കേരളത്തിന്റെ മതനിരപേക്ഷ മണ്ണ് മണിപ്പുരി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി; മണിപ്പുരിൽ നിന്നുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ ഇനി കേരളത്തില്‍ തുടര്‍പഠനം നടത്തും

കണ്ണൂര്‍: മണിപ്പുരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയിലാണ് ഇതിന് സൗകര്യമൊരുക്കിയിട്ടുള്ളത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്സുകളിലും ബിരുദാനന്തര കോഴ്സുകളിലും ഡോക്ടറൽ ഗവേഷണത്തിലും ഉൾപ്പെടെ 46 മണിപ്പൂരി വിദ്യാർഥികൾക്കാണ് കണ്ണൂർ സർവ്വകലാശാലയിലെ പഠന വിഭാഗങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും സർവ്വകലാശാലയുടെ വിവിധ ക്യാമ്പസുകളിലുമായി പ്രവേശനം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലയാട്, മാങ്ങാട്ടുപറമ്പ്, പയ്യന്നൂർ, മഞ്ചേശ്വരം ക്യാമ്പസുകളിലും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലുമാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. വിവിധ യുജി, പിജി പ്രോഗ്രാമുകളിൽ അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ, മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ്, പിലാത്തറ സെന്റ് ജോസഫ് കോളേജ്, കാസർഗോഡ് മുന്നാട് പീപ്പിൾസ് കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, തളിപ്പറമ്പ് കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി എന്നിവിടങ്ങളിലും വിദ്യാർഥികൾക്ക് പ്രവേശനം നൽകി.…

പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും കാഥികയുമായ റംലാ ബീഗം അന്തരിച്ചു

കോഴിക്കോട്: മതത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് മാപ്പിളപ്പാട്ടിന്റെയും കഥാപ്രസംഗത്തിന്റെയും (കഥ പറച്ചിൽ) രംഗത്തേക്ക് ചുവടുവെച്ച മുൻനിര മുസ്ലീം ഗായിക റംലാ ബീഗം 86-ാം വയസ്സിൽ നിര്യാതയായി. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. എം എ റസാഖ് രചിച്ച “ജമീല” എന്ന റംലയുടെ കഥാപ്രസംഗം ലോകത്തേക്കുള്ള അവരുടെ അരങ്ങേറ്റമായിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതല്‍ കാര്യമായ എതിർപ്പുകളിൽ തളരാതെ, ഈ മേഖലയിൽ ഉറച്ചുനിൽക്കുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത വനിതയാണ് റം‌ലാ ബീഗം. മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നിവയിലൂടെ ശ്രദ്ധേയയായ റംലാ ബീഗം മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‌ലിം വനിതയാണ്. തന്‍റെ അവതരണത്തില്‍ മാപ്പിള കലയുടെ തനത് ശൈലി നിലനിര്‍ത്താന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആലപ്പുഴ സക്കറിയ ബസാറിൽ ഹുസൈൻ യൂസഫ് യമാന-മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയമകളായി 1946 നവംബർ മൂന്നിനാണ് റംല ബീഗത്തിന്‍റെ ജനനം.…

കരകൗശല മേഖലയിലുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ‘ആഷ പദ്ധതി’ പ്രകാരം ധനസഹായം നല്‍കും

തിരുവനന്തപുരം: കരകൗശല മേഖലയിലുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒറ്റത്തവണ ധനസഹായം നല്‍കുന്ന പദ്ധതിയാണ് ആഷ പദ്ധതി. കരകൗശല മേഖലയില്‍ നൂതന സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി മുഖേന കരകൗശല സംരംഭങ്ങള്‍ക്ക് സ്ഥിരനിക്ഷേപത്തിന്റെ 40 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ വരെ) ഗ്രാന്റ് നല്‍കും. വനിതകള്‍, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ സംരംഭകര്‍, യുവാക്കള്‍ (പ്രായപരിധി 18-45) എന്നീ പ്രത്യേക വിഭാഗങ്ങള്‍ ആരംഭിക്കുന്ന കരകൗശല സംരംഭങ്ങളുടെ സ്ഥിര നിക്ഷേപത്തിന്റെ 50 ശതമാനം (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) ഗ്രാന്റ് നല്‍കും. ഇതര സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കപ്പെട്ടിട്ടുളളവരാണെങ്കില്‍ ആ തുക കിഴിച്ച് ബാക്കി അര്‍ഹമായ തുക പദ്ധതി പ്രകാരം ലഭ്യമാക്കും. വര്‍ക്ക് ഷെഡ് നിര്‍മ്മാണം, പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുക, വൈദ്യുതീകരണം നടത്തുക, ടെക്‌നോളജി, ഡിസൈന്‍ കരസ്ഥമാക്കുക എന്നിവക്കായി ചെലവഴിക്കുന്ന തുക ഗ്രാന്റിനായി…

സഹകരണ ബാങ്ക് തട്ടിപ്പ്: കുന്നംകുളം എം.എൽ.എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി

തൃശൂർ: കുന്നംകുളം എം.എൽ.എ എ.സി മൊയ്തീന്റെ ഓഫീസിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. കോടികളുടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീൻ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. എന്നാൽ, പ്രതിഷേധക്കാരെ പിരിച്ചുവിടാൻ മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ച പോലീസ് ശക്തമായ ചെറുത്തുനിൽപ്പ് നേരിട്ടു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിയിടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് സേനയുടെ ജലപീരങ്കി പ്രയോഗത്തിൽ ചില ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ ബിജെപി സമരക്കാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി കോടികളുടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. ഒക്‌ടോബർ രണ്ടിന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി അഴിമതിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തും. ബിജെപിയുടെ ഇന്നത്തെ പ്രതിഷേധ പ്രകടനം പാർട്ടി ജില്ലാ പ്രസിഡന്റ് കെ കെ…

വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ബാങ്കിന്റെ നിരന്തര ഭീഷണി; 50-കാരന്‍ ആത്മഹത്യ ചെയ്തു; സ്വകാര്യ ബാങ്കിനെതിരെ പ്രതിഷേധ പ്രകടനം

കോട്ടയം: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ബാങ്കിന്റെ ഭീഷണി നേരിട്ട 50-കാരന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതോടെ ബന്ധുക്കൾ മൃതദേഹവുമായി കോട്ടയം നഗരത്തിലെ സ്വകാര്യ ബാങ്കിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. അയ്മനം കുടയംപടിയിൽ ഫുട്‌വെയർ ഷോപ്പ് നടത്തുന്ന കെ സി ബിനുവിന്റെ മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ നാഗമ്പടം കർണാടക ബാങ്ക് ശാഖയ്ക്ക് മുന്നിൽ വച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയതാണ് ബിനുവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ബിനു ബാങ്കിൽ നിന്ന് 5 ലക്ഷം രൂപ കടമെടുത്തിരുന്നു എന്നും, കഴിഞ്ഞ രണ്ട് മാസമായി തിരിച്ചടവ് മുടങ്ങിയെന്നും ഇവർ പറയുന്നു. ഇതേത്തുടർന്ന് ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരമായി ബിനുവിന്റെ കട സന്ദർശിക്കുകയും കുടിശ്ശിക എത്രയും വേഗം തീർക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. കുടിശ്ശികയുടെ വലിയൊരു ഭാഗം ബിനു…

ആദിവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച സംഭവം; ഹോസ്റ്റൽ ജീവനക്കാരെ പുറത്താക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: അട്ടപ്പാടി ഷോളയൂർ പ്രീമെട്രിക്ക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം ഹോസ്റ്റൽ ജീവനക്കാർ പരസ്യമായി അഴിപ്പിച്ച സംഭവത്തിൽ പ്രതികളായ ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി അട്ടപ്പാടി ഐ.ടി.ഡി.പി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളായ കസ്തൂരി, കൗസല്യ, സുജ, ആതിര എന്നിവർക്കെതിരെ പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ തന്നെ ചുമത്തണം. സംഭാവം പുറത്തുവരാതിരിക്കാൻ വിദ്യാർത്ഥിനികളെ റൂമിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി. ത്വക്ക് രോഗം പരിശോധിച്ചതാണെന്നേ പുറത്തുപറയാവൂ എന്നാണ് പ്രതികൾ വിദ്യാർത്ഥിനികളോട് പറഞ്ഞത്. ഇത്രയും ഭീകരമായ ജാതി വിവേചനവും പീഡനവും നടന്നിട്ടും സംഭവത്തെ നിസാരവത്ക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതികൾക്കെതിരെ കർശന നടപടികളുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. പ്രതികൾ വിദ്യാർത്ഥിനികളോട് പരസ്യമായി മാപ്പ് പറയണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി.

വ്യാജ മയക്കുമരുന്ന് കള്ളക്കേസില്‍ യുവതിയെ കുടുക്കാന്‍ ശ്രമിച്ച കേസ്: ബന്ധു ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കപ്പെട്ട് 72 ദിവസം തടവിൽ കഴിഞ്ഞ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ കേസിൽ ഹൈക്കോടതി ഇടപെടുന്നു. ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധു ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ എക്സൈസ്, ക്രൈംബ്രാഞ്ച് എന്നിവരോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. തന്നെ കള്ളക്കേസിൽ കുടുക്കാൻ എക്സൈസ് ശ്രമിക്കുന്നുവെന്നാരോപിച്ച് ലിഡിയ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ തുടർന്നാണ് അറസ്റ്റ് തടഞ്ഞത്. തന്നെ ബലം പ്രയോഗിച്ച് കേസിൽ പ്രതിയാക്കുമെന്നും അങ്ങനെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം തന്നെ ഭീഷണിപ്പെടുത്തുന്നതായി ലിഡിയയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. നേരത്തെ രണ്ട് തവണ സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു. അതേ സമയം, ഷീല സണ്ണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലിഡിയ ഉന്നയിക്കുന്നത്. ഷീല തന്റെ സഹോദരിയോട് പണം ആവശ്യപ്പെട്ടിരുന്നതായി അവർ അവകാശപ്പെട്ടു.…

മാലിന്യമുക്ത കേരളം പദ്ധതി: ഏറ്റുമാനൂരില്‍ വിദ്യാർഥികൾക്ക് പരിശീലനം നൽകും

ഏറ്റുമാനൂര്‍: മാലിന്യമുക്തം നവകേരളം പദ്ധതിയിലൂടെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ നടത്തുന്ന വൃത്തി കാമ്പയിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ആർപ്പൂക്കരയിലെ മെഡിക്കൽ കോളജ് ഗവൺമെന്റ് ഹൈസ്‌കൂളിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം ഉൾക്കൊണ്ടും ഇവ എല്ലാവരിലുമെത്തിച്ചും വൃത്തി കാമ്പയിൻ മുന്നോട്ടു കൊണ്ടുപോകണമെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബർ ഒന്നിന് മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിൽ നിന്നും ആരംഭിക്കുന്ന കാമ്പയിന് മെഡിക്കൽ കോളജ് ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർഥികളും ഭാഗമാകണം. മാലിന്യസംസ്‌ക്കരണത്തിന്റെ ആദ്യപടികൾ കുട്ടികളിൽ നിന്നാണ് ഉയർന്നുവരേണ്ടത്. മാലിന്യം നിക്ഷേപിക്കണ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക, പരിസര പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കാനുള്ള അവബോധമുണ്ടാകുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക തുടങ്ങിയ ബാലപാഠങ്ങൾ പഠിക്കുന്നതിന്റെ ഭാഗമാണ് പരിശീലന പരിപാടിയെന്നും മന്ത്രി പറഞ്ഞു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം ഉയർത്തിയുള്ള പ്രതിജ്ഞ മന്ത്രി വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. ഏറ്റുമാനൂർ മണ്ഡലത്തിലെ…

ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ് യാത്ര” കൊല്ലത്ത് സംഘടിപ്പിച്ചു

കൊല്ലം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ് യാത്ര”യുടെ ഭാഗമായി ശൂരനാട് എസ്.എം.എച്ച്.എസ്.എസ് പതാരം സ്കൂളിൽ ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ കലശ് യാത്ര സംഘടിപ്പിച്ചു. പഞ്ചപ്രാൺ പ്രതിജ്ഞ എടുത്തശേഷം കലശങ്ങളിൽ മണ്ണ് ശേഖരിച്ചാണ് യാത്ര ആരംഭിച്ചത്. ശൂര്യനാട് സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, എസ്.എം.എച്ച്.എസ് മാനേജർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. ബാങ്കിനെ പ്രതിനിധീകരിച്ച് റൂറൽ ബാങ്കിംഗ് ഡിവിഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എൻ.രാജേഷ്, കൊല്ലം ലീഡ് ഡിസ്ട്രിക്ട് മാനേജർ അരുണിമ.വി.ടി എന്നിവർ പങ്കെടുത്തു. രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരരെ അനുസ്മരിക്കുന്നതിനോടൊപ്പം പൗരന്മാരിൽ ദേശീയവബോധം വളർത്താനും ലക്ഷ്യമിടുന്നതാണ് പദ്ധതി. ഇതിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളിൽ നിന്നും വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് ‘അമൃതകലശ’ങ്ങളിൽ ന്യൂഡൽഹിയിലേക്ക് കൊണ്ടുപോകുകയും പ്രധാനമന്ത്രി ‘അമൃത് വാടിക’യിൽ സ്ഥാപിക്കുകയും ചെയ്യും.

സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡ്; സബ് ജഡ്ജിയുടെ നേത്യത്വത്തിൽ അദാലത്ത് നടത്തി

എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സൗഹൃദ നഗറിലെ സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡിലെ പ്രദേശവാസികളുടെ യാത്ര ക്ലേശം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉള്ള ശുദ്ധജല ക്ഷാമം,വഴിവിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് നാരായണൻ്റെ സാന്നിധ്യത്തിൽ തലവടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അദാലത്ത് നടന്നു. അദാലത്തിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, സെക്രട്ടറി ജി.വി.വിനോദ് കുമാർ, വില്ലേജ് ഓഫീസർ റെജി പോൾ, ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, അഡ്വ. കെ.ആർ ശ്രീകുമാർ, പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള, സാൽവേഷൻ ആർമി ചർച്ച് കോർ ഹെൽപർ എൻ.എസ് പ്രസാദ്, റോഡ് സമ്പാദക സമിതി കൺവീനർ മനോജ് മണക്കളം ,സി.കെ സുരേന്ദ്രൻ,കെ.വി റോഷൻ ,ജനീഷ് പാലപറമ്പിൽ, എൻ.…