിലയ്ക്കു വാങ്ങുന്നവരും ധാരാളം. നമ്മുടെ കേരള സര്‍ക്കാരിന്റെ ഖജനാവ് നിറയുന്നത് ഇവരുടെ കണ്ണീരിന്റെ കാശുകൊണ്ടാണല്ലോ! എന്റെ ചെറുപ്പകാലത്ത് ലോട്ടറി ടിക്കറ്റിന് ഒരു രൂപാ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ഒന്നാം സമ്മാനം ഒരു അംബാസിഡര്‍ കാര്‍. പിന്നീട് കാറു കൂടാതെ, ഒരു ലക്ഷം രൂപ കൂടി ഉള്‍പ്പെടുത്തി. അത് കൂടുതല്‍ ആകര്‍ഷണീയമാക്കി. ‘ഒരു രൂപാ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും….. ഭാഗ്യം കയറിവരുന്ന രഹസ്യം പാവം പയ്യനറിഞ്ഞില്ല അമ്പിളി പോലൊരു പെണ്ണും കെട്ടി അവനിന്നിമ്പാലയില്‍ നടപ്പൂ……’…

നായർ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമവും അക്കാഡമിക് അവാർഡ് നൈറ്റും വൻ വിജയം!

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലുള്ള കൊട്ടില്യൺ റെസ്റ്റോറന്റിൽ വച്ച് 2025 15-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ നായർ ബനവലന്റ് അസോസിയേഷൻ, വാർഷിക കുടുംബ സംഗമവും അക്കാഡമിക് അവാർഡ് നൈറ്റും പൂർവാധികം വിപുലമായി സംഘടിപ്പിച്ചു. ജോ. സെക്രട്ടറി ജയപ്രകാശ് നായർ ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് ക്രിസ് തോപ്പിൽ ചീഫ് ഗസ്റ്റിനെയും അവാർഡുകൾ സ്വീകരിക്കുന്ന കുട്ടികളെയും പരിചയപ്പെടുത്തുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. ട്രസ്റ്റീ ബോർഡ് ആക്ടിംഗ് ചെയർമാൻ ഉണ്ണിക്കൃഷ്ണ മേനോൻ, എൻ.ബി.എ.യുടെ പ്രവർത്തനം മുൻ വർഷങ്ങളെ അപേക്ഷിച്ചു വളരെ മികച്ചു നിൽക്കുന്നു എന്നു പറയുകയുണ്ടായി. തുടർന്ന് പ്രസിഡന്റ് ക്രിസ് തോപ്പിൽ, പ്രഥമ വനിത വത്സ കൃഷ്ണ, മുഖ്യാതിഥി ഡോ. മധു ഭാസ്കർ, കെ.എച്.എൻ.എ പ്രസിഡന്റ് ഡോ നിഷാ പിള്ള, മന്ത്ര ട്രസ്റ്റീ ബോർഡ് ചെയർമാൻ വിനോദ് കെയാർകെ, ട്രഷറർ രാധാമണി നായർ, ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ…

സെയിന്റ് ലൂക്ക് ഓര്‍ത്തഡോക്‌സ് മിഷന്‍ ഇടവകയില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ്

ബെന്‍സേലം (പെന്‍സില്‍വേനിയ) : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ കിക്കോഫും രജിസ്‌ട്രേഷനും മാര്‍ച്ച് 16 ഞായറാഴ്ച ബെന്‍സേലം സെയിന്റ് ലൂക്ക് ഓര്‍ത്തഡോക്‌സ് മിഷന്‍ ഇടവകയില്‍ ആരംഭിച്ചു. കോണ്‍ഫറന്‍സ് സെക്രട്ടറി ജെയ്സണ്‍ തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗം ഷെയ്ന്‍ ഉമ്മന്‍, കോണ്‍ഫറന്‍സ് സുവനീര്‍ എഡിറ്റര്‍ ജെയ്സി ജോണ്‍, രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗം കെയ്ല ഉമ്മന്‍ എന്നിവര്‍ കോണ്‍ഫറന്‍സ് ടീമില്‍ ഉണ്ടായിരുന്നു. കുര്‍ബാനയ്ക്ക് ശേഷം നടന്ന യോഗത്തില്‍, ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ ശുശ്രൂഷയായ കോണ്‍ഫറന്‍സിനെ പരിചയപ്പെടുത്തിക്കൊണ്ട് ജെയ്സണ്‍ തോമസ് സംസാരിച്ചു. ഷെയ്ന്‍ ഉമ്മന്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ നല്‍കി. കോണ്‍ഫറന്‍സിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറില്‍ ലേഖനങ്ങള്‍, പരസ്യങ്ങള്‍, ആശംസകള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ അവസരമുണ്ടെന്ന് ജെയ്സി ജോണ്‍ അറിയിച്ചു. കെയ്ല ഉമ്മനും ഇടവകാംഗമായ ബെഥനി ജോണും മുന്‍കാല കോണ്‍ഫറന്‍സുകളില്‍ നിന്നുള്ള ഹൃദ്യമായ ഓര്‍മ്മകള്‍ പങ്കുവെച്ചു. വികാരി…

ന്യൂയോര്‍ക്ക് ട്രാൻസിറ്റ് റിട്ടയറീസ് ഫോറത്തിന്റെ ത്രൈമാസ സംഗമം വേറിട്ടൊരനുഭവമായി

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ കൂട്ടായ്‌മയായ ‘ട്രാൻസിറ്റ് റിട്ടയറീസ് ഫോറ’ ത്തിന്റെ ഈ വർഷത്തെ ആദ്യത്തെ ത്രൈമാസ സംഗമം ഗ്ലെന്‍ ഓക്സിലുള്ള ‘ദില്‍ഭര്‍’ റസ്റ്റോറന്റിൽ വെച്ച് നടന്നു. പൗലോസ് അരികുപുറത്ത് ഏവർക്കും സ്വാഗതമാശംസിച്ചു. വിരമിച്ചവരില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ അന്തരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടിക്കു തുടക്കമിട്ടത്. മുഖ്യാതിഥി ജോൺ തോമസിനെ ബാബു പാറയ്ക്കൽ സദസ്സിനു പരിചയപ്പെടുത്തി. തുടർന്ന് നടന്ന സെഷനിൽ അമേരിക്കയിലെ മാറുന്ന ടാക്‌സ് നിയമങ്ങളെപ്പറ്റിയും അംഗങ്ങൾ അതിന്റെ ഗുണഭോക്താക്കളാകാൻ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങളെപ്പറ്റിയും ജോണ്‍ തോമസ് വിവരിച്ചു. 401കെ, 457 പോലെയുള്ള നിക്ഷേപങ്ങളിൽ നിന്നും പണം ഗുണപരമായി പിൻവലിക്കേണ്ടതിന്റെ സമയക്രമവും തുകയുടെ പരിധിയും അതിന്റെ ഉപയോഗപ്പെടുത്താവുന്ന നികുതി മാനദണ്ഡങ്ങളും വിശദീകരിച്ചത് ഏവർക്കും പ്രയോജനകരമായി. നികുതിയിനത്തിലുള്ള വിവിധ മേഖലകളിലെ ചോദ്യങ്ങൾക്കും ജോണ്‍ തോമസ് മറുപടി നൽകി. വിദേശത്തു നിന്നും വസ്തുവകകൾ വിറ്റോ…