വെർജീനിയ: വെർജീനിയയിൽ VDOT യാർഡിൽ ജോലി ചെയ്യുകയായിരുന്ന റായ്‌ഷോൺ യൂജിൻ ഡെലാർജ് (30), ഫിലിപ്പ് അവേരി വിൽസൺ (34) എന്നിവരെ ജൂലൈ 24-ന് വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 37 കാരിയായ ഡെന്നിക്ക റാച്ചേൽ ബോയ്സാ സെപ്തംബര് 10 വ്യാഴാഴ്ച പിടിയിലായി . കുടുംബവഴക്കിനെത്തുടർന്നാണ് കൊലപാതകം നടന്നത്. നോർത്ത് കരോലിനയിലെ സ്കോട്ട്ലൻഡ് നെക്കിൽവെച്ച് യു.എസ് മാർഷലുകളുടെ നേതൃത്വത്തിലാണ് ഇവർ അറസ്റ്റിലായത്. രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന പ്രതിയെ വെർജീനിയയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സെപ്റ്റംബർ 22-ന് ഇവർ കോടതിയിൽ ഹാജരാകും.
Category: AMERICA
9/11 ആക്രമണം: 25 വർഷങ്ങൾക്ക് ശേഷവും, ലോകത്തെ മാറ്റിമറിച്ച ഓർമ്മകൾ ഇപ്പോഴും സജീവം
2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിൽ ഏകദേശം 3,000 പേർ കൊല്ലപ്പെട്ടു. വേൾഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെയുള്ള ആക്രമണങ്ങൾ ആഗോള സുരക്ഷ, വ്യോമയാനം, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയെ മാറ്റിമറിച്ചു. 2001 സെപ്റ്റംബർ 11-ന് രാവിലെ അമേരിക്കയ്ക്ക് മറ്റേതൊരു ദിവസത്തെയും പോലെയാണ് ആരംഭിച്ചത്. എന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളിൽ ന്യൂയോർക്കിന്റെ ആകാശം ലോകത്തിലെ ഏറ്റവും ഭയാനകമായ സംഭവങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചു. ആ ദിവസം, തീവ്രവാദികൾ നാല് യാത്രാ വിമാനങ്ങൾ തട്ടിക്കൊണ്ടുപോയി ഭീകരാക്രമണത്തിനായി ഉപയോഗിച്ചു. രണ്ട് വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചു. രണ്ട് കെട്ടിടങ്ങളും തകർന്നു, പ്രദേശം മുഴുവൻ പുകയിലും അവശിഷ്ടങ്ങളിലും മുങ്ങി. ഈ രണ്ട് വിമാനങ്ങൾക്ക് പുറമേ, മൂന്നാമത്തെ വിമാനം വാഷിംഗ്ടണിലെ യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്ക് ഇടിച്ചുകയറി, നാലാമത്തെ വിമാനം പെൻസിൽവാനിയയിലെ ഒരു വയലിലേക്ക് ഇടിച്ചു വീണു. വിമാനത്തിലുണ്ടായിരുന്ന…
അധികാരം ഉത്തരവാദിത്വമാണ് അലങ്കാരമല്ല (ലേഖനം): കാരൂർ സോമൻ, ചാരുംമൂടൻ
സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ അധികാരത്തിലിരിക്കുന്നവർ ഓർക്കുന്നത് നന്ന്. ‘നിങ്ങൾ ജീവിക്കുന്ന സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാനില്ലെങ്കിൽ കല്ലുകളും ശവങ്ങളും തമ്മിൽ എന്താണ് വ്യത്യാസം’. കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് മെത്രാഭിഷേക ചടങ്ങുമായി ഇപ്പോൾ മൗനത്തിന്റെ കൂട് തുറന്നുവരുന്ന മാടരി പ്രാവുകളും അതിന് മുകളിൽ കഴുകന്മാരും പറന്നിറങ്ങി അശാന്തിയുടെ ഒരു മൂടുപടം കർദ്ദിനാളിന്റെ മെത്രാഭിഷേകം കൊണ്ടാടുകയാണ്. കാൽവളകളുടെ കിലുക്കമില്ലെങ്കിലും ദീപപ്രഭയുള്ള ആഡംബരാഘോഷത്തിൽ കർദ്ദിനാളിനെ പ്രസാദിപ്പിക്കാൻ വന്നവർ അധികാരികൾ, സമ്പന്ന വ്യവസായികൾ പിന്നെ കുറെ കുഞ്ഞാടുകൾ. ആനന്ദം പൂണ്ടുനിന്ന ആ നിമിഷങ്ങളെ ശോകാകുലമാക്കിയത് ലോകം മുഴുവൻ ആരാധിക്കുന്ന യേശുക്രിസ്തുവിനെ ആത്മാവിന്റെ അസ്തിത്വം എന്തെന്നറിയാത്ത ഒരു വ്യവസായി വിവേക ബുദ്ധി നഷ്ടപ്പെട്ടവനെപോലെ തന്റെ ഹൃദയാഭിലാഷം വെളിപ്പെടുത്തിയത് ‘ഖുറാനിലെ മറിയവും ബൈബിളിലെ മറിയവും ഒരാൾ തന്നെ’ തുടങ്ങി പല പരാമർശങ്ങൾ ആത്മീയ ധ്യാനയാനത്തിൽ നിന്ന് മതധ്യാനത്തിലേക്ക് കടന്നു. ചരിത്രം പഠിക്കുന്നവർക്കറിയാം ഖുറാനിൽ പറയുന്ന…
ലാനയുടെ 2026 സാഹിത്യോത്സവത്തിൽ പുസ്തകപ്രദർശനം
വാഷിംഗ്‌ടൺ ഡി.സി: അമേരിക്കൻ തലസ്ഥാനനഗരമായ വാഷിംഗ്‌ടണിൽ ആദ്യമായി (ലിറ്റററി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ പ്രാദേശിക സമ്മേളനം September 25-27ൽ (വെള്ളി, ശനി, ഞായർ) നടത്തുന്നു. Venue: George Mannickarottu Nagar Carradoc Hall Hotel Conference Center 1500 East Market Street, Leesburg, VA, 20176. പ്രശസ്‌ത എഴുത്തുകാരായ സക്കറിയയും വി.ജെ ജെയിoസും മുഖ്യാതിഥികളായി പങ്കെടുക്കുന്ന സദസ്സിൽ, മലയാളസാഹിത്യത്തിന്റെ വളർച്ചയേയും പുരോഗതിയേയും മുൻനിർത്തി, ഭാഷാസ്നേഹികളെ പ്രോത്സാഹിപ്പിക്കുന്നതിന്നായി നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി എഴുത്തുകാരുടെ പുസ്തകപ്രദർശനം നടത്തുന്നു. അതിലേക്കായി അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ വേണു ഗോപാലൻ കോക്കോടന്റെ അഡ്രസ്സിൽ കൃതികൾ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു. വിർജീനിയായിലെ ജോർജ് മണ്ണിക്കരോട്ട് നഗറിൽ എല്ലാ ഭാഷാസ്നേഹികളും പങ്കെടുത്തു വിജയിപ്പിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു. കൃതികൾ അയക്കേണ്ട വിലാസം: Venugopalan Kokkodan 42619 Offenham Ter, Chantilly, VA 20152…
കെ എച്ച് എൻ എ സാഹിത്യ വിചാരവേദിയിൽ ഡോ. പ്രമീള ദേവി സംസാരിക്കുന്നു
ഫ്ലോറിഡ : അസ്തിത്വ ഭദ്രതയില്ലെന്ന മൂഢ വിശ്വാസത്താൽ ഭാരതത്തിലെ ക്ലാസിക്കൽ പാരമ്പര്യത്തെ ഒഴിവാക്കാൻ ശ്രമിക്കുന്ന ആധുനിക സാഹിത്യ പ്രവണതയെ പ്രതിരോധിക്കാനായി മലയാള സാഹിത്യത്തിലെ ധർമ്മ സങ്കല്പങ്ങൾ എന്ന വിഷയത്തെ അധികരിച്ചു കെ എച്ച് എൻ എ വിചാരവേദി ചർച്ച സംഘടിപ്പിക്കുന്നു. മലയാളത്തിലെ പ്രശസ്ത കവയത്രിയും ആംഗലേയ സാഹിത്യ അധ്യാപികയും എം ജി യൂണിവേഴ്സിറ്റി സെനറ്റ് അംഗവും സാഹിത്യ അക്കാദമിയുടെയും ഫിലിം സെൻസർബോർഡിന്റെയും സംസ്ഥാന വനിത കമ്മീഷന്റെയും മുൻ അംഗവുമായിരുന്നു ഡോ:ജെ പ്രമീള ദേവിയാണ് വിഷയ അവതാരക. മലയാള സാഹിത്യ നഭോമണ്ഡലത്തിൽ ധർമ്മ സന്ദേശങ്ങളുടെ പെരുമഴ പെയ്യിച്ച തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ചെറുശ്ശേരി പൂന്താനം കുഞ്ചൻ നമ്പ്യാർ എന്നിവരിൽ തുടങ്ങി കുമാരനാശാൻ ഉള്ളൂർ വള്ളത്തോൾ എന്നിവരിലൂടെ പ്രചാരം നേടി എം ടി വാസുദേവൻ നായരിലും പി കെ ബാലകൃഷ്ണനിലും വി ടി ഭട്ടതിരിപ്പാടിലും ഗുരു നിത്യചൈതന്യ യതിയിലും പ്രൊഫ:…
ഇരട്ട ടവറുകൾ വീഴുന്നത് നേരിൽ കണ്ടു (9/11 അനുസ്മരണം): ജയൻ വർഗീസ്
(‘പാടുന്നു പാഴ്മുളം തണ്ടു പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്) സ്റ്റാറ്റൻ ഐലൻഡ് കെയർ സെന്ററിൽ ജോലി തുടങ്ങിയിട്ട് ഒന്ന് രണ്ടു വർഷങ്ങൾ ആവുന്നു. സൗമ്യവും, സന്തോഷകരവുമായിരുന്നു ജോലി. ആകെ ആറു പേർ മാത്രമുള്ള ചെറിയ ഡിപാർട്ട്ടുമെന്റിൽ പരസ്‌പരംസഹായിച്ചും, കരുതിയുമാണ് ജോലിക്കാർ വർത്തിച്ചിരുന്നത്. ഒരാൾ ചെയ്യുന്ന ജോലിയിൽ ഒരു ഹെൽപ്പ്ആവശ്യമുണ്ടെങ്കിൽ അതറിഞ്ഞ് അവിടെ ഓടിയത്തുവാൻ എല്ലാവരും ശ്രമിച്ചിരുന്നു. പെയിന്റർ ആയിരുന്നലൈനർ ആയിരുന്നു കൂട്ടത്തിലെ മസിൽമാൻ. മുടങ്ങാതെ ജിംനേഷ്യത്തിൽ പോകുന്ന ലൈനർ ഒഴിവു കിട്ടുന്നസമയങ്ങളിൽ ജോലി സ്ഥലത്തു വച്ചും എക്സർസൈസ് ചെയ്തിരുന്നു. ദൃഢമായ മാംസ പേശികളും, അപാരമായകരുത്തും ഉണ്ടായിരുന്ന ലൈനർ മിക്ക ജോലിക്കാരികളുടെയും നോട്ടപ്പുള്ളി ആയിരുന്നെങ്കിലും, മാന്യത വിട്ടുപെരുമാറുന്ന ഒരാളായിരുന്നില്ലാ അയാൾ. പത്തുമണിക്ക് പതിനഞ്ചു മിനിറ്റ് കോഫി ബ്രെക്കും, ഉച്ചക്ക് ഒരു മണിക്കൂർ ലഞ്ച് ബ്രെക്കും എടുക്കാമായിരുന്നത്കൊണ്ട് ആ സമയത്തായിരുന്നു ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ. ദാരിദ്ര്യത്തിന്റെയും, അന്ധവിശ്വാസങ്ങളുടെയും നാടാണ്…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 17): ജയശങ്കര്‍ പിള്ള
സംഘടിച്ചു ശക്തരാവുക – വിദ്യാഭ്യാസം, വ്യവസായം, കൃഷി ഗുരുവിന്റെ സമഗ്ര സാമൂഹിക ദർശനം ശ്രീ നാരായണ ഗുരുവിന്റെ ദർശനം ആത്മീയതയുടെ പരിമിതമായ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിയിരുന്നില്ല. മനുഷ്യന്റെ ആത്മീയ ഉന്നമനത്തോടൊപ്പം അവന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയും അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും പരിശോധിക്കുമ്പോൾ ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ആത്മീയ ഉപദേശങ്ങളും മാത്രമല്ല, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, കൃഷി, സംഘടന, ശുചിത്വം, സാമ്പത്തിക സ്വയംപര്യാപ്തത, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ മേഖലകളിലും അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ കാണാം. മനുഷ്യനെ സമഗ്രമായി ഉയർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഗുരുവിന്റെ ദർശനത്തിൽ ആത്മീയതയുംഭൗതികജീവിതവും പരസ്പരംവിരുദ്ധങ്ങളായിരുന്നില്ല. മനുഷ്യന് ആത്മശാന്തിവേണമെങ്കിൽ അവന്റെ ജീവിതത്തിൽ അറിവുംതൊഴിലും സാമ്പത്തിക സുരക്ഷയും സാമൂഹികമാന്യതയും ഉണ്ടായിരിക്കണം. വിശപ്പുംദാരിദ്ര്യവും അജ്ഞാനവും സാമൂഹികഅപമാനവും അനുഭവിക്കുന്ന ഒരാളോട് ആത്മീയമോക്ഷത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത്മതിയാകില്ലെന്ന് ഗുരു മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നവോത്ഥാനദർശനം മനുഷ്യന്റെ സമഗ്രമായ ഉയർച്ചയെലക്ഷ്യമിട്ടത്.…
സഹാറയുടെ 35-ാം വാർഷിക ഗാലയിൽ സമാഹരിച്ചത് 1.1 മില്യൺ ഡോളർ!
കോസ്റ്റ മെസ (കാലിഫോർണിയ): സൗത്ത് ഏഷ്യൻ ഹെൽപ്പ്‌ലൈൻ ആൻഡ് റഫറൽ ഏജൻസിയുടെ (SAHARA) 35-ാം വാർഷിക ഗാലയിൽ 1.1 മില്യൺ ഡോളർ (ഏകദേശം 9.2 കോടിയോളം രൂപ) സമാഹരിച്ചു. കോസ്റ്റ മെസയിലെ ഹിൽട്ടണിൽ നടന്ന ചടങ്ങിൽ 280-ഓളം അതിഥികൾ പങ്കെടുത്തു. ദ ഷാ ഹാപ്പിനസ് ഫൗണ്ടേഷനു വേണ്ടി മനു ഷാ, റീക ഷാ എന്നിവർ നൽകിയ 5,00,000 ഡോളറിന്റെ മാച്ചിംഗ് ഗ്രാന്റാണ് തുക വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. സാമൂഹിക സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഈ തുക സഹായിക്കുമെന്ന് സഹാറ ബോർഡ് പ്രസിഡന്റ് വിഭൂതി ഭൂതയും എക്സിക്യൂട്ടീവ് ഡയറക്ടർ മാരിസോൾ സാഞ്ചസും വ്യക്തമാക്കി. “സീഡ്സ് ഓഫ് ഹോപ്പ്, സ്റ്റോറീസ് ഓഫ് കറേജ്” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാംസ്കാരിക പരിപാടികളും കലാ ലേലവും നടന്നു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യ വാദങ്ങളും ദൈവപാദങ്ങളിൽ വെയ്ക്കണം: ഡോ. സണ്ണി സ്റ്റീഫൻ
അറ്റ്ലാന്റാ: പ്രശസ്ത സംഗീതസംവിധായകനും വചന പ്രഘോഷകനും , വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ നയിച്ച ധ്യാനം അറ്റ്ലാന്റയിൽ വിപുലമായ ഒരുക്കത്തോടെ നടന്നു. “ഇന്ന് ക്രൈസ്തവ സഭകൾക്ക് ഏറ്റവും ആവശ്യമുള്ളത് വെറും കെട്ടിടങ്ങളുടെ സംരക്ഷണമല്ല; വിശ്വാസത്തിന്റെ ആത്മാവിനെ സംരക്ഷിക്കുകയാണ്. സഭയുടെ യഥാർത്ഥ ശക്തി അതിന്റെ സമ്പത്തിലോ സ്ഥാപനങ്ങളിലോ എണ്ണത്തിലോ അല്ല, ക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും സത്യത്തിലും വിശുദ്ധിയിലും സേവനത്തിലുമാണ്. അതുകൊണ്ട്, നമുക്ക് ഒരു പുതിയ ആത്മീയ യാത്ര ആരംഭിക്കാം. പഴയ മതപരമായ ശീലങ്ങളിൽ നിന്ന് പുതിയ ആത്മീയ ജീവിതത്തിലേക്ക്, ഭിന്നതകളിൽ നിന്ന് ഐക്യത്തിലേക്ക്, വാക്കുകളിൽ നിന്ന്പ്രവൃത്തിയിലേക്ക്, ഭയത്തിൽ നിന്ന് ധൈര്യത്തിലേക്ക്, സ്വാർത്ഥതയിൽ നിന്ന് സേവനത്തിലേക്ക്, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക്, ക്രിസ്തു സ്നേഹത്തിന്റെ സാക്ഷികളായി വളരാം. യുവതലമുറയ്ക്ക് വിശ്വാസം പകർന്നുകൊടുക്കണം,കുട്ടികളെ സ്നേഹവും സത്യവും ജീവിതം കൊണ്ട് പഠിപ്പിക്കണം,ദരിദ്രരെയും രോഗികളെയും ഏകാകികളെയും വേദനിക്കുന്നവരെയും ചേർത്തുപിടിക്കണം. സമൂഹത്തിൽ സമാധാനത്തിന്റെയും നീതിയുടെയും കരുണയുടെയും ശക്തമായ ശബ്ദമായി…
9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
വാഷിംഗ്ടൺ: 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിലേക്ക് അമേരിക്ക കടക്കുമ്പോൾ, രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കയിലെ പത്ത് കോടിയിലധികം ആളുകൾക്ക് 2001 സെപ്റ്റംബർ 11-ലെ ദുരന്തത്തെക്കുറിച്ച് നേരിട്ടുള്ള ഓർമ്മകളോ അനുഭവങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്കൂൾ പാഠ്യപദ്ധതികളിൽ നിന്ന് ഈ ചരിത്രം തമസ്കരിക്കപ്പെടുന്നുവെന്നും, തീവ്ര ഇസ്ലാമിക ഭീകരതയെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ കുട്ടികളിൽ നിന്ന് മറച്ചുവെക്കുന്നുവെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്. 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം പ്രസിഡന്റ് ബെത്ത് ഹിൽമാന്റെ അഭിപ്രായത്തിൽ, അന്നത്തെ ഭീകരദിനം നേരിൽ കണ്ട തലമുറയ്ക്ക് അതിന്റെ ഓർമ്മകൾ വ്യക്തമാണെങ്കിലും, ഇന്നുള്ള പത്ത് കോടിയോളം അമേരിക്കക്കാർ ആ സമയത്ത് ജനിച്ചിട്ടുപോലുമില്ലാത്തവരോ അല്ലെങ്കിൽ തീരെ ചെറിയ കുട്ടികളോ ആയിരുന്നു. അതിനാൽ തന്നെ ക്ലാസ് മുറികളിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന അറിവുകൾ നിർണ്ണായകമാണ്. എന്നാൽ അമേരിക്കയിലെ സ്കൂൾ പാഠ്യപദ്ധതികളിൽ 9/11 ചരിത്രം വളച്ചൊടിക്കപ്പെടുകയാണെന്ന് ‘ടീച്ചർ ഫ്രീഡം അലയൻസ്’ സിഇഒയും മുൻ…
