കേരളത്തിൽ വ്യാപക മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളിയാഴ്ച കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 10 ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മഴ പെയ്തു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് 6 സെന്റീമീറ്റർ മുതൽ 11 സെന്റീമീറ്റർ വരെ കനത്ത മഴയെ സൂചിപ്പിക്കുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഐഎംഡി വൃത്തങ്ങൾ അറിയിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴയ്‌ക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കും…

യു എസ് ടി ജീവനക്കാർക്ക് കളരിപ്പയറ്റു പരിശീലനം

ജീവനക്കാരിൽ ആരോഗ്യം, സാംസ്കാരിക ബോധം, ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി ഉള്ള പരിശീലന പരിപാടി തിരുവനന്തപുരം, സെപ്റ്റംബർ 28, 2023: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ തിരുവനന്തപുരം കാമ്പസിലെ ജീവനക്കാർക്ക് കളരിപ്പയറ്റ് പരിശീലനം നൽകുന്നു. കളരിപ്പയറ്റു പരിശീലനത്തിനായി ചേർന്ന 120-ലധികം ജീവനക്കാരിൽ 50 പേർ ഇതിനകം പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. 127 വർഷക്കാലത്തെ പാരമ്പര്യമുള്ള അഗസ്ത്യം കളരിയിൽ നിന്നുള്ള ഡോ എസ് മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ഈ പുരാതന ആയോധന കലയെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും യു എസ് ടി യിലെ ജീവനക്കാരെ അഭ്യസിപ്പിക്കുക വഴി, ശാരീരിക ക്ഷമത, മാനസിക ആരോഗ്യം, വൈകാരിക സന്തുലനം തുടങ്ങിയവ പരിപോഷിപ്പിക്കാൻ സഹായകമാകും. മാനസിക സമ്മർദമില്ലാതാക്കുക, സ്വയം പ്രതിരോധത്തിനായുള്ള കഴിവുകൾ വളർത്തിയെടുക്കുക എന്നിവയിലൂടെ ജീവനക്കാർക്ക് തങ്ങളുടെ വ്യക്തിഗത സുരക്ഷയും ആത്മവിശ്വാസവും അരക്കിട്ടുറപ്പിക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. അഗസ്ത്യം…

ഖാദി ബോര്‍ഡിന്റെ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍; കുട്ടികളുടെ റെഡിമെയ്ഡ് വസ്ത്രങ്ങളും വിപണിയില്‍

ഖാദി ബോര്‍ഡ് തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന വിപണനമേളയിൽ ഇത്തവണ കോട്ടൺ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ചുരിദാറുകൾ, ഷർട്ടുകൾ, ബെഡ് ഷീറ്റുകൾ, മുണ്ടുകൾ, തോർത്തുകൾ എന്നിവയ്ക്ക് പുറമേ കുട്ടികൾക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുമുണ്ട്. ഒക്‌ടോബർ മൂന്നുവരെ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റും ലഭിക്കും. സിൽക്ക്സാരികൾ 3000 രൂപ മുതലും കോട്ടൺ സാരികൾ 600 രൂപ മുതലും ലഭിക്കും. ടോപ്പുകൾക്ക് 700 രൂപയ്ക്ക് മുകളിലും റെഡിമെയ്ഡ് ഷർട്ടുകൾക്ക് 600 രൂപയ്ക്ക് മുകളിലുമാണ് വില. ഇവിടെനിന്നു ലഭിക്കുന്ന കോട്ടൺ തുണിത്തരങ്ങൾ ജില്ലയിലെ തൊഴിലാളികൾ തന്നെ നിർമിക്കുന്നതാണ്. കൂടാതെ, ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ തേൻ, എള്ളെണ്ണ, സോപ്പ്, തുണികൾക്കായുള്ള പശ എന്നിവയും വില്പനയ്ക്കുണ്ട്. ഈ വർഷം മുതൽ ഖാദി ബോർഡിന്റെ ഇടുക്കി യൂണിറ്റിൽ നിന്നുള്ള ഏലയ്ക്കയും വിൽപനയ്ക്കായി എത്തിച്ചിട്ടുണ്ട്. സർക്കാർ, അർധസർക്കാർ, ബാങ്ക്, പൊതുമേഖലാ ജീവനക്കാർക്ക് ഒരു…

കേരളീയം ജനകീയോത്സവത്തില്‍ കൊച്ചി വാട്ടർ മെട്രോ തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെ ജലഗതാഗത സംവിധാനത്തിൽ ആധുനികതയുടെ വിപ്ലവപാത സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാനവാസികൾക്കും അവസരം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിളിച്ചോതിക്കൊണ്ട് അരങ്ങേറുന്ന കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടർ മെട്രോ കൊച്ചിക്കായലിൽ നിന്ന് തലസ്ഥാനനഗരിയിൽ പ്രദർശനത്തിനായി എത്തുന്നത്. കേരളീയത്തിന്റെ പ്രധാന പ്രമേയമായി അവതരിപ്പിക്കുന്ന ജലസംരക്ഷണക്യാമ്പയിന്റെ ഭാഗമായാണ് കൊച്ചി വാട്ടർ മെട്രോയെ അനന്തപുരിയിലെത്തിക്കുന്നത്. കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനിയിലാവും വാട്ടർ മെട്രോ ബോട്ടിന്റെ പ്രദർശനം. പൊതുജനങ്ങൾക്ക് വാട്ടർമെട്രോയിൽ കയറാനുള്ള അവസരമുണ്ടാകും. കൊച്ചി വാട്ടർ മെട്രോ സർവീസിൽ ഉപയോഗിക്കുന്ന ബോട്ട് തന്നെയാവും ഇവിടെ എത്തിക്കുക. കേരളത്തിന്റെ പരമ്പരാഗത ഗതാഗതമാർഗമായ ജലപാത നവീകരിച്ചുള്ള വികസനമുന്നേറ്റത്തിന്റെ സാക്ഷ്യപത്രം എന്നനിലയിൽ കൂടിയാണ് നൂറു ശതമാനം ഹരിതഊർജത്തിൽ പ്രവർത്തിക്കുന്ന കൊച്ചി വാട്ടർ മെട്രോ കേരളീയം പ്രദർശനവേദിയിലേക്ക് എത്തുന്നത്. ഇതുകൂടാതെ പുത്തരിക്കണ്ടം മൈതാനിയിൽ ജലസംരക്ഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വലിയ ഇൻസ്റ്റലേഷനും പ്രദർശനവും…

നെഹ്‌റു ട്രോഫിയിൽ പങ്കെടുത്ത ബോട്ട് ക്ലബ്ബുകളെയും ബോട്ടുകാരെയും സര്‍ക്കാര്‍ വഞ്ചിച്ചു; വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ നല്‍കിയില്ല; ക്ലബ്ബുകള്‍ പ്രതിസന്ധിയില്‍

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ബോട്ട് ക്ലബ്ബുകള്‍ക്കും ചുണ്ടൻവള്ളങ്ങള്‍ക്കും മത്സരം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നല്‍കാമെന്നു പറഞ്ഞ ഒരു കോടി രൂപ ഗ്രാന്റോ ബോണസോ നല്‍കിയില്ല. പല ബോട്ട് ക്ലബ്ബുകളും നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സർക്കാർ പണം നൽകിയില്ലെങ്കിൽ ചാമ്പ്യൻസ് ബോട്ട് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ബോട്ട് ക്ലബ്ബുകൾ ഉടൻ യോഗം ചേരും. ഒരു കോടി രൂപയാണ് ഗ്രാന്റ് ഇനത്തിൽ മാത്രം നൽകാനുള്ളത്. ഇതുവരെ ഒരു ലക്ഷം രൂപയുടെ അഡ്വാൻസ് മാത്രമാണ് ആകെ നൽകിയിരിക്കുന്നത്. തുഴച്ചിലുകാർക്ക് വേതനം പോലും നൽകാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകൾ. ഇപ്പോൾ കയ്യിൽ പണമില്ലെന്നാണ് സർക്കാർ ബോട്ട് ക്ലബ്ബുകളെ അറിയിച്ചിരിക്കുന്നത്. തുഴച്ചിലുകാർക്ക് പോലും വേതനം നൽകാതെ ബുദ്ധിമുട്ടുകയാണ് നെഹ്‌റുട്രോഫിക്കിറങ്ങിയ ക്ലബ്ലുകൾ.

കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കോട്ടയം : സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബര്‍ 2 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദലായി കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. വന്യജീവികള്‍ വനാതിര്‍ത്തിക്കുള്ളില്‍ സംരക്ഷിക്കപ്പെടേണ്ടതും, സംരക്ഷണ ഉത്തരവാദിത്വം വനംവകുപ്പിനുമാണ്. നാട്ടിലിറങ്ങി അക്രമം അഴിച്ചുവിടുന്ന വന്യജീവികളെ സംരക്ഷിക്കുവാന്‍ വനംവകുപ്പ് നടത്തുന്ന വിദ്യാര്‍ത്ഥി പ്രതിജ്ഞ വിരോധാഭാസവും നീതീകരണമില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്. വന്യജീവികളുടെ അക്രമത്തില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനെടുക്കപ്പെടുമ്പോള്‍ വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകരുതെന്നും ഇന്നത്തെ സാഹചര്യത്തില്‍ വന്യജീവികളില്‍ നിന്ന് കര്‍ഷകര്‍ ഉള്‍പ്പെടെ ജനങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകരക്ഷാ പ്രതിജ്ഞയാണ് വേണ്ടതെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് പറഞ്ഞു. കര്‍ഷക രക്ഷാവാരത്തിന്റെ ഭാഗമായി ഒക്ടോബര്‍ 4 മുതല്‍ 10 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും…

തലവടി എ ഡി യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ‘വര ഉത്സവം’ സംഘടിപ്പിച്ചു

എടത്വ: തലവടി എ ഡി യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വര ഉത്സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി വിജയ ലേഖ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ജയകുമാർ ജി അദ്ധ്യക്ഷത വഹിച്ചു. 39 വർഷത്തെ അദ്ധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച ശ്രീമതി ബേബി ഗിരിജ ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ അദ്ധ്യാപകരായ ഗീത, സുനിത, രേഖ, മഞ്ജു, സൗമ്യ,കൃഷ്ണകുമാർ, ശരൺ എന്നിവർ പങ്കെടുത്തു.

ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ് ഐ ടി യു ) യാത്രയപ്പ് നൽകി

മലപ്പുറം: വിദേശത്തേക്ക് പോകുന്ന, ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ് ഐ ടി യു ) മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കർ പൂപ്പലത്തിന് എഫ് ഐ ടി യു മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദ ഖാജ ഉപഹാരം കൈമാറി. മലപ്പുറം സാബിർ അൻസാരി മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പരിപാടി ജില്ലാ ജനറൽ സെക്രട്ടറി സൈതാലി വലമ്പൂർ, ജില്ലാ ട്രഷറർ പിടി അബൂബക്കർ, ശലിജ, ആരിഫ,സലീന, അസ്റാബി, അസ്മാബി, മുനീറ തുടങ്ങിയവർ നേതൃത്വം നൽകി.

വിവാഹമോചനം നേടിയവര്‍ക്ക് പുനര്‍‌വിവാഹത്തിനായി ‘മംഗല്യ’ പദ്ധതി; അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 15

സാധുക്കളായ വിധവകൾ നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന ‘മംഗല്യ’  പദ്ധതി പ്രകാരം ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ട 18നും 50നും മധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി/ശിശുവികസന പദ്ധതി ഓഫീസുകൾ സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2969101. പിആര്‍ഡി, കേരള സര്‍ക്കാര്‍

സംസ്ഥാനതലത്തിൽ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ തടസപ്പെട്ടുകിടക്കുന്ന പദ്ധതികള്‍ ഊര്‍ജ്ജിതപ്പെടുത്തും

തിരുവനന്തപുരം: സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിർവ്വഹണവും പ്രശ്ന പരിഹാരവും ഉറപ്പാക്കാനുമാണ് സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ചു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തിൽ മേഖലാതല അവലോകന യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്നും ഈ മേഖലാ യോഗങ്ങൾ തുടർ പ്രക്രിയയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്കായി 26ന് ചേർന്ന തിരുവനന്തപുരം മേഖലാതല അവലോകന യോഗം വിജയകരമായിരുന്നെന്നും തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മേഖലാതല അവലോകന യോഗം ചേരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭ ആകെ നേരിട്ട് പങ്കെടുത്താണു മേഖലാതല അവലോകനം നടക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. അതിദാരിദ്ര്യ നിർമാർജനം, ലൈഫ്, ആർദ്രം, വിദ്യാകിരണം, ഹരിത കേരള മിഷൻ എന്നീ മിഷനുകൾ, ദേശീയ പാത, മലയോര ഹൈവേ, തീരദേശ…