വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് ശനിയാഴ്ച; വ്യത്യസ്ത പരിപാടികൾ

ന്യൂയോര്‍ക്ക്: അര നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ആദ്യകാല മലയാളി സംഘടനയായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് വ്യത്യസ്ത പരിപാടികളോടെ ശനിയാഴ്ച (മെയ് 10) നാലു മണിക്ക് ആരംഭിക്കുമെന്ന് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി നിരീഷ് ഉമ്മൻ, മറ്റു ഭാരവാഹികൾ എന്നിവര്‍ അറിയിക്കുന്നു. മൗണ്ട് പ്ലസന്റ് കമ്യുനിറ്റി സെന്ററാണ് വേദി (125 ലോസാഡ്രൈവ്, വൽഹാല, ന്യു യോര്‍ക്ക്-10595) വെസ്റ്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. പോൾ ചെറിയാൻ മുഖ്യാതിഥി ആയിരിക്കും. ശ്രദ്ധേയമായ കലാപരിപാടികളാണ് മുഖ്യാകര്‍ഷണം. വൈവിധ്യമാര്‍ന്ന ഭക്ഷണവും പരിപാടിയെ വേറിട്ടതാക്കും. ആന്റോ കണ്ണാടൻ, ടെറൻസൺ തോമസ് എന്നിവരാണ് പ്രോഗ്രാം കോർഡിനേറ്റർമാർ. എല്ലാവരെയും ഫാമിലി നൈറ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് തോമസ് കോശി, വൈസ് പ്രസിഡന്റ് ഏലമ്മ തോമസ്, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷറര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ്, ജോ. സെക്രട്ടറി ജോ ഡാനിയൽ, ജോ .…

ഡാളസിൽ പ്രതികളെ പിടികൂടുന്നതിനിടെ രണ്ട് ഡാർട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

ഡാളസ്: ഡാളസിന്റെ ഹൃദയഭാഗത്ത് അഞ്ച് പ്രതികളെ പിടികൂടുന്നതിനിടെ രണ്ട് DART ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ഡാളസ് പോലീസും അവരുടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. ഇരുവരെയും പ്രഥമ ചികിത്സ നൽകി വിട്ടയച്ചു. ഡാളസ് പോലീസിന്റെ ഒരു ഉദ്യോഗസ്ഥൻ  ആയുധധാരിയായ കവർച്ചക്കാരനെ തിരിച്ചറിഞ്ഞതോടെയാണ് സംഭവത്തിന്റെ തുടക്കം . ഡാളസ് പോലീസിന്റെ അഭിപ്രായത്തിൽ,ഈസ്റ്റ് ഡാളസിൽ ഒരു കൺവീനിയൻസ് സ്റ്റോർ കൊള്ളയടിച്ച, 19 കാരനായ കെൻഡ്രിക് ബ്രാക്സ്റ്റൺ  ലൈവ് ഓക്ക് സ്ട്രീറ്റിന്റെയും ലിബർട്ടി സ്ട്രീറ്റിന്റെയും കവലയിലെ ഒരു കോർണർ സ്റ്റോറിൽ തോക്ക് ചൂണ്ടി ഒരാളെ പിടികൂടി. നാല് ദിവസങ്ങൾക്ക് ശേഷം, വെസ്റ്റ് എൻഡ് DART പ്ലാറ്റ്‌ഫോമിന് സമീപം ബ്രാക്സ്റ്റണെയും മറ്റ് നാല് യുവാക്കളെയും ഒരു ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞു.മയക്കുമരുന്ന് ഇടപാട് നടന്നിരുന്നതായി തോന്നുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 19 വയസ്സും അതിൽ താഴെയും പ്രായമുള്ള അഞ്ച് പ്രതികളും പോലീസിനെ വെട്ടിച്ചു  ഓടി രക്ഷപ്പെഡാൻ ശ്രമിച്ചുവെങ്കിലും പോലീസ്  ബ്രാക്സ്റ്റണെ…

ട്രംപ് ഭരണകൂടം ജയിലിലടച്ച ഇന്ത്യക്കാരന്റെ കേസ് ടെക്സസ് കോടതിയിലേക്ക്

വാഷിംഗ്ടൺ, ഡിസി – ഇന്ത്യൻ പണ്ഡിതനും ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി ഗവേഷകനുമായ ബദർ ഖാൻ സൂരിയുടെ കേസ് വിർജീനിയയിൽ നിന്ന് ടെക്സസിലേക്ക് മാറ്റാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നു, അവിടെ അദ്ദേഹം നിലവിൽ ഇമിഗ്രേഷൻ തടങ്കലിൽ കഴിയുകയാണ്. അധികാരപരിധിയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിന്റെ ഭാഗമാണിത്, യാഥാസ്ഥിതിക കോടതിയിൽ കൂടുതൽ അനുകൂലമായ വിധി നേടുന്നതിനായി സർക്കാർ “ഫോറം ഷോപ്പിംഗ്” നടത്തുകയാണെന്ന് സൂരിയുടെ അഭിഭാഷകർ ആരോപിച്ചു. വിർജീനിയയിൽ പഠിക്കുകയും താമസിക്കുകയും ചെയ്യുന്ന ഇന്ത്യൻ പൗരനായ സൂരിയെ മാർച്ചിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഏജന്റുമാർ കസ്റ്റഡിയിലെടുത്തു. അതിനുശേഷം, മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് വ്യത്യസ്ത തടങ്കൽ കേന്ദ്രങ്ങളിലൂടെ അദ്ദേഹത്തെ മാറ്റി, ഒടുവിൽ ടെക്സസിൽ എത്തി. വിർജീനിയ കോടതികളെ മാറ്റിനിർത്താനും അദ്ദേഹത്തിന്റെ നിയമപരമായ പ്രതിരോധത്തെ തടസ്സപ്പെടുത്താനും സർക്കാർ മനഃപൂർവ്വം ഈ കൈമാറ്റം മറച്ചുവെച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിക്കുന്നു. “അദ്ദേഹത്തെ ന്യായമായ നടപടിക്രമങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള ഒരു മനഃപൂർവമായ നീക്കമായിരുന്നു…

ജിജു മാത്യു സക്കറിയ (50) ഡാളസിൽ അന്തരിച്ചു

ഗാർലാൻഡ് (ഡാളസ്): കോട്ടയം കൊല്ലബാംകോബിൽ ഹൗസിൽ പരേതരായ കെ.എം. സക്കറിയയുടെയും ലിസി സക്കറിയയുടെയും മകൻ ജിജു മാത്യു സക്കറിയ (50) ഡാളസിൽ അന്തരിച്ചു. പൊതുദർശനം:മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ രാത്രി 8:30 വരെ. സ്ഥലം : ന്യൂ ടെസ്‌മെന്റ് ചർച്ചിൽ – 2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ്, TX 75228 സംസ്കാര ശുശ്രുഷ :മെയ് 17 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ. സ്ഥലം: ന്യൂ ടെസ്‌മെന്റ് ചർച്ചു (2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ്, TX 75228 തുടർന്ന് സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം (500 യുഎസ്-80, സണ്ണിവെയ്‌ൽ, TX 75182)

‘സ്നേഹാർദ്രമായ്” High Five 2025 സൊലസ് സംഗീത സന്ധ്യ ശനിയാഴ്ച ഡാളസിൽ ..!!

ഡാളസ് : ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾക്ക് താങ്ങായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സൊലസ്. തൃശൂർ ആസ്ഥാനമായി 17 വർഷമായി സൊലസ് പ്രവർത്തിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 10 കേന്ദ്രങ്ങളിലും, അമേരിക്കയിലെ വിവിധ സ്റ്റേറ്റ്കളിലും സൊലസ് സജീവ പ്രവർത്തനം നടത്തി വരുന്നു. 18 വയസ്സിന് താഴെയുള്ള 6,000 ത്തിൽ പരം വരുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി നിലനിൽക്കുകയാണ് സൊലസ് ഇന്നും. സൊലസിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും സഹായധന സമാഹരണം നടത്തുന്നതിനും വേണ്ടി “സ്നേഹാർദ്രമായ്” High Five 2025 എന്ന പേരിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. സംഗീത സന്ധ്യ മെയ്‌ 10ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസിലുള്ള മാർത്തോമാ ഇവന്റ് സെൻ്ററിൽ വെച്ചാണ് നടത്തപ്പെടുന്നത്. പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാർ, സ്റ്റീഫൻ ദേവസി, ശിഖ പ്രഭാകർ,…

ഫൊക്കാന ക്രിക്കറ്റ് ടൂർണമെന്റ് ന്യു യോർക്കിൽ ജൂൺ 21ന്; സ്പോർട്സ് അക്കാദമിക്കു ചുവടുവയ്‌പ്

ന്യൂയോർക്ക്: ഫൊക്കാനയുടെ സ്പോർട്സ് അക്കാദമി പദ്ധതിയുടെ ഭാഗമായി ന്യു യോർക്ക് മെട്രോ റീജിയൻ സംഘടിപ്പിക്കുന്ന ചാരിറ്റി ബാഷ് ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 21 നു ശനിയാഴ്ച ക്വീൻസിലെ കണ്ണിംഗ്‌ഹാം പാർക്കിൽ നടക്കും. അമേരിക്കയിൽ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റിന്, ക്രിക്കറ്റ് പ്രേമം രക്തത്തിലുള്ള ഇന്ത്യാക്കാർ, വേദിയൊരുക്കുകയും അതിൽ നിന്നുള്ള തുക ചാരിറ്റിയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന പുതുമയാർന്ന കായികമേളയുടെ വിശദാംശങ്ങൾ ഫൊക്കാന നാഷണൽ-ന്യൂയോർക്ക് മെട്രോ റീജിയൻ ഭാരവാഹികൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ വിശദീകരിച്ചു. ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള എട്ടു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇവയെല്ലാം ക്ളബുകളോ ടീമുകളോ ആയി രൂപം കൊടുത്തവയാണ്. കാലാവസ്ഥയനുസരിച്ച് ആറ് അല്ലെങ്കിൽ എട്ട് ഓവറുകളാണ് കളിക്കുക മെട്രോ റീജിയൻ ആർ.വി.പി. ലാജി തോമസ് ഏവരെയും സ്വാഗതം ചെയ്തു. ഫൊക്കാന വിവിധ റീജിയനുകളിൽ സംഘടിപ്പിക്കുന്ന കായിക മേളകളുടെ തുടക്കമാണിതെന്ന്…

2026-2028 ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പോള്‍ പി ജോസിനെ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ നാമനിർദ്ദേശം ചെയ്തു

ന്യൂയോർക്ക്: അമേരിക്കൻ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസ്സിയേഷൻസ് ഓഫ് അമേരിക്കാ (FOMAA) യുടെ 2026-2028 വർഷത്തേക്കുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിക്കുന്നതിന് പോൾ പി ജോസിനെ ഫോമാ ന്യൂയോർക്ക് റീജിയൺ മുൻകൂട്ടി തന്നെ നാമനിർദ്ദേശം ചെയ്തു. നിലവിൽ നാഷണൽ ജോയിൻറ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പോളിൻറെ പ്രവർത്തന മികവും ജനസമ്മതിയും കണക്കിലെടുത്താണ് മെട്രോ റീജിയൺ അപ്രകാരമൊരു തീരുമാനം ഇത്രയും നേരത്തേ തന്നെ കൈക്കൊണ്ടത്. ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ന്യൂയോർക്ക് ഫ്ലോറൽ പാർക്കിലുള്ള സന്തൂർ റെസ്റ്റോറന്റിൽ കൂടിയ റീജിയണൽ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഏറ്റെടുത്ത ചുമതലകളിലെല്ലാം അത്യപൂർവ്വമായ പ്രവർത്തന മികവും സംഘടനാ പാടവവും അർപ്പണവും അമേരിക്കൻ മലയാളികൾക്കിടയിൽ തെളിയിച്ചു കാണിച്ച വ്യക്തിയാണ് പോൾ. ഫോമായുടെ നിലവിലെ ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറി…

റവ. റെജിൻ രാജു അച്ചന് ഡാളസ് വിമാനത്താവളത്തിൽ സ്വീകരണം നൽകി

ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയായി ചുമതലയേൽക്കുന്നതിനു മെയ് ആറ്‌ വൈകീട്ട് ഡാളസിൽ എത്തിച്ചേർന്ന റവ. റെജിൻ രാജു അച്ചനും കുടുംബത്തിനും ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി . ഇടവക വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം ട്രസ്റ്റിമാരായ ജോൺ മാത്യു , സക്കറിയാ തോമസ് , സോജി സ്കറിയാ (ഇടവക സെക്രട്ടറി ) അൽമായ ശുശ്രുഷകന്മാരായ രാജൻകുഞ്ഞു സി ജോർജ്,കോരുത് ,മണ്ഡലം അംഗം ജിനു , അസംബ്ലി അംഗം തോമസ് ഈശോ , ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, കമ്മറ്റി അംഗങ്ങൾ എന്നിവർ വിമാനത്താവളത്തിൽ അച്ചനെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു

ഹൂസ്റ്റണിൽ അന്തരിച്ച രാജു കോശിയുടെ പൊതുദർശനവും സംസ്‌കാരവും നാളെ – ബുധനാഴ്ച

ഹൂസ്റ്റൺ: മെയ്  1 നു വ്യാഴാഴ്ച ഹൂസ്റ്റണിൽ അന്തരിച്ച ഇലന്തൂർ കോയിക്കലേത്ത്‌ വടക്കേതിൽ രാജു കോശിയുടെ ( 82 വയസ്സ്)  പൊതുദർശനവും  സംസ്കാരവും മെയ് 7 നു ബുധനാഴ്ച നടക്കും. ഭാര്യ അന്നമ്മ കോശി (കുഞ്ഞുമോൾ) കായംകുളം കുന്നംകട വടക്കേതിൽ കുടുംബാംഗമാണ്. മാർത്തോമാ സഭയിലെ സീനിയർ വൈദികനായിരുന്ന പരേതനായ റവ.കെ.എ. എബ്രഹാം (ശാസ്ത്രി അച്ചൻ) പരേതന്റെ സഹോദരനാണ്. മക്കൾ: റജി ജേക്കബ് – വിജു ജേക്കബ് , റെനി മാത്യൂസ് – അജയ് മാത്യൂസ് (എല്ലാവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ : നെയ്തൻ, ഡാനിയേൽ, ജയ്‌ഡെൻ, കെയ്‌ലാ, മൈക്കിൾ പൊതുദർശനം : മെയ് 7 ബുധനാഴ്ച്ച  രാവിലെ 9 മുതൽ 11 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810 Almeda Genoa Road, Houston, TX, 77048)n സംസ്കാര ശുശ്രൂഷകൾ 11 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ശുശ്രൂഷകൾക്കു…

നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ അമരക്കാരന്‍ ജിജി ഫിലിപ്പിന് സമ്മാനിച്ചു

ന്യൂഡല്‍ഹി: വയോജന പരിപാലനരംഗത്ത് വ്യത്യസ്തമായതും, ആശാവഹ മായതും, പ്രവര്‍ത്തനം കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന കേരള ത്തിലെ മികച്ച മൂന്ന് വയോജന പരിപാലന കേന്ദ്രങ്ങളുടെ സ്ഥാപകനായ ജിജി ഫിലിപ്പിന് ദീപിക നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയാണ് പുരസ്‌കാരം നല്‍കിയത്. വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ നിരവധി വ്യക്തികളും അവാര്‍ഡ് സ്വീകരിച്ചു. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖപ്രഭാഷണം നടത്തി. ദീപിക എഡിറ്റര്‍ (നാഷണല്‍ അഫയേഴ്സ്) ജോര്‍ജ് കള്ളിവയലില്‍, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പെട്ട എന്നിവര്‍ പ്രസംഗിച്ചു. വിദേശമലയാളികളുടെ തണല്‍ വീടായി മാറിയ ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ സ്ഥാപകനായ ജിജി ഫിലിപ്പിന് ദീപികയുടെ പുരസ്‌കാരം ലഭിച്ചത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള…