പാലക്കാട്: ‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക’ എന്ന പഴമൊഴി അന്വര്‍ത്ഥമാക്കി പോലീസ്. പാലക്കാടാണ് സംഭവം നടന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിക്ക് പകരം 84കാരിയായ ഭാരതിയമ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്മൂലം അവര്‍ക്ക് നാല് വർഷത്തോളം കോടതിയിൽ കയറിയിറങ്ങേണ്ടി വന്നു. നീണ്ട നിയമ യുദ്ധത്തിനൊടുവിൽ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി വെറുതെ വിട്ടു. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പിഴവ് പറ്റിയതെന്നു പറയുന്നു. 1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാലിൻറെ വീട്ടുജോലിക്കാരിയായിരുന്ന ഭാരതി എന്നു പേരുള്ള സ്ത്രീ അവരുടെ വീടു കയറി ആക്രമിച്ചു എന്നായിരുന്നു കേസ്. 1998 ൽ നടന്ന കേസാണിത്. വീട്ടുകാരുമായി പ്രശ്നം ഉണ്ടാക്കിയ ഇവർ അസഭ്യം പറയുകയും ചെടിച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ ഭാരതിയെ പോലീസ് അന്ന് അറസ്റ്റ് ചെയ്തെങ്കിലും ഇവർ പിന്നീട്…
Category: KERALA
ഗണപതിയെ അധിക്ഷേപിച്ച് സ്പീക്കറുടെ പരാമർശം; എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുന്നു
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അവഹേളിച്ചെന്ന ആരോപണത്തിനു മറുപടിയായി എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി വീടിന് സമീപമുള്ള ഗണപതി ക്ഷേത്രങ്ങളിൽ വിവിധ വഴിപാടുകൾ നടത്താനും നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. പ്രതിഷേധ സൂചകമായി എൻഎസ്എസ് ഇന്ന് നാമജപ ഘോഷയാത്രയും സംഘടിപ്പിക്കും. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രത്തിൽ നിന്നാണ് നാമജപ ഘോഷയാത്ര ആരംഭിക്കുക. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ യാത്ര പര്യവസാനിക്കും. പ്രതിഷേധ സൂചകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് നടത്തിയ പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയ ഷംസീറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം സര്‍ക്കാര്‍…
ഹിന്ദുക്കളുടെ ദൈവത്തെ അപമാനിച്ച ഷംസീര്‍ മാപ്പു പറയണം: ജി സുകുമാരന്‍ നായര്‍
കോട്ടയം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നിയമസഭാ സ്പീക്കർ സ്ഥാനത്തിരിക്കുന്ന ഒരാൾ ഈശ്വരനെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. വാഴപ്പള്ളി ഗണപതി ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് പുതിയ തുടക്കത്തിലും ഹിന്ദു ഭക്തർ ഗണപതിയെ ആരാധിക്കുന്നു. നിയമസഭാ സ്പീക്കർ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഈശ്വരനെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തത് ക്ഷമിക്കാനാവില്ല. സ്പീക്കറുടെ പരാമര്‍ശങ്ങള്‍ തറച്ചത് ചങ്കിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയ്ക്കും എൻഎസ്എസ് തയ്യാറല്ല. എല്ലാ മതങ്ങളെയും തുല്യരായി കണ്ട് മുന്നേറുന്ന മതസ്ഥരാണ് ഹിന്ദുക്കൾ. ഒരു മതത്തെയും വിമർശിക്കാറില്ല. മറ്റു മതസ്ഥരുടെ ആരാധാനാ രീതിയും ശരിവച്ചുകൊണ്ട് മുന്നോട്ട് പോകുന്ന പാരമ്പര്യമാണ് ഹൈന്ദവന് ഉള്ളത്. അത് പൂർണമായും പാലിക്കുന്നുവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. പ്രത്യേക സമുദായത്തിൽപ്പെട്ട…
പോലീസ് മൂന്നാം മുറ ഉപയോഗിച്ച് തന്നെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ചതാണെന്ന് അഫ്സാന; ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് പോലീസിന് മൊഴി നല്കിയ അഫ്സാന പോലീസിനെതിരെ തിരിഞ്ഞു
തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്ന് 20 മാസത്തോളമായി കാണാതായ നൗഷാദിന്റെ ഭാര്യ അഫ്സാന പോലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം, പോലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നും, ഭർത്താവിന്റെ കൊലപാതകം സമ്മതിക്കാൻ നിർബന്ധിച്ചെന്നും അഫ്സാന മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇനിയും പീഡനം സഹിക്കാൻ വയ്യാത്തതിനാലാണ് എനിക്ക് കൊലപാതകം സമ്മതിക്കേണ്ടി വന്നതെന്നും, കുറ്റസമ്മതം നടത്തിയില്ലെങ്കിൽ മക്കളിൽ നിന്ന് എന്നെ അകറ്റി നിർത്തുമെന്നും, പിതാവിനെ കേസിൽ കുടുക്കുമെന്നും കൂടൽ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അഫ്സാന പറഞ്ഞു. ജില്ലയിൽ ഉന്നത പദവിയിലിരിക്കുന്ന ഡിവൈഎസ്പിയും തന്നെ ഉപദ്രവിച്ചതില്‍ പങ്കുണ്ടെന്ന് അഫ്സാന വെളിപ്പെടുത്തി. എല്ലാവരുടേയും പേരുവിവരങ്ങൾ ഓർമിക്കാൻ കഴിയുന്നില്ലെങ്കിലും, യൂണിഫോം ധരിച്ചവരും അല്ലാത്തവരും മർദനത്തിൽ പങ്കെടുത്തതായി അഫ്സാന പറഞ്ഞു. “പോലീസ് എന്റെ മുഖത്തും വായിലും കുരുമുളക് സ്പ്രേ തളിച്ചു. സഹിക്കാൻ വയ്യാതെ ഞാൻ ഒടുവിൽ കുറ്റസമ്മതം നടത്തി,” അവര്‍ പറഞ്ഞു. കൂടാതെ, പോലീസിൽ നിന്ന് മൂന്നാം…
എറണാകുളം അങ്കമാലി അതിരൂപതയുടെ ഏകീകൃത കുർബാന തർക്കത്തിൽ ഫ്രാൻസിസ് മാർപാപ്പ ഇടപെടുന്നു
കൊച്ചി: സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തർക്കത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ണ്ണായക ഇടപെടല്‍. വിഷയം വിശദമായി പഠിച്ച ശേഷം പ്രശ്നം പരിഹരിക്കാൻ മാർപാപ്പ ഒരു പ്രതിനിധിയെ നിയോഗിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശപ്രകാരം ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളത്തെത്തും. എറണാകുളം – അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമായാണ് മാർപാപ്പയുടെ പ്രതിനിധിയായി ആർച്ച് ബിഷപ്പ് എത്തുന്നത് . തർക്കം രൂക്ഷമായതിനെ തുടർന്ന് തുടർന്ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക എട്ടുമാസമായി അടഞ്ഞ് കിടക്കുകയാണ്. ആർച്ച് ബിഷപ്പ് ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തുമെന്ന് കരുതപ്പെടുന്നു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം ഏറ്റുമുട്ടലിലേക്ക് പോലും എത്തുന്ന അവസ്ഥയാണ് ഇവിടെയുള്ളത് . ഈ സാഹചര്യത്തിലാണ് വിഷയം പഠിച്ച് പ്രശ്നം പരിഹരിക്കാൻ മാർപാപ്പ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്. പ്രശ്ന പരിഹാരത്തിനും…
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിയായ യുവാവിന് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
തൃശൂർ: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃശ്ശൂര്‍ സ്വദേശിയായ 24കാരന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ വടൂക്കര പാലിയത്താഴത്തു വീട്ടില്‍ ഷിനാസി (24)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഷിനാസ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയോട് പ്രണയം നടിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കിയുമാണ് ഇയാള്‍ പീഡിപ്പിച്ചത്. 2020ൽ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് നടിച്ചാണ് പീഡനം നടത്തിക്കൊണ്ടിരുന്നത്. ഇതിനിടെ തൃശൂർ റെയിൽവേ ട്രാക്കിൽ നിന്ന് വീഡിയോ കോൾ ചെയ്ത് ആത്മഹത്യാ ഭീഷണി മുഴക്കി. പിന്നീട് വീഡിയോ കോൾ ചെയ്ത് വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. താൻ പ്രണയത്തിലാണെന്നും നിഷേധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാണ് ഷിനാസ് പെൺകുട്ടിയെ…
ട്രെയിനിൽ കൈ കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചു വീണ് 19-കാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ട്രെയിനിൽ കൈകഴുകുന്നതിനിടെ തെറിച്ചു വീണ 19കാരി മരിച്ചു. വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. വർക്കല ഇടവ കാപ്പിൽ മൂന്നുമല വീട്ടിൽ രേവതി (19) ആണ് ഇന്ന് രാവിലെ എട്ടരയോടെ മരണപ്പെട്ടത്. ജൂലൈ 29 ന് വൈകിട്ട് 4.15 ന് ആയിരുന്നു രേവതിക്ക് അപകടം സംഭവിച്ചത്. ഗുരുതര പരിക്കുകളെ തുടർന്ന് പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ ആയിരുന്നു രേവതി ട്രെയിനിൽ നിന്നും വീണത്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കൈ കഴുകുന്നതിനിടയിൽ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് ഈ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രേവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൂരജും ട്രെയിനിൽ നിന്ന് വീഴുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
അഞ്ചു വയസ്സുകാരി ചാന്ദിനിയുടെ മരണത്തിൽ മൗനം പാലിക്കുന്ന സര്‍ക്കാരിനേയും സിനിമാ താരങ്ങളേയും വിമര്‍ശിച്ച് നടന് കൃഷ്ണകുമാര്‍
ആലുവ: ആലുവയിൽ അഞ്ച് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കാതിരുന്ന സിനിമാ താരങ്ങളെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ രംഗത്ത്. ഉണ്ണി മുകുന്ദൻ, ഹരീഷ് പേരടി, വിവേക് ഗോപൻ, അഖിൽ മാരാർ എന്നിവർ മാത്രമാണ് നാടിനെ നടുക്കിയ സംഭവത്തിൽ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണകുമാർ തന്റെ രോഷം പ്രകടിപ്പിച്ചത്. കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ട സഹോദരങ്ങളെ ഇന്നലെ ഉച്ച മുതൽ ഇന്നീ നിമിഷംവരെ, ഉള്ളിൽ നന്മയുള്ള ഏതൊരു മലയാളിയും മനസ്സും മനഃസാക്ഷിയും മരവിച്ച ഒരവസ്ഥയിലാണ്. ആലുവയിലെ ആ കൊച്ചുപെൺകുട്ടിയുടെ മുഖം വലിയ നടുക്കവും, വീണ്ടും ഒരുപിടിചോദ്യങ്ങളും നമുക്കുമുന്നിലുയർത്തുന്നു. ഒപ്പം, അടക്കാൻ പറ്റാത്തത്രയും നിസ്സഹായതയും രോഷവും. തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല. മണിപ്പൂരിലോ കാശ്മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന…
യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു; സമാഹരിച്ച 4,10,000 രൂപ എസ് എ ടി ആശുപത്രിക്ക്
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സമാഹരിച്ച 4,10,000 രൂപ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോ കെയർ ഐസിയുവിൽ കുട്ടികളുടെ കിടക്കകൾ സ്ഥാപിക്കാനായി നൽകും. യു. എസ്.ടിയിലെ വനിതാ ജീവനക്കാരുടെ സംഘടനയായ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ അസോസിയേറ്റ്സിന്റെ (നൗ യു) നേതൃത്വത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത് . യു. എസ്.ടി യിലെ ജീവനക്കാർ സ്വന്തം വീടുകളില്‍ നിന്ന് വിവിധ വിഭവങ്ങള്‍ പാകം ചെയ്തു കൊണ്ടുവരികയും അവ പ്രദർശിപ്പിക്കുകയും ചെയ്തു എന്നതാണ് ഈ ഭക്ഷ്യമേളയുടെ സവിശേഷത. കഴിഞ്ഞ ഒരു പതിറ്റാണ്ടായി യു.എസ്.ടിയില്‍ രുചിമേള നടന്നുവരുന്നു. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആര്) സംരംഭങ്ങൾക്ക് പിന്തുണ നല്‍കുകയാണ് ഈ മേളയിലൂടെ യു എസ് ടി തിരുവനന്തപുരം കേന്ദ്രം…
ഗ്രേസിക്കുട്ടി തോമസ് അന്തരിച്ചു
തലവടി: ആനപ്രമ്പാൽ ചെറുനെല്ലിക്കുന്നേൽ പരേതനായ കെ. വി. തോമസിന്റെ ഭാര്യ ഗ്രേസിക്കുട്ടി തോമസ് (77) നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആനപ്രമ്പാൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ. കറ്റാനം ചൂനാട്ടൂശ്ശേരിൽ കുടുംബാഗമാണ് പരേത. മക്കൾ: ഷൈനി കുര്യൻ, ഷിനോയി തോമസ് (സൗദ്യ അറേബ്യ), ബിനോയി തോമസ് (യു.എസ്.എ). മരുമക്കൾ: പ്രസാദ് കുന്നുംപുറം (കല്ലുപ്പാറ), ഷൈല (ആറാട്ടുപ്പുഴ), റീബാ ( യു.എസ്.എ).
