ഒരേക്കർ ഭൂമി ലഭിക്കാതെ നിലമ്പൂരിലെ ആദിവാസി സമരം അവസാനിക്കില്ല : വെൽഫെയർ പാർട്ടി

മലപ്പുറം: ആദിവാസികൾക്ക് വാഗ്ദാനം ചെയ്ത ഒരു ഏക്കർ ഭൂമി ലഭിക്കാതെ നിലമ്പൂരിൽ ആദിവാസി ഭൂമിക്ക് വേണ്ടി ഐ ടി ഡി സി ഓഫീസിനു മുമ്പിൽ 167 ദിവസമായി തുടരുന്ന ആദിവാസികളുടെ സമരം അവസാനിക്കില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ അഭിപ്രായപ്പെട്ടു. നിലമ്പൂരിൽ നടക്കുന്ന ആദിവാസി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറം കലക്ട്രേറ്റ് പടിക്കൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതമായി വീട് വെച്ച് ആദിവാസി കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യം സർക്കാർ ഒരുക്കണം. പാർട്ടി ഓഫീസുകൾക്കും റിസോർട്ട് മാഫിയക്കും വേണ്ടി ഭേദഗതി ചെയ്ത ഭൂപരിഷ്കരണ നിയമത്തിലെ പുതിയ വകുപ്പുകൾ റദ്ദ് ചെയ്യണം. പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ഏഴുവർഷം ആയെങ്കിലും…

ലോക സമാധാനത്തിൽ മതനേതാക്കൾക്ക് വലിയ പങ്ക്: സി മുഹമ്മദ് ഫൈസി

കോഴിക്കോട്: ലോക സമാധാനത്തിനായി വിവിധ രാജ്യങ്ങളിലുള്ള മുഫ്തിമാർ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ജാമിഅ മർകസ് ചാൻസിലറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി.  കെയ്റോയിൽ നടന്ന ആഗോള ഫത്‌വ സമ്മേളനത്തിൽ വിഷയമവതരിപിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം, തീവ്രവാദ ആക്രമണങ്ങൾ എന്നീ സന്ദർഭങ്ങളിൽ സമാധാനത്തിനും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും ലോകസമൂഹം ഒന്നിക്കണം. സമൂഹ്യ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ മുഫ്തിമാരുടെ സക്രിയ ഇടപെടലിലൂടെ സാധിക്കും- സി മുഹമ്മദ് ഫൈസി പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി മുസ്‌ലിയാർ ജറുസലേം മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനുമായി ആശയ വിനിമയം നടത്തിയതും പ്രധാനമന്ത്രിയോട് ഇടപെടൽ ആവശ്യപ്പെതും വിഷയാവതരണത്തിനിടെ പരാമർശിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന സമ്മേളനത്തിൽ 34 രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ പങ്കെടുത്തു. ഇന്ത്യൻ പ്രതിനിധിയായാണ് സി മുഹമ്മദ് ഫൈസി…

ഹിന്ദുത്വവും സയണിസവും ഒരേ തൂവൽ പക്ഷികൾ : സിദീഖ് കാപ്പൻ

ഫലസ്ഥീനിൽ മുസ്ലിംകളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന സയണിസവും ഇന്ത്യയിൽ വംശീയത നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഹിന്ദുത്വ ശക്തികളും ഒരേ തൂവൽ പക്ഷികൾ ആണെന്ന് സിദ്ധീഖ് കാപ്പൻ പറഞ്ഞു. ഹിന്ദുത്വ സയണിസ്റ്റ് വംശീയതക്കെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കെ.പി നയിക്കുന്ന പ്രചരണ ജാഥയ്ക്ക് വേങ്ങരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായ്രുന്നു അദ്ദേഹം. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് , സെക്രട്ടറി സാബിക് വെട്ടം തുടങ്ങിയവർ പങ്കെടുത്തു  

യുടിഐ മിഡ് ക്യാപ് ഫണ്ടിലെ നിക്ഷേപം 8974 കോടി രൂപ

കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8974 കോടി രൂപയുടേതാണെന്ന് സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 85-90 ശതമാനം എപ്പോഴും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലായിരിക്കും. സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം ഫണ്ടിന്‍റെ 69 ശതമാനം നിക്ഷേപവും മിഡ് ക്യാപ് കമ്പനികളിലാണ്. 18 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലും. ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ്, ശ്രീരാം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, എപിഎല്‍ അപ്പോളോ ട്യൂബ്സ്, ഭാരത് ഫോര്‍ജ്, പോളികാബ് ഇന്ത്യ, ട്യൂബ് ഇന്‍വെസ്റ്റ്മെന്‍റ്സ് ഓഫ് ഇന്ത്യ, കോഫോര്‍ജ്, ആസ്ട്രല്‍, ഭാരത് ഇലക്ട്രോണിക്സ് എന്നിവയാണ് പദ്ധതി ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ള കമ്പനികള്‍. ഇടത്തരം കമ്പനികളുടെ വളര്‍ച്ചാ സാധ്യതകളില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കുകയാണ് ഫണ്ടിന്‍റെ നിക്ഷേപങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ആദിവാസി ഭൂമി ആവിശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റ് പടിക്കൽ വെൽഫെയർ പാർട്ടി രാപ്പകൽ സമരം

മലപ്പുറം : നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുക, വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ (2023 ഒക്ടോബർ 20 വൈകീട്ട് 4 മണി) മുതൽ കളക്ട്രറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തും. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം നിർവഹിക്കും. ശ്രീ രാമൻ കൊയ്യോൻ, അംബിക മറുവാക്ക്, സുന്ദർരാജ് മലപ്പുറം, വാസു കടപ്പാറ, കൃഷ്ണൻ മഞ്ചേരി, ചന്ദ്രൻ താനൂർ, കെ കെ ഷാജഹാൻ, അഡ്വ. അമീൻ ഹസ്സൻ, നാസർ കീഴുപറമ്പ്, സഫീർ ഷാ, കൃഷ്ണൻ കുനിയിൽ തുടങ്ങി കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

എസ്.ഐ.ഒ സ്ഥാപകദിനം ആചരിച്ചുഎസ്.ഐ.ഒ സ്ഥാപകദിനം ആചരിച്ചു

സ്റ്റുഡന്റസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നാൽപത്തി ഒന്നാം വാർഷിക ദിനം ആചരിച്ചു. മലപ്പുറത്തെ മലബാർ ഹൗസിൽ വെച്ച് നടന്ന ജില്ലാതല ഉദ്ഘാടനത്തിൽ ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് പതാകയുയർത്തി പ്രവർത്തകരോട് സംസാരിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദ്യാർഥി പക്ഷത്തുനിന്നുകൊണ്ട് നീതി നിഷേധിക്കപ്പെടുന്നവരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്നവരുടെയും ശബ്ദമായി തെരുവുകളിലും കലാലയങ്ങളിലും എസ്.ഐ.ഒ സജീവ സാന്നിധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജില്ലാ-ഏരിയാ നേതാക്കൾ പതാകയുയർത്തി.

കേരള വന ഗവേഷണ സ്ഥാപനത്തില്‍ താത്ക്കാലിക പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്; ഒക്ടോബര്‍ 25-ന് ഇന്റര്‍‌വ്യൂ

തൃശ്ശൂര്‍: കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2024 മാര്‍ച്ച് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വനയാത്രയിലുള്ള പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 25 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. വിശദവിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100. പിആര്‍ഡി, കേരള സര്‍ക്കാര്‍

തിരുവല്ല അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: മുൻ മാനേജർ അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ വ്യാജ ഒപ്പിട്ട് നിക്ഷേപകയുടെ പണം തട്ടിയെടുത്ത മുന്‍ മാനേജരെ പോലീസ്‌ അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന്‌ ഒളിവില്‍ പോയ പ്രീത ഹരിദാസിനെയാണ് പൊലീസ്‌ ഇന്ന്‌ രാവിലെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി പ്രീതയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിക്ഷേപകന്റെ ആറര ലക്ഷം രൂപ വ്യാജ ഒപ്പിട്ട് പ്രീത കൈക്കലാക്കിയെന്നാണ് കേസ്. 2015ല്‍ തിരുവല്ല മഠത്തില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹന്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ മഞ്ഞാടി ശാഖയില്‍ മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചു. 2022 ഒക്ടോബറില്‍ പലിശയടക്കം ആറര ലക്ഷം രൂപ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. ജീവനക്കാര്‍ ഒറിജിനല്‍ രേഖകള്‍ വാങ്ങിയെങ്കിലും പണം നല്‍കിയില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജ ഒപ്പിട്ടാണ്‌ ബാങ്ക് ജീവനക്കാരി പണം തട്ടിയെടുത്തതെന്ന്‌ വൃക്തമായി. പോലീസിനെ സമീപിച്ചെങ്കിലും…

ഗൾഫ് പ്രവാസികളുടെ യാത്രാക്ലേശത്തിന് അറുതി; കേന്ദ്രാനുമതി ലഭിച്ചാൽ കപ്പൽ സർവീസ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഗള്‍ഫിലെ മലയാളി പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗള്‍ഫിലേക്ക്‌ കപ്പല്‍ സര്‍വീസ്‌ ആരംഭിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ്‌ ദേവര്‍കോവിലും ഗതാഗത മന്ത്രി ആന്റണി രാജുവും കേന്ദ്ര ഷിപ്പിംഗ്‌ മന്ത്രി സര്‍ബാനന്ദ സോനോവാളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തി. ഉത്സവ സീസണില്‍ വിമാനക്കമ്പനികള്‍ അമിത നിരക്ക്‌ ഈടാക്കുന്നത്‌ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്‌ കേന്ദ്രമന്ത്രി പറഞ്ഞതായി മന്ത്രി ദേവര്‍കോവില്‍ പറഞ്ഞു. കപ്പല്‍ സര്‍വീസ്‌ ആരംഭിക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ ആരംഭിക്കുന്നതിന്‌ കേന്ദ്രത്തിന്റെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന്‌ കേന്ദ്രമന്ത്രി ഉറപ്പ്‌ നല്‍കിയതായും ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു. കേരള മാരിടൈം ബോര്‍ഡ്‌ ചെയര്‍മാന്‍ എന്‍.എസ്‌.പിള്ള, തുറമുഖ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പി.ടി.ജോയ്‌, അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.പി. അന്‍വര്‍ സാദത്ത്‌ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സെപ്തംബറില്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഗള്‍ഫില്‍ നിന്ന്‌ കേരളത്തിലേക്ക്‌ കപ്പല്‍…

‘ഓപ്പറേഷൻ ചക്ര 2’: സൈബർ തട്ടിപ്പുകൾക്കെതിരെ കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങളിൽ സി ബി ഐ റെയ്ഡ്

കൊച്ചി: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ കേരള ഉള്‍പ്പടെ 11 സംസ്ഥാനങ്ങളില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പുകള്‍, ഹാര്‍ഡ്‌ ഡിസ്കുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 100 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പും തകര്‍ത്തു. സ്വകാര്യ, ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ചാണ്‌ ‘ഓപ്പറേഷന്‍ ചക്ര 2’ എന്ന പേരില്‍ റെയ്ഡുകള്‍ നടത്തിയത്‌. കേരളത്തിന്‌ പുറമെ മദ്ധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, കര്‍ണാടക, ഹരിയാന, തമിഴ്നാട്‌, പഞ്ചാബ്‌, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്‌ സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ്. 32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്ടോപ്പുകള്‍, ഹാര്‍ഡ്‌ ഡിസ്കുകള്‍, 33 സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ പെടുന്നു. നിരവധി ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. സൈബര്‍ തട്ടിപ്പുകള്‍ക്ക്‌ ഉപയോഗിച്ച 15 ഇ-മെയില്‍ അക്കൗണ്ടുകളും കണ്ടെത്തി. ആഗോള ഐ.ടി കമ്പനി, ബഹുരാഷ്ട്ര ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം എന്നീ വ്യാജേന അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഒമ്പത്‌ കോള്‍…