കൊച്ചി കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന് ഹൈബി ഈഡൻ; യുക്തിക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡല്‍ഹി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത്‌ നിന്ന്‌ കൊച്ചിയിലേക്ക്‌ മാറ്റണമെന്ന്‌ എറണാകുളം എംപി ഹൈബി ഈഡന്‍. മാര്‍ച്ചില്‍ എംപി ഒരു സ്വകാര്യ ബില്ലില്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്തിന്റെ തെക്കേ അറ്റത്ത് എത്താന്‍ വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ സഹിക്കുന്ന ദുഷ്കരമായ യാത്രയെക്കുറിച്ച്‌ ഹൈബി ബില്ലില്‍ പരാമര്‍ശിക്കുന്നു. കേരളത്തിലെ ഒരു ഹോട്സ്പോട്ടാണ്‌ കൊച്ചി, പുതിയ തലസ്ഥാനമായി കിരീടമണിയാനുള്ള എല്ലാ സാകര്യങ്ങളുമുണ്ട്‌. ഇരുവശത്തുമുള്ള ആളുകള്‍ക്ക്‌ കൊച്ചിയിലെത്താന്‍ ഈ സ്ഥലം സംകര്യപ്രദമാണ്‌, ബില്ലില്‍ പറയുന്നു. ബില്‍ പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. സംസ്ഥാനത്തിന്റെ പ്രതികരണത്തിനു ശേഷം മാത്രമേ ഡല്‍ഹിയില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കൂ എന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നിരുന്നാലും, പ്രതീക്ഷിച്ച രീതിയില്‍ ഈ നിര്‍ദ്ദേശം നിരസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ നിന്ന്‌ മധ്യ കേരളത്തിലേക്ക്‌ തലസ്ഥാനം മാറ്റുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ യുക്തിരഹിതമാണെന്ന്‌ പറഞ്ഞു. സര്‍ക്കാര്‍ പറയുന്നതനുസരിച്ച്‌, മൂലധനത്തിന്റെ…

തടിലേലം നിലച്ചു; വനം വകുപ്പിന് പ്രതിമാസ നഷ്ടം 24 കോടി

തിരുവനന്തപുരം: തൊഴിലാളികള്‍ അമിത കയറ്റുകൂലി ആവശ്യപ്പെട്ടതോടെ വനം വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷന്‍ കീഴിലുള്ള നാലു ഡിപ്പോകളില്‍ തടി ലേലം മുടങ്ങി. പ്രതിമാസം 24 കോടി രൂപയുടെ നഷ്ടമാണ്‌ നേരിടുന്നത്‌. അച്ചന്‍കോവില്‍, ആര്യങ്കാവ്‌, തെന്മല, കുളത്തുപ്പുഴ ഡിപ്പോയിലാണ്‌ സംഭവം. മാസത്തില്‍ രണ്ടു ലേലം നടത്തിയെങ്കിലും തടിവ്യാപാരികള്‍ പങ്കെടുത്തില്ല. കയറ്റുകൂലി കേട്ട് മടങ്ങിപ്പോവുകയായിരുന്നു. സാധാരണ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ തൊഴിലാളികളും തടിവ്യാപാരികളും വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ചര്‍ച്ചയിലാണ് കൂലി വര്‍ദ്ധനയ്ക്ക്‌ തീരുമാനമാവുന്നത്‌. ഇക്കുറി തൊഴിലാളികള്‍ ഏകപക്ഷീയമായി കൂലി വര്‍ദ്ധന പ്രഖ്യാപിക്കുകയായിരുന്നു. ക്യുബിക്‌ മീറ്റര്‍ വരുന്ന ഒരു ലോഡിന്‌ 40800 രൂപയാണ്‌ ആവശ്യപ്പെടുന്നത്‌. ലേലം കൊണ്ട അഞ്ചു കോടി രൂപയുടെ തേക്ക്‌ കൊണ്ടുപോകാന്‍ കഴിയാതെ കിടക്കുകയാണ്‌. പത്തു കോടി രൂപയുടെ തേക്ക്‌ ലേലം കൊള്ളാന്‍ ആളില്ലാത്തതിനാല്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. വിഷയത്തില്‍ ലേബര്‍ ഓഫീസ്‌ ഇടപെടില്ല. വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ നിസഹായാവസ്ഥയിലാണ്‌. തേക്ക്‌ തടികളാണ്‌ പ്രധാനമായും…

കാട്ടുകാച്ചിലെന്നു കരുതി പന്നിപ്പടക്കത്തിൽ വെട്ടി; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കടയ്ക്കല്‍: കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടി ടി.ടി.സി വിദ്യാര്‍ത്ഥിനി കൂടിയായ വീട്ടമ്മയുടെ ഇടത്ത്‌ കണ്ണിനും വലത്‌ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. കടയ്ക്കല്‍ കാരയ്ക്കാട്‌ വാഴപ്പണയില്‍ വീട്ടില്‍ സന്തോഷിന്റെ ഭാര്യ രാജിക്കാണ്‌ (35) പരിക്കേറ്റത്‌. വീടിന്‌ മുന്നില്‍ നിന്നു കിട്ടിയ ഉരുണ്ട വസ്തു കാട്ടുകാച്ചില്‍ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ രാജി കത്തി കൊണ്ട് വെട്ടിമുറിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. വീടിന്‌ മുന്നിലെ ടാങ്കില്‍ നിന്ന്‌ വെള്ളമെടുക്കാന്‍ പോയപ്പോഴാണ് തൊട്ടടുത്തു നിന്ന് ഉരുണ്ട വസ്തു കിട്ടിയത്. രാജി അതെടുത്ത്‌ വിറക്‌ കീറുകയായിരുന്ന ഭര്‍തൃമാതാവ്‌ ലീലയ്ക്ക്‌ അരികിലെത്തി. ലീല അതുവാങ്ങി പരിശോധിച്ച ശേഷം നിലത്തിട്ട ചവിട്ടിയെങ്കിലും ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന്‌ രാജി കാട്ടുകാച്ചില്‍ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ കത്തി കൊണ്ട് വെട്ടിമുറിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജിയുടെ കണ്ണിനും ഇടത്തെ കൈപ്പത്തിക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഇന്നലെ…

ആദികേശ് കൊട്ടിക്കയറി;​ പരിമിതി സംഗീതമായി

കോഴിക്കോട്‌: വിരലുകളില്ലാത്ത ഇടതു കൈയില്‍ ഡ്രം സ്ലിക്‌ ഇറുക്കിപ്പിടിച്ച്‌ കൃത്രിമക്കാല്‍ നിലത്തുറപ്പിച്ച്‌ ചടുല താളത്തോടെ കേശു കൊട്ടി. ജന്മനായുള്ള കുറവിനെ അതിജീവിച്ച്‌ ഡ്രംസില്‍ വിസൂയം തീര്‍ക്കുകയാണ്‌ ആദികേശെന്ന മൂന്നാം ക്ലാസുകാരന്‍. വലതു കാലും വലതു കൈവിരലുകളുമില്ല, ഫറോക്ക്‌ ചുങ്കം നാക്കുന്നുപാടത്തെ ഈ ഒമ്പതു വയസുകാരന്‌. രണ്ടാം വയസിലാണ്‌ കിട്ടിയ കമ്പുകള്‍ ഒറ്റക്കൈ ഉപയോഗിച്ച്‌ പാത്രങ്ങളില്‍ താളം പിടിച്ചു തുടങ്ങിയത്‌. വീട്ടിലെ പാത്രങ്ങളും സ്റ്റൂളുകളും കൊട്ടിത്തകര്‍ത്ത കേശു കേട്ട വഴക്കിന്‌ കണക്കില്ല. എന്നിട്ടും അവന്‍ കൊട്ട് നിറുത്തിയില്ല. കണ്ണില്‍ കാണുന്നതിലെല്ലാം താളം കണ്ടെത്തി. വിരലുകളില്ലാത്ത വലതു കൈകൊണ്ടും കൊട്ടാന്‍ തുടങ്ങി. ഉത്സവപ്പറമ്പുകളില്‍ നിന്നു വാങ്ങുന്ന കളിപ്പാട്ട ചെണ്ടയിൽ ആവേശത്തോടെ കൊട്ടി. കുഞ്ഞു കൈകള്‍ കൊട്ടി വേദനിക്കുമ്പോള്‍ തുണിചുറ്റി സ്റ്റിക്ക്‌ കൈകളിലുറപ്പിച്ച്‌ കൊട്ടിയതല്ലാതെ അവന്‍ താളം നിറുത്തിയില്ല. കേശുവിന്റെ വിരല്‍ വേഗവും താളക്കണിശതയും മാതാപിതാക്കളെ അമ്പരപ്പിച്ചു. അവന്റെയുള്ളില്‍ സംഗീതമുണ്ടെന്ന്‌ അവര്‍…

അപൂർവ പടിയിറക്കത്തിന് വേദിയായി ദർബാർ ഹാൾ; വി പി ജോയിയും ഡിജിപി അനില്‍‌കാന്തും വിരമിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചരിത്രത്തിലെ അപൂര്‍വ പടിയിറങ്ങലിന്‌ വേദിയായി സെക്രട്ടേറിയറ്റ്‌ ദര്‍ബാര്‍ ഹാള്‍. ചീഫ്‌ സെക്രട്ടറി വി.പി. ജോയിയും സംസ്ഥാന പൊലീസ്‌ മേധാവി അനില്‍കാന്തും ഒരേ ദിവസം വിരമിക്കുകയും ഒരേ വേദിയില്‍ യാത്രയയപ്പ്‌ ഏറ്റുവാങ്ങുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം ഒത്തുചേര്‍ന്ന ചടങ്ങായിരുന്നു നടന്നത്‌. ചീഫ്‌ സെക്രട്ടറിയും ഡിജിപിയും ഒരേ ദിവസം വിരമിക്കുന്നതിലെ കൗതുകം ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ മുഖ്യമന്ത്രിയാണ്‌ പരാമര്‍ശിച്ചത്‌. വി.പി.ജോയിക്ക്‌ സെക്രട്ടേറിയറ്റിന്റെ മാതൃകയും അനില്‍കാന്തിന്‌ അനന്തശയന മാതൃകയുമാണ്‌ മുഖ്യമന്ത്രി ഉപഹാരമായി നല്‍കിയത്‌. എം.ടി.വാസുദേവന്‍ നായര്‍ തയ്യാറാക്കിയ മലയാള ഭാഷാ പ്രതിജ്ഞ ആലേഖനം ചെയ്ത ശിലാഫലകവും ഭാഷാ ഇന്‍സ്റിറ്റ്യൂട്ട്‌ തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പുതിയ ചീഫ്‌ സെക്രട്ടറി ഡോ. വി. വേണു, പൊതുഭരണ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, സജി, പി.പ്രസാദ്,…

അത് ലഹരി സ്റ്റാമ്പല്ല; 72 ദിവസം ജയിലില്‍ കിടന്ന വീട്ടമ്മ നിയമയുദ്ധത്തിലേക്ക്

ചാലക്കുടി: എക്സൈസ്‌ ഉദ്യോഗസ്ഥന്‍ ബാഗില്‍ നിന്ന്‌ പിടികൂടിയത്‌ മയക്കുമരുന്ന്‌ അല്ലെന്ന്‌ കണ്ടെത്തിയതോടെ ചെയ്യാത്ത കുറ്റത്തിന് 72 ദിവസം ജയിലില്‍ കിടക്കേണ്ടിവന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ നിയമ നടപടികളിലേക്ക്‌. ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ പരിയാരം സ്വദേശി കാളിയങ്കര വീട്ടില്‍ ഷീല സണ്ണിക്കാണ്‌ (51) ദുരനുഭവമുണ്ടായത്‌. ഫെബ്രുവരി 27-നാണ് മാരക മയക്കുമരുന്നായ 12 എല്‍.എസ്‌.ഡി സ്റ്റാമ്പുകള്‍ കണ്ടെത്തിയെന്ന കുറ്റത്തിന്‌ എക്സൈസിന്റെ ഉരിങ്ങാലക്കുടയിലെ പ്രത്യേക സംഘം ഷീലയെ അറസ്റ്റ് ചെയ്തത്. ഇതോടെ ഏക വരുമാന മാര്‍ഗ്ഗമായ ബ്യൂട്ടി പാര്‍ലര്‍ പൂട്ടി. അഞ്ച്‌ വര്‍ഷം മുമ്പാണ്‌ ഷീല മെയിന്‍ റോഡില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്‌. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഹൈക്കോടതിയില്‍ നിന്ന്‌ ജാമ്യം ലഭിച്ചതിനു പിന്നാലെ മരുമകന്‍ ജോയ്സണ്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. തുടര്‍ന്ന്‌ എറണാകുളം എക്സൈസ്‌ ക്രൈം ബ്രാഞ്ച്‌ കാക്കനാട്‌ ഗവ. ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ്‌ മയക്കുമരുന്ന്‌…

സിപിഎം വൈകാതെ മുസ്ലീം പാർട്ടിയാകും; ഏകീകൃത സിവിൽ കോഡിലെ നിലപാട് മാറ്റം വോട്ട് ബാങ്ക് മുന്നിൽ കണ്ടാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ്‌ വിഷയത്തില്‍ സിപിഎം വോട്ട് ബാങ്ക് മുന്നില്‍ കണ്ടാണ് നിലപാട്‌ മാറ്റിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ചിരുന്ന സിപിഎമ്മിന്റെ നിലപാട്‌ മാറ്റം അവസരവാദമാണെന്നും ബിജെപി നേതാവ്‌ വിമര്‍ശിച്ചു. 1990 വരെ ഏകീകൃത സിവില്‍ കോഡിനെ അനുകൂലിക്കുന്ന നിലപാടാണ്‌ സിപിഎം സ്വീകരിച്ചത്‌. വോട്ട്‌ ബാങ്ക് മുന്നില്‍ക്കണ്ട്‌ മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആവശ്യം സിപിഎം അംഗീകരിക്കുകയായിരുന്നു. കെ സുരേന്ദ്രന്‍ തുടര്‍ന്നു. അതിനാല്‍ മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ സിപിഎം അധികം വൈകാതെ തന്നെ മുസ്ലീം പാര്‍ട്ടിയാകുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഏകീകൃത സിവില്‍ കോഡ്‌ നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച്‌ പെട്ടെന്ന്‌ ചര്‍ച്ച ഉയര്‍ത്തുന്നതില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ്‌…

എലിപ്പനി ബാധിച്ച് അച്ഛനും മകനും അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത്‌ എലിപ്പനി ബാധിച്ച്‌ വീണ്ടും മരണം. മലപ്പുറം പൊന്നാനിയില്‍ അച്ഛനും മകനും മരിച്ചത്‌ എലിപ്പനി മൂലമാണെന്ന്‌ സ്ഥിരീകരിച്ചു. എഴുപതുവയസുകാരനായ വാസുവും, 44-കാരനായ മകന്‍ സുരേഷും കഴിഞ്ഞ 24, 28 തീയതികളിലാണ്‌ പനി ഗുരുതരമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്‌. സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നതോടെ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ജില്ലയില്‍ എച്ച്‌1 എന്‍1 വൈറസ്‌ ബാധമൂലവും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തിനടുത്ത്‌ പൈങ്കണ്ണൂരില്‍ 13-കാരനായ വിദ്യാര്‍ത്ഥി മരണപ്പെട്ടത്‌ എച്ച്‌ 1 എന്‍1 വൈറല്‍ മൂലമാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത്‌ തുടര്‍ച്ചയായി മഴ ലഭിക്കുന്നില്ലെങ്കിലും എലിപ്പനി, എച്ച്‌1 എന്‍1 ഉള്‍പ്പെടെയുള്ള ഗുരുതരമായ പനികള്‍ വ്യാപിക്കുന്നത്‌ ആശങ്ക ഉയര്‍ത്തുന്നു. പനി മൂലം അടുത്തടുത്ത ദിവസങ്ങളില്‍ മരണവും റിപ്പോര്‍ട്ട്‌ ചെയുന്നുണ്ട്‌. കഴിഞ്ഞ ദിവസം കണ്ണൂരില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്ന്‌ വയസുകാരി മരിച്ചിരുന്നു. കണ്ണൂര്‍…

സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല നയിക്കുന്ന പദയാത്രയ്ക്ക് ഊഷ്മള സ്വീകരണം

എടത്വ: സഭാ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ച് സാൽവേഷൻ ആർമി സംസ്ഥാന നേതാക്കൾ നടത്തുന്ന പദയാത്ര തിരുവല്ല ഡിവിഷനിൽ രണ്ടാം ദിവസം പര്യടനം പൂർത്തിയാക്കി. കേരളത്തിലെ സാൽവേഷൻ ആർമി സഭയുടെ ദൈവാലയങ്ങളും, സ്ഥാപനങ്ങളം സന്ദർശിച്ച് അംഗങ്ങളെ നേരിൽ കാണുന്നതിനായാണ് 40 ദിവസം നീണ്ടുനില്‍ക്കുന്ന കാംപയ്ൻ നടത്തുന്നത്. രാവിലെ ആലംതുരുത്തിയിൽ നിന്നാരംഭിച്ച് കുറ്റപ്പുഴ, ഓതറ, വെൺപാല, വളഞ്ഞവട്ടം, നിരണം , കൊമ്പൻകേരി ,മൺകോട്ട, മാമ്പുഴക്കേരി ,മുട്ടാർ ,മേപ്രാൽ എന്നിവിടങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരുവല്ല സെൻട്രൽ ചർച്ചിൽ സമാപിച്ചു. പരസ്പരം താരതമ്യം ചെയ്യുന്നത് ഉയർച്ചയിൽ നിന്ന് താഴ്ചയിലേക്ക് പോകാൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല പറഞ്ഞു. പരസ്പരം ഒന്നിച്ച് നാം ഒരു ചുവട് വെച്ചാൽ രാജ്യം മൂന്ന് ചുവട് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. വനിതാശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ രത്നസുന്ദരി, ഡിവിഷണൽ കമാൻഡർ മേജർ ഒ…

മിഡിൽ ഈസ്റ്റ് സഞ്ചാരികളെ ആകർഷിക്കാൻ കേരളം; അറബ് രാജ്യങ്ങളിൽ ടൂറിസം പ്രചാരണത്തിന് ഏഴു കോടി ചിലവഴിക്കും

തിരുവനന്തപുരം: മണ്‍സൂണ്‍ കാലത്ത്‌ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ കേരള ടൂറിസം ഒരുങ്ങിയതായി മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ജൂലായ്‌, ഓഗസ്റ്റ്‌ മാസങ്ങളിലെ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക്‌ നിലനിറുത്തുന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടികള്‍ക്ക്‌ തുടക്കമിട്ടതായും മന്ത്രി പറഞ്ഞു. അറബ്‌ രാജ്യങ്ങളില്‍ പ്രചാരണം നടത്താന്‍ ഏഴു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌ . ആയുര്‍വേദ ചികിത്സ, വെല്‍നസ്‌ ടൂറിസം എന്നിവയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണ്‌ ജൂലായ്‌, ഓഗസ്റ്റ് മാസങ്ങളില്‍. ഇതിനാണ് മിഡില്‍ ഈസ്റ്റില്‍ നിന്ന്‌ സഞ്ചാരികള്‍ എത്തുന്നത്‌. ദുബായ്‌, ദോഹ എന്നിവിടങ്ങളിലും മിഡില്‍ ഈസ്റ്റിലെ വിമാനത്താവളങ്ങളിലും റേഡിയോകളും ദൃശ്യമാദ്ധ്യമങ്ങളും വഴിയും കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെക്കുറിച്ച്‌ പ്രചാരണങ്ങളും നടത്തും. കഴിഞ്ഞ മാസം അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ (എ.ടി.എം ദുബായ്) പങ്കെടുത്ത കേരള ടൂറിസം വകുപ്പ്‌ റിയാദ്‌, ദമാം, മസ്കറ്റ്‌ എന്നിവിടങ്ങളില്‍ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. കൊവിഡിനു…